Search This Blog
Monday, August 23, 2021
വായനക്കാർ എഴുതുന്നു - ആനപ്പിണ്ടി കെ വി രാമകൃഷ്ണന്റെ കവിത
Sunday, July 25, 2021
എം.ടി
Friday, July 2, 2021
അറബ്-ഇസ്രായേൽ സംഘർഷം
Saturday, June 19, 2021
വായന
Friday, June 11, 2021
പ്രാകൃതമായ കരണ്ടു കമ്പികൾ
Thursday, June 10, 2021
ജാതിമതചിന്ത
Sunday, June 6, 2021
ജൂതപീഡനം
Monday, May 17, 2021
Indian Philosophy - S Radhakrishnan
Sunday, May 16, 2021
The Great Dictator - Chaplin സിനിമ
Thursday, May 6, 2021
തുർക്കി -ഭാവിയിലെ ഫാസിസ്റ്റ്
പഴയ കാലം വിട്ട് 21ാം നൂറ്റാണ്ടിലെത്തുമ്പോഴും തുർക്കി ഫാസിസ്റ്റ് ലക്ഷണങ്ങൾ കാണിക്കുന്നു. ഭാവിയിലേക്ക് ഒരു വൻ ഭീഷണിയായി അതു വളരുന്നു. നാസികളുടെ കാര്യത്തിലെന്നപോലെ യൂറോപ്പും അമേരിക്കയും യു എന്നും അടക്കം ലോകമെല്ലാം അതു കണ്ടില്ലെന്നു നടക്കുന്നു. സംഗതി വളരെ വഷളായാൽ മാത്രമേ ലോകം കണ്ണു തുറക്കുകയുള്ളു. ചരിത്രത്തിൽനിന്ന് നാം ഒന്നും പഠിക്കുന്നില്ല.
Tuesday, April 27, 2021
വായനക്കാർ എഴുതുന്നു - താമസി
പുതിയ സാഹിത്യ പ്രതിഭകളെ തുയിലുണർത്തി ലോകത്തിന്റെ അക്ഷരവെളിച്ചത്തിലേക്ക് ആനയിക്കുന്ന വിഷുപ്പതിപ്പിന്റെ (99 : 05)തിരിച്ചു വരവ് എന്തുകൊണ്ടും ആഹ്ലാദകരം തന്നെ! പുതിയ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകൾ വിഷുപ്പതിപ്പിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. കൂട്ടത്തിൽ പറയട്ടെ, ഈ മഹത്തായ സംരംഭത്തിന്റെ സാർത്ഥകതയുടെ നേർസാക്ഷ്യം തന്നെയാണ് ഈ ലക്കത്തിൽ പുന: പ്രസിദ്ധീകരിച്ച, ഈയിടെ അന്തരിച്ച ബഹുമുഖപ്രതിഭയായ പി ബാലചന്ദ്രന്റെ 1972ലെ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ താമസി എന്ന നാടകം. അര നൂറ്റാണ്ടോളം പഴക്കമുള്ള മഞ്ഞച്ച കടലാസിലെ കുനുകുനാ എന്ന അച്ചടിയുടെ തനിപ്പകർപ്പ് മുതിർന്ന തലമുറകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായിരിക്കും. എന്നാൽ, അതിലുമുപരി, അര നൂറ്റാണ്ടിനോടടുക്കുന്ന ആ നാടകം കാലപ്പഴക്കത്തിനതീതമായി, ഇന്നും നവംനവങ്ങളായ അനുഭൂതികളും ചിന്തകളും ഉണർത്താൻ പര്യാപ്തമാണ്. ഒരു ബിരുദ വിദ്യാർത്ഥിയുടെ കൃതി എന്ന് വിശ്വസിക്കാൻ പ്രയാസമായ തരത്തിലുള്ള പക്വതയും കയ്യടക്കവും സർഗ്ഗപ്രതിഭയും അതിൽ പ്രകടമാണ്. വെറും മൂന്നു കഥാപാത്രങ്ങളെ രംഗത്തും പിന്നണിയിൽ ഒരു നടിയുടെ ശബ്ദസാന്നിദ്ധ്യവുംകൊണ്ട് അനിർവ്വചനീയമായ ഒരു അനുഭൂതിതലത്തിലേക്ക് വായനക്കാരെ ഉയർത്തുന്നു ഈ നാടകം. ലളിതമായ സംഭാഷണത്തിലൂടെ വികസിക്കുന്ന നാടകം കഥാപാത്രങ്ങളുടെ വ്യക്തിബന്ധങ്ങളും സംഘർഷങ്ങളും കുറ്റബോധത്താൽ വേട്ടയാടപ്പെട്ട് എല്ലാം തേച്ചുമായ്ക്കാൻ ശ്രമിക്കുന്ന രക്ഷകനെത്തന്നെ വകവരുത്തി മറ്റൊരു പാതകത്തിലേക്കു വഴുതി വീഴുന്ന ദുരന്തപൂർണ്ണമായ വിരോധാഭാസവും വിധിവൈപരീത്യവും മഥിക്കുന്ന വായനാനുഭവം പകർന്നു നൽകുന്നു. പി ബാലചന്ദ്രൻ എന്ന ബഹുമുഖപ്രതിഭയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിനോടൊപ്പം പരേതാത്മാവിന് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്യുന്നു.
എപ്രിൽ 27ലെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.
Thursday, March 25, 2021
സ്വത്തിന്റെ മൂല്യനിർണ്ണയം
Wednesday, March 17, 2021
ജൂതൻ
Thursday, March 11, 2021
കാലുവാരി
വർഷങ്ങളോളം സ്ഥാനമാനങ്ങൾക്കുമേൽ അടയിരിക്കുക. എന്നിട്ട്, അത് തുടരാനാവില്ല എന്നു വന്നാൽ മറുകണ്ടം ചാടുക- ഇതല്ലേ കോൺഗ്രസ്സ്? ഇവർക്കുള്ള മറുപടി 'പോനാൽ പോകട്ടും പോടാ'എന്നു തന്നെയായിരിക്കണം.
Friday, March 5, 2021
യൂറോപ്യൻ അധിനിവേശം
Thursday, February 18, 2021
വായനക്കാർ എഴുതുന്നു. റിപ്പബ്ലിക്ക് പതിപ്പ്
പണ്ടെന്നോ പറന്നു പോയ ഒരു കിളി തിരിച്ചെത്തിയ പോലുള്ള ആഹ്ലാദമാണ് റിപ്പബ്ലിക് പതിപ്പിന്റെ തിരിച്ചു വരവ് വായനക്കാർക്ക് പകർന്നു നല്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഷകളിൽ നിന്നുള്ള കൃതികൾക്ക് മലയാളത്തിൽ ഒരു സംഗമവേദിയൊരുക്കുക എന്നത് എന്തുകൊണ്ടും വ്യത്യസ്തവും സർഗ്ഗാത്മകവുമായ ഒരു ആശയമാണ് എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഷയിൽ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇത് എത്രയോ വർഷങ്ങൾക്കു മുമ്പ് യാഥാർത്ഥ്യമാക്കി എന്നത് കൈരളിക്കു നല്കിയ മഹത്തായ സേവനം തന്നെയാണ്. കാരണം, ലോകത്തിലെ പല ഭാഷകളിലേയും കൃതികളെപ്പറ്റി മലയാളിക്ക് സാമാന്യ വിവരമുണ്ടെങ്കിലും ഇന്ത്യയിലെത്തന്നെ മറ്റു ഭാഷകളിലെ കൃതികളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും നാം അറിയുന്നത് അവ ഏതെങ്കിലും ദേശീയ പുരസ്ക്കാരത്തിന് അർഹമാവുമ്പോൾ മാത്രമാണ്. ഈ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാക്കിയ മഹത്തായ ഉദ്യമമായിരുന്നു മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പ്. മാത്രമല്ല, ബംഗാളിയിലെയും മറ്റും പ്രശസ്തമായ നോവലുകളുടെ വിവർത്തനങ്ങളും അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടോ വർഷങ്ങൾക്കു മുമ്പ് ആ ആശയത്തിളക്കം അണഞ്ഞു പോയി എന്നത് തികച്ചും നിർഭാഗ്യകരം തന്നെ. കാലം എത്രയോ മാറി. ലോകത്തെന്നപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. പുതിയ ആശയങ്ങളും ഭാവുകത്വങ്ങളും വരുന്നു, പുതിയ എഴുത്തുകാരും കൃതികളും വരുന്നു. സാഹിത്യകുതുകികളായ മലയാളികൾക്ക് തീർച്ചയായും അവയെപ്പറ്റിയെല്ലാം വായിച്ചറിയാൻ അതിയായ താൽപര്യമുണ്ടാവും. അതു കണ്ടറിഞ്ഞ് പഴയ റിപ്പബ്ലിക്ക് പതിപ്പിനെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടും സ്തുത്യർഹം തന്നെ. കൂടുതൽ ഭാഷകളും കൃതികളും ഉൾപ്പെടുത്തി ഈ മഹത് ഉദ്യമം കൂടുതൽ വിപുലവും സാർത്ഥകവുമാക്കാൻ വിനീതമായി അപേക്ഷിക്കുന്നു.
Wednesday, January 20, 2021
സഫാരി ടിവി
മലയാളത്തിൽ സഫാരി ടിവി ഒരു സംഭവം തന്നെ. ദശാബ്ദങ്ങളായി ഒരേ തരത്തിലുള്ള പരിപാടികൾ കാണിച്ചുകൊണ്ടിരിക്കുന്ന മറ്റു ചാനലുകൾക്കൊന്നും ഇത്തരം ഒരു ആശയംപോലും തോന്നിയില്ല എന്നത് അത്ഭുതം തന്നെ! ഒന്നാലോചിച്ചു നോക്കൂ. അതിൽ സ്മൃതി, ചരിത്രം എന്നിലൂടെ എന്നിവ വലിയ സാങ്കേതിക വിദ്യയൊന്നുമില്ലാതെ വളരെ നിസ്സാരമായി ഏതു ചാനലിനും ചെയ്യാവുന്നതേയുള്ളു. പറ്റിയ ആളെ കണ്ടെത്തണം. അത്രയേയുള്ളു. എന്നിട്ടും, എത്ര ഹൃദയാവർജ്ജകം! വിസ്മൃതിയിലേക്കു മറഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ദൃക്സാക്ഷിവിവരണം തന്നെ അമൂല്യമായ ചരിത്രരേഖയാണ്. അതുപോലും നമ്മുടെ മഹാ ചാനലുകൾക്ക് ഇത്ര കാലമായിട്ടും തോന്നിയില്ല. എങ്ങനെയാണ് ഇതിന്റെ സാമ്പത്തികം എന്നു പിടി കിട്ടുന്നില്ല. പ്രത്യേകിച്ചും, ഇത്രയേറെ അമൂല്യമായ വിഡിയോ ശേഖരം എങ്ങനെ സംഘടിപ്പിക്കുന്നു എന്ന് മനസ്സിലാവുന്നില്ല.
യു ട്യൂബിലെ വരുമാനം കിട്ടുമായിരിക്കും. എന്നാൽ, CDയും പുസ്തകവും എത്ര പേർ വാങ്ങും? അതിൽത്തന്നെ പുസ്തകങ്ങൾക്ക് വലിയ ആകർഷണമുണ്ടാ? പ്രസിദ്ധരായ എഴുത്തുകാർ രചിച്ച വളരെ വിശദമായ ജീവചരിത്രവും മറ്റും ലഭ്യമാണല്ലോ. ആയിരക്കണക്കിന് രൂപ ചെലവാക്കി എത്ര പേർ സി ഡി വാങ്ങും? അതേസമയം വിഡിയോകളുടെ അവകാശത്തിന് എത്ര ലക്ഷങ്ങൾ കൊടുക്കേണ്ടിവരും? മറിച്ച്, പരസ്യത്തിന്റെ പ്രലോഭനം എത്ര വലുതാണ്! സെക്കന്റുകൾക്ക് ലക്ഷങ്ങൾ കയ്യിൽ വരും. അതുപോലെത്തന്നെ ഒരു ചെറിയ തുകയ്ക്ക് paid channel ആക്കിയാലും നല്ലൊരു തുക ലഭിക്കും. എന്നിട്ടും അതിനെന്നും ശ്രമിക്കാതെ തികച്ചും സൗജന്യമായി കാണികളിലേക്കെത്തിക്കുന്ന അനന്യമായ ദൃശ്യാനുഭവമാണ് ഈ ചാനൽ പകർന്നു നല്കുന്നത്.