Search This Blog

Friday, September 29, 2017

മുംബൈ ദുരന്തം


ഒരു അപകടത്തിലേക്കു നയിച്ചേക്കാമായിരുന്ന ചെറിയ സംഭവങ്ങളേയാണ് Near Miss എന്നു പറയുന്നത്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നത് വ്യവസായസ്ഥാപനങ്ങളിൽ വളരെ പ്രാധാന്യം കല്പിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം വ്യക്തമാക്കുന്നതുപോലെ ഒരു ഗുരുതരമായ അപകടത്തിനു മുമ്പ് മുന്നൂറോളം സൂചനകളും 29 നിസ്സാര സംഭവങ്ങളും ഉണ്ടാവുന്നു. അതായത്, ഓരോ അപകടത്തിനു പിന്നിലും സൂചനകൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത അലംഭാവത്തിന്റേയും, നിസ്സാരവൽക്കരണത്തിന്റേയും, അവഗണനയുടേയും ഒരു പരമ്പര തന്നെയുണ്ട്. മുംബൈ ദുരന്തത്തിന്റെ പിന്നിൽ എത്രയോ തവണ ചെറിയ ചെറിയ സൂചനാസംഭവങ്ങളുണ്ടായിട്ടുണ്ടാവാം. അവയെല്ലാം ഗൌരവത്തിലെടുത്ത് വേണ്ട മുൻ‌കരുതലുകളും പരിഹാരനടപടികളും കൈക്കൊണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും പെട്ടെന്ന് ഞെട്ടിയുണരുകയും കുറച്ചു കോലാഹലമുണ്ടാക്കുകയും ഏതാനും ദിവസങ്ങൾക്കകം പഴയപടി ഉറക്കത്തിലേക്കു മടങ്ങുകയും ചെയ്യുന്ന നമ്മുടെ ഉറക്കംതൂങ്ങി പ്രകൃതം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇത് തീർത്തും ഒഴിവാക്കാവുന്ന മനുഷ്യസൃഷ്ടിയായ ഒരു ദുരന്തമായിരുന്നു എന്നു നാം മനസ്സിലാക്കുമോ? Image may contain: text
http://www.reporterlive.com/2017/09/29/427773.html

Tuesday, September 26, 2017

കേരളം നം.1?

കേരളം മികച്ച സംസ്ഥാനമാണെന്ന് മറ്റുള്ളവരാണ് പറയേണ്ടത്. അതേ സമയം നാം ഭക്ഷണത്തിനുപോലും എത്രകണ്ട് മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു, യാതൊരു സംക്ഷണവുമില്ലാതെ കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് പ്രവാസികളയയ്ക്കുന്ന പണത്തെ ആശ്രയിക്കുന്നു എന്നു മറന്നുകൊണ്ടുള്ള വീരവാദം ഭോഷത്തം മാത്രമാണ്

Friday, September 22, 2017

ഭാഷയും വ്യാകരണവും

ആത്യന്തികമായി, ഭാഷ നിയമത്തിൽ നിന്നുള്ള കീഴ്‌വഴക്കമല്ല, കീഴ്‌വഴക്കത്തിൽനിന്നുള്ള നിയമമാണ്.

Wednesday, September 20, 2017

ദേവസ്വം മന്ത്രിയുടെ ക്ഷേത്രപ്രവേശം

ഇതെല്ലാം ചർച്ചയാവാൻ തക്കവണ്ണം ഒരു തനിത്തങ്ക കമ്മ്യുണിസം ഇപ്പോൾ നിലവിലുണ്ടോ? അങ്ങനെയെങ്കിൽ, കമ്മ്യുണിസ്റ്റ് സർക്കാരിന്റെ കീഴിൽ ക്ഷേത്രഭരണം നടത്തുന്ന ദേവസ്വം മന്ത്രി എന്ന പദവി തന്നെ ഒരു വിരോധാഭാസമല്ലേ?
കാലം എത്രയോ മാറി. മഹാ കമ്മ്യുണിസ്റ്റു രാജ്യമായ ചൈന ദശാബ്ദങ്ങളായി മുതലാളിത്തത്തിന്റെ അടിമപ്പണി ചെയ്ത് അമേരിക്കൻ കമ്പനികളെ വളർത്തുകയും സ്വയം വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ഏതെങ്കിലും കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങൾ ഇതു ചെയ്യുമോ? ഇതിനെതിരായി അവർ ക മ എന്നൊരക്ഷരം മിണ്ടിയോ? മാത്രമല്ല, റഷ്യയുടെ പതനത്തോടുകൂടി ആ രാഷ്ട്രങ്ങളെല്ലാം ഗതികേടുകൊണ്ട് മെല്ലെ മറു ചേരിയിലേക്കു മാറിയ കാഴ്ചയാണ് കാണുന്നത്. ഇവിടെത്തന്നെ ഇഫ്ത്താർ വിരുന്നുകളിൽ മന്ത്രിമാർ പങ്കെടുക്കുന്നില്ലേ? തോമസ് ഐസക്ക് പുതിയ പോപ്പിന്റെ തികച്ചും മതപരമായ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ പോയില്ലേ? സർക്കാരിന്റെ നയപരിപാടികൾ തന്നെ ശുദ്ധമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരമാണോ? തികച്ചും നിയമവിരുദ്ധമായി ഭൂമി കയ്യേറാ‍ാൻ വേണ്ടി നാട്ടിയ നിസ്സാരമായ ഒരു കുരിശിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? മറ്റു കയ്യേറ്റങ്ങളുടെ കാര്യത്തിലും കമ്മ്യുണിസ്റ്റ് സർക്കാർ അന്തസ്സ് പണയം വെച്ച് മുട്ടുമടക്കി കള്ളമുതലാളിമാരോടൊപ്പം നിൽക്കുന്നു. കമ്മ്യുണിസത്തിന്റെ തലനാരിഴ കീറി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടോ?

യേശുദാസിനു പത്മനാഭസ്വാമി ക്ഷേത്രപ്രവേശനാനുമതി

സ്വാഗതാർഹം! ക്ഷേത്രമര്യാദകൾ പാലിക്കുന്ന ആർക്കും പ്രവേശനം നൽകുന്ന സ്ഥിതിവിശേഷം തന്നെയാണ് കാലം ആവശ്യപ്പെടുന്നത്.
http://www.reporterlive.com/2017/09/18/423868.html

രവി മേനോന്റെ പാട്ടെഴുത്ത്

മാതൃഭൂമി ഓണപ്പതിപ്പിൽ രവി മേനോന്റെ മറ്റൊരു അവിസ്മരണീയമായ പാട്ടെഴുത്ത്-‘ഈ നിത്യഹരിതമാം ഭൂമിയിലല്ലാതെ’- വയലാറും ദേവരാജനും തമ്മിലുള്ള അനന്യമായ സുഹൃദ്ബന്ധത്തിന്റെ കഥയും മറ്റു നിരവധി അനുബന്ധ അനുഭവകഥകളും വിവരിക്കുന്നു. കുഞ്ചാക്കോ, പി ലീല, യേശുദാസ്, എം എൽ വസന്തകുമാരി, ശരച്ചന്ദ്രവർമ്മ തുടങ്ങിയവരെല്ലാം ഇവിടെ അണിനിരക്കുന്നു. ഇതെല്ലാം രവി മേനോനെപ്പോലെ ഒരാൾ മനസ്സിൽ തട്ടും വിധം രേഖപ്പെടുത്തി വെച്ചിരുന്നില്ലെങ്കിൽ വരും തലമുറകൾക്ക് നഷ്ടപ്പെടുമായിരുന്ന
അനുഭവങ്ങളുടെ രത്നഖനിയെപ്പറ്റി ഒരു നിമിഷം ആലോചിച്ചുപോയി.
വാസ്തവത്തിൽ, ഇക്കാലത്തെ മഹാപ്രതിഭകളുടേയും അല്ലാത്തവരുടേയും വ്യത്യസ്തമായ അനുഭവങ്ങളുടെ ഒരു മഹാശേഖരം വരും തലമുറകൾക്കായി ഒരുക്കി വെക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഈ ഡിജിറ്റൽ കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു വ്യക്തികൾ ഒത്തുകൂടുന്ന മുഖപുസ്തകം പോലെയുള്ള ഒരു സാമൂഹ്യമാദ്ധ്യമം ഇതിനു നിഷ്പ്രയാസം പ്രയോജനപ്പെടുത്താവുന്നതേയുള്ളു.

Saturday, August 5, 2017

കെ ആർ മീരയുടെ കഥകൾ മാതൃഭൂമിയിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കെ ആർ മീരയുടെ ‘സ്വച്ഛഭാരതിയും’ ‘സംഘിയണ്ണനും’ ഉള്ളടക്കത്തിലും എഴുത്തിന്റെ കരുത്തിലും മികച്ചതായിരുന്നുവെങ്കിലും ‘മാദ്ധ്യമധർമ്മൻ’ ആകപ്പാടെ നിയന്ത്രണം വിട്ട് പാളിപ്പോയി എന്നു തോന്നുന്നു.
ഇത്തരം കൃതികൾക്ക് കാലികപ്രസക്തിയിൽനിന്നുയർന്ന് കാലാതിവർത്തിയാകാൻ കഴിയുമോ എന്നു സംശയമാണ്.
മൂന്നു കഥകളും ഒരേ ലക്കത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ‘മാതൃഭൂമി‘യുടെ അമിതോത്സാഹം എന്നേ പറയാൻ കഴിയൂ. 

Wednesday, July 26, 2017

മതേതര വർഗ്ഗീയപ്രീണനം

മതേതരത്വത്തിന്റേയോ മതവിരുദ്ധതയുടേയോ പേരിൽ ഒരു മതവിശ്വാസത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോൾ അതേ നിലപാട് മറ്റു മതങ്ങളുടെ കാര്യത്തിലും അനുവർത്തിക്കാനുള്ള തന്റേടമുണ്ടോ എന്നൊരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. അതിന് തത്തുല്യമായ ഉത്തരം നൽകാൻ കഴിവില്ലാത്തവർക്ക് ഈ പ്രവൃത്തി ചെയ്യാനുള്ള അവകാശമില്ല.
ഉദാഹരണത്തിന്, എം എഫ് ഹുസൈന്റെ സരസ്വതിയുടെ നഗ്നചിത്രം തന്നെയെടുക്കാം. എന്തെങ്കിലും പ്രത്യേക ആവിഷ്കാരദൌത്യമോ വീക്ഷണമോ അത് കാണികൾക്കു നൽകുന്നുണ്ടോ എന്നു സംശയമാണ്. അതേ സമയം, അത് ഹിന്ദുമതത്തെ തുറന്ന് അവഹേളിക്കുന്നു എന്നു പറയാൻ കഴിയില്ലെങ്കിലും ശരാശരി ഹിന്ദുമതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നുറപ്പാണ്. അതു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. കലാകാരനും അത് അറിയാത്തതാവാൻ ഒരു വഴിയുമില്ല എന്നിരിക്കേ,  ഇതിനു പിന്നിലെ യുക്തി, ഹിന്ദുമതമായതിനാൽ തടികേടാകാതെ, വിവാദത്തിനു തിരികൊളുത്തി ചുളുവിൽ പ്രചാരം നേടുക എന്നതാണ് എന്നു തിരിച്ചറിയാൻ പ്രയാസമില്ല. അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ ഒട്ടും തെറ്റിയില്ല എന്നു മാത്രമല്ല, വൻ വിജയമാവുകയും ചെയ്തു. ഒരുപാട് മതേതര, മതവിരുദ്ധ ബുദ്ധിജീവികൾ അദ്ദേഹത്തിനു പിന്തുണയായെത്തി. ചിത്രങ്ങൾക്ക് വൻ പ്രചാരവും കിട്ടി. ഹിന്ദുമതസംഘടനകളുടെ ശക്തമായ എതിർപ്പ് നേരിട്ടുവെങ്കിലും അത് അതിന്റെ പ്രചാരം ആളിക്കത്തിക്കാൻ വളരെ സഹായിച്ചു. 
പുരാതന ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്പങ്ങളാണ് ഇതിനു ന്യായീകരണമായി മതേതര ബുദ്ധിജീവികളും മതവിരുദ്ധ കമ്മ്യുണിസ്റ്റുകളും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ഈ വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല! ഇപ്പറഞ്ഞ ശില്പങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുള്ളവയാണ്. അവയ്ക്കുള്ള വിശദീകരണങ്ങൾ എന്തുതന്നെയായാലും കാലം എത്രയോ മാറി. ഇന്നത്തെ ഒരു ക്ഷേത്രത്തിലും ഇത്തരം ശില്പങ്ങളുണ്ടാവില്ല.  എം എഫ് ഹുസൈന്റെ ചിത്രങ്ങളെപ്പറ്റി പറയുമ്പോൾ, എന്തു പുതിയ ആവിഷ്ക്കാരമാണ് ഇതുകൊണ്ട് അദ്ദേഹം നേടിയത്? ഇത്തരം ഒരു ആവിഷ്ക്കാരം സ്വന്തം മതത്തെപ്പറ്റി ചെയ്യാനുള്ള ബുദ്ധിപരമായ സത്യസന്ധതയും തന്റേടവും പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമോ? ഇസ്ലാമിനെപ്പറ്റി ഇതിലും എത്രയോ നിസ്സാരമായ  എന്തെങ്കിലും ചെയ്താൽ വിവരം അപ്പോൾത്തന്നെ അറിയാം. ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പരിണതഫലം പ്രബുദ്ധതയുടെ ആവാസകേന്ദ്രം എന്നു ഘോഷിക്കപ്പെടുന്ന യൂറോപ്പിൽ കണ്ടതാണ്. ഇസ്ലാം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവർക്കും ഭീതിയുണ്ട്. അപ്പോൾ നമ്മുടെ മതേതര ബുദ്ധിജീവികളും മതവിരുദ്ധകമ്മ്യുണിസ്റ്റുകളും അവസരവാദപരമായി കളം മാറ്റിച്ചവിട്ടും. അപ്പോൾ മതസ്വാതന്ത്ര്യവും മതസഹിസ്ണുതയുമാവും വിഷയം! ഹിന്ദു മതത്തെക്കുറിച്ചാവുമ്പോൾ തടി കേടാകാതെ വലിയ പ്രചാരം നേടാം എന്ന വില കുറഞ്ഞ തന്ത്രം മാത്രമാണ് ഇവിടെ പ്രകടമാവുന്നത്. എന്നിട്ടും ഇവിടെ വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ജീവനു ഭീഷണി എന്ന മറ്റൊരു ജാഡപ്രചാരവേലയിലൂടെ എം എഫ് ഹുസൈൻ നാടു വിടുകയല്ലേ ഉണ്ടായത്?
ഇത്തരം  കപട മതേതരരും ബുദ്ധിജീവികളും കമ്മ്യുണിസ്റ്റുകളുമാണ് പുരോഗമനാശയങ്ങൾക്ക് തുരങ്കം വെക്കുന്നതും ഹിന്ദുവർഗ്ഗീയകക്ഷികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നതും. അതോടൊപ്പം ഇടതുപക്ഷം തളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

Monday, July 17, 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും
അല്പം വ്യത്യസ്തമായ പ്രമേയം എന്നു പറയാമെങ്കിലും പൊതുവെ ദുർബ്ബലമായ ഒരു തിരക്കഥ എന്നു തോന്നി. ഛായാഗ്രഹണത്തിൽ കാര്യമായ പ്രത്യേകതയൊന്നും പറയാനില്ല. ഏറ്റവും ആകർഷകമായി തോന്നിയത് പോലീസുകാരുടെ പ്രകടനമാണ്. പോലീസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന അലൻസിയർ അഭിനയിക്കുന്ന കഥാപാത്രത്തേയും കേന്ദ്രസ്ഥാനത്തു നിർത്തി, ആ വീക്ഷണകോണിലൂടെ ചിത്രം വികസിപ്പിച്ചിരുന്നെങ്കിൽ ഒരു നല്ല സിനിമയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നു തോന്നി. പുതുമുഖ നടിയായ നിമിഷ സജയന് നല്ല സാദ്ധ്യത കാണുന്നു. സുരാജ് വെഞ്ഞാറന്മൂടിന് വലിയ അഭിനയത്തിനൊന്നും വകയില്ലെങ്കിലും വ്യത്യസ്തമായ ഒരു നല്ല അവസരം കിട്ടിയെന്നു പറയാം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ട്രാജിക് കോമഡി എന്തുകൊണ്ടോ വേണ്ടവിധം വികസിപ്പിക്കാൻ തിരക്കഥയ്ക്കു കഴിഞ്ഞില്ല. അവിശ്വസനീയത അതിനെ ചൂഴ്ന്നു നിൽക്കുന്നു.
മറ്റൊരു സംശയം-രണ്ടു പവന്റെ മാല ഇത്ര നിഷ്പ്രയാസം വിഴുങ്ങാൻ കഴിയുമോ? വിഴുങ്ങിയാൽത്തന്നെ അതു യാതൊരു പ്രശ്നവുമുണ്ടാക്കാതെ വയറ്റിൽ സുഖവാസം കിടക്കുമോ?
താരരാജാക്കന്മാരെ പൂർണ്ണമായും ഒഴിവാക്കിയത് അഭിനന്ദനീയവും ആശ്വാസകരവുമാണ്.

Friday, June 23, 2017

ഡ്യൂപ്ലിക്കേറ്റ്

പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്‌വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.

Sunday, June 18, 2017

പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ശീലം നാം അവസാനിപ്പിക്കണം

എന്തിനും ഏതിനും പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ശീലം നാം അവസാനിപ്പിക്കണം. നമ്മുടെ ചുറ്റുമുള്ള പ്രതിഭകളേയും അവരുടെ വ്യത്യസ്തമായ ആശയങ്ങളേയും അനുഭാവപൂർവ്വം പരിഗണിക്കണം. പുച്ഛിച്ചു തള്ളാതെ അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ആദ്യം ചില പരാജയങ്ങൾ ഉണ്ടായെന്നുവരാം. അതിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാനുള്ള സാവകാശവും പ്രോത്സാഹനവും അവർക്കു നൽകണം. അങ്ങനെയാണ് എല്ലാ കണ്ടുപിടുത്തങ്ങളും സഫലമായത്. അങ്ങനെയാണ്. പാശ്ചാത്യനാടുകൾ വികസിതരാജ്യങ്ങളായത്.http://www.mathrubhumi.com/alappuzha/malayalam-news/cherthala-1.2024686

Tuesday, June 13, 2017

The God Delusion



The Nobel Prize-winning physicist (and atheist) Steven Weinberg made the point as well as anybody, in Dreams of a Final Theory:
Some people have views of God that are so broad and
flexible that it is inevitable that they will find God
wherever they look for him. One hears it said that 'God is
the ultimate' or 'God is our better nature' or 'God is the
universe.' Of course, like any other word, the word 'God'
can be given any meaning we like. If you want to say that
'God is energy,' then you can find God in a lump of
coal. (The God Delusion-Richard Dawkins)

Isn't this the same idea much more convincingly described in great detail in Upanishads?

Monday, June 12, 2017

ഗാന്ധിജിയുടെ ക്രാന്തിദർശിത്വം

'' ചില പ്രത്യേക വ്യക്തികളോട് സുഹൃത്തുക്കളെന്ന നിലയ്ക്കുള്ള നമ്മുടെ അഭിനിവേശം ഉപേക്ഷിച്ചാല്‍, എല്ലാ മനുഷ്യരും കുറേക്കൂടി സത്യസന്ധമായി കാണുകയാണെങ്കില്‍ മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളും എന്തിനേറെ കല്ലുകളും കൂടി നമ്മുടെ സുഹൃത്തുക്കളാണ്''
എം. കെ. ഗാന്ധി

ദശാബ്ദങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യം ഇന്ന് ലോകം മുഴുവനുമുള്ള പരിസ്ഥിതിവാദികൾ മാത്രമല്ല, ഭരണകർത്താക്കളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെ കഠിന ശ്രമത്തിലൂടെ വീണ്ടെടുക്കാൻ നോക്കുകയാണ്. പ്രകൃതിനാശം ഒരു വൻ വിപത്തായി നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹം കല്ലുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു! കുന്നും മലകളും പാറമടകളായി മാറിക്കൊണ്ടിരിക്കുന്ന, പശ്ചിമഘട്ടം തന്നെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഇക്കാലത്ത് എത്ര പ്രസക്തമണ് അദ്ദേഹത്തിന്റെ വാക്കുകൾ! അന്ന് ഗാന്ധിയൻ ചിന്ത എന്നു പുച്ഛിച്ച് മാറ്റിനിർത്തുന്നതിനുപകരം ഇന്നത്തെ രീതിയിലുള്ള പ്രവർത്തനം അന്നേ തുടങ്ങിയിരുന്നെങ്കിൽ ലോകം ഇന്ന് എത്രയോ വ്യത്യസ്തമായിരുന്നു! എത്ര ദശാബ്ദങ്ങളാണ് നാം പാഴാക്കിയത്! നൂറ്റാണ്ടുകൾക്കു മുന്നിലേക്കു ചിന്തിച്ച ക്രാന്തദർശിയായിരുന്നു ഗാന്ധിജി ഇന്നത്തെ അവസ്ഥ തെളിയിച്ചുകൊണ്ടിരിക്കുന്നു.

Saturday, June 10, 2017

ഡോക്യുമെന്ററി നിരോധനം

മാദ്ധ്യമങ്ങളുടെ അനന്ത സാദ്ധ്യതകളുള്ള ഇക്കാലത്ത് ഇത്തരമൊരു ഡോക്യുമെന്ററി നിരോധിക്കുക എന്നത് നിഷ്ഫലമാണ്, ബുദ്ധിശൂന്യമാണ്. അത് അതിന്റെ വീര്യവും പ്രചാരവും വർദ്ധിപ്പിക്കുന്നതോടൊപ്പം നിരോധിച്ചവർക്കെതിരെയുള്ള പ്രതിഷേധത്തിനും മൂർച്ച കൂട്ടും. വാസ്തവത്തിൽ ചെയ്യേണ്ടത്, ഇതിന്റെ മറുപുറം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി നിർമ്മിച്ച് ആശയപരമായി ഇതിനെ നേരിടുകയാണ്. അതേ സമയം, ആക്രമാസക്തമായി തെരുവിലിറങ്ങുന്നവരെ ശക്തമായി നേരിടുകയും വേണം.
http://www.reporterlive.com/2017/06/10/394728.html

Saturday, June 3, 2017

ജീവിതം

ജീവിതത്തിന്റെ അളവുകോൽ എത്ര ലൈക്ക് കിട്ടി എന്നതാവുമോ?

Friday, May 26, 2017

Opportunities

Opportunities come through a gap for those who are ready to fill it.

Thursday, May 25, 2017

രണ്ടാമൂഴം സിനിമയാക്കുമ്പോൾ

ഒരു നോവലോ കഥയോ സിനിമയാക്കുമ്പോൾ അത് ഒരു പുതിയ സൃഷ്ടിതന്നെയാണ്. ഒരുപാട് സ്വാതന്ത്ര്യങ്ങൾ വളരെ സാധാരണമാണ്. നന്നാവാം, ചീത്തയാവാം. അതിന്റെ ഉത്തരവാദിത്തം സിനിമക്കാരുടെയാണ്. അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും അവർ തന്നെ. എന്നാൽ, ഇവിടെ വിചിത്രമെന്നു പറയാം, വെറും പേരിൽ മാത്രമാണ് തർക്കം! അടുത്ത കാലത്ത് ഒരു കുഞ്ഞിരാമായണം വന്നിരുന്നു. ഞാൻ കണ്ടില്ല. വേണമെങ്കിൽ ഇതെന്തു രാമായണം എന്നു ചോദിച്ച് വിവാദമുണ്ടാക്കാം. ഇപ്പോൾ ഈ വിവാദമൊന്നുമുണ്ടായിരുന്നെങ്കിൽ സിനിമ വന്നുപോകും, അത്രതന്നെ. ഇപ്പോഴത്ത അവസ്ഥയിൽ എന്തു പേരാണെങ്കിലും സിനിമയ്ക്ക് പകരം വെക്കാനാവാത്തവിധം കനത്ത സൌജന്യ പ്രചാരം കിട്ടി. അതിൽ അവർക്ക് സന്തോഷിക്കാം. ശശികലടീച്ചർക്ക് കുറെ ചീത്തവിളിയും കിട്ടി. കൂട്ടത്തിൽ എന്തെങ്കിലും നക്കാപ്പിച്ച രാഷ്ട്രീയലാഭം കിട്ടുമായിരിക്കാം. മൊത്തത്തിൽ വെറും അസംബന്ധമായ, കഴമ്പില്ലാത്ത വിവാദം എന്നേ തോന്നുന്നുള്ളു.

Sunday, May 21, 2017

പുതിയ വ്യവസ്ഥിതി

എല്ലാ വിധ ജീർണ്ണതകൾക്കും അവസരമൊരുക്കുന്ന ഇന്നത്തെ വ്യവസ്ഥിതി അവസാനവാ‍ക്കല്ല. ജനാധിപത്യം, സ്ഥിതിസമത്വം, സ്വതന്ത്രവിപണി, ധാർമ്മികത എന്നിവ കൂട്ടിയിണക്കിക്കൊണ്ട് ഒരു പുതിയ ജീവിതവ്യവസ്ഥയുടെ രൂപീകരണത്തിനായി ഒരു മഹാ ചിന്തകനും അതു പ്രാവർത്തികമാക്കാൻ ഒരു മഹത്തായ നേതൃത്വവും കാലം ആവശ്യപ്പെടുന്നു. എന്നെങ്കിലും അതു സാക്ഷാൽക്കരിക്കപ്പെടുമെന്നുതന്നെ പ്രത്യാശിക്കാം. ഇവിടെ സ്വതന്ത്രവിപണി എന്നതുകൊണ്ട് സർവ്വസ്വതന്ത്രം എന്ന് അർത്ഥമില്ല. അത് ആ ‘ചിന്തകന്റെ’ ഭാവനയ്ക്ക് വിടുന്നു.

Monday, May 8, 2017

Emmanuel Macron wins French presidential election

What is happening here is that people all over the world yearn for a change, a break from the past and a new direction. They are ready to take the risk that the experiment may misfire. In France, in spite of all the bad publicity I think there was a dangerous possibility of the balance tilting towards far right lured by the 'France first' slogan as happened in the case of Donald Trump. But the people of France proven their worth by opting for the outward looking, accommodating, confident, yet a fresh leadership presented by Macron. But how he will overcome the immediate future challenge of parliament election in which his party has no seat at all is yet to be seen.http://www.thehindu.com/news/international/emmanuel-macron-wins-french-presidential-election/article18405216.ece

Monday, April 17, 2017

സ്വയംകൃതാനർത്ഥങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നു

സ്വയംകൃതാനർത്ഥങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നു. ഐസ്ക്രീം കുടത്തിൽ മിക്കവാറും കുടുങ്ങിയ ഭൂതത്തെ തുറന്നുവിട്ടതാരാണ്? ഇപ്പോൾ ആ ഭൂതം മാനം‌മുട്ടേ വളർന്നിരിക്കുന്നു!
http://www.reporterlive.com/2017/04/17/376732.html