Search This Blog

Saturday, June 4, 2016

Mohammad Ali passed away

What a life! World boxing champion and then beaten by Parkinson disease for 32 years.


"In 1967, Ali took the momentous decision of opposing the US war in Vietnam, a move that was widely criticised by his fellow Americans.
He refused to be drafted into the US military and was subsequently stripped of his world title and boxing licence. He would not fight again for nearly four years.
After his conviction for refusing the draft was overturned in 1971, Ali returned to the ring and fought in three of the most iconic contests in boxing history, helping restore his reputation with the public."




Ali's heavyweight boxing was against American injustice.

അലിയുടെ കനത്ത ഇടി അമേരിക്കൻ അനീതിക്കെതിരെയായിരുന്നു.




Just imagine! If Mohammad Ali had not been struck down by Parkinson's, perhaps, he might be a predecessor to Obama. Who knows!


http://www.bbc.com/news/world-us-canada-16011175



Sunday, May 15, 2016

മോദിയുടെ സൊമാലിയ വിവാദം




ചളിയിൽ പൂണ്ടുപോകുന്ന ചാണ്ടിക്ക് ഒരു പുൽക്കൊടി കിട്ടി. അത് ഏറ്റുപിടിക്കാൻ കുറേ ആൾക്കാരേയും!

ഒരു തറവേലയിലൂടെ ചാണ്ടി ബദ്ധശത്രുക്കളുടേയും ഹീറോ ആയി. ഒപ്പം കടിപിടികൂടാൻ ഒരു എല്ലിൻ കഷണവും എറിഞ്ഞുകൊടുത്തു. ഇതിന്റെ പേരിൽ കുറേ വോട്ടു മറിഞ്ഞാലും അത്ഭുതപ്പെടാനില്ല. ഒരു വെടിക്ക് ഒരായിരം പക്ഷികൾ!

ഉമ്മന്റെ ചൂണ്ടയിൽ ഇടത് സുന്ദരമായി കൊത്തി. അഞ്ചുകൊല്ലമായി കേരളത്തെ തുടർച്ചയായി നാണം കെടുത്തുകയും അപമാനിക്കുകയും ചെയ്തത് സഖാക്കൾ ഒരു നിമിഷം കൊണ്ട് മറന്നുപോയി. ലജ്ജാവഹം!


https://www.facebook.com/projectkerala/photos/pcb.551764841661588/551763878328351/?type=3&theater


http://www.mathrubhumi.com/crime-beat/kochi-malayalam-news-1.1054710

കേരളത്തിന്റെ അഭിമാനം! ഈ മഹാനാണ് കേരളത്തിന്റെ മാനം കാക്കാൻ തൊള്ള പൊളിക്കുന്നത്! അഞ്ചുകൊല്ലമായി കേരളത്തെ തുടർച്ചയായി നാണം കെടുത്തുകയും അപമാനിക്കുകയും ചെയ്തത് എല്ലാവരും ഒരു നിമിഷം കൊണ്ട് മറന്നുപോയി. ലജ്ജാവഹം!

കേരളത്തിന്റെ അഭിമാനം! ഈ മഹാനാണ് കേരളത്തിന്റെ മാനം കാക്കാൻ തൊള്ള പൊളിക്കുന്നത്! അത് ഏറ്റുപിടിക്കാൻ കുറേ സാംസ്കാരിക ബുദ്ധിജീവികളും!ഉമ്മന്റെ ചൂണ്ടയിൽ ഇടത് സുന്ദരമായി കൊത്തി. അഞ്ചുകൊല്ലമായി കേരളത്തെ തുടർച്ചയായി നാണം കെടുത്തുകയ ും അപമാനിക്കുകയും ചെയ്തത് സഖാക്കൾ ഒരു നിമിഷം കൊണ്ട് മറന്നുപോയി. ലജ്ജാവഹം!


ഉമ്മൻറെ തറവേലയിൽ എല്ലാവരും വീഴുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്. അഞ്ചു കൊല്ലം കേരളത്തിന് അപമാനകരമാംവിധം അഴിമതികളും നുണകളും നിറഞ്ഞ ഭരണം കാഴ്ച
വെക്കുകയും മലയാളികളെ മുഴുവൻ വിഡ്ഡികളാക്കുകയും ചെയ്ത മുഖ്യൻ കുടുതൽ കരുത്തോടെ അതു തുടരുന്നു. ജനം കഥയറിയാതെ ആട്ടം കണ്ടു രസിക്കുന്നു!

Friday, April 29, 2016

കർണ്ണാടകസംഗീതത്തിലെ കയ്യൊപ്പുകൾ

കർണ്ണാടകസംഗീതത്തിലെ പ്രസിദ്ധ വാഗ്ഗേയകാരന്മാരായ ത്യാഗരാജഭാഗവതർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ പുരന്ദരദാസൻ, സ്വാതിതിരുനാൾ എന്നിവരെല്ലാം അവരുടെ വ്യക്തിമുദ്രയായി യഥാക്രമം, ത്യാഗരാജ, ഗുരുഗുഹ, ശ്യാമകൃഷ്ണ, പുരന്ദരവിഢല, പത്മനാഭ എന്നിങ്ങനെയുള്ള വാക്കുകൾ അവരുടെ കൃതികളിൽ ഉൾപ്പെടുത്തിയിരുന്നു. അതിലളിതമായ ഈ സൂത്രം പിൻ‌ഗാമികളായ സംഗീതകാരന്മാർക്കും സംഗീതപ്രേമികൾക്കും വിദ്യാർത്ഥികൾക്കും എത്ര വലിയ സേവനമാണ് ചെയ്തത് എന്നൊന്നാലോചിച്ചുനോക്കുക! അതുവഴി അവരുടെ കൃതികൾ നിഷ്‌പ്രയാസം തിരിച്ചറിയാൻ കഴിയുകയും അതറിഞ്ഞ് ആസ്വദിക്കാൻ പറ്റുകയും ചെയ്യുന്നു. നേരേ മറിച്ച്, അങ്ങനെയൊന്നുണ്ടായിരുന്നില്ലെങ്കിലത്തെ പുകിലൊന്നാലോച്ചു നോക്കുക. പല പല ഗവേഷകർ ഒരുപാട്, പണവും, സമയവും ഊർജ്ജവുമെല്ലാം ദുർവ്യയം ചെയ്ത്, അവരവരുടേതായ രീതിയിൽ ലക്ഷണങ്ങളും സാഹചര്യത്തെളിവുകളും ചരിത്രരേഖകളുമെല്ലാം പഠിച്ച് അവരവരുടേതായ നിഗമനങ്ങളിലെത്തിച്ചേരുകയും കൃത്യമായ ഒരു വിവരവുമില്ലാതെ, ആസ്വാദകരെ ആശയക്കുഴപ്പത്തിന്റെ മങ്ങൂഴത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുമായിരുന്നു.

ചില വാഗ്ഗേയകാരരും അവരുടെ മുദ്ര പദങ്ങളും

തല്ലപക അന്നമയ്യ - വെങ്കട
പുരന്ദരദാസ - പുരന്ദര വിഢല
കനകദാസ - കാഗിനെലെ ആദികേശവ
ത്യാഗരാജ - ത്യാഗരാജ
ശ്യാമശാസ്ത്രി - ശ്യാമ കൃഷ്ണ
മുത്തുസ്വാമി ദീക്ഷിതർ- ഗുരുഗുഹ
സ്വാതി തിരുനാൾ - പത്മനാഭ/പങ്കജനാഭ
ഭദ്രാചല രാമദാസ് - രാമദാസു
പാപനാശം ശിവൻ - രാമദാസൻ
ഗോപാലകൃഷ്ണ ഭാരതി - ഗോപാലകൃഷ്ണൻ
ഹരികേശനല്ലുർ മുത്തയ്യ ഭാഗവതർ - ഹരികേശ
നാരായണതീർത്ഥ - നാരായണതീർത്ഥ
പട്ടണം സുബ്രഹ്മണ്യ അയ്യർ - വെങ്കടേശ്വര
മൈസൂർ വാസുദേവാചാര്യ - വാസുദേവാ
മൈസൂർ വി രാമരത്നം - രാമ
എം. ഡി. രാമനഥൻ - വരദ ദാസ
എം. ബാലമുരളികൃഷ്ണ - ഹരി, മുരളി
മഹാരാജപുരം സന്താനം - മഹാരാജൻ
കോടീശ്വര അയ്യർ - കവി കുഞ്ചരദാസ
ക്ഷേത്രയ്യ - മുവ്വ ഗോപാല
സദാശിവ ബ്രഹ്മേന്ദ്ര സ്വാമി - പരമഹംസ
അക്കമഹാദേവി - ചന്നമല്ലികാർജ്ജുന
ബാസവ - കൂടലസംഗമദേവ

വികസനവും പുരോഗതിയും

#പണ്ട്
പണ്ട് ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾ വികസനവും പുരോഗതിയും തമ്മിൽ കാര്യമായ വൈരുദ്ധ്യമുണ്ടായിരുന്നില്ല. പ്രകൃതിയെ വല്ലാതെ നോവിക്കാതെ, ഒരു പാലം, ഒരു റോഡ്, ഒരു സ്കൂൾ, വൈദ്യുതി, കുടിവെള്ളം എന്നിവയൊക്കെ വരുമ്പോൾ വികസനമായി, പുരോഗമനമായി, എല്ലാവർക്കും സന്തോഷമായി. എന്നാൽ, ഇന്ന് പലരുടേയും ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾത്തന്നെ നമുക്ക് വികസനമാവണമെങ്കിൽ, കാടും മേടും കൃഷിസ്ഥലങ്ങളും ഇടിച്ചുനിരത്തി, വിമാനത്താവളങ്ങൾ, മെട്രോ, കൂറ്റൻ ഷോപ്പിങ് മാൾ, ഹൈവെകൾ, പാർപ്പിടസമുച്ചയങ്ങൾ എന്നിവയെല്ലാം വരണം. ഇതിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങൾ പ്രാകൃതാവസ്ഥയിലാവുകയും പുനർജ്ജീവനം സാദ്ധ്യമാവാത്തവിധം പ്രകൃതിനാശം സംഭവിച്ചാലും നമുക്ക് പ്രശ്നമില്ല. ഈ സാഹചര്യത്തിൽ വികസനം പുരോഗമനവിരുദ്ധമാവുന്നു. വികസനം നാശത്തിലേക്കുള്ള പുരോഗമനമാവുന്നു.

ഏറ്റവും കറഞ്ഞത് ദാരിദ്ര്യവും അഴിമതിയും തുടച്ചുമാറ്റാൻ കഴിഞ്ഞാൽ സാധാരണക്കാരായ ജനങ്ങൾ ഭരണത്തിനൊപ്പം നിൽക്കും. അതിരുകടന്ന, അന്ധമായ വികസനം ചിലപ്പോൾ തിരിഞ്ഞുകൊത്തും.

വികസനം, വികസനം എന്നു മനുഷ്യൻ; വേണ്ടാ, വേണ്ടാ എന്നു ഭൂമി

Sunday, April 24, 2016

മാറുന്ന മാദ്ധ്യമം

രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ വേദി ഇപ്പോൾ സാമൂഹ്യമാദ്ധ്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ടിവി ചാനലുകൾക്ക് അവയുടെ പിന്നാലെ പോകേണ്ട ഗതികേട് വന്നുപെട്ടിരിക്കുന്നു.

Friday, April 22, 2016

ലോക ഭൗമദിനം

ഏപ്രിൽ 22. ലോക ഭൗമദിനം
സർവ്വംസഹയുടെ കാലമെല്ലാം കഴിഞ്ഞു, മനുഷ്യാ! താന്തോന്നിത്തം ചെയ്താൽ അപ്പോഴപ്പോൾ കൊട്ടു കിട്ടും. ഓർമ്മയിരിക്കട്ടെ!

ജനറൽ ചാത്തൻസ്

‘എല്ലാ കവിതേം ആദ്യം ഗദ്യത്തില് നീട്ടിവലിച്ച് ഒരു കാച്ചാ കാച്ചും. അതു കഴിഞ്ഞ് വൃത്തത്തിന്റെ പണി. നെണക്ക് കേക വേണോ, പതിനാലക്ഷരം തോതില് വെട്ടിമുറിച്ച് നമ്പ്രാ ചേർക്കും. കാകളി വേണോ, പന്ത്രണ്ടിമ്മ മുറി, ശ്ലഥകാകളി വേണോ...’
-വി കെ എൻ(ജനറൽ ചാത്തൻസ്)
ഇത് വള്ളത്തോളും ആശാനും ഉള്ളൂരുമെല്ലാം വായിച്ചാൽ എങ്ങനെയിരിക്കും?

Wednesday, April 13, 2016

അമൃതസർ

മാതൃഭൂമി ന്യൂസിൽ ‘യാത്ര’ പഞ്ചാബിലെ അമൃതസറിൽ. അമൃതസരോവരം എന്ന തടാകത്തിൽനിന്നാണ് അമൃതസർ എന്ന പേർ വന്നത്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.

വായനയുടെ സാങ്കേതികവിദ്യ

സാങ്കേതികവിദ്യ എത്രതന്നെ പുരോഗമിച്ചാലും വായനയുടേയും അത് മനസ്സിൽ സൂക്ഷിക്കുന്നതിന്റേയും സാങ്കേതികവിദ്യയിൽ (അത് എത്രയോ ഉയർന്നതാണ്‌ എന്ന് സംശയമില്ല, എങ്കിലും ) ഒരു മാറ്റമുണ്ടാകുന്നതിനെപ്പറ്റി ഇന്നത്തെ നിലയിൽ ചിന്തിക്കാനാവുകയില്ല.
13/4/2014

Monday, April 11, 2016

സൃഷ്ടിയും പരിഭാഷയും

സ്വന്തം സൃഷ്ടി ഒരു പുതിയ പാത വെട്ടുന്നതുപോലെയാണ്; പരിഭാഷ കാടുമൂടിക്കിടന്ന ഒരു പാത വെട്ടിത്തെളിയിക്കുന്നതുപോലെയും.

ബാബു ഭരദ്വാജ്



ഏഷ്യാനെറ്റിൽ തുടക്കം മുതൽ സ്ഥിരമായി കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി ബാബു ഭരദ്വാജിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.മരിച്ചതിനു ശേഷമാണു എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്നു എന്നും പ്രവാസിയായിരുന്നു എന്നും പ്രവാസത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്നും അറിഞ്ഞത്. അപ്പോഴും എവിടെയായിരുന്നു എന്തായിരുന്നു എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഒന്നും കണ്ണിൽപ്പെട്ടില്ല. ഇന്നിതാ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (നാലാം ലക്കം)ശിഹാബുദ്ദീൻ പൊയതുംകടവിൻറെ അനുസ്മരണത്തിൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ സൗദിയിലേക്കു രക്ഷപ്പെട്ടു എന്ന് വായിച്ചു. അടിയന്തരാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗദി എന്ന് വെറുതെ ഓർത്തു. വായന തുടർന്നപ്പോൾ അതാ 'ഗൾഫിലെ തൊഴിലാളി പീഡനങ്ങൾക്കെതിരെ ഇടപെട്ട യുവ എഞ്ചിനീയറെ ജയിലിൽ നിന്നും എയർപോർട്ടിലേക്ക് ഡിപ്പോർട്ട് ചെയ്യുമ്പോൾ ദേഹമാസകലം ചങ്ങലയിട്ടിരുന്നു' എന്ന് എഴുതിയിരിക്കുന്നു.


അറിയാതെ ഒരു വിറ ദേഹത്തിലൂടെ കടന്നുപോയി

കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തം

#‎വെടിക്കെട്ട്ദുരന്തം‬
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.

‪#‎വെടിക്കെട്ട്ദുരന്തം‬
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

Sunday, April 3, 2016

നോവലും സിനിമയും

മനുഷ്യന്റെ അതിസൂക്ഷ്മഭാവങ്ങൾ വാക്കുകൾകൊണ്ടു വിവരിക്കുക അസാദ്ധ്യമാണ്. അതുകൊണ്ടാണ് ഒരു നോവൽ വായിക്കുന്നതും സിനിമ കാണുന്നതും വ്യത്യസ്തമായ അനുഭവമാകുന്നത്.

Future is here!

Future is here! Just a couple of years and the combustion engine may be a thing of the past and the next generation, hopefully, will reap all the benefits accompanying it!
http://www.bbc.com/news/technology-35940302?SThisFB

Saturday, April 2, 2016

നമ്മുടെ രാജാക്കന്മാർ ഒന്നൊഴിയാതെ ഇത്ര ചരിത്രബോധമില്ലാത്തവരായതെങ്ങനെ?

നമ്മുടെ രാജാക്കന്മാർ ഒന്നൊഴിയാതെ ഇത്ര ചരിത്രബോധമില്ലാത്തവരായതെങ്ങനെ? അഥവാ, ചരിത്രം എന്ന ഒന്ന് ഉള്ളതായിത്തന്നെ അവർക്കറിയാമായിരുന്നില്ലേ? സാഹിത്യകലാദികളെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ, ഏറ്റവും ചുരുങ്ങിയത് സമകാലികസംഭവങ്ങൾ രേഖപ്പെടുത്തിവെക്കാൻ ഏതാനും പേരെ നിയോഗിച്ചിരുന്നുവെങ്കിൽ അത് വരുംതലമുറകൾക്ക് സ്വന്തം വേരുകൾ തിരിച്ചറിയാൻ എത്ര സഹായകമായേനെ! അതിനുവേണ്ടി കണക്കില്ലാത്തത്ര ആളും അർത്ഥവും ഊർജ്ജവും ചെലവാക്കി അന്തമില്ലാത്ത ഗവേഷണങ്ങൾ നടത്തി, ഒരു തീർച്ചയുമില്ലാത്ത അനുമാനങ്ങളിലെത്തിച്ചേരുന്ന ഗതികേടിൽനിന്ന് അവർക്ക് മോചനം ലഭിക്കുമായിരുന്നു!

Thursday, January 14, 2016

കേസുവിപ്ലവം

ഹിന്ദുക്കൾ മുസ്ലീങ്ങളുടേയും കൃസ്ത്യാനികളുടേയും അനാചാരങ്ങൾക്കെതിരെ കേസുകൊടുക്കുക, മുസ്ലീങ്ങൾ ഹിന്ദു, കൃസ്ത്യൻ അനാചാരങ്ങൾക്കും കൃസ്ത്യാനികൾ ഹിന്ദു മുസ്ലീം അനാചാരങ്ങൾക്കെതിരേയും കേസുകൾ കൊടുക്കുക! കേരളം നന്നാവട്ടെ! ഒപ്പം കോടതിക്കും ചാനലുകൾക്കും സാമൂഹ്യമാദ്ധ്യമങ്ങൾക്കും കുശാലായി!

Tuesday, January 12, 2016

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?



ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?
ഇതേ ചോദ്യം കൃസ്ത്യൻ, മുസ്ലീം പള്ളികളുടെ കാര്യത്തിൽ ഉയർന്നാൽ, (സ്ത്രീകൾക്ക് പാതിരിമാരായിക്കൂടെ, സ്ത്രീകൾക്ക് മുസ്ലീം പള്ളികളിൽ പ്രവേശിച്ചുകൂടെ?) എന്തായിരിക്കും മതേതര കോടതിയുടെ നിലപാട്?
സാധാരണ ഗതിയിൽ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തിക്ക് വലിയ സ്ഥാനമില്ലെങ്കിലും ശബരിമലയിൽ 10 നും 50 നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല എന്നത് ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, സ്ത്രീസുരക്ഷ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് തികച്ചും യുക്തിസഹമാണെന്ന് ആർക്കും ബോദ്ധ്യമാകും. ഇക്കാര്യത്തിൽ ഭരണഘടന വലിച്ചിഴയ്ക്കുകയാണെങ്കിൽ മറ്റു പല കാര്യങ്ങളിലും അത് തന്നെ ചെയ്യേണ്ടിവരും. പട്ടാളത്തിൽ മുന്നണിപ്പടയാളികളെ നിയമിക്കുന്ന കാര്യത്തിലും ഫാക്ടറികളിൽ ഷിഫ്റ്റ്‌ ജോലിക്കു വെക്കുന്ന കാര്യത്തിലും എല്ലാം ഇത് ബാധകമാക്കാവുന്നതാണ്.
സർക്കാർ, സ്വകാര്യ ജോലികൾക്ക് അപേക്ഷിക്കുന്നതിനും ജോലിയിൽനിന്നും വിരമിക്കുന്നതിനുമെല്ലാം പ്രായപരിധിയുണ്ട്, പ്രത്യേക സാഹചര്യങ്ങളിൽ ട്രാഫിക്ക്, പ്രവേശനനിയന്ത്രണങ്ങൾ എല്ലാം സാധാരണമാണ് . ഇതുപോലുള്ള എല്ലാ ചട്ടങ്ങളേയും ഇതുപോലെ ചോദ്യം ചെയ്യാവുന്നതാണ്.
കേരളത്തിൽ പൊതുവെ, മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നാണറിവ്. കുറച്ചു കാലം മുമ്പ് ഇത് ചർച്ചാവിഷയമായിരുന്നു. അതിനുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയില്ല.
ഇനി എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്നു ശഠിക്കുകയാണെങ്കിൽ, അത് എല്ലാ ജാതിമതസ്ഥർക്കും ഒരുപോലെ ബാധകമായ പൊതു സിവിൽ കോഡിലൂടെ മാത്രമേ സാദ്ധ്യമാവൂ.അതുതന്നെ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സാദ്ധ്യമാവുമോ എന്ന് കണ്ടറിയണം.
ഞാനിതൊരു പ്രായോഗികമായ ഏർപ്പാടായി മാത്രമേ കാണുന്നുള്ളു. എത്രയോ മേഖലയിൽ ഇതു നടക്കുന്നുണ്ട്! സൈന്യത്തിന്റെ മുന്നണിയിൽ, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ... അതിനു പുറമെ, സ്ത്രീകൾക്കു മാത്രമായ കോളേജുകൾ, തീവണ്ടി ബോഗികൾ മുതൽ ടോയ്ലറ്റു വരെ. പണ്ടുള്ള ഒരു നടപടിക്രമമാണെങ്കിലും സ്ത്രീസുരക്ഷ ഒരു വലിയ ഭീഷണിയായിരിക്കുന്ന ഇക്കാലത്ത് ഇതു വളരെ പ്രസക്തമാണ് എന്നാൺ് എന്റെ അഭിപ്രായം. വിചിത്രമെന്നു പറയട്ടെ, ഇത് ഒരു വിധത്തിലും ബാധിക്കാത്ത ഒരു മുസ്ലീം സമുദായത്തില്പെട്ട ആളാണ് ഇതു തുടങ്ങിവെച്ചത്. ആ സമുദായത്തിൽ എത്രയോ വിവേചനങ്ങൾ നിലനിൽക്കുന്നു. അതിനെപ്പറ്റി ഒരക്ഷരം മിണ്ടാൻ അയാൾക്കു ധൈര്യമില്ല. മിണ്ടിയാൽ വിവരമറിയും. ഇതാവുമ്പോൾ തടിക്കു കേടില്ലാതെ വലിയ ആളാവാം. ഇതേറ്റുപിടിച്ചവരാകട്ടെ, മിക്കവാറും പുരുഷന്മാരും. ഒറ്റപ്പെട്ട ചില സ്ത്രീകളുണ്ടെന്നല്ലാതെ സ്ത്രീകളുടെ വലിയ ആവശ്യമായി ഇതൊരിക്കലും ഉയർന്നുവന്നിട്ടില്ല. തീർത്ഥാടനത്തിനാണെങ്കിൽ ഇവിടെ എത്രയോ അമ്പലങ്ങളുണ്ട്! സ്ത്രീകൾക്ക് ഇവിടെ ഇതിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്! ഒരു യാത്ര പോകുമ്പോൾ സ്വൈരമായി ടോയ്ലറ്റിൽ പോകാൻ വല്ല സൌകര്യവുമുണ്ടോ? പല വിധത്തിലുള്ള പീഡനങ്ങളുടെ വാർത്തകൾ ദിവസം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചാനലുകൾ രണ്ടു ദിവസം ഒച്ചപ്പാടുണ്ടാക്കും, അതോടെ കഴിഞ്ഞു. അപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.

Friday, December 25, 2015

പുരാണകഥകൾ




നൂറ്റാണ്ടുകൾക്കു മുമ്പ് രചിക്കപ്പെട്ട പുരാണേതിഹാസങ്ങൾ ഇന്നും നമ്മുടെ ഭാവനയേയും ചിന്തയേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികയുഗത്തിലും അവയ്ക്ക് പുതിയ വ്യാഖ്യാനങ്ങളും ആവിഷ്കാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാലാതിവർത്തിയായി നമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനമനുഷ്യനെയാണ് അവ സംബോധന ചെയ്യുന്നത് എന്നതുകൊണ്ടായിരിക്കണം ഇത്.
പുരാണകഥകളിലെല്ലാം പ്രാചീനഭാവനയുണ്ട്, ചിന്തയുണ്ട്, നിരീക്ഷണങ്ങളുണ്ട്, അലംഘനീയമായ പ്രകൃതിയുടെ, മനുഷ്യയുക്തിക്കതീതമായ വൈപരീത്യങ്ങളുണ്ട്. ഇവയിലൂടെ ഈ കഥകൾ മനുഷ്യനേയും പ്രകൃതിയേയും വായനക്കാരനു മുന്നിൽ പൊലിപ്പിച്ചുകാട്ടുന്നു. 
മൂന്നു ലോകവും കീഴടക്കി ഒരു കുറ്റവും കുറവും ആരോപിക്കാനാവാത്തവിധം ഐശ്വര്യസമ്പൂർണ്ണമായ ഭരണം കാഴ്ചവെച്ച മഹാബലിയെ അദ്ദേഹത്തിന്റെ ദൗർബ്ബല്യം മുതലെടുത്ത് നിരായുധനായ വെറുമൊരു ബാലൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു. 
അത്യുഗ്രമായ തപസ്സനുഷ്ഠിച്ച് മരണത്തെ മറികടക്കാനായി എല്ലാ പഴുതുകളുമടച്ച്, മരണം രാത്രിയും പകലും, അകത്തും പുറത്തും പാടില്ല, മനുഷ്യനും മൃഗവും കൊല്ലാൻ പാടില്ല, എന്നിങ്ങനെ വരം നേടിയ ഹിരണ്യകശുപുവിനെ വധിക്കാൻ നരനും സിംഹവും ചേർന്ന നരസിംഹം എന്ന വിചിത്രജീവി ജന്മമെടുക്കുന്നു. മനുഷ്യനേയും മൃഗത്തേയും ഒഴിവാക്കാൻ അവയെ ചേർത്തുവെയ്ക്കുക എന്ന ഒരു വിചിത്രയുക്തിയാണ് ഇവിടെ വർത്തിക്കുന്നത്. അതുപോലെ രാത്രിയേയും പകലിനേയും ഒഴിവാക്കാൻ അവയുടെ സംഗമസമയം തെരഞ്ഞെടുക്കുന്നു. അകത്തിനും പുറത്തിനും പകരം അവയെ വേർതിരിക്കുന്ന ഉമ്മറപ്പടി വേദിയാവുന്നു. 
തപോബലംകൊണ്ട് ദേവലോകം പോലും കീഴടക്കിയ രാവണനെ കുറെ മനുഷ്യരും വാനരന്മാരും കൂടി കീഴ്പ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര കഥകൾ!
ഇത്തരം വലുതും ചെറുതുമായ പ്രകൃതിയുക്തികൾ യഥാർത്ഥലോകത്തിലും അരങ്ങേറുന്നു എന്നതാണ് ഇവയുടെ പ്രസക്തിയും വശ്യതയും വർദ്ധിപ്പിക്കുന്നത്. ഒരിക്കലും മുങ്ങില്ല എന്ന വീരവാദത്തോടെ നീറ്റിലിറക്കിയ ടൈറ്റാനിക് എന്ന മഹായാനം കന്നിയാത്രയിൽ തന്നെ വെറും മഞ്ഞു കട്ടയിൽ തട്ടിത്തകരുന്നു. 
ആയിരം കൊല്ലം നിലനിൽക്കാനുദ്ദേശിച്ചുകൊണ്ട് തുടങ്ങിവെച്ച ആര്യസാമ്രാജ്യം വെറും പത്തു വർഷം തികയ്ക്കുന്നതിനുമുമ്പ് നാമാവശേഷമായി. അതിന്റെ സ്ഥാപകനാവട്ടെ, സ്വയം ജീവനൊടുക്കേണ്ടിയും വന്നു! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്! അങ്ങനെ എത്ര സാമ്രാജ്യങ്ങൾ! മാത്രമല്ല, അസുരന്മാരുടേയും രാക്ഷസന്മാരുടേയെല്ലാം ചെറുപതിപ്പുകൾ നമുക്കു ചുറ്റും കാണാൻ കഴിയും.
ചുരുക്കത്തിൽ, നാം എന്നും തിരിച്ചറിയുന്ന, മനുഷ്യന്റെ ആദിമചോദനകൾ, പ്രകൃതിയുടെ, കാലത്തിന്റെ, അജയ്യത ഇതൊക്കെയാണ് ഇവിടെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയായിരിക്കണം ഈ കഥകൾ നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
29/10/15

കൃസ്തു വേറെ മതം വേറെ!

കൃസ്തു വേറെ മതം വേറെ! കൃസ്തുവിന്റെ ജീവിതകഥ എക്കാലത്തും മനുഷ്യന്റെ ഭാവനയേയും ചിന്തയേയും മഥിച്ചുകൊണ്ടിരിക്കും. 

Prime Minister Modi's surprise visit to Pakistan

Only time can tell. Whether Prime Minister Modi's surprise visit to Pakistan was a show of adventurism or showmanship or a media stunt that is so characteristic of Mr. Modi's style or is there something deeper and substantial contributing towards long term India-Pakistan relations can be decided only by any tangible outcome. Nevertheless, I think everybody would agree that this style is far better than cold war rhetoric, arms build up and sporadic confrontations on the border if and only if Pakistani side reciprocates the same sentiments in practical terms.