വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
തെറ്റെന്നു-പെട്ടെന്ന്. ഈ അർത്ഥത്തിലുള്ള പ്രയോഗം ഇപ്പോൾ നിലവിലുണ്ടോ?
അലങ്കാരം രൂപകാതിശയോക്തി.
23.
വെളുപ്പാൻ കാലത്തെ കാറ്റു തട്ടി പൂവ് വീഴുന്നതു കേട്ടുണർന്നവർ താരമാണെന്നു കരുതിയത് നല്ല കാവ്യഭാവനയായി കണക്കാക്കാം. (രാത്രി കഴിയുമ്പോൾ അപ്രത്യക്ഷമാവുന്ന താരവും ഒരു ദിവസം കഴിഞ്ഞ് വാടിപ്പോകുന്ന പൂവും ഉചിതമായ താരതമ്യം തന്നെ) എന്നാൽ, ദിവ്യഭോഗം വിട്ട് ഭൂവിലടിയുന്ന ജീവനാണെന്നു കരുതാൻ പ്രത്യേക കണ്ണുകൾ തന്നെ വേണം.
ദിവ്യഭോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൌകികജീവിതസുഖം ആയിരിക്കുമെന്നു കരുതുന്നു.
തിട്ടം നിനച്ചു എന്നാൽ ഉറപ്പിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്? അങ്ങനെയാവുമ്പോൾ ഒരു വസ്തുവല്ലേ പാടുള്ളു? ഇവിടെ രണ്ടിലേതാണ് എന്ന് സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
അലങ്കാരം ഉല്പ്രേക്ഷയാവുമോ? (അതു താനല്ലയോ ഇത് എന്നു വർണ്ണ്യത്തിലാശങ്ക, ഉല്പ്രേക്ഷാഖ്യയലൊകൃതി)
24.
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.
വിലാപകാവ്യത്തിന്റെ അവിഭാജ്യഘടകമായ, ദുഃഖത്തിൽ പങ്കുചേരുന്ന പ്രകൃതിയുടെ വർണ്ണനയാണു ഇനി വരുന്നത്. അനുയോജ്യമായ രൂപകങ്ങളിലൂടെ, ഹൃദ്യമായ വാങ്ങ്മയചിത്രങ്ങളിലൂടെ വളരെ അനായാസമായാണ് ആശാൻ അത് നിർവഹിക്കുന്നത്
പൂവിന്റെ വീഴ്ച്ച കണ്ട് ഭൂമി തന്നെ തളർന്നുപോയി (അതിശയോക്തി). അടുത്തുള്ള പുൽനാമ്പുകൾ ഉദ്വേഗഭരിതരായി.
അന്യൂനമാം മഹിമ തിങ്ങിയൊരാത്മസത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും
ഗതമൌക്തികശുക്തി-മുത്തു നഷ്ടപ്പെട്ട ചിപ്പി( ആദ്യം വായിച്ചപ്പോൾ ഇതെന്താ സാധനം എന്നൊന്നന്ധാളിച്ചു. നിഖണ്ഡു തന്നെ ശരണം.) സന്നാഭം- കാന്തി നഷ്ടപ്പെട്ട്
ഇവിടെ ആത്മതത്വത്തിന് ഒരു വിശദീകരണം ആവശ്യമുണ്ട്.
കുറിപ്പ്:
Jyothibai Pariyadath ന്റെ അഭിപ്രായപ്രകാരം (താഴെ കാണുക) ആത്മതത്വമെന്നത് ആത്മസത്വമായി തിരുത്തിയിരിക്കുന്നു.
22 June at 19:17 ·
Edited ·
Like ·
4
26.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.
ഇതാ മനോഹരമായ ഒരു ശ്ലോകം! വളരെ പരിചിതമായ കാഴ്ചകൾ കാവ്യാത്മകവും വിലാപകാവ്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ വിഷാദാത്മകവുമായി അവതരിപ്പിച്ചിരിക്കുന്നു. മാറാല ശവക്കച്ചയായിരിക്കുന്നു. മഞ്ഞുതുള്ളികൾ മുത്തുമാലയായിരിക്കുന്നു(ഇപ്പോഴത്തെ റീത്ത്?) .ഹാ എന്ന ആർത്തനാദം ശ്ലോകത്തിലുടനീളം മറ്റൊലിക്കൊള്ളുന്നതും ശ്രദ്ധിക്കുക.
‘അണിഞ്ഞു’ എന്നത് അത്ര ശരിയായില്ലെന്നു തോന്നുന്നു. അണിയിച്ചു എന്നല്ലേ വേണ്ടത്?
22 June at 10:21 ·
Edited ·
Like ·
5
27.
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.
വീണ്ടും വളരെ അനുയോജ്യമായ രൂപകങ്ങളിലൂടെ...
ഹിമകണങ്ങളെ താരങ്ങളുടെ കണ്ണീരായി കല്പിച്ചിരിക്കുന്നു. ചടകങ്ങള്‍ ചവറ്റിലക്കിളികള്‍ , കരിയിലക്കിളികള്‍ എന്നൊക്കെ വിളിക്കുന്ന ഒരു തരം തവിട്ടുനിറത്തിലുള്ള കിളികളാണെന്നു കരുതുന്നു. പറമ്പിലെല്ലാം അവ സ്ഥിരം കാഴ്ചയാണ്. അവ കൂടുവിട്ട് പൂവിന്റെ അരികെ വന്നു ദു:ഖാര്‍ ത്തരായിപുലമ്പുന്നു. ഹൃദ്യമായ വാങ്മയചിത്രങ്ങള്‍ !
നേരായി എന്നതുകൊണ്ട് ശരിയ്ക്കും എന്നു പറയുന്നതുപോലെയായിരിക്കുമെന്നു തോന്നുന്നു.
22 June at 22:13 ·
Like ·
2
28.
ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
എല്ലാ സൽഗുണങ്ങളും ഇണങ്ങി, ആർക്കും ഒരു ദോഷവും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതെ പരോപകാരം മാത്രം ചെയ്തു മാത്രം ജീവിച്ച പൂവിനെപ്പറ്റി ചിന്തിച്ച് ആരും കണ്ണീർ വാർത്തുപോകും എന്ന് ദു:ഖം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.
സാധാരണയായി സ്ത്രീക്കു നൽകുന്ന ആരോമൽ എന്ന വിശേഷണം ആശാൻ വ്യത്യസ്തമായാണ് (ആരോമലാമഴക്) പ്രയോഗിച്ചിരിക്കുന്നത്.
23 June at 22:08 ·
Like ·
4
29.
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു
ദു:ഖം സൂക്ഷ്മപ്രകൃതിയിൽ നിന്ന്, മനുഷ്യനിലൂടെ കടന്ന് സ്ഥൂലപ്രകൃതിയിലേക്കു വ്യാപിക്കുന്നു. ചക്രവാളവും സൂര്യനും വിവർണമായിരിക്കുന്നു. കാറ്റ് നെടുവീർപ്പിടുന്നു.
24 June at 21:39 ·
Like ·
3
30.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!
ഒടുവിൽ കവി സ്വന്തം ചിന്തകളിലേക്ക് തിരിച്ചെത്തുന്നു.
25 June at 22:04 ·
Like ·
5
എന്തിന്നു ഗുണധോരണി നിന്റെ മേല്‍ ചൊരിയാനുള്ള അലിവ് കാട്ടി , അഥവാ, കനിഞ്ഞു നല്‍കി എന്നല്ലേ ഉദ്ദേശിക്കുന്നത്? ആവതെന്തുള്ളു എന്നതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നല്ലേ വിവക്ഷിക്കുന്നത്?
26 June at 15:57 ·
Like ·
5
31.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ് വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?
സ്വന്തം ജന്മദൌത്യം വേഗം പൂർത്തിയാക്കി ഉത്തമർ പോകട്ടെ, വഴിയാത്രക്കാരുടെ കാലടികൾ ഏറ്റുവാങ്ങിക്കൊണ്ടുള്ള പാറയുടെ ചിരകാല ജീവിതത്തിനേക്കാൾ ഭേദം മിന്നൽപ്പിണറിന്റെ ക്ഷണികജീവിതമല്ലേ എന്ന് കവി സ്വയം ആശ്വാസം കൊള്ളുന്നു.
ഈ ശ്ലോകങ്ങളിലെ നിരീക്ഷണങ്ങൾ കവിയുടെ ജീവിതത്തിലും സത്യമായി എന്നത് ദു:ഖകരമായ വസ്തുതയാണ്.
നിശി എന്ന വാക്കിന്റെ സാംഗത്യം എന്താണ്?
26 June at 21:25 ·
Like ·
3
RamanNambisan Kesavath നിശി - ഈ ശ്ലോകത്തില്‍ സാംഗത്യം
മേഘജ്യോതിസ്സു നിശയിലാണ് കൂടുതല്‍ തെളിയുന്നത്. പാന്ഥനു വെളിച്ചം ആവശ്യമായതും രാത്രി തന്നെ . രൂക്ഷശില പാന്ഥസഞ്ചാരത്തിന്നു തടസ്സം നില്‍ക്കുന്നതാണ് . (ആശാന്‍ ഒരു വാക്കു പോലും എവിടെയും വെറുതെ ചേര്‍ക്കുന്നില്ല.)
बाध bAdha obstacle
27 June at 05:18 ·
Edited ·
Unlike ·
7
32.
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?
സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ചത് ഒരേ പ്രപഞ്ചശക്തിയായതിനാല്‍ എല്ലാവരും സഹോദരരാണെന്ന സമഭാവന, ഒരു നൂറ്റാണ്ടിന്നു ശേഷം പരിസ്ഥിതിനാശം സര്‍വ്വനാശത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇക്കാലത്ത് വളരെയേറെ പ്രസക്തമാണ്.
27 June at 22:53 ·
Edited ·
Like ·
4
33.
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ
‘ഇന്നു ഞാൻ നാളെ നീ’ എന്ന് ജി. കുന്നും ആഴിയുമെല്ലാം നശിക്കുമെന്നു പറയുമ്പോൾ ഒരു പക്ഷെ, യുഗാന്ത്യപ്രളയമായിരിക്കണം ആശാന്റെ മനസ്സിൽ. എന്നാൽ ഇന്ന് ആഗോളതാപനത്തിന്റെ ഭീതിദമായ പ്രത്യാഘാതസാദ്ധ്യതകൾക്കു മുമ്പിൽ നാം പകച്ചുനിൽക്കുകയാണ്. കുന്നുകളാവട്ടെ, ഇപ്പോള്‍ത്തന്നെ പാറമടകളായി മാറിക്കൊണ്ടിരിക്കുന്നു!
29 June at 00:37 ·
Edited ·
Like ·
6
34.
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
സൂര്യൻ കരങ്ങൾ നീട്ടി പൂവിന്റെ അവശേഷിച്ച കാന്തിസമ്പത്ത് എടുക്കുന്നുവെന്നും കാറ്റ് അതിന്റെ പിതൃസ്വത്തായ സൌരഭ്യം കവരുന്നു എന്നും കാവ്യഭാവന.
സമ്പന്നനായ ഒരാൾ മരിക്കുമ്പോൾ ബന്ധുക്കൾ അയാളുടെ സ്വത്ത് തട്ടിയെടുക്കാൻ ഓടിയണയുന്ന ചിത്രം സമൂഹത്തിനു നേരെ ഒരു കണ്ണാടിയെന്നപോലെ കവി വരച്ചുകാട്ടുന്നു. അംഭോജബന്ധു, ദായഭാഗം എന്നീ വാക്കുകൾ അന്വർത്ഥമാണ്.
നേരിട്ടു സാമൂഹ്യവിമർശനം നടത്തുന്ന വീണപൂവിലെ ഏക ശ്ലോകമാണിതെന്നു തോന്നുന്നു.
രൂപകാതിശയോക്തി തന്നെയാണോ ഇതിലെ അലങ്കാരം ?
30 June at 00:26 ·
Like ·
3
Chandra Babu രൂപകാതിശയോക്തി ഇല്ല.
35.
‘ഉത്പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.
സൃഷ്ടിക്കപ്പെടൂന്നതെല്ലാം നശിക്കും, അണുക്കൾ നിൽക്കും(അണുക്കൾ എന്നതുകൊണ്ട് ശാസ്ത്രലോകം വിവക്ഷിക്കുന്ന അർത്ഥമാണോ ഉദ്ദേശിക്കുന്നത്? അക്കാലത്ത് ഈ വിജ്ഞാനം അത്ര സാധാരണമായിരുന്നോ?) പിന്നെ കർമ്മഫലം പോലെ പുതിയ ജന്മം സംഭവിക്കുമെന്ന് ആഗമങ്ങളുടെ വെളിച്ചത്തിൽ കവി ഉറപ്പിക്കുന്നു. നിർമ്മലമായ ജീവിതം നയിച്ച പൂവിന് ശോഭനമായ ജന്മം തന്നെയായിരിക്കും ലഭിക്കുക എന്നായിരിക്കണം കവിയുടെ പ്രത്യാശ.
30 June at 22:13 ·
Like ·
7
36.
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ
നമുക്കതല്ല എന്നത് എങ്ങനെ അന്വയിക്കാം ? രണ്ടാം പകുതിയിലെ വാദം ദുർബ്ബലമായി തോന്നുന്നു. ഏതെങ്കിലും വടിവിൽ എന്നേ പറയുന്നുള്ളു. കവിക്കു തന്നെ വ്യക്തതയില്ലാത്തതുപോലെ.
1 July at 22:17 ·
Like ·
5
37.
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
നക്ഷത്രം അസ്തമിച്ച് പിറ്റേദിവസം ഉദയാദ്രിയില്‍ ഉദിക്കുന്നതുപോലെ പൂവ് താമസിയാതെ സ്വര്‍ഗ്ഗരാജ്യത്ത് കല്പദ്രുമത്തില്‍ കൂടുതല്‍ ശോഭയോടെ വിടര്‍ന്നെന്നുവരാം എന്ന് കവി സങ്കല്പിക്കുന്നു.
2 July at 22:45 ·
Like ·
4
38.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.
'നിന്റെ കാന്തികണ്ട് അടുത്തുകൂടുന്ന സുന്ദരികളാല്‍ അലങ്കരിക്കപ്പെട്ട നീ സുരയുവാക്കള്‍ക്ക് ഇമ്പവും രാഗസമ്പത്തും നല്കി ഏറെ സുകൃതം നേടാം ' എന്നല്ലേ?
'സമ്പത്തെയും സമധികം' അല്പം വികലമായോ?
3 July at 22:27 ·
Like ·
4
39.
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തില്‍ .
അതല്ലെങ്കില്‍ , അമരരായ ഋഷിമാര്‍ക്ക് പൂജാപുഷ്പമായി മാറി സ്വര്‍ല്ലോകവും മറ്റു കടമ്പകളും കടന്ന് തമസ്സില്ലാത്ത പരമപദത്തിലേക്ക് പ്രവേശിക്കാം . ഇതുതന്നെയാണ് ഉചിതവും സ്വാഭാവികവും എന്നു തോന്നുന്നു. സകലസംഗമം എങ്ങനെ വിശദീകരിക്കാം ?
4 July at 22:47 ·
Like ·
4
40
ഹാ! ശാന്തിയൗപനിഷദോക്തികള്‍തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
ദു:ഖിക്കുന്നത് ആത്മപീഡനപരവും അജ്ഞര്‍ക്ക് യോജിച്ചതുമാണെന്നും പൌരാണിക ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ കവി പറയുന്നു. ശ്രുതിയില്‍ പ്രതീക്ഷയര്‍പ്പിക്കുക, പിന്നെയെല്ലാം ഈശാജ്ഞപോലെയെന്നു സമാധാനിക്കുക.
കൃതിയുടെ ആരംഭത്തിലെ 'ഹാ പുഷ്പമേ' എന്ന സംബോധന കരുണവും ബീഭത്സവുമാണെങ്കില്‍ , ഇവിടത്തെ 'പൂവേ ' എന്ന ലളിതമായ വിളി ശാന്തിയും സമഭാവനയും സ്ഫുരിക്കുന്നതാണ്.
ഈ ശ്ലോകങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്ന ചിന്തകള്‍ പൌരാണികകൃതികള്‍ മുതല്‍ ആധുനിക കൃതികള്‍ വരെ ലോകത്തെല്ലായിടത്തും പ്രതിപാദിക്കപ്പെട്ടവയായിരിക്കാം . ചര്‍ച്ച ചെയ്യപ്പെടാതെ തന്നെ മഹാന്മാര്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ ആവര്‍ത്തിച്ചിട്ടുള്ളതായിരിക്കാം . അതിനാല്‍ , ഇവ മനുഷ്യരാശിയുടെ പൊതുപൈതൃകമായി കണക്കാക്കാം . എന്നാല്‍ ഒരു കവിയെ സം ബന്ധിച്ചിടത്തോളം അവ എങ്ങനെ സന്ദര്‍ഭോചിതമായി, മനസ്സില്‍ തട്ടും വിധത്തില്‍ ആവിഷ്ക്കരിക്കുന്നു എന്നുള്ളതാണ് പ്രധാനം എന്നു തോന്നുന്നു.
5 July at 23:31 ·
Like ·
6
41
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍ ;
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!
വീണപൂവിലെ ഏറ്റവും പ്രസിദ്ധവും മനോഹരവുമായ അന്ത്യശ്ലോകം. പൂവിനെ പടിപടിയായി പരമപദത്തില്‍ വരെ എത്തിച്ചതിനുശേഷം പെട്ടെന്ന്, ഒരു ചലചിത്രകാരന്റെ ചാതുരിയോടുകൂടി 'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ' യാഥാര്‍ത്ഥ്യത്തിലേക്ക് ദൃശ്യം കട്ടുചെയ്യുന്നു. എന്നിട്ട്, 'കണ്ണേ മടങ്ങുക' എന്ന് ദൃശ്യാനുഭവം പൂര്‍ത്തിയാക്കുന്നു. അതോടൊപ്പം 'അവനിവാഴ്വു കിനാവു കഷ്ടം' എന്ന് ലോകവീക്ഷണത്തെ സംബന്ധിച്ച ഒരു തീര്‍പ്പിലെത്തുന്നു.
അതേസമയം തൊട്ടു മുമ്പത്തെ ശ്ലോകത്തിനു കടകവിരുദ്ധമായ നിലപാടാണ് ഇതെന്ന് വ്യക്തമാണ്. കഴിഞ്ഞ ശ്ലോകത്തോടെ കൃതി വളരെ മനോഹരമായി അവസാനിപ്പിക്കാവുന്ന ഒരു സാദ്ധ്യതയുമില്ലേ എന്നും ചിന്തിക്കാവുന്നതാണ്.
ഒരു വിധത്തില്‍ ആശാനിലെ അടിയുറച്ച റിയലിസ്റ്റിന്റെ ബഹിര്‍സ്ഫുരണമായി ഇതിനെ കാണാവുന്നതാണ്.
7 July at 00:07 ·
Like ·
9