Search This Blog

Thursday, March 25, 2021

സ്വത്തിന്റെ മൂല്യനിർണ്ണയം

താമസിക്കുന്ന അഞ്ചോ പത്തോ സെന്റ് സ്ഥലത്തിന് കാലക്രമത്തിൽ വില കൂടി ലക്ഷങ്ങൾ വിലമതിക്കുന്നതായിയെങ്കിൽ അത് ഒരാൾ കോടിപതിയാണെന്ന് പറയാൻ കഴിയുമോ? ഇത്തരം മൂല്യനിർണ്ണയം യാഥാർത്ഥ്യത്തേ?ട് നീതി പുലർത്തുന്നതാണോ ?  കാരണന്മാരോ നമ്മൾ തന്നെയോ പണ്ടെപ്പോഴോ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുന്ന സ്ഥലത്തിന് വില കൂടിപ്പോയി എന്നു വെച്ച് നമ്മൾ കോടീശ്വരനാവുമോ? കോടികൾ മതിക്കുമെന്ന് കണക്കാക്കപ്പെടുന്ന താമസിക്കുന്ന സ്ഥലത്തിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടോ? അതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, സിറ്റിയിലെ ചേരിയിൽ താമസിക്കുന്നവരേയും ലക്ഷപ്രഭുക്കളായി കണക്കാക്കേണ്ടി വരില്ലേ? അതിനാൽ, ഈ സ്വത്തുനിർണ്ണയത്തിന് എന്തോ തകരാറുണ്ടെന്ന് തോന്നുന്നു. ഇവിടെ മൂല്യനിർണ്ണയത്തിന് പുതിയ മാനദണ്ഡം ആവശ്യമാണെന്നു കരുതുന്നു.

Wednesday, March 17, 2021

ജൂതൻ

പ്രാചീന കാലത്ത് കടന്നാക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമുള്ളവരെങ്കിലും അതിനുശേഷമുള്ള നിരവധി നൂറ്റാണ്ടുകളിൽ ലോകത്ത് ഏറ്റവുമധികം പീഡിക്കപ്പെട്ട ജനത ജൂതന്മാരായിരിക്കും. അതിസമർത്ഥരും ബുദ്ധിമാന്മാരും അദ്ധ്വാനശീലരുമായിട്ടും ഇതാണ് അവസ്ഥയെന്നതാണ് ഏറെ വിചിത്രം. അവർ ഏറ്റവുമധികം പീഡിക്കപ്പെട്ടത് മൊത്തം യൂറോപ്പിലുമാണെന്നു പറയാം. അതിൽ റഷ്യയായിരിക്കും ഏറ്റവും മുന്നിൽ. നാസി ജർമ്മനിയെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. നാസി ജർമ്മനിയിലെ അവസ്ഥ ഒന്നോ രണ്ടോ ദശാബ്ദങ്ങളായിരുന്നെങ്കിൽ റഷ്യയിൽ നൂറ്റാണ്ടുകളായിരുന്നു. റഷ്യൻ വിപ്ലവത്തിന് അവർ പരിപൂർണ്ണ പിന്തുണ നൽകിയെങ്കിലും വിപ്ലവാനന്തരം അവർ ക്രൂരമായി വേട്ടയാടപ്പെട്ടു, കൂട്ടക്കൊല ചെയ്യപ്പെട്ടു. 
ജൂതരിൽ ഏറ്റവും ഭാഗ്യവന്മാർ എന്നു പറയാവുന്നത് വളരെ മുമ്പു തന്നെ അമേരിക്കയിലേക്ക് കുടിയേറിയവരായിരിക്കും. 
എന്നാൽ, വിരോധാഭാസമെന്നു പറയട്ടെ, വളരെ ദുരിതങ്ങൾ അനുഭവിച്ച് സ്വന്തം രാജ്യം കെട്ടിപ്പടുത്തപ്പോൾ അവരുടെ പ്രാചീന തനിനിറം തല പൊക്കാൻ തുടങ്ങി. അതിനു ഇരയായവരോ താരതമ്യേന നിരപരാധികളായ പാലസ്തീൻ അറബികളും എന്നത് ചരിത്രത്തിന്റെ ക്രൂരമായ വിധിവൈപരീത്യം തന്നെ.
പാലസ്തീൻകാർക്കെതിരെയുള്ള ഇസ്രായേലിന്റെ നടപടികളെ തീർച്ചയായും പണ്ട് ജൂതന്മാർക്കെതിരെയുള്ള പീഡനങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം, കാലം എത്രയോ മാറി എന്നതാണ്. ഇന്ന് ലോക നിയമങ്ങളും മനുഷ്യാവകാശങ്ങളും രാഷ്ട്രങ്ങൾ തമ്മിലിടപെടാനുള്ള ചട്ടങ്ങളുമെല്ലാമുള്ള പരിഷ്കൃത സമൂഹമാണെന്ന് നാം അഭിമാനിക്കുന്നു. എന്നാൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊന്നും വകവെക്കാതെ, ലോകാഭിപ്രായം മാനിക്കാതെ പാലസ്തീൻകാർക്ക് അവരുടെ രാജ്യം എന്ന ചിരകാലാഭിലാഷത്തെ ഏതു വിധേനയും കുളം തോണ്ടുക എന്ന കൂടിലവൃത്തിയുമായി മുന്നോട്ടു പോകുന്നു. അതിന് അവരുടെ വരുതിയിലുള്ള യു എസ് എന്ന ആധുനികതയുടെ തലതൊട്ടപ്പൻ എന്ന് സ്വയം ഉദ്ഘോഷിക്കുന്ന രാഷ്ട്രം കൂട്ടുനില്ക്കുന്നു. ഇവിടെ അവർ സ്വന്തം ദുരിതപൂർണ്ണമായ ഭൂതകാലം പാടെ വിസ്മരിക്കുന്നു.

Thursday, March 11, 2021

കാലുവാരി

 വർഷങ്ങളോളം സ്ഥാനമാനങ്ങൾക്കുമേൽ അടയിരിക്കുക. എന്നിട്ട്, അത് തുടരാനാവില്ല എന്നു വന്നാൽ മറുകണ്ടം ചാടുക- ഇതല്ലേ കോൺഗ്രസ്സ്? ഇവർക്കുള്ള മറുപടി 'പോനാൽ പോകട്ടും പോടാ'എന്നു തന്നെയായിരിക്കണം.

Friday, March 5, 2021

യൂറോപ്യൻ അധിനിവേശം

ഇന്ത്യയിൽ മാത്രമല്ല, അവർ ( ചെന്നായ്ക്കളെപ്പോലെ വെട്ടിപ്പിടിക്കാൻ ലോകം മുഴുവൻ തേർവാഴ്ച നടത്തിയ യൂറോപ്യൻകാർ മുഴുവൻ) പോയിടത്തെല്ലാം ശുദ്ധമനസ്ക്കരായ നാട്ടുകാരെ കുടില തന്ത്രങ്ങളും ഭിന്നിപ്പിക്കലും, കൂട്ടക്കൊലകളും കൊണ്ട് അടിച്ചമർത്തുകയും നിസ്സഹായരായ അവരുടെ പ്രകൃതി സമ്പത്തു മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു കൊണ്ടാണ് മഹാന്മാരായത്. ഇവരുടെ തൊരപ്പൻ നയങ്ങളാണ് അതേപടി ഇപ്പോഴും അമേരിക്ക പിന്തുടരുന്നത്. ലോകത്തെ ഇന്നുള്ള ബഹുഭൂരിപക്ഷം പ്രശ്നങ്ങളും ഈ ഹിംസ്രജീവികളുടെ സൃഷ്ടിയാണ്. ഇവരെ ഒരു വിധത്തിലും തടയാനാവാത്ത അവസ്ഥയിലാണ് പ്രകൃതി തന്നെ നേരിട്ട് ഇടപെട്ടത്. അങ്ങനെയാണ് ഒന്നാം ലോക മഹായുദ്ധം എന്ന ചാട്ടവാറടി കിട്ടിയത്. അതുകൊണ്ട് തൃപ്തി വരാഞ്ഞ് വീണ്ടുമൊരടി - രണ്ടാം ലോകമഹായുദ്ധം. അതിനുശേഷം തത്ക്കാലം എല്ലാം നല്ല കുട്ടികളായി സമാധാനം, മനുഷ്യാവകാശം എന്നെല്ലാം ഘോര ഘോരം പ്രസംഗിക്കാൻ തുടങ്ങി. എങ്കിലും ഉള്ളിലിരിപ്പ് പഴയതു തന്നെ. അതാണ് ഇവരുടെ ഒരു പരിച്ഛേദമായ അമേരിക്കയിലൂടെ വെളിപ്പെടുന്നത്.

Thursday, February 18, 2021

വായനക്കാർ എഴുതുന്നു. റിപ്പബ്ലിക്ക് പതിപ്പ്


പണ്ടെന്നോ പറന്നു പോയ ഒരു കിളി തിരിച്ചെത്തിയ പോലുള്ള ആഹ്ലാദമാണ് റിപ്പബ്ലിക് പതിപ്പിന്റെ തിരിച്ചു വരവ് വായനക്കാർക്ക് പകർന്നു നല്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഷകളിൽ നിന്നുള്ള കൃതികൾക്ക് മലയാളത്തിൽ ഒരു സംഗമവേദിയൊരുക്കുക എന്നത് എന്തുകൊണ്ടും വ്യത്യസ്തവും സർഗ്ഗാത്മകവുമായ ഒരു ആശയമാണ് എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഷയിൽ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇത് എത്രയോ വർഷങ്ങൾക്കു മുമ്പ് യാഥാർത്ഥ്യമാക്കി എന്നത് കൈരളിക്കു നല്കിയ മഹത്തായ സേവനം തന്നെയാണ്. കാരണം, ലോകത്തിലെ പല ഭാഷകളിലേയും കൃതികളെപ്പറ്റി മലയാളിക്ക്  സാമാന്യ വിവരമുണ്ടെങ്കിലും ഇന്ത്യയിലെത്തന്നെ മറ്റു ഭാഷകളിലെ കൃതികളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും നാം അറിയുന്നത് അവ ഏതെങ്കിലും ദേശീയ പുരസ്ക്കാരത്തിന് അർഹമാവുമ്പോൾ മാത്രമാണ്. ഈ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാക്കിയ മഹത്തായ ഉദ്യമമായിരുന്നു മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പ്. മാത്രമല്ല, ബംഗാളിയിലെയും മറ്റും പ്രശസ്തമായ നോവലുകളുടെ വിവർത്തനങ്ങളും അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടോ വർഷങ്ങൾക്കു മുമ്പ് ആ ആശയത്തിളക്കം അണഞ്ഞു പോയി എന്നത് തികച്ചും നിർഭാഗ്യകരം തന്നെ. കാലം എത്രയോ മാറി. ലോകത്തെന്നപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. പുതിയ ആശയങ്ങളും ഭാവുകത്വങ്ങളും വരുന്നു, പുതിയ എഴുത്തുകാരും കൃതികളും വരുന്നു. സാഹിത്യകുതുകികളായ മലയാളികൾക്ക് തീർച്ചയായും അവയെപ്പറ്റിയെല്ലാം വായിച്ചറിയാൻ അതിയായ താൽപര്യമുണ്ടാവും. അതു കണ്ടറിഞ്ഞ് പഴയ റിപ്പബ്ലിക്ക് പതിപ്പിനെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടും സ്തുത്യർഹം തന്നെ. കൂടുതൽ ഭാഷകളും കൃതികളും ഉൾപ്പെടുത്തി ഈ മഹത് ഉദ്യമം കൂടുതൽ വിപുലവും സാർത്ഥകവുമാക്കാൻ വിനീതമായി അപേക്ഷിക്കുന്നു.
പരമേശ്വരൻ,
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2021 ഫെബ്രുവരി 14 -20 (98:48) ) തലേ ആഴ്ച മുതൽ ആരംഭിച്ച ഏറ്റവും നല്ല കത്തിനുള്ള സമ്മാനത്തേടെ, ‘തിരികെ വരുന്നു ആ ഇന്ത്യ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു.



Wednesday, January 20, 2021

സഫാരി ടിവി

മലയാളത്തിൽ സഫാരി ടിവി ഒരു സംഭവം തന്നെ. ദശാബ്ദങ്ങളായി ഒരേ തരത്തിലുള്ള പരിപാടികൾ കാണിച്ചുകൊണ്ടിരിക്കുന്ന മറ്റു ചാനലുകൾക്കൊന്നും ഇത്തരം ഒരു ആശയംപോലും തോന്നിയില്ല എന്നത് അത്ഭുതം തന്നെ! ഒന്നാലോചിച്ചു നോക്കൂ. അതിൽ സ്മൃതി, ചരിത്രം എന്നിലൂടെ എന്നിവ വലിയ സാങ്കേതിക വിദ്യയൊന്നുമില്ലാതെ വളരെ നിസ്സാരമായി ഏതു ചാനലിനും ചെയ്യാവുന്നതേയുള്ളു. പറ്റിയ ആളെ കണ്ടെത്തണം. അത്രയേയുള്ളു. എന്നിട്ടും, എത്ര ഹൃദയാവർജ്ജകം! വിസ്മൃതിയിലേക്കു മറഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ദൃക്സാക്ഷിവിവരണം തന്നെ അമൂല്യമായ ചരിത്രരേഖയാണ്. അതുപോലും നമ്മുടെ മഹാ ചാനലുകൾക്ക് ഇത്ര കാലമായിട്ടും തോന്നിയില്ല. എങ്ങനെയാണ് ഇതിന്റെ സാമ്പത്തികം എന്നു പിടി കിട്ടുന്നില്ല. പ്രത്യേകിച്ചും, ഇത്രയേറെ അമൂല്യമായ വിഡിയോ ശേഖരം എങ്ങനെ സംഘടിപ്പിക്കുന്നു എന്ന് മനസ്സിലാവുന്നില്ല.

യു ട്യൂബിലെ വരുമാനം കിട്ടുമായിരിക്കും. എന്നാൽ, CDയും പുസ്തകവും എത്ര പേർ വാങ്ങും? അതിൽത്തന്നെ പുസ്തകങ്ങൾക്ക് വലിയ ആകർഷണമുണ്ടാ?  പ്രസിദ്ധരായ എഴുത്തുകാർ രചിച്ച വളരെ വിശദമായ ജീവചരിത്രവും മറ്റും ലഭ്യമാണല്ലോ. ആയിരക്കണക്കിന് രൂപ ചെലവാക്കി എത്ര പേർ സി ഡി വാങ്ങും? അതേസമയം വിഡിയോകളുടെ അവകാശത്തിന് എത്ര ലക്ഷങ്ങൾ കൊടുക്കേണ്ടിവരും? മറിച്ച്, പരസ്യത്തിന്റെ പ്രലോഭനം എത്ര വലുതാണ്! സെക്കന്റുകൾക്ക് ലക്ഷങ്ങൾ കയ്യിൽ വരും. അതുപോലെത്തന്നെ ഒരു ചെറിയ തുകയ്ക്ക് paid channel ആക്കിയാലും നല്ലൊരു തുക ലഭിക്കും. എന്നിട്ടും അതിനെന്നും ശ്രമിക്കാതെ തികച്ചും സൗജന്യമായി കാണികളിലേക്കെത്തിക്കുന്ന അനന്യമായ  ദൃശ്യാനുഭവമാണ് ഈ ചാനൽ പകർന്നു നല്കുന്നത്.









Friday, December 25, 2020

സംസ്കൃതഭാഷയുടെ നിലനില്പ്

സംസ്കൃതഭാഷയ്ക്ക് ഇനി ലോകത്ത് ഒന്നും ചെയ്യാനില്ല എന്ന അസംബന്ധചിന്ത തന്നെയാണ് ഇന്ന് ഈ ഭാഷയെ നശിപ്പിക്കുന്നത്. അത് അങ്ങനെയൊന്നും നശിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യയിലാകമാനം എത്രയോ സംസ്കൃത സർവ്വകലാശാലകളുണ്ട്, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. കർണ്ണാടകത്തിലോ മറ്റോ സംസ്കൃതം മാത്രം പറയുന്ന ഗ്രാമമുണ്ട്. സംസ്കൃതഭാഷയിലെ നൂറുകണക്കിന് ശാസ്ത്രീയ ഗാനങ്ങൾ എത്രയോ വേദികളിൽ അരങ്ങുതകർക്കുന്നുണ്ട്, ദാവിതലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികളടക്കം. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യം തത്വചിന്ത മുതലായ പ്രാചീനശാസ്ത്രശാഖകളിലൂടെ പുത്തൻ അറിവുകൾ ആധുനിക തലമുറകൾക്ക് പകർന്നു നല്കാൻ പര്യാപ്തമായ ഗ്രന്ഥശേഖരങ്ങൾ എവിടെയെങ്കിലുമൊക്കെ ആധുനിക ഗവേഷകരെ കാത്തിരിക്കുന്നുണ്ടാവാം. ഇന്നും ഔദ്യോഗികമായി പ്രയോഗത്തിലുള്ള ആയുർവ്വേദ മൂലഗ്രന്ഥങ്ങളെല്ലാം സംസ്കൃത ഭാഷയിലാണ്. വസ്തുതകൾ ഇതായിരിക്കെ, പണ്ട് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു ഒരു ഭാഷയെ എഴുതിത്തള്ളാൻ ശ്രമിക്കുന്നത് നമ്മുടെ കഴിവല്ല, ബുദ്ധിയല്ല, മറിച്ച്, കഴിവുകേടും ബുദ്ധിശൂന്യതയുമാണ്. നമ്മുടെ കൊളോണിയൽ അടിമമനസ്സാണ് അതു വെളിപ്പെടുത്തുന്നത്. നമ്മുടേതായ എല്ലാ കാര്യങ്ങളിലുമെന്നപോലെ സായിപ്പ് പറഞ്ഞാലേ നമ്മുടെ കണ്ണു തുറക്കുകയുള്ളു. എന്തൊക്കെപ്പറഞ്ഞാലും,ബുദ്ധിജീവികളെന്ന് നമ്മൾ കരുതുന്ന സായിപ്പിന്റെ പ്രാചീനഗ്രീക്ക് ലാറ്റിൻ ഭാഷകളടക്കം ഈജിപ്ഷ്യൻ, മായൻ എന്നിങ്ങനെ ലോകത്തിലെ ഏതു പ്രാചീനഭാഷകളേക്കാൾ വലിയ സജീവസാന്നിദ്ധ്യം സംസ്കൃതത്തിന് ഇന്ന് ഇന്ത്യയിലുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇത്രയുമായ സ്ഥിതിക്ക് ഇനി ആ ഭാഷയെ നശിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.

Saturday, December 19, 2020

വായനക്കാർ എഴുതുന്നു - ശേഷാദ്രി മാഷ്

പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ ശ്രീ എം. എ റഹ്മാന്റെ 'ശേഷാദ്രിമാഷ്' എന്ന 'എൻ ഗുരു' സ്മരണയെപ്പോലെ ( 98:39 )ഇത്രയും ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പ് ഈ പംക്തിയിൽ മുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഒരേ സമയം വിഷാദാത്മകവും ഭീതിദവും ഒടുവിൽ ശുഭപര്യാവസായിയുമായ ആ അനുഭവകഥനം ഒരു സിനിമാക്കഥ പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നാം. നിയമപാലനം വളരെ പ്രാകൃതാവസ്ഥയിലായിരുന്ന 70കളിൽ ഇത്തരമൊരു നിർഭാഗ്യാവസ്ഥയിൽ പെട്ടു പോയാലത്തെ സ്ഥിതി വിവരണാതീതമാണ്. വിധി വൈപരീത്യത്തിന്റെ പടുകുഴിയിൽ വീണ് രക്ഷപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്ത നിസ്സഹായാവസ്ഥയിൽ ഉത്തമവിശ്വാസത്തോടെ, സ്വന്തം രക്ഷയെപ്പറ്റി ആലോചിക്കാതെ താങ്ങും തണലുമായി നിന്ന് ഒരു ഭാവിപ്രതിഭയെ അതിൽനിന്നും കരകയറ്റിയ ശേഷാദ്രി മാഷെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. ലേഖകനെപ്പോലെ എത്രയെത്ര ഹതഭാഗ്യർ വിധിവൈപരീത്യത്തിന്റെ കാലടികൾക്കടിയിൽ ഞെരിഞമർന്നിരിക്കാമെന്ന ചിന്ത കിടിലം കൊള്ളിക്കുന്നതാണ്. ദുരന്തപര്യാവസാനിയാകുമായിരുന്ന ഒരു ജീവിതത്തോട് ഒടുവിൽ വിധി കരുണ കാണിക്കുകയും ജീവിതസൗഭാഗ്യങ്ങൾ നല്കി കടം വീട്ടുകയും ചെയ്തു എന്നതു മാത്രമാണ് ഇവിടെ ആശ്വാസകരമായ വസ്തുത.  ദശാബ്ദങ്ങൾക്കുശേഷം ഇപ്പോഴും സജീവമായി നില്ക്കുന്ന ISRO ചാരക്കേസിന്റെ പശ്ചാത്തലത്തിൽ ഈ ഓർമ്മക്കുറിപ്പ് വളരെയേറെ പ്രസക്തമാണ്. 
10 ജനവരി 2021 ആഴ്ചപ്പതിപ്പിൽ (98 : 43 ) പ്രസിദ്ധീകരിച്ചു.



Monday, November 23, 2020

Muslim Politics in Kerala

One thing is beyond doubt - Muslim politics is becoming more and more powerful. Now they are not at all a backward community as is the official view. They are now mostly rich, well educated, at the same firmly holding the orthodoxreligious spirit and using it for politics aided by increasing population. They play clevery the religion/minority / Secular / backward cards according to the situation. When the other parties are split into various group politics they can get enormous bargaining power in the govt. and can utilize it very skillfully.
Regarding BJP, at least in  Kerala they still could n't rise up to the situation, not because of the anti BJP propaganda by others like LDF etc. but primarily because of their own poor leadership. Otherwise, they will come because, in my view, people are fed up with corrupt, dishonest, opportunistic rule of both LDF and UDF.

വായനക്കാർ എഴുതുന്നു -കെ എൽ മോഹനവർമ്മ അഭിമുഖം


പ്രിയ പത്രാധിപർ, 

പ്രസിദ്ധ സാഹിത്യകാരൻ ശ്രീ  കെ എൽ മോഹനവർമ്മയുമായി കെ. സി. സുബി നടത്തിയ അഭിമുഖം ( ആത്മകഥ ക്രിസ്പായി പറയാം: ഐ വാസ് വെരി ഹാപ്പി - ലക്കം 35) ഓർമ്മകളെ ദശാബ്ദങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയി. 1980കളിൽ എറണാകുളത്ത് കാരിക്കാമുറി ക്രോസ് റോഡിൽ എം വി ദേവൻ, കലാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കേരള കലാപീഠം എന്ന വളരെ വ്യത്യസ്തമായ കലാസ്ഥാപനത്തിൽ വെച്ച് മിക്കവാറും നിത്യസന്ദർശകൻ എന്നു പറയാവുന്ന ശ്രീ കെ എൽ മോഹനവർമ്മയെ പല തവണ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എഴുത്തുകാരൻ എന്നറിയാമെങ്കിലും ഓഹരി എന്ന നോവലിലൂടെ പ്രശസ്തനാവുന്നതിനു വളരെ മുമ്പായിരുന്നു അത്. കല, സാഹിത്യം, സിനിമ, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽപ്പെട്ട പല പ്രശസ്തരുടെ പ്രഭാഷണങ്ങളും അനൗപചാരിക കൂടിക്കാഴ്ചകളും കലാ പ്രദർശനങ്ങളുമെല്ലാം അരങ്ങേറിയിരുന്ന അവിടെ അരങ്ങത്ത് എന്നതിലേറെ സദസ്സിലെ നർമ്മ സംഭാഷണങ്ങളിലായിരുന്നു ശ്രീ മോഹനവർമ്മയുടെ സ്ഥാനം. മിക്കവാറും പരിപാടി ആരംഭിക്കുന്നതിനു അല്പം മുമ്പുതന്നെ എത്തുമായിരുന്ന അദ്ദേഹത്തിന്റെ പല വിഷയങ്ങളെപ്പറ്റിയുള്ള സൗഹൃദസംഭാഷണങ്ങൾ ഇന്നും ഓർക്കുന്നു. പ്രസന്നവും പ്രസാദാത്മകവുമായ തുറന്ന മനസ്സിന്റെ ഉടമയായ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിന്നീട്, വർഷങ്ങൾക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വന്ന ഓഹരി എന്ന നോവലിലൂടെത്തന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്. മലയാള നോവലിന് ഒരു പുതിയ സാദ്ധ്യത നല്കുന്ന ലളിതവും ചടുലവുമായ ശൈലിയിൽ രചിക്കപ്പെട്ട പ്രസ്തുത നോവൽ ആവേശത്തോടു കൂടിയാണ് വായിച്ചത്.
ദശാബ്ദങ്ങൾക്കുശേഷം ആഴ്ചപ്പതിപ്പിൽ അഭിമുഖം വായിച്ചപ്പോൾ ആ പഴയ മോഹനവർമ്മയുടെ പ്രസന്നമായ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. 84ാം വയസ്സിലും യുവത്വത്തിന്റെ ഊർജ്ജസ്വലതയും തുറന്ന മനസ്സും അദ്ദേഹത്തിന്റെ വാക്കുകളിൽ തുടിച്ചുനില്ക്കുന്നതായി അനുഭവിച്ചറിയുന്നു. കുറേക്കൂടി അനുഭവങ്ങളും വീക്ഷണങ്ങളും അദ്ദേഹത്തിൽനിന്ന് വായനക്കാർക്കു ലഭിക്കുന്ന വിധം അഭിമുഖം തുടരേണ്ടതായിരുന്നു എന്നു തോന്നി. പകരം, അത് വളരെ 'ക്രിസ്പാ'യിപ്പോയി എന്ന ഒരു തോന്നൽ അവശേഷിപ്പിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഈ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
പരമേശ്വരൻ

14/11/2020

24/11/2020ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു




Saturday, November 21, 2020

Budhism and Upanishads

S Radhakrishnan explains how ideas of Upanishads and Buddha are interconnected:
In my account of early Buddhism, I attempted to make out that it is only a restatement of the thought of the Upanishads with a new emphasis. In spite of the absence of any specific reference to the Upanishads, it is admitted that the teaching of Buddha is considerably influenced by the thought of the Upanishads. Indifference to Vedic authority and ceremonial piety, belief in the law of karma, rebirth and the possibility of attaining moksha, nirvana and the doctrine of the non-permanence of the world and the individual self are common to Upanishads and Budha. While Buddha adopts the position of the Upanishads in holding that absolute reality is not the property of anything on earth, that the world of samsara is a becoming without beginning or end, he does not delinitely affirm the reality of the absolute, the self and the state of liberation. He does not tell us about the state of the enlightened after death, whether it is existent, non-existent, both or neither, about the nature of the self and the world, whether they are eternal, non-eternal, both or neither, whether they are self-made, made by another, both or neither. As a matter of fact these questions were reserved issues on which Buddha did not allow any speculation. While there is no doubt that Buddha refused to dogmatise on these problems, it is still an interesting question, if it can be answered at all, what exactly the implications of this refusal are.

-Indian Philosophy - S Radhakrishnan

Monday, November 16, 2020

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

ഇന്തോ സോവിയറ്റ് സഹകരണത്തിന്റെ ഭാഗമായി ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തിലേക്കയയ്ക്കാമെന്ന് ബ്രഷ്നേവ് സോവിയറ്റ് സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയോട് വാഗ്ദാനം ചെയ്തപ്പോൾ 'എന്തിന്, അതുകൊണ്ട് ഇന്ത്യക്കെന്തു ഗുണം?' എന്നായിരുന്നു മൊറാർജിയുടെ മറുപടി. അതുകേട്ട് റഷ്യൻ അധികൃതരും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും ഞെട്ടിപ്പോയി. 
പിന്നീടു വന്ന ഇന്ദിരാഗാന്ധി മറ്റൊന്നും ആലോചിക്കാതെ ആ വാഗ്ദാനം സ്വീകരിച്ചു. അങ്ങനെയാണ് 1984ൽ രാകേഷ് ശർമ്മ ആദ്യത്തെ ഇന്ത്യൻ  ബഹിരാകാശസഞ്ചാരിയായത്.
-സഫാരി ടിവിയിൽ നിന്ന്

Tuesday, November 3, 2020

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ഒക്ടോബർ 31

വിനാശ കാലേ വിപരീത ബുദ്ധി എന്നു പറഞ്ഞപോലെ ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദുർബ്ബലമായ നിമിഷത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതും നിസ്സാരമായ ഒരു കോടതി വിധിയുടെ പേരിൽ. അതുപോലെയൊരു നേതാവ് കോൺഗ്രസ്സിൽ പിന്നീടൊരിക്കലുമുണ്ടായില്ല. കോൺഗ്രസ്സിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അവരുടെ അന്ത്യം. ഖലിസ്ഥാൻ തീവ്രവാദികളോട് അവരെടുത്ത ധീരമായ നിലപാട് സ്തുത്യർഹമായിരുന്നു. എന്നാൽ, സ്വന്തം സുരക്ഷാ ഭടന്മാരിൽ നിന്ന് തത്ക്കാലത്തേക്കെങ്കിലും സിക്കുകാരെ ഒഴിവാക്കുക എന്നത് അന്നത്തെ അന്തരീക്ഷത്തിൽ വളരെ ലളിതമായ സാമാന്യ യുക്തിയായിരുന്നു. അവിടേയും ഗുരുതരമായ വിധിവൈപരീത്യം അവരെ വേട്ടയാടി.
അടിയന്തരാവസ്ഥയെപ്പറ്റി എത്ര പഴി പറഞ്ഞാലും രാജ്യത്തൊട്ടാകെയുണ്ടായ അതിന്റെ ഗുണഫലങ്ങളും മറക്കാനാവില്ല. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എല്ലാം അപ്രത്യക്ഷമായി, ഭക്ഷ്യക്ഷാമം കുറഞ്ഞു. ഓഫീസുകൾ ശരിക്കു പ്രവർത്തിക്കാൻ തുടങ്ങി. സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാക്കി എന്നത് അനിഷേധ്യമായ വസ്തുതയാണ്, നമ്മുടെ മഹാ ബുദ്ധിജീവികൾ അതു ചൂണ്ടിക്കാട്ടിയാൽ ഉറഞ്ഞു തുള്ളുമെങ്കിലും.
പിന്നീട് വന്നവർ അധികാരം കുരങ്ങന്റെ കയ്യിൽ കിട്ടിയ മാലയാക്കിയപ്പോൾ ജനം നിസ്സംശയം അവരെ തിരിച്ചുകൊണ്ടു വന്നത് അവരുടെ നേതൃത്വ ഗുണത്തിന്റെ ചരിത്രസാക്ഷ്യമാണ്.

Wednesday, October 21, 2020

യൂറോപ്യൻ അധിനിവേശം

നമ്മുടേതായ എല്ലാം മോശം എന്ന മന:സ്ഥിതി വളർത്തിയെടുക്കുക എന്നതാണ് യൂറോപ്പ്യൻ സായിപ്പുമാർ വളരെ വിജയകരമായി നടപ്പിലാക്കിയ അധിനിവേശ തന്ത്രം. അതിക്രമിച്ചു കടന്ന എല്ലാ ഭൂപ്രദേശങ്ങളിലും അവർ അത് കുത്തിവെക്കുന്നതിൽ വിജയിച്ചു. കാലം അവർക്കനുകൂലമായിരുന്നു. ഭരണപരമായി പിൻവാങ്ങിയപ്പോഴും തലമുറകളിലായി ഈ മാനസിക അധിനിവേശം അവർ തുടരുന്നു. പിന്നീടു വന്ന കമ്മ്യൂണിസവും മറ്റൊരു വിധത്തിൽ അതു തന്നെയാണ് ചെയ്യാൻ ശ്രമിച്ചത്. പക്ഷെ, ശൈലി വ്യത്യസ്തമായിരുന്നതിനാലും കാലം മാറിയതിനാലും അവർക്ക് അധികാലം അതിൽ വിജയിക്കാൻ കഴിഞ്ഞില്ല.

Wednesday, September 23, 2020

FB Posts


‘പെൻഷൻ പറ്റീന്നു കേട്ടു; ഇന്യെന്താ പരിപാടി?‘
‘ഏയ്, ഒന്നും‌ല്യ, ആരേയും ബുദ്ധിമുട്ടിക്കാതെ സ്ഥലം വിടാ. അത്രന്നെ!’ :)
18/10 /18
The next vehicle should be electric!
18/10/2019

ഇപ്പോഴും ബുദ്ധിജീവികൾ അടച്ചു പൂട്ടിയതിന് മോദിയെ ചീത്ത വിളിക്കുന്നു...! 11/10/20

പാലാരിവട്ടം പാലം പൊളിച്ചുപണിയുകയാണെങ്കിൽ അതിന്റെ ചെറിയൊരു ഭാഗം സ്മാരകമായി നിലനിർത്തേണ്ടതാണ്. നാണവും മാനവുമുള്ളവർ അതിലൂടെ പോകുമ്പോഴെങ്കിലും ലജ്ജിച്ചു തലതാഴ്ത്തട്ടെ! 23/9/20

കാലവർഷവും തുലാവർഷവും കൂട്ടിയോജിപ്പിക്കാനാണോ പരിപാടി!? 😊

ബില്ല് അകത്ത്, രാഹു പുറത്ത്! 😀 22/9/2020

ചാലഞ്ചുകൾ പോയ് ചാകട്ടെ! :) 21/9/2020

വൻകിട കർഷകർക്ക് പുതിയ കാർഷിക നിയമങ്ങൾ ഗുണം ചെയ്യുമായിരിക്കും. ചെറുകിടക്കാരന്റെ കാര്യം കട്ടപ്പൊക! ആത്മഹത്യകൾ ഇനിയും പ്രതീക്ഷിക്കാം!21/2/2020

സപ്ത.15: ദൂരദർശൻ സ്ഥാപകദിനം. മറ്റു ചാനലുകൾക്കൊന്നും താല്പര്യമില്ലാത്ത കച്ചേരി, നൃത്തം, പല വിഷയങ്ങളിൽപ്പെട്ട ഡോക്യൂമെന്ററികൾ എന്നിവയെല്ലാം പരസ്യശല്യമില്ലാതെ കാണാൻ ദൂരദശൻ മാത്രം!15/9/2020

അന്തരിച്ച വ്യക്തിയുടെ ഷഷ്ടിപൂർത്തിയും നവതിയുമൊക്കെ അതേ പേരിൽ (മുമ്പ് ജന്മവാർഷികം എന്നായിരുന്നു) ആഘോഷിക്കുന്നത് ഉചിതമാണോ? അയ്യപ്പപ്പണിക്കർ ക്ഷമിക്കുക. 13/9/2020

രണ്ടു പേർക്കും ഓരോ ഇല കൊടുത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റോ? 🙂 (രണ്ടില ചിഹ്നത്തിനു വേണ്ടി കേരള കോൺഗ്രസ്സ് മാണി, ജോസഫ് ഗ്രൂപ്പുകളുടെ തർക്കം) 11/9/2020

കർണ്ണന് സൂതൻ ജീവിതകാലം മുഴുവൻ അപകർഷതയുടെ നീറ്റലായിരുന്നു.
കണ്ണന് സൂതൻ സകലതും നിയന്ത്രിക്കുന്ന മർമ്മസ്ഥാനമായിരുന്നു. 10/9/2020

ഏറ്റവും cheap ആയ ഗെയിം ഷോ അവതരണം: അമൃത ടിവിയിലെ 'പറയാം,നേടാം '6/9/2020

സ്വർണ്ണം, മയക്കുമരുന്ന്...എല്ലാം 1960കളെ ഓർമ്മിപ്പിക്കുന്നു. മയക്കുമരുന്നിനെപ്പറ്റിയുള്ള അവബോധത്തിൽ നാം കുറെ മുന്നോട്ടു പോയി എന്ന ധാരണയെല്ലാം വെറുതെ... 6/9/2020

ശരശയ്യയിൽ കിടക്കുന്ന ഭീഷ്മാചാര്യനെപ്പോലെ ഒരാൾ...6/9/2020 ( വി എസിന്റെ ഇപ്പോഴത്തെ അവസ്ഥ) 6/9/2020

Sep.5: Teacher's Day. Perhaps, the most challenging times for education in recent history. Hope everything will be back to normal before next Teacher's Day! 5/9/2020

If Pranab Mukherji had been PM in the place of Manmohan Singh (at least in the 2nd term) Cong. wouldn't have fallen so low and BJP wouldn't have had such astounding victory. 1/9/2020

പ്രണബ് മുഖർജി: എന്തുകൊണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആവേണ്ടിയിരുന്ന മഹനീയ വ്യക്തിത്വം. 31/8/2020

ഓണമില്ലാത്ത (മാതൃഭൂമി) ഓണപ്പതിപ്പ്. ദോഷം പറയരുതല്ലോ, ഉണ്ട് കുറെ ഓണപ്പരസ്യങ്ങൾ! 31/8/2020
പ്രകടനപത്രികകൾ വെറുമൊരു ആചാരം മാത്രം. ആരെങ്കിലും അവയെ ഗൗരവമായി എടുക്കുന്നുണ്ടോ?
19/3/21

When will be the independence day from Covid-19!? 15/8/2020

കോവിഡ് ആസ്പത്രി പോലെ കോവിഡ് ജയിലും വേണ്ടി വരുമോ? 14/8/2020

ഭൂപരിഷ്ക്കരണനിയമം കേരളത്തിൽ നക്സലിസത്തിന്റെ മുനയൊടിക്കാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഇന്നും നക്സൽപ്രശ്നം നിലനില്ക്കുന്ന സംസ്ഥാനങ്ങളിൽ ഈ കേരളാ മോഡൽ പരീക്ഷിക്കാവുന്നതാണ്.
-ഹോർമിസ് തരകൻ (സഫാരി ടി വിയിൽ 'ചരിത്രം എന്നിലൂടെ' എന്ന പരമ്പരയിൽ ) 20/6/21

ചില ബുദ്ധിജീവികൾ വടക്കുനോക്കിയന്ത്രങ്ങളാണ്. അവർ വടക്കുള്ളതു മാത്രമേ കാണുകയുള്ളു. 14/8/2020

മതം ചിന്തയിൽനിന്നുദിക്കുന്നു; ആരാധനയിലസ്തമിക്കുന്നു. രാഷ്ട്രീയവും വ്യത്യസ്തമല്ല. 12/8/2020

ഓരോ കൊല്ലവും പ്രകൃതി നമ്മെ ഗാഡ്ഗിലിനെ ഓർമ്മിപ്പിക്കുന്നു. ഓരോ കൊല്ലവും നമ്മൾ അതു സൗകര്യപൂർവ്വം മറക്കുന്നു. 8/8/2020

എല്ലാവരുംകൂടി പാസ്സാക്കിക്കൊടുത്ത കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പു വെച്ചു: സന്തോഷായി. ഇനി 'വന്നന്ത്യേ കാണാം'. 27/9/2020
ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം അനന്തതയാണെന്നു തോന്നുന്നു. എവിടെയെല്ലാം അനന്തത എന്ന പദം പ്രയോഗിക്കുന്നുവോ അവിടെയെല്ലാം ശാസ്ത്രത്തിന്റെ കൃത്യത നഷ്ടപ്പെടുന്നു. 4/10/20
കൊല, കൊല, കൊല.... ഇനി എല്ലാ ദിവസവും വൈകുന്നേരം കൊലയുടെ കണക്കും അവതരിപ്പിക്കേണ്ടിവരുമോ!?😲
27/12/20
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കിംകിഡുക്കിനെപ്പറ്റി വിജയലക്ഷ്മി എഴുതിയ ലേഖനം വായിച്ചപ്പോൾ അയാളുടെ ഒരു സിനിമപോലും കണ്ടില്ല എന്നതിൽ ഒരു പ്രയാസവും തോന്നുന്നില്ല! To hell with his films!
26/12/20
DDയിൽ രംഗോളി. എം.ജി രാധാകൃഷ്ണന്റെ മാത്രം ഗാനങ്ങൾ. എം.ജി ആറിന്റെ ഗാനങ്ങളുടെ സ്ഥായിയായ ഭാവം തീക്ഷ്ണമായ വിഷാദമാണെന്നു തോന്നുന്നു.
11/1/2021

In spite of all limitations, we can confidently say that India has played its leading role in combating Covid-19 
16/1/2021
മ്മടെ കെ എസ് ആർ ടി സിയും കുതിരാനും തമ്മിലെന്തു ബന്ധം? രണ്ടും ഒരിക്കലും നന്നാവുന്ന മട്ടില്ല!😊
19/1/2021
വർഷങ്ങളായി  കോൺഗ്രസ്സിന്റെ രക്തം കുടിച്ച് ചീർക്കുകയും അതിന്റെ രക്തം ദുഷിപ്പിക്കുകയും ചെയ്യുന്ന അട്ടകളെ പറിച്ചെറിഞ്ഞ് ഒരു ഡയാലിസിസ് നടത്തിയാൽ കോൺഗ്രസ്സ് രക്ഷപ്പെടും.
16/1/2021

ബഡായി ബഡ്ജറ്റ് എന്ന് പ്രാസമൊപ്പിച്ച് ചെന്നിത്തല.
ബഡാ OR ബഡായി? എന്ന് 24News
16/1/2021

ഒരു പക്ഷെ, ലോകത്തിൽത്തന്നെ അനന്യമായ ഒരു കാർട്ടൂൺ പരമ്പര! എന്നാൽ, സിനിമാമേഖലയിലേക്കു ചേക്കേറിയപ്പോൾ അരവിന്ദനിലെ കാർട്ടൂണിസ്റ്റിനെ നാം മറന്നില്ലേ എന്നൊരു സംശയം.
26/1 /21
#CoronaEffect
So much money, time and effort are saved by turning conferences and useless inaugurations into online exercises!
18/2/21
നല്ല കാലം മുഴുവൻ മറ്റു മേഖലകളിൽ പ്രവർത്തിച്ചതിനുശേഷം ഇനിയല്പം രാഷ്ട്രീയം നോക്കാം എന്ന മട്ടിൽ രാഷ്ട്രീയത്തിലേക്കു വരുന്നവരെക്കൊണ്ട് നാടിന് എന്തെങ്കിലും ഗുണമുണ്ടോ?
19/2/21
Thus became part of world history - took Covid-19 vaccination. :) 18/3/2021
എല്ലാ കക്ഷികളും വൻ ഭൂരിപക്ഷത്തോടെ ജയിക്കും! 😊 3/4/21

കഴിഞ്ഞ കൊല്ലം ഇക്കാലത്ത് എന്തെല്ലാം പ്രവചനങ്ങളായിരുന്നു! എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് മഹാമാരി മുന്നോട്ടുതന്നെ!!
19/4/21
സലിൽ ചൗധരിക്കുശേഷം മലയാള ചലചിത്ര ഗാനങ്ങൾക്ക് വ്യത്യസ്തമായ അനുഭൂതിസാന്ദ്രത നല്കിയത് ജോൺസണാണ്, ശരിയല്ലേ?
19/4/21
പൂരം ഗംഭീരമായി നടത്തിയാൽ തെരഞ്ഞെടുപ്പാഘോഷത്തിന്റെ പകുതി പാപഭാരം അതിന്മേൽ കെട്ടിവെക്കാം!
19/4/21

പുതിയ രോഗികളിൽ എത്ര പേർ ആദ്യത്തേയും രണ്ടാമത്തേയും കുത്തിവെപ്പ് എടുത്തു എന്ന വിവരം രേഖപ്പെടുത്തേണ്ടതല്ലേ? വാക്സിന്റെ കാര്യക്ഷമത നിർണ്ണയിക്കാൻ അതത്യാവശ്യമല്ലേ?
21/4/21
അടുത്ത കാലത്ത് സംസ്ഥാനത്തെ മൊത്തം കൊവിഡ് കണക്ക് ഇപ്പോൾ ഒരു ജില്ലക്കു മാത്രമായി !
21/4/21
മുൻ അനുഭവവുമില്ലാഞ്ഞിട്ടും കൊവിഡിന്റെ ആദ്യ വരവിൽ സ്തുത്യർഹമാംവിധം പിടിച്ചു നിന്ന ഇന്ത്യക്ക് രണ്ടാം വരവിൽ എല്ലാ സംവിധാനങ്ങളും വാക്സിനുമുണ്ടായിട്ടും വൻ പരാജയം! കഷ്ടം തന്നെ!
24/4/21
കേരളത്തിൽ ശരാശരി ദിവസം 30000 കൊവിഡ് കേസുകൾ എന്നു കണക്കാക്കിയാൽ ഏതാണ്ട് 1100 ദിവസം കൊണ്ട് മുഴുവൻ ജനങ്ങൾക്കും അതു വന്നു പോകാം. ഇതിനകം വന്നു പോയവർക്കും കുത്തിവെപ്പ് എടുത്തവർക്കും വീണ്ടും വരില്ലെന്നു കണക്കാക്കിയാൽ ഇത് ഏതാനും ആഴ്ചകൾ കൊണ്ട് പൂട്ടിക്കെട്ടേണ്ടതല്ലേ? ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. 😊
29/4/21
എല്ലാ മഹാ തെരഞ്ഞെടുപ്പ് ) പ്രവചനങ്ങൾക്കും അതീതമായി ജനം- വെറും സാക്ഷി! 😊
30/4/21
നമ്മുടെ നഗരങ്ങളിലെങ്കിലും വൈദ്യുതി പോസ്റ്റുകളും അവയിൽ മാറാല പോലെ പടർന്നു കിടക്കുന്ന വൈദ്യുതി, കേബിൾ കമ്പികളും കാണാതാവാൻ, അങ്ങനെ, അവയ്ക്കു വേണ്ടി തണൽ മരങ്ങൾ മുറിച്ചു മാറ്റുന്ന പരിപാടി അവസാനിക്കാൻ എത്ര ദശാബ്ദങ്ങൾ വേണ്ടി വരും?
1/5/21
ആദ്യവരവിൽ ഉടൻ Lockdown പ്രഖ്യാപിച്ച് ഒരു പരിധിവരെയെങ്കിലും തടഞ്ഞുവെച്ച നടപടിയെ തെറി വിളിച്ച് അർമാദിച്ച ബുദ്ധിജീവികൾ ഇപ്പോൾ എന്തു പറയുന്നു ആവോ ! അതുണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ എത്ര കുറയുമായിരുന്നു എന്ന് ആർക്കറിയാം!
1/5/21
അഭിപ്രായ സർവ്വെ :
തെരഞ്ഞെടുപ്പ് നാടക അനുഷ്ഠാനങ്ങളിൽ ഒന്ന്. വെറും പാഴ് വ്യായാമം. കാണാൻ പോകുന്ന പൂരത്തിനു വേണ്ടി എത്ര ഊർജ്ജമാണ് നിരർത്ഥകമായ ഈ കാര്യത്തിനു വേണ്ടി പാഴാക്കുന്നത്!  കഷ്ടം!

മൂന്നു പ്രധാന നാമനിർദ്ദേശപത്രികകൾ തള്ളിപ്പോയപ്പോൾത്തന്നെ ബി.ജെ.പിയുടെ കാര്യം ഏതാണ്ട് ഉറപ്പായി!
2/5/21
ഏതു പാർട്ടിയുടേയും പരാജയം അരക്കിട്ടുറപ്പിക്കുന്നത് എതിരാളികളേക്കാൾ കപ്പലിലെ കള്ളന്മാരാണ്.
5/5/21
ഇത്തവണത്തെ അടച്ചുപൂട്ടൽ ശരിയാംവണ്ണം പാലിക്കപ്പെടുകയാണങ്കിൽ അടച്ചുപൂട്ടലുകളുടെ ഗുണഫലത്തെപ്പറ്റി നമുക്ക് കൃത്യമായ ഒരു ചിത്രം ലഭിക്കും.
6/5/21
ഇപ്പോൾ പത്രത്തിൽ കൊവിഡ് ചരമ കോളവും തുടങ്ങിയിരിക്കുന്നു. സ്ഥലം ഒട്ടും കുറവല്ലതാനും! 13/5/21
20 സെക്കന്റ് സോപ്പിട്ടു കഴുകിയാൽ നശിക്കുന്ന വൈറസിനെ രണ്ടു ദിവസമായി തിമിർത്തു പെയ്യുന്ന മഴയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയേണ്ടതല്ലേ? 15/5/21
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഒരു വിമർശനവും ഏൽക്കില്ല. എല്ലാം ദുർവ്യാഖ്യാനം ചെയ്യപ്പെടും. 19/5/21

ഒരു പുതിയ നേതാവ് വന്നാൽ തീരുന്ന രോഗമാണോ ഇവിടത്തെ പ്രതിപക്ഷത്തിനുള്ളത്? മജ്ജയിലെ അസുഖത്തിന് തൊലിപ്പുറത്ത് ചികിത്സിച്ചിട്ട് എന്തു ഫലം!? നേതാവിന്റെ കഷ്ടകാലം തന്നെ! 23/5/21
ഓരോ ദിവസവും മരിക്കുന്നത് നാലായിരത്തോളം പേർ. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറോളമായിരുന്നു എന്ന് ഓർമ്മ. ഇതെന്തു യുദ്ധം! 25/5/21
നല്ല ഉശിരൻ മഴ! കള്ളക്കർക്കിടകമാണെന്ന് വിചാരിച്ചോ, ആവോ! ഇക്കാലത്ത് അല്പസ്വല്പം ഓർമ്മപ്പിശകില്ലാത്ത ആരാ ഉള്ളത്! :) 25/5/21

ഇന്നു പരിസ്ഥിതി ദിനാത്രേ! ദീപസ്തംഭം മഹാശ്ചര്യം..! 5/6/21

ഇനി മനുഷ്യൻ മരത്തിനു തണലാവണം. 5/6/21

പെൻഷൻ പോലെ എല്ലാ നേതാക്കന്മാർക്കും ജനത്തിന്റെ ചെലവിൽ സ്മാരകമുയരുന്ന (എം പി, എംഎൽഎ ഫണ്ട് വേറെ എന്തിനാ?) സുവർണ്ണകാലത്തിനു കാത്തിരിക്കാം!

കാലത്തിന് എന്തൊരു സ്പീഡ്! എന്നാണല്ലോ നമ്മുടെ സ്ഥിരം പരാതി. 2019നു ശേഷം സ്പീഡല്പം കുറച്ചത് മാന്യ പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? 6/6/21
കാലത്തിന് എന്തൊരു സ്പീഡ്! എന്നാണല്ലോ നമ്മുടെ സ്ഥിരം പരാതി. 2019നു ശേഷം സ്പീഡല്പം കുറച്ചത് മാന്യ പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

അടച്ചുപൂട്ടിയാലും കീഴടങ്ങാതെ മരണം! 8/6/21

ഇന്ധനവിലയും കൊറോണയും കൈകോർത്തു കൊണ്ട് മുന്നോട്ട്! 11/6/21
Delta Plus - മൊബൈൽ ഇറങ്ങുന്നതുപോലെയാണല്ലോ കൊവിഡിന്റെ വരവ്! 24/6/21
കണ്ടവരുണ്ടോ?
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ Cowin Siteൽ തൃശ്ശൂർ ജില്ലയിൽ എവിടെയെങ്കിലും കൊവിഡ് കുത്തിവെപ്പ് സ്ലോട്ട് ഒഴിവുള്ളതായി കണ്ട ആരെങ്കിലുമുണ്ടോ? 9/7/21
ചെന്നൈയിലും ബംഗലൂരിലുമെല്ലാം വീടുകളിൽ വന്ന് കൊവിഡ് കുത്തിവെപ്പ് നടത്തുന്നു. കേരളത്തിൽ എവിടെയെങ്കിലും അങ്ങനെയൊരു സംവിധാനമുണ്ടോ? 12/7/21
കീറ്റെക്സിന് ഇതിലും വലിയ ഒരു സൗജന്യ പരസ്യം കിട്ടാനുണ്ടോ? 😊 12/7/21

ശ്ലോകരചന അക്ഷരങ്ങളുടെ സുഡോക്കുവാണ്. ശ്ലോകം സൂക്ഷിച്ചു വെക്കാം. അതു ജീവിക്കുന്നു. സുഡോക്കു ജനിച്ചാലുടൻ മരിക്കുന്നു.
20/9/21
മനുഷ്യന്റെ സർഗ്ഗാത്മകതയെ അടിച്ചമർത്തുകയും നിരോധിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ അല്പായുസ്സായിരിക്കും എന്നതിന് ചരിത്രം സാക്ഷി.
15/10/21
സർക്കാരാപ്പീസിലും പബ് തുടങ്ങിയാൽ മുഷീല്യ. വട്ടച്ചെലവൊപ്പിക്കാം. എന്തേ മിണ്ടീല്യ?😊
4/11/21
വായിക്കാതെ, വിവരം നേരെ തലയിലേക്കു കേറ്റുന്ന വിവരസാങ്കേതികവിദ്യയുണ്ടോ, ആവോ!?
5/11/2017























The Death of Ivan ||ych

ലിയോ ടോൾസ്റ്റോയിയുടെ അനന്യമായ ഒരു രചനയാണ് 1885ൽ പ്രസിദ്ധീകരിക്കപ്പെട്ട  The Death of Ivan Illych എന്ന ചെറുനോവൽ. ഇതിന്റെ ഇതിവൃത്തം ഒറ്റനോട്ടത്തിൽ വളരെ ലളിതമാണ്. സ്വപ്രയത്നത്തിലൂടെ പടിപടിയായി ഉന്നത ഉദ്യോഗസ്ഥനാവുകയും സമൂഹത്തിലെ ഉന്നതശ്രേണിയിലെത്തപ്പെടുകയും യാതൊരു തടസ്സവൂമില്ലാതെ ഇഷ്ടപ്പെട്ട സ്ത്രീയും രണ്ടു കുട്ടികളുമൊത്ത് കുടുംബജീവിതം നയിക്കുകയും ചെയ്യുന്ന ഇവാൻ ഇല്ലിച്ച് എന്ന കഥാനായകൻ പൊതുവെ സമൂഹത്തിൽ സാധാരണം എന്നു തോന്നാവുന്ന ദാമ്പത്യസ്വരച്ചേർച്ചയിൽപെട്ട് വലയുന്നു. എന്നാൽ, അതിനെക്കാളേറെ അയാളുടെ ജീവിതം മാറ്റിമറിച്ചത് ഒരു ചെറിയ വീഴ്ചയെത്തുടർന്നുണ്ടായ ദുരൂഹമായ രോഗാവസ്ഥയാണ്. 
അതോടെ, കുടുംബം വൈകാരികമായി അകന്നു പോവുകയും താൻ ഒറ്റപ്പെടുകയും ചെയ്തു എന്ന ബോധം അയാളെ കീഴടക്കുന്നു. അയാൾക്ക് കാര്യമായ പ്രശ്നമൊന്നുമില്ല എന്ന സ്വാന്തനവാക്കുകൾ മരണോന്മുഖനായ അയാളിൽ വിപരീത ഫലമാണ് ഉളവാക്കുന്നത്. സമർപ്പണബോധത്തോടെ അയാളെ പരിചരിക്കുന്ന ജെറാസിം എന്ന ഭൃത്യൻ മാത്രമാണ് അയാളിൽ അല്പമെങ്കിലും സ്വാന്തനം പകരുന്നത്. ഡോക്ടർമാർ മാറിമാറി വരുന്നുണ്ടെങ്കിലും അവർക്കൊന്നും അയാളുടെ മരണോന്മുഖതയുടെ കെട്ട് പൊട്ടിക്കാൻ കഴിയുന്നില്ല.
തുടർന്ന് അയാൾ പതുക്കെ, പതുക്കെ ജീവിതവുമായുള്ള പിടുത്തം വിട്ട് വഴുതി, വഴുതി മരണത്തിലേക്കു പതിക്കുന്നു.
ശാരീരികമായ വേദന അയാളെ തളർത്തുന്നുണ്ടെങ്കിലും അതിനേക്കാളെല്ലാമുപരി അയാളെ മഥിക്കുന്നത് ജീവിതവും മരണത്തിനിടയിലുമുള്ള അനിശ്ചിതത്വവും അന്തർസംഘർഷങ്ങളും സൃഷ്ടിക്കുന്ന അസ്തിത്വവ്യഥകളാണ്. ജീവിതം മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി മാറുന്നു. ഇവിടെയാണ് നോവൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉയർന്നുവന്ന അസ്തിത്വപ്രശ്നത്തിന്റെ ഭാവുകത്വം സ്വീകരിക്കുന്നത്. കപടവും സ്നേഹശൂന്യവുമായ ജീവിതം വെറും പൊയ്ക്കോലം പോലെ വ്യാജമായിരുന്നു എന്ന ചിന്ത നിരന്തരമായി അയാളെ വേട്ടയാടുന്നു. ആ വിധത്തിൽ നോക്കിയാൽ ഈ നോവൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കമ്മുവും കാഫ്കയും സാർത്രുമെല്ലാം മുന്നോട്ടു വെച്ച അസ്തിത്വചിന്ത വിഷയകമായ നോവലുകളുടെ മുൻഗാമിയാണെന്നു പറയാം. 
നോവലിന്റെ ശൈലിയിലും പ്രകടമായ വ്യത്യസ്തതയുണ്ട്. കൃതിയുടെ പകുതിയോളം വരെ, അതായത്, കഥാനായകന്റെ ജീവിതം സുഗമമായി അഭിവൃദ്ധി പ്രാപിക്കുന്ന ഭാഗത്ത്, ആഖ്യാനപരമായ ശൈലി പിന്തുടരുമ്പോൾ, രണ്ടാം പാദത്തിൽ, വ്യക്തിനിഷ്ഠമായ സംഘർഷങ്ങൾ പ്രാമുഖ്യം നേടുമ്പോൾ ഭാഷ ഭാവാത്മകമാവുന്നു. 
ഇവാന്റെ മരണത്തിനുശേഷം ഫ്ലാഷ് ബാക്ക് രീതിയിലാണ് കഥ പുരോഗമിക്കുന്നത്. അക്കാലത്ത്, ഒരു പക്ഷേ, അതു പുതുമായായിരിക്കാമെങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ യഥാതഥമായി, ആ ആദ്യഭാഗം അവസാനത്തിലേക്കു മാറ്റുകയല്ലേ ഉചിതം എന്നു തോന്നാം. 
എന്തുതന്നെയായാലും, പത്തൊമ്പതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതിക്ക്, വൃദ്ധർക്കും രോഗികൾക്കും ആശ്രയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, വൃദ്ധസദനങ്ങൾ പെരുകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മുമ്പെന്നത്തേക്കാളേറെ പ്രസക്തിയുണ്ട് എന്ന് നിസ്സംശയം പറയാം.

Wednesday, August 19, 2020

ചന്ദ്രനിലെ യുഎസ് പതാക

 മനുഷ്യൻ ചന്ദ്രനിലിറങ്ങിയോ എന്ന വിവാദമുയർത്തി പല സംശയങ്ങളും തൊടുത്തുവിടുന്ന സംശയാലുക്കളുടെ ഒരു ചോദ്യം അന്തരീക്ഷവായുവില്ലാത്ത ചന്ദ്രോപരിതലത്തിൽ യു എസ് പതാക എങ്ങനെ കാറ്റിലെന്ന പോലെ നിവർന്നുനില്ക്കുന്നു എന്നതാണ്. സഫാരി ടി വിയിലെ Mission Space എന്ന പരമ്പര അതിനുത്തരം നല്കുന്നു:

പതാക ഒരു അലൂമിനിയം ചട്ടക്കൂടിൽ കെട്ടിവെക്കുകയാണ് ആംസ്ട്രോങ്ങും ആൽഡ്രിനും ചെയ്തത്. കൊടിനാട്ടാനുള്ള കാൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഉറപ്പിക്കുവാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. പതാകയുടെ ചുളിവുകൾ നിവർത്താൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ, അവർ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. അത് കാറ്റടിക്കുന്നപോലെ തോന്നിക്കും എന്നവർ പരസ്പരം പറയുന്നുമുണ്ട്. ഇനി ആർക്കും സംശയമില്ലല്ലോ?

Sunday, August 16, 2020

മതമില്ലാത്ത യൂറോപ്പ്

FB discussion
അപ്പോൾ സംശയം:
Baptism, കല്യാണം, ശവമടക്കൽ എന്നിവയ്ക്കെല്ലാം പള്ളി വേണ്ടേ? പിന്നെ, യൂറോപ്പ് മതത്തിനു വേണ്ടി മഹാ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒരു രാജ്യംതന്നെ മാറ്റി വെച്ചിരിക്കുന്നു. എന്നിട്ട്, അതിന് ലോകത്തിന്റെ മുഴുവൻ ദേവഭാരം ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു! മത രാജാവ് എഴുന്നള്ളുമ്പോൾ നാടൻ രാജാക്കന്മാർ തല കുമ്പിട്ടു സ്വീകരിക്കുന്നു. ഇംഗ്ലണ്ടാണെങ്കിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൊതുജനത്തിന്റെ ചെലവിൽ എല്ലാ ആലഭാരങ്ങളോടും കൂടി രാജാവിനേയും അദ്ദേഹത്തിന്റെ പ്രൊട്ടസ്റ്റന്റ് മതത്തേയും കാത്തു സൂക്ഷിക്കുന്നു. മഹാമതേതരരായ അമേരിക്കയുടെ ഔദ്യോഗികമതം കൃസ്തുമതമാണെന്നാണ് അറിവ്
Philip Chacko
Param Kv പറയുന്നത് മതം ഇല്ലന്നല്ല.
മത അടിമകൾ അല്ലന്നും, പൗരബോധത്തിൽ നിന്നാണ് മനുഷ്യരിൽ സന്മാർഗം സ്ഥിരമായി നില നില്ക്കുന്നു എന്നാണ് -
Param Kv
Philip Chacko  എന്തു സന്മാർഗ്ഗം എന്നാണ് പറയുന്നത്? 
ലോകം മുഴുവൻ ചെന്നായ്ക്കളെപ്പോലെ വേട്ടയാടി ലക്ഷക്കണക്കിനു നിസ്സഹായരായ ജനങ്ങളെ തോക്കിന്റെ ബലത്തിൽ കൊന്നുതള്ളുകയും അവിടെയുള്ള സമ്പത്തുക്കളെല്ലാം കൊള്ളയടിച്ച് സ്വയം കൊഴുത്തു തടിക്കുകയും ചെയ്തു. 
വ്യഭിചാരവും ചുതാട്ടവും മയക്കുമരുന്നും ഒരു വൻ ബിസിനസ്സായി മാറ്റിയത് ഇവരല്ലേ?
മൃഗങ്ങളെ നാണിപ്പിക്കുന്ന തരത്തിൽ ജീവിതത്തിൽ ലൈംഗിക അരാജകത്വം കൊണ്ടു വന്നത് ഇവരല്ലേ?
ലക്ഷക്കണക്കിന് നിസ്സഹായരായ കറുത്ത വർഗ്ഗക്കാരെ ആടുമാടുകളെപ്പോലെ വില്ലനച്ചരക്കാക്കുകയും നിഷ്ഠൂരമായി പീഡിപ്പിക്കുകയും ചെയ്തത് ഈ മഹാന്മാരല്ലേ?
ക്രൂരതയുടെ എല്ലാ അതിരുകളും തകർക്കപ്പെട്ടപ്പോൾ പ്രകൃതി തന്നെ ഇടപെട്ടു. ആർക്കും അവരോടു എതിർക്കുവാൻ കഴിയാത്തതിനാൽ അവർക്കിടയിൽത്തന്നെ സംഘർഷം ഉടലെടുത്തു. നൂറ്റാണ്ടുകളായി ചെയ്തു കൂടിയ പാപത്തിന്റെ കറ സ്വന്തം രക്തം കൊണ്ടു തന്നെ കഴുകിക്കളയുവാൻ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കുറെ ലക്ഷങ്ങൾ തമ്മിൽത്തല്ലി ചത്തു. എന്നിട്ടും മതി വരാതെ അതിലും പതിന്മടങ്ങ് രക്തം ചിന്തിക്കൊണ്ട് രണ്ടാം ലോക മഹായുദ്ധം. അതു കൂടി കിട്ടിയപ്പോൾ എല്ലാം നല്ല കുട്ടികളായി. പിന്നെ നേരെ തിരിഞ്ഞ്, സംസ്ക്കാരത്തിന്റേയും സമാധാനത്തിന്റേയും മനുഷ്യാവകാശത്തിന്റേയും എല്ലാം തലതൊട്ടപ്പന്മാരായി. അതിനുശേഷം, ഈ പേരും പറഞ്ഞ് മറ്റു രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് രണ്ടുവശത്തുനിന്നും ചൂഷണം ചെയ്യലായി പണി. അതിപ്പോഴും തുടരുന്നു....
Philip Chacko
Param Kv ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന താങ്കൾ ഇപ്പഴത്തെ കാലത്തെ നോക്കുക.ചരിത്രത്തിലേക്കു നോക്കിയാൽ മുഴുവൻ പെണ്ണിനു വേണ്ടിയും, ദൈവത്തിന് വേണ്ടിയും, കൊലകൾ മാത്രം.

ഇരുപത്തൊന്നാം നൂറാണ്ടിലെ കാര്യം കൂടിയാണ് പറഞ്ഞത്. മറ്റുള്ളവരെ തമ്മിൽ തല്ലിച്ച് ഭരിക്കുക എന്നത് ഇപ്പോഴും തുടരുന്നു. ഇപ്പോഴും അമേരിക്കയിൽ കറുത്തവരോടുള്ള സമീപനം എന്താണ്? മുകളിൽപ്പറഞ്ഞ കാര്യങ്ങൾ മിക്കതും ഇപ്പോഴും തുടരുന്നവയാണ്. പോർണോഗ്രഫി ആരുടെ വ്യവസായമാണ്? സ്വന്തം ആഡംബരജീവിതത്തിനു വേണ്ടി ലോകത്തിനു മുഴുവൻ അവകാശപ്പെട്ട പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചതാരാണ്? എങ്കിലും മതം എന്നു പറയുമ്പോൾ ഇന്നത്തെ കാര്യം മാത്രം പറഞ്ഞാൽ പോരാ. മതത്തിന്റെ പേരിൽ പ്രബുദ്ധയൂറോപ്പിൽ എത്രയേറെ രക്തമാണ് ചിന്തിയത്? നിന്ദിതരും പീഡിതരുമായ മനുഷ്യർക്കുവേണ്ടി പിറന്നയേശുവിന്റെ പേരു പ്രസംഗിച്ച് എത്ര ലക്ഷങ്ങളെയാണ് ചൂഷണം ചെയ്തത്? ഇതൊന്നും ഒരു സുപ്രഭാതത്തിൽ മറവിയിലേക്ക് തള്ളിക്കളയാൻ ആർക്കും കഴിയില്ല. ചുരുക്കത്തിൽ രക്തത്തിൽ കുളിച്ചു നില്ക്കുന്ന ഒരു സമൂഹമാണ് യൂറോപ്പും അമേരിക്കയും.

Wednesday, August 12, 2020

മതം , രാഷ്ട്രീയം

 മതം ചിന്തയിൽ നിന്നുദിക്കുന്നു; ആരാധനയിലസ്തമിക്കുന്നു. രാഷ്ട്രീയവും വ്യത്യസ്തമല്ല.

Monday, August 10, 2020

കമല, മാധവിക്കുട്ടി, കമല സുരയ്യ

 മാധവിക്കുട്ടിയുടെ എഴുത്തിനെപ്പറ്റി ആർക്കും തർക്കമുണ്ടാവാനിടയില്ല. എന്നാൽ, മതങ്ങളെപ്പറ്റി ഒരു സാമാന്യബോധം ബുദ്ധിജീവിയായിട്ടുപോലും പരിപക്വമായ പ്രായത്തിലും അവർക്കുണ്ടായിരുന്നില്ല എന്നു വേണം അവരുടെ ചെയ്തിയിൽനിന്നും മനസ്സിലാക്കാൻ. കാരണം, അവരുടെ സ്വതന്ത്രമായ സ്വത്വത്തിന് ഏറ്റവും അനുയോജ്യമായ മതം ഹിന്ദുമതമാണെന്ന് തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. എന്നിട്ട് പോയതോ, സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തി.ന്റെ കണികപോലും അനുവദിക്കാത്ത ഇസ്‌ലാം മതത്തിലേക്ക്. പോരാ, രാജാവിനേക്കാൾ വലിയ രാജ്യഭക്തിഎന്ന മട്ടിൽ സ്വന്തം വ്യക്തിത്വത്തിനു കടകവിരുദ്ധമായി പർദ്ദയിട്ടു നടന്നു. അങ്ങനെ വയസ്സുകാലത്ത് സ്വന്തം സ്വാതന്ത്ര്യം മതത്തിനു പണയം വെച്ചു സ്വയം കെണിയിൽച്ചെന്നു ചാടി. ഒടുവിൽ, കുഴിയിലേക്കു കാലുനീട്ടിയിരിക്കുമ്പോൾ അവർക്കു ബോധം വെച്ചു. എന്തു ഫലം! അങ്ങോട്ടു ചാടിയതുപോലെ അവർക്കു തിരിച്ചു ചാടാൻ കഴിയുമോ? ഇസ്ലാമിന്റെ നിലപാട് എല്ലാവർക്കും സുവിദിതമാണല്ലോ. ഒടുവിൽ, അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ പരിഹാസ്യമായ അന്ത്യമായിരുന്നു അവരെ കാത്തിരുന്നത്.