Search This Blog

Thursday, October 13, 2016

കൊലപാതകരാഷ്ട്രീയം



നിസ്സാര വീട്ടുജോലികൾക്കുപോലും ആളെ കിട്ടാത്ത പ്രബുദ്ധ കേരളത്തിൽ ഈ 21ആം നൂറ്റാണ്ടിലും ആളെക്കൊല്ലാൻ ഇഷ്ടം പോലെ ആളെ കിട്ടുന്നു എന്നത് ഭീദിതമായ അവസ്ഥയാണ്.

കേരളത്തിലെ ജനങ്ങൾ താരതമ്യേന രാഷ്ട്രീയ പ്രബുദ്ധരാണ്. പല പല രാഷ്ട്രീയ പൊള്ളത്തരങ്ങളെക്കുറിച്ചും അവർ ബോധവാന്മാരാണ്. പോരാത്തതിന് നമ്മുടെ മാദ്ധ്യമങ്ങൾ വിഴുപ്പുകളെല്ലാം ദിവസേന പരസ്യമായി അലക്കുന്നുമുണ്ട്. എല്ലാവരും കൊലപാതകരാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നവരാണ്. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണത്ഭുതം.

ആളെ കൊല്ലലല്ല, രക്ഷിക്കലാവണം രാഷ്ട്രീയം.

മലയാളിയുടെ ഭക്ഷണം

പരമ്പരാഗതമായി മലയാളിയുടെ ഭക്ഷണം അത്ര ലഘുവല്ല. അല്പം കനത്തതു തന്നെയാണ്. കാരണം ഇന്നത്തെപ്പോലെ മലയാളി വെറുതെ ഇരിക്കുന്ന സ്വഭാവക്കാരനല്ല. കൊല്ലം മുഴുവനുമുള്ള അനുകൂലമായ കാലാവസ്ഥയും വീടിനു ചുറ്റും അല്പം സ്ഥലവും കൃഷിയും എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. ചലനാത്മകത മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ കുളി മിക്കവാറും കുളത്തിലോ പുഴയിലോ അല്പം നടന്നുപോയിട്ടായിരിക്കും. അല്പം നീന്തലും കുളിയുടെ ഭാഗമാണ്. അമ്പലത്തിൽ, അങ്ങാടിയിൽ എല്ലാം പോക്ക് നടന്നിട്ട്. ആടു കോഴി പശു എന്നിവയുടെ പിന്നാലെ അല്പം... കമ്പ്യൂട്ടറിനും ടിവിക്കും മുമ്പിലിരിക്കുന്ന മലയാളി ഭക്ഷണകാര്യത്തിൽ അല്പം സൂക്ഷിക്കുന്നതു നല്ലതു തന്നെയാണ്.
മലയാളിയുടെ തനതായ ഭക്ഷണത്തിന്റെ ഏറ്റവും നല്ല വശം അത് ഓരോ ദിവസവും വീട്ടിൽ അപ്പപ്പോൾ പാകം ചെയ്യുന്നതാണ് എന്നതാണ്. 

Monday, October 3, 2016

ജിജ്ഞാസ

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ എപ്പോഴെങ്കിലും ലോകത്തിലൊരിടത്തും യുദ്ധമില്ലാത്ത ഒരു ദശകമെങ്കിലും ഉണ്ടായിട്ടുണ്ടോ? വെറും ജിജ്ഞാസ മാത്രം.

Sunday, October 2, 2016

Oct. 2 Gandhi Jayanthi

The earth and the world we live in ask us to follow Gandhi if we hope for a future at all.

Saturday, October 1, 2016

പാക്കിസ്താൻ തീവ്രവാദികൾക്കെതിരെ ഇന്ത്യയുടെ തിരിച്ചടി


Salutes to Indian army! This is the only way to respond to decades long intrusions by the militants with the active support of Pakistan.Actually, this should have happened during Kargil war. It is heartening to see that all political parties stand strongly united. Keep it up!

ഇതു പണ്ടേ, കൃത്യമായി പറഞ്ഞാൽ കാർഗിൽ യുദ്ധകാലത്ത് വേണ്ടതായിരുന്നു. ഒരു സത്യൻ അന്തിക്കാട് സിനിമയിൽ ശങ്കരാടി പറയുന്നതുപോലെ ‘ഈ ഭൂതത്തെ ഇപ്പോൾ പേടിച്ചാൽ ജീവിതകാലം മുഴുവൻ പേടിക്കേണ്ടിവരും.’ ഇപ്പറഞ്ഞ ശങ്കകളൊന്നും ഭീകരന്മാരെ എല്ലാ സന്നാഹങ്ങളും അകമ്പടിയും കൊടുത്ത് പറഞ്ഞുവിടുന്ന അവർക്കില്ലല്ലോ? ഭയാശങ്കകൾകൊണ്ട് നിഷ്ക്രിയരായിരിക്കുക എന്നു വച്ചാൽ പാക്കിസ്ഥാൻ അപ്പൊഴേ വിജയിച്ചു എന്നാണർത്ഥം. അവർക്ക് അവരുടെ തൊരപ്പൻ പരിപാടി നിർബ്ബാധം തുടരാമെന്നുള്ള സന്ദേശമാണ് അതു നൽകുന്നത്.

യുദ്ധമൊന്നുമില്ലാതെ മിണ്ടാതിരുന്നാൽ, ‘എന്തൊക്ക്യായിരുന്നു... ഇപ്പോളെന്തായി...? എന്തെങ്കിലും ചെറുതായി ഒന്നു ചെയ്താൽ, അതേ ആൾക്കാർ തന്നെ, ‘ശാന്തി, ശാന്തി.. ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം... സൂക്ഷിക്കണം... ആണവം...’ ഇതാണ് ഓൺലൈൻ ജനം. ലജ്ജാവഹം!

Friday, September 30, 2016

വ്യാഖ്യാനം

പണ്ട് വ്യാഖ്യാനം ഒരു സാഹിത്യ ശാഖയായിരുന്നു. വ്യാഖ്യാനം കൊണ്ട് പലരും പ്രശസ്തരായി. ഇന്ന് വ്യാഖ്യാനം ആവശ്യമായി വരുന്ന ഗഹനമായ കൃതികൾ ഇറങ്ങാത്തതുകൊണ്ടായിരിക്കാം ഈ സാഹിത്യശാഖ മിക്കവാറും അന്യംനിന്നിരിക്കുന്നുവെന്നു തോന്നുന്നു.

Friday, September 16, 2016

ശ്രീനാരായണഗുരു

സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി തത്വചിന്തകൻ, അക്ഷരാർത്ഥത്തിൽ ഒരു മഹാകവി എന്നിങ്ങനെ അതിബൃഹത്തായ മാനങ്ങളുള്ള ശ്രീനാരായണഗുരു വാസ്തവത്തിൽ അഖിലേന്ത്യാതലത്തിലേക്കുയരേണ്ട ഒരു മഹനീയ വ്യക്തിത്വമായിരുന്നു. എന്നാൽ, ഫലത്തിൽ, അദ്ദേഹത്തിന്റെ വീക്ഷണത്തിനും ആശയങ്ങൾക്കും അഭീഷ്ടത്തിനും എല്ലാം വിരുദ്ധമായി ഒരു സമുദായത്തിന്റെ ആരാധിക്കപ്പെടുന്ന ദേവനായി മാറുക എന്ന നിർഭാഗ്യകരമായ അവസ്ഥയിലേക്ക് ഒതുങ്ങിപ്പോവുകയല്ലേ ഉണ്ടായത്?

Monday, September 12, 2016

മട്ടുപ്പാവ്

മിക്കവാറും അപ്രത്യക്ഷമായിരുന്ന മട്ടുപ്പാവ് എന്ന വാക്ക് ചാനലുകാർ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു-മട്ടുപ്പാവ് കൃഷിയിലൂടെ.

Sunday, September 11, 2016

ആധുനിക വിദ്യാഭ്യാസം

കേരളം ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസത്തിന്റെ കളിത്തൊട്ടിലായി മാറട്ടെ! പഴഞ്ചൻ രീതികൾ ഉപേക്ഷിച്ച് പഠിക്കുന്ന വിഷയത്തിന്റെ പ്രായോഗികവശം കൂടി വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്ന തരത്തിൽ പ്രവൃത്തിപരിചയം കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നവീന വിദ്യാഭ്യാസരീതി പ്രയോഗത്തിൽ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുപോലെ കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയും അതനുസരിച്ചുള്ള പരീക്ഷാരീതി വികസിപ്പിക്കുകയും ചെയ്യുക എന്നത് കാലത്തിന്റെ ആവശ്യമാണ്.

Saturday, September 10, 2016

അനുവദിച്ച പണമെവിടെപ്പോയി ?

അനുവദിച്ച പണമെവിടെപ്പോയി എന്നതാണ് കുറെ കാലമായി നമ്മുടെ മുന്നിൽ വഴിമുടക്കിക്കൊണ്ട് ഭീമാകാരമായി ഉയരുന്ന ചോദ്യം. ഇതിനു ഉത്തരം കണ്ടെത്തി അതിനെ മറികടക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ട നടപടി.

നേതാക്കന്മാരുടെ തൊലിക്കട്ടി

ചാനലുകള്‍ കൊണ്ടാടും തോറും നേതാക്കന്മാരുടെ തൊലിക്കട്ടി കൂടി കൂടി വരുന്നത് കീടനാശിനികളെ അതിജീവിക്കുന്ന കീടങ്ങള്‍ പോലെയുള്ള ഒരു പ്രതിഭാസമാണോ ?

Monday, September 5, 2016

ഹിന്ദു ഒരു ന്യൂനപക്ഷം

വാസ്തവത്തിൽ, ഹിന്ദു എന്നത് ഒട്ടും പ്രവർത്തനക്ഷമമല്ലാത്ത ഒരു പൊതു സ്വത്വമാണ് . ജാതീയമായും മറ്റും വേർതിരിഞ്ഞുനിൽക്കുന്നതിനാലും സംഘടിതമല്ലാത്ത അതിന്റെ അടിസ്ഥാനസ്വഭാവം കൊണ്ടും അത് പ്രായോഗികമായി ന്യൂനപക്ഷത്തേക്കാൾ ന്യൂനപക്ഷമാണ്. അതിനാൽ, അവകാശപ്രശ്നങ്ങളുടെ കാര്യത്തിൽ ഭൂരിപക്ഷം എന്ന ലാബലും ഫലത്തിൽ മറിച്ചും എന്ന വലിയ സൌകര്യം മറ്റു ന്യൂനപക്ഷങ്ങൾക്കുണ്ട്. അതാണ് അവർ എല്ലാ പ്രശ്നങ്ങളിലും പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ‘ന്യൂനപക്ഷം’ ‘മതം’ എന്നിവ സൌകര്യം പോലെ മാറി മാറി പ്രയോഗിക്കാവുന്ന വളരെ ഫലപ്രദമായ ആയുധങ്ങളാണ്.

അദ്ധ്യാപകദിനം.

ഇന്ന് അദ്ധ്യാപകദിനം.
എന്നോട് പ്രത്യേക താല്പര്യം കാണിച്ച അദ്ധ്യാപകർ-ഒന്നാം ക്ലാസ്സിലെ കർളി ടീച്ചർ(അവരെന്നെ ഒരിക്കൽ ഉമ്മ വെച്ചതായി ഓർക്കുന്നു), അഞ്ചാം ക്ലാസ്സിലെ വസന്ത ടീച്ചർ, ആറിലെ ഗേട്ടി ടീച്ചർ, ഏഴിലെ ജോണി മാഷ്. ജോണി മാഷുടെ ഉത്സാഹത്തിൽ ക്ലാസ്സ് കയ്യെഴുത്തു മാസിക പ്രസിദ്ധപ്പെടുത്തി. എനിക്കായിരുന്നു അതിന്റെ പത്രാധിപരുടെ ചുമതല. നന്നായി ചിത്രം വരക്കുന്ന അദ്ദേഹം അതിന്റെ കവർ വരച്ചുണ്ടാക്കി. മറ്റൊരു ഓർമ്മ പഠിക്കാനുണ്ടായിരുന്ന മയൂരസന്ദേശത്തിലെ നാലു ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിക്കാൻ അദ്ദേഹം എന്നെ 7എ യിലേക്കു കൊണ്ടുപോയതാണ്.

Wednesday, August 31, 2016

നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ലജ്ജിച്ചു തലതാഴ്ത്തട്ടെ!

നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ലജ്ജിച്ചു തലതാഴ്ത്തട്ടെ! സ്വന്തം ഠ വട്ടത്തിനു പുറത്തുള്ള ജീനിയസ്സുകളെ കാണാനോ, കണ്ടാൽത്തന്നെ തിരിച്ചറിയാനോ കഴിവില്ലാത്ത, അബദ്ധത്തിലെങ്ങാൻ തിരിച്ചറിഞ്ഞാൽ എങ്ങനെയെങ്കിലും നശിപ്പിക്കാൻ എല്ലാ ശക്തിയും ഉപയോഗിക്കുന്ന വാർദ്ധക്യവും ആന്ധ്യവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയിൽനിന്ന് കുട്ടികൾക്ക് എന്നെങ്കിലും മോചനം ലഭിക്കുമോ?
http://www.mathrubhumi.com/education-malayalam/news/17-year-old-%E2%80%98unschooled%E2%80%99-mumbai-girl-malvika-joshi-makes-it-to-mit-malayalam-news-1.1320624

Friday, August 26, 2016

ഇന്ത്യ ഒളിമ്പിക്സിൽ

ഇന്ത്യക്ക് കായികരംഗത്ത് ശോഭിക്കാൻ കഴിയുന്നില്ല എന്നത് വാസ്തവത്തിൽ ഒരു വിരോധാഭാസമാണ്. നമ്മുടെ അനാസ്ഥ മാത്രമാണ് പരാജയ കാരണം. സ്പോർട്സിനെ നമ്മൾ ഗൌരവത്തിലെടുത്തിട്ടില്ല. സമൂഹം എഞ്ചിനീയറുടേയും ഡോക്ടറുടേയും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. പല പല കോലാഹലങ്ങൾക്കിടയിൽ നമ്മുടെ താരങ്ങൾക്ക് സ്പോട്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.
കായികരംഗത്ത് കഴിവു തെളിയിക്കുന്നവർക്ക് ഒരു മാന്യമായ സ്ഥിരവരുമാനം ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകൂ. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി, സ്പോർട്സിന്റെ കാര്യങ്ങൾ അതിലെ വിദഗ്ദ്ധർക്ക് വിട്ടുകൊടുത്ത് അഴിമതിമുക്തമായ പ്രൊഫഷണലിസം ഉറപ്പുവരുത്തണം. വിജയങ്ങളും മെഡലുകളും താനേ വന്നുകൊള്ളും.

നാടകത്രയം

സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയത്തിൽ ഏറ്റവും ഉജ്ജ്വലമായത് ‘കാഞ്ചനസീത‘ തന്നെ. സംഘർഷങ്ങളുടെ ഒരു ചക്രവ്യൂഹം തന്നെ അതിൽ ആവിഷ്കരിച്ചിരിക്കുന്നു.

ഭാരതസംസ്കാരപഠനം



ഭാരതസംസ്കാരത്തിന്റെ ഈടുവെപ്പുകളായ പുരാണേതിഹാസങ്ങൾ, വേദോപനിഷത്തുക്കൾ എന്നിവയെല്ലാം പഠിപ്പിക്കുന്നതു വളരെ നല്ലതാണ്. അത് ഹിന്ദുമതപഠനം എന്ന ലേബലില്ലാതെ താല്പര്യമുള്ള ആർക്കു വേണമെങ്കിലും പഠിക്കാവുന്ന വിധത്തിലായിരിക്കണം. നമ്മുടെ പൂർവ്വികരുടെ ചിന്തയുടെ, ഭാവനയുടെ ആഴവും പരപ്പും ജനസാമാന്യത്തിന് അനുഭവവേദ്യമാക്കാൻ അതു വളരെയേറെ ഉപകരിക്കും.

ഈ കൃതികൾ മുഴുവൻ പറയുന്നത് കേവല മനുഷ്യനെക്കുറിച്ചാണ്. ഹിന്ദു എന്നത് പിന്നീടെപ്പോഴോ വന്ന ഒരു ആശയമാണെന്നാണ് അത് തെളിയിക്കുന്നത്. ഹിന്ദു എന്ന സങ്കല്പനം തന്നെ ആധുനിക മതസങ്കല്പത്തിൽനിന്നും വളരെ വിഭിന്നമാണ്. അതിനാൽ, മറ്റു മതഗ്രന്ഥങ്ങളെപ്പോലെ ഇവയെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തുന്നത് ഈ പൈതൃകസമ്പത്തിനോടു ചെയ്യുന്ന വലിയ അനീതിയായിരിക്കും.
സംസ്കൃതഭാഷ ഒരു നല്ല ഉദാഹരണമാണ്. അത് ഒരു വിഭാഗം സ്വകാര്യസ്വത്തായി കയ്യടക്കി വെച്ചതു മൂലം അതു ക്രമേണ ഒരു മൃതഭാഷയായി. നേരേ മറിച്ച്, അതിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അതിന്റെ ഒരു ആധുനികരൂപമെങ്കിലും ദൈനംദിനവ്യവഹാരഭാഷയായി നിലനിന്നേനെ. അങ്ങനെയായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ കൃതികൾ കൂടുതൽ സാർത്ഥകമായ വിധത്തിൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞേനെ!

Sunday, August 21, 2016

ഇന്ത്യയുടെ ഊഴം

അങ്ങനെ, ഒരു കാലത്ത് കടത്തിൽ മുങ്ങിച്ചാവുകയായിരുന്ന ബ്രസീലും വലിയ കുഴപ്പമില്ലാതെ ഒളിംപിക്സ് നടത്തി. ഇന്ത്യയുടെ ഊഴം എന്നാണാവോ!

Saturday, July 9, 2016

പദസൃഷ്ടി

വാക്കുകൾ ചേർത്തുവച്ച് പുതിയ വാക്കുകളുണ്ടാക്കാനുള്ള അപാരസാദ്ധ്യതയാണ് ഇംഗ്ലീഷിനെ പദസമ്പന്നമാക്കുന്നത്. അതുപോലെത്തന്നെയാണ് സംസ്കൃതവും. എന്നാൽ, മലയാളം ഇക്കാര്യത്തിൽ അല്പം പിന്നോക്കമാണെന്നു തോന്നുന്നു. ഉദാ: four wheel drive- എങ്ങനെ മലയാളത്തിലേക്ക് കൊണ്ടുവരാം?

Tuesday, July 5, 2016

സുഖവും ദു:ഖവും

എല്ലാം സുഖവും സന്തോഷവുമായാൽ കഷ്ടവും ദു:ഖവും അതിജീവിക്കുന്നതിന്റെ സുഖവും സന്തോഷവും ലഭിക്കുകയില്ല! :)