കലാലയങ്ങൾ 60കളിലേക്ക് കൂപ്പുകുത്തുകയാണോ?
മാറിമാറി വരുന്ന സർക്കാരുകൾ ഇതിനെതിരായി ശക്തമായ നിലപാടെടുത്തിട്ടുണ്ടോ? ഓരോ സംഭവവും നടക്കുമ്പോൾ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഏതാനും ദിവസം ഒച്ചയും ബഹളവും വെക്കുന്നു. അതിനുശേഷം എല്ലാം കെട്ടടങ്ങുന്നു. രക്തസാക്ഷികളുടെ പട്ടികയിലേക്ക് ഒരു പേരു കൂടി ചേർക്കപ്പെടുന്നു. അടുത്ത സംഭവം വരെ എല്ലാം സൗകര്യപൂർവ്വം മറക്കപ്പെടുന്നു. കാരണം, ഇരകളെല്ലാം വെറും സാധാരണക്കാർ. നേതാക്കന്മാരുടെ മക്കളെല്ലാം സുരക്ഷിതമായി മറ്റെവിടെയെങ്കിലും പഠിക്കുന്നു, സുഖസമൃദ്ധമായ ജീവിതം കെട്ടിപ്പടുക്കുന്നു. പോയവർക്കു പോയി.വേണ്ടത്, എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് ഇതിനെതിരായി ശക്തമായ നിലപാടെടുക്കണം. കലാലയ രാഷ്ട്രീയത്തിന് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കണം. അതു കർശനമായി നടപ്പാക്കണം. മൊത്തം രാഷ്ട്രീയമേഖല അതിനു വേണ്ട ഇച്ഛാശക്തി പ്രകടിപ്പിക്കുമോ? അതിനുവേണ്ട നേതൃത്വം നൽകേണ്ടത് സർക്കാരാണ്.
No comments:
Post a Comment