വ്യക്തികേന്ദ്രീകൃതമായ ആധുനികതയിലേക്ക് ഒരു വൻ കുതിപ്പാണ് എം.ടി അക്കാലത്ത് സാഹിത്യത്തിൽ നടത്തിയത്. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ, നിരീക്ഷണങ്ങൾ, പഴയ കാലത്തേക്ക് വലിച്ചു കൊണ്ടുപോകുന്ന ഭാഷ എല്ലാം പുതുമകൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ചു. അതിന്റെ പ്രഭാവം ഇപ്പോഴും നിലനില്ക്കുന്നു എന്ന് അതിശയോക്തിയില്ലാതെതന്നെ പറയാം.