Search This Blog

Friday, June 11, 2021

പ്രാകൃതമായ കരണ്ടു കമ്പികൾ

കറന്റു കമ്പികൾ ഒരു പ്രാകൃത കാഴ്ചയാണ്. ദരിദ്ര രാജ്യങ്ങൾ പോലും അതൊഴിവാക്കുന്നു. ഇവിടെ അതിനു പകരം അതിലൂടെ കേബിൾ കമ്പികൾ കൂടി വലിച്ച് 'സുന്ദരമാക്കുന്നു' ഈ ദുരവസ്ഥ മാറാതെ പണ്ടു കാലത്ത് വെച്ച തണൽമരങ്ങൾക്ക് രക്ഷയില്ല.

Thursday, June 10, 2021

ജാതിമതചിന്ത

രാഷ്ട്രീയക്കാർ, ജനാധിപത്യത്തിനു മുമ്പാണെങ്കിൽ, ഭരണക്കാർ ആണ് ജാതിയും മതവും മാന്തിപ്പുണ്ണാക്കി അതു നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ളത്. പണ്ടത്തെ ഭരണക്കാർക്ക് അതിനു മറയുണ്ടായിരുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ ഘോരഘോരം മതേതരത്വം പ്രസംഗിക്കുകയും സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി ഗൂഢമായി തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.

Sunday, June 6, 2021

ജൂതപീഡനം

ജൂതപീഡനം നൂറ്റാണ്ടുകളായി യൂറോപ്പിൽ നിലനിന്നിരുന്ന ഒരു യാഥാർത്ഥ്യമാണ്. മിക്കവാറും എല്ലാ യൂറോപ്പ്യൻ രാജ്യങ്ങൾക്കും അതിൽ പങ്കുണ്ട്. ഭീമമായ പങ്ക് റഷ്യക്കു തന്നെയാണ്. അതാണ് ഹിറ്റ്ലർ അതി കുടിലമായി മുതലെടുത്തത്. ആദ്യ നാളുകളിൽ യൂറോപ്പ്യൻ രാജ്യങ്ങൾ കണ്ണടച്ചു പാലു കൂടിച്ചതുകൊണ്ടാണ് ഇത് ഭീമാകാരമായി വളർന്നത്. എന്നിട്ടും ജൂതന്മാരെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞത് ഈ രാജ്യങ്ങളാണ്. അമേരിക്കയും മോശമായിരുന്നില്ല. അതികഠിനമായ യാതനകൾ സഹിച്ച് അറ്റ്ലാന്റിക് താണ്ടി വരുന്ന ജൂത അഭയാർത്ഥികളെ കപ്പലടുപ്പിക്കാൻ അനുവദിക്കാതെ ഹിറ്റ്ലറുടെ concentration camp കളിലേക്കയച്ചത് മഹാ ജനാധിപത്യമായ അമേരിക്കയാണ്.  പോളണ്ടിനെ ഹിറ്റ്ലർക്ക് അടിയറ വെച്ചത് റഷ്യയാണ്. മാത്രമല്ല, യൂറോപ്പിനെ വെട്ടി മുറിച്ച് പങ്കിട്ടെടുക്കാമെന്നായിരുന്നു റഷ്യയുടെ പൂതി. അതിനു കരാറുമായി. എന്നാൽ, തുടർച്ചയായ വിജയങ്ങളിൽ മതിമറന്ന് മുഴുവൻ കിട്ടണമെന്ന ദുരയിൽ ജർമ്മനി റഷ്യക്കു നേരെ തിരിഞ്ഞപ്പോഴാണ് റഷ്യക്കു ബോധം വീണത്. പാലസ്തീനിലേക്കുള്ള ജൂത അഭയാർത്ഥികളുടെ പലായനം ഉരുക്കുമുഷ്ടിയുപയോഗിച്ച് തടഞ്ഞത് ബ്രിട്ടനാണ്. അപ്പോഴും താരതമ്യേന ഇറ്റലിക്കു ജൂതവിരോധമുണ്ടായിരുന്നില്ല. ജർമ്മനി കടന്നു കയറി അത് ഇറ്റലിക്കുമേൽ അടിച്ചേല്പിക്കുകയായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ എല്ലാവരും മാന്യ ശ്രീമാന്മാരായി മാറി.
നാസി കോൺസൻട്രേഷൻ ക്യാമ്പിൽനിന്ന് ജീവച്ഛവമായി ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ട ആയിരക്കണക്കിന് അനാഥരായ ജൂതന്മാർക്ക് സ്വന്തം മാതൃരാജ്യങ്ങളിൽ നിന്ന് വീണ്ടും ജൂതവിദ്വേഷ കടന്നാക്രമങ്ങളും പീഡനങ്ങളുമാണ് നേരിടേണ്ടി വന്നത്. എന്നാൽ, ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കിയ ഉന്നത നാസികൾക്ക് റെഡ്ക്രോസ് തന്നെ പുതിയ പാസ്പോർട്ട് നൽകി രക്ഷപ്പെടുവാൻ സഹായിക്കുകയും അർജന്റീന, ബ്രസീൽ യു എസ് തുടങ്ങിയ രാജ്യങ്ങൾ അഭയവും പൗരത്വവും നല്കി സ്വൈരജീവിതം നയിക്കാൻ ഒത്താശ നല്കി. ഇസ്രായേൽ രൂപീകരണത്തിനു ശേഷം നിലവിൽ വന്ന മൊസാദ് എന്ന ചാരസംഘടനയും അതീവ രഹസ്യമായ പ്രവർത്തനത്തിലൂടെയാണ് ഇവരിൽ പലരേയും അതിസമർത്ഥമായി പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവന്നത്. ഇവരിൽ ഏറ്റവും ക്രൂരനായ അഡോൾഫ് എയ്ക്മാനെ തട്ടിക്കാണ്ടു പോയി വധശിക്ഷക്കു വിധേയമാക്കിയതിന്റെ പേരിൽ അർജന്റീന ഇസ്രായേലിനെതിരെ ഐക്യരാഷ്ട്ര സഭയിൽ പരാതി നല്കുകയും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതാണ് ലോകനീതി!
കടപ്പാട് : സഫാരി ടി വി 'ജൂതൻ' പരമ്പര