പഴയ കാലം വിട്ട് 21ാം നൂറ്റാണ്ടിലെത്തുമ്പോഴും തുർക്കി ഫാസിസ്റ്റ് ലക്ഷണങ്ങൾ കാണിക്കുന്നു. ഭാവിയിലേക്ക് ഒരു വൻ ഭീഷണിയായി അതു വളരുന്നു. നാസികളുടെ കാര്യത്തിലെന്നപോലെ യൂറോപ്പും അമേരിക്കയും യു എന്നും അടക്കം ലോകമെല്ലാം അതു കണ്ടില്ലെന്നു നടക്കുന്നു. സംഗതി വളരെ വഷളായാൽ മാത്രമേ ലോകം കണ്ണു തുറക്കുകയുള്ളു. ചരിത്രത്തിൽനിന്ന് നാം ഒന്നും പഠിക്കുന്നില്ല.