താമസിക്കുന്ന അഞ്ചോ പത്തോ സെന്റ് സ്ഥലത്തിന് കാലക്രമത്തിൽ വില കൂടി ലക്ഷങ്ങൾ വിലമതിക്കുന്നതായിയെങ്കിൽ അത് ഒരാൾ കോടിപതിയാണെന്ന് പറയാൻ കഴിയുമോ? ഇത്തരം മൂല്യനിർണ്ണയം യാഥാർത്ഥ്യത്തേ?ട് നീതി പുലർത്തുന്നതാണോ ? കാരണന്മാരോ നമ്മൾ തന്നെയോ പണ്ടെപ്പോഴോ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുന്ന സ്ഥലത്തിന് വില കൂടിപ്പോയി എന്നു വെച്ച് നമ്മൾ കോടീശ്വരനാവുമോ? കോടികൾ മതിക്കുമെന്ന് കണക്കാക്കപ്പെടുന്ന താമസിക്കുന്ന സ്ഥലത്തിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടോ? അതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, സിറ്റിയിലെ ചേരിയിൽ താമസിക്കുന്നവരേയും ലക്ഷപ്രഭുക്കളായി കണക്കാക്കേണ്ടി വരില്ലേ? അതിനാൽ, ഈ സ്വത്തുനിർണ്ണയത്തിന് എന്തോ തകരാറുണ്ടെന്ന് തോന്നുന്നു. ഇവിടെ മൂല്യനിർണ്ണയത്തിന് പുതിയ മാനദണ്ഡം ആവശ്യമാണെന്നു കരുതുന്നു.