Search This Blog

Monday, August 23, 2021

വായനക്കാർ എഴുതുന്നു - ആനപ്പിണ്ടി കെ വി രാമകൃഷ്ണന്റെ കവിത

ഓണപ്പതിപ്പിൽ (99:22)വന്ന ശ്രീ കെ വി രാമകൃഷ്ണന്റെ 'ആനപ്പിണ്ടി' എന്ന കവിത കുറഞ്ഞ വാക്കുകളിൽ വളരെ ലളിതമായി വർത്തമാനകാലത്തിന്റെ ഒരു മഹാസത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. രാഷ്ട്രീയമടക്കം ജീവിതത്തിന്റെ സകല മേഖലകളിലും കഴിഞ്ഞ നൂറ്റാണ്ടിൽ മഹാ മാമാങ്കങ്ങൾ അരങ്ങേറി, അതിമാനുഷ ഭാവമാർന്ന നിരവധി കൊമ്പനാനകൾ കൊണ്ടാടപ്പെട്ടു. എന്നാൽ, ഇന്ന് ആ ഉത്സവങ്ങളും കെട്ടുകാഴ്ചകളുമെല്ലാം കെട്ടടിങ്ങിയിരിക്കുന്നു. അവശേഷിക്കുന്നത് വെറും ആനപ്പിണ്ടങ്ങൾ മാത്രം. അവയെ നെറ്റിപ്പട്ടം കെട്ടി എഴുന്നളളിക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് ഇന്ന് നാം. മഹത്തായ ആശയങ്ങളും ആദർശങ്ങളും സ്വപ്നങ്ങളും മഹാ വ്യക്തിത്വങ്ങളുമെല്ലാം മൺമറഞ്ഞു പോയിരിക്കുന്നു. വിഷാദം കലർന്ന ആക്ഷേപഹാസ്യത്തിലൂടെയാണ് കവി ഈ കെട്ടകാലത്തിന്റെ പരിതോവസ്ഥ ഹൃദയാവർജ്ജകമായി ആവിഷ്ക്കരിക്കുന്നത്. ആഴ്ചപ്പതിപ്പിനും കവിക്കും നന്ദി! 
99: 24 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.


No comments: