Search This Blog

Friday, July 2, 2021

അറബ്-ഇസ്രായേൽ സംഘർഷം

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, അക്കാലം മുഴുവൻ നരകയാതന അനുഭവിക്കുകയും ലക്ഷക്കണക്കിനു പേർ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ജൂതസമൂഹത്തിനു ഒരു രാഷ്ട്രം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. അതിനായി ഇന്ത്യയിലെന്നപോലെ പലസ്തീൻ വിഭജിക്കുക എന്ന ബ്രിട്ടീഷ് നയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. എന്നാൽ, അറബ് രാഷ്ട്രങ്ങൾ ശക്തമായി എതിർക്കുകയും (ഇന്ത്യയും അതിൽ പെടും) യുദ്ധത്തിനുതന്നെ ഒരുങ്ങുകയും ചെയ്തു. എന്നാൽ, എല്ലാ എതിർപ്പുകളേയും അവഗണിച്ചുകൊണ്ട് ഇസ്രായേൽ എന്ന ജൂതരാഷ്ട്രം രൂപീകരിക്കപ്പെട്ടു. തുടർന്നുണ്ടായ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ആയിരക്കണക്കിനു പേർ ഇരുഭാഗത്തും കൊല്ലപ്പെട്ടു. യുദ്ധങ്ങളും ജീവനാശവും വീണ്ടും തുടർന്നു...
മുക്കാൽ നൂറ്റാണ്ടിനുശേഷം ഇസ്രായേൽ കൂടുതൽ ശക്തമായി (ഭീകരമായി) നിലനില്ക്കുമ്പോൾ പലസ്തീൻ രാഷ്ട്രം എന്ന അറബ് സ്വപ്നം സ്വപ്നമായിത്തന്നെ നിലനില്ക്കുന്നു. വിഭജനത്തിനെതിരായി എടുത്തു ചാടിയ അറബ് രാഷ്ട്രങ്ങളെല്ലാം പത്തിമടക്കി ഓരോരുത്തരായി ഇസ്രായേലുമായി ചങ്ങാത്തത്തിലായിക്കൊണ്ടിരിക്കുന്നു.
തിരിഞ്ഞുനോക്കുമ്പോൾ സമാധാനപൂർവ്വമായ വിഭജനമായിരുന്നില്ലേ പലസ്തീൻ അറബികൾക്ക് ഗുണകരമായിരുന്നത്?
സഫാരി ടിവിയിലെ ജൂതൻ എന്ന പരമ്പരയുണർത്തുന്ന ചിന്ത.

No comments: