FB discussion
അപ്പോൾ സംശയം:
Baptism, കല്യാണം, ശവമടക്കൽ എന്നിവയ്ക്കെല്ലാം പള്ളി വേണ്ടേ? പിന്നെ, യൂറോപ്പ് മതത്തിനു വേണ്ടി മഹാ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒരു രാജ്യംതന്നെ മാറ്റി വെച്ചിരിക്കുന്നു. എന്നിട്ട്, അതിന് ലോകത്തിന്റെ മുഴുവൻ ദേവഭാരം ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു! മത രാജാവ് എഴുന്നള്ളുമ്പോൾ നാടൻ രാജാക്കന്മാർ തല കുമ്പിട്ടു സ്വീകരിക്കുന്നു. ഇംഗ്ലണ്ടാണെങ്കിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൊതുജനത്തിന്റെ ചെലവിൽ എല്ലാ ആലഭാരങ്ങളോടും കൂടി രാജാവിനേയും അദ്ദേഹത്തിന്റെ പ്രൊട്ടസ്റ്റന്റ് മതത്തേയും കാത്തു സൂക്ഷിക്കുന്നു. മഹാമതേതരരായ അമേരിക്കയുടെ ഔദ്യോഗികമതം കൃസ്തുമതമാണെന്നാണ് അറിവ്
Philip Chacko
Param Kv പറയുന്നത് മതം ഇല്ലന്നല്ല.
മത അടിമകൾ അല്ലന്നും, പൗരബോധത്തിൽ നിന്നാണ് മനുഷ്യരിൽ സന്മാർഗം സ്ഥിരമായി നില നില്ക്കുന്നു എന്നാണ് -
Param Kv
Philip Chacko എന്തു സന്മാർഗ്ഗം എന്നാണ് പറയുന്നത്?
ലോകം മുഴുവൻ ചെന്നായ്ക്കളെപ്പോലെ വേട്ടയാടി ലക്ഷക്കണക്കിനു നിസ്സഹായരായ ജനങ്ങളെ തോക്കിന്റെ ബലത്തിൽ കൊന്നുതള്ളുകയും അവിടെയുള്ള സമ്പത്തുക്കളെല്ലാം കൊള്ളയടിച്ച് സ്വയം കൊഴുത്തു തടിക്കുകയും ചെയ്തു.
വ്യഭിചാരവും ചുതാട്ടവും മയക്കുമരുന്നും ഒരു വൻ ബിസിനസ്സായി മാറ്റിയത് ഇവരല്ലേ?
മൃഗങ്ങളെ നാണിപ്പിക്കുന്ന തരത്തിൽ ജീവിതത്തിൽ ലൈംഗിക അരാജകത്വം കൊണ്ടു വന്നത് ഇവരല്ലേ?
ലക്ഷക്കണക്കിന് നിസ്സഹായരായ കറുത്ത വർഗ്ഗക്കാരെ ആടുമാടുകളെപ്പോലെ വില്ലനച്ചരക്കാക്കുകയും നിഷ്ഠൂരമായി പീഡിപ്പിക്കുകയും ചെയ്തത് ഈ മഹാന്മാരല്ലേ?
ക്രൂരതയുടെ എല്ലാ അതിരുകളും തകർക്കപ്പെട്ടപ്പോൾ പ്രകൃതി തന്നെ ഇടപെട്ടു. ആർക്കും അവരോടു എതിർക്കുവാൻ കഴിയാത്തതിനാൽ അവർക്കിടയിൽത്തന്നെ സംഘർഷം ഉടലെടുത്തു. നൂറ്റാണ്ടുകളായി ചെയ്തു കൂടിയ പാപത്തിന്റെ കറ സ്വന്തം രക്തം കൊണ്ടു തന്നെ കഴുകിക്കളയുവാൻ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കുറെ ലക്ഷങ്ങൾ തമ്മിൽത്തല്ലി ചത്തു. എന്നിട്ടും മതി വരാതെ അതിലും പതിന്മടങ്ങ് രക്തം ചിന്തിക്കൊണ്ട് രണ്ടാം ലോക മഹായുദ്ധം. അതു കൂടി കിട്ടിയപ്പോൾ എല്ലാം നല്ല കുട്ടികളായി. പിന്നെ നേരെ തിരിഞ്ഞ്, സംസ്ക്കാരത്തിന്റേയും സമാധാനത്തിന്റേയും മനുഷ്യാവകാശത്തിന്റേയും എല്ലാം തലതൊട്ടപ്പന്മാരായി. അതിനുശേഷം, ഈ പേരും പറഞ്ഞ് മറ്റു രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് രണ്ടുവശത്തുനിന്നും ചൂഷണം ചെയ്യലായി പണി. അതിപ്പോഴും തുടരുന്നു....
Philip Chacko
Param Kv ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന താങ്കൾ ഇപ്പഴത്തെ കാലത്തെ നോക്കുക.ചരിത്രത്തിലേക്കു നോക്കിയാൽ മുഴുവൻ പെണ്ണിനു വേണ്ടിയും, ദൈവത്തിന് വേണ്ടിയും, കൊലകൾ മാത്രം.
ഇരുപത്തൊന്നാം നൂറാണ്ടിലെ കാര്യം കൂടിയാണ് പറഞ്ഞത്. മറ്റുള്ളവരെ തമ്മിൽ തല്ലിച്ച് ഭരിക്കുക എന്നത് ഇപ്പോഴും തുടരുന്നു. ഇപ്പോഴും അമേരിക്കയിൽ കറുത്തവരോടുള്ള സമീപനം എന്താണ്? മുകളിൽപ്പറഞ്ഞ കാര്യങ്ങൾ മിക്കതും ഇപ്പോഴും തുടരുന്നവയാണ്. പോർണോഗ്രഫി ആരുടെ വ്യവസായമാണ്? സ്വന്തം ആഡംബരജീവിതത്തിനു വേണ്ടി ലോകത്തിനു മുഴുവൻ അവകാശപ്പെട്ട പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചതാരാണ്? എങ്കിലും മതം എന്നു പറയുമ്പോൾ ഇന്നത്തെ കാര്യം മാത്രം പറഞ്ഞാൽ പോരാ. മതത്തിന്റെ പേരിൽ പ്രബുദ്ധയൂറോപ്പിൽ എത്രയേറെ രക്തമാണ് ചിന്തിയത്? നിന്ദിതരും പീഡിതരുമായ മനുഷ്യർക്കുവേണ്ടി പിറന്നയേശുവിന്റെ പേരു പ്രസംഗിച്ച് എത്ര ലക്ഷങ്ങളെയാണ് ചൂഷണം ചെയ്തത്? ഇതൊന്നും ഒരു സുപ്രഭാതത്തിൽ മറവിയിലേക്ക് തള്ളിക്കളയാൻ ആർക്കും കഴിയില്ല. ചുരുക്കത്തിൽ രക്തത്തിൽ കുളിച്ചു നില്ക്കുന്ന ഒരു സമൂഹമാണ് യൂറോപ്പും അമേരിക്കയും.