പോർച്ചുഗീസ് എഴുത്തുകാരനായ ഹോസെ സമരാഗുവിന്റെ A Caverna എന്ന നോവൽ മാർഗ്ഗരറ്റ് ജുൾ കോസ്ത The Cave എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
2000ത്തിൽ പ്രസിദ്ധപ്പെടുത്തിയതെങ്കിലും ഈ നോവലിന്റെ ശൈലി പഴയ ക്ലാസ്സിക് ശൈലിയെ വെല്ലുന്ന തരത്തിലുള്ളതാണ്. നിരവധി വാചകങ്ങൾ കോർത്തിണക്കിക്കൊണ്ട് നീളുന്ന ഒറ്റവാചകത്തിനിടയിൽ ഇംഗ്ലീഷ് കാപിറ്റൽ അക്ഷരങ്ങൾകൊണ്ട് വേർതിരിച്ചുകൊണ്ട് നീണ്ട സംഭാഷണങ്ങൾ കൂടി ചേർത്തു വെച്ചിരിക്കുന്നു.
പരിഭാഷകയും ഇതേശൈലി പിന്തുടരുകയാണ് ചെയ്യുന്നത്. നീണ്ട വാചകങ്ങൾ മുറിച്ചെഴുതാനോ, അവയ്ക്കിടയിൽ നിബന്ധിച്ചിരിക്കുന്ന സംഭാഷണങ്ങളെ വേർതിരിച്ചെഴുതാനോ പരിഭാഷക ശ്രമിക്കുന്നില്ല. അതായത്, മൂലകർത്താവ് ആഖ്യാനിക്കുന്ന ആശയങ്ങളും സംഭവങ്ങളും മൊഴിമാറ്റം നടത്തുക മാത്രമല്ല, മൂലകർത്താവിന്റെ സവിശേഷ ശൈലിയും വാക്യഘടനയും കൂടി പരിഭാഷക പിന്തുടരുന്നു. അതായത്, മൂലകർത്താവിന്റെ ഭാഷാശൈലി സങ്കീർണ്ണമാവുമ്പോൾ സ്വാഭാവികമായും പരിഭാഷയുടെ ഭാഷയും സങ്കീർണ്ണമാവും. എങ്കിൽ മാത്രമേ മൂലകർത്താവിന്റെ രചന വിവർത്തനവായനക്കാരന് അനുഭവവേദ്യമാവുകയുള്ളു.
No comments:
Post a Comment