ഒരു നിസ്സാര അശ്രദ്ധകൊണ്ട് സംഭവിക്കുന്ന അതിഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത്രയും ഭീമാകാരമായ ഒരു ഉദാഹരണം കേരളചരിത്രത്തിൽത്തന്നെ ഒരു പക്ഷെ, ഇതാദ്യമായിരിക്കും. കൊറോണയുംകൊണ്ട് ഇറ്റലിയിൽനിന്നെത്തിയ കുടുംബം കേരളത്തിലാകെ, പതുക്കെ, ഒരു പക്ഷെ, ആഗോള കുപ്രശസ്തിതന്നെ, സമ്പാദിച്ചത് അങ്ങനെയാണ്. ആയിരക്കണക്കിനു പേരെ കൊറോണ അണുബാധസാദ്ധ്യതയിലേക്ക് തള്ളിവിട്ട ഇവർ രണ്ടു ദിവസം കൊണ്ട് കേരളത്തിലാകെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറി.
ലോകം മുഴുവൻ കൊറോണ ഭീതിയിൽ അകപ്പെട്ടിരിക്കെ, വ്യാപകമായി അണുബാധയുള്ള ഇറ്റലിയിൽ നിന്നും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ദോഹ വഴി കൊച്ചിയിലെത്തുകയും അധികൃതരെ വിവരമറിയിക്കാതെ, യാതൊരു സുരക്ഷാനടപടിയുമെടുക്കാതെ, തികച്ചും സാധാരണമട്ടിൽ വീട്ടിലും ബന്ധുക്കളുടെ അടുത്തും മറ്റു പല സ്ഥലത്തും കറങ്ങുകയും ചെയ്തവരെപ്പറ്റി എന്തു പറയണം? ഇത് വിവരമില്ലായ്മയോ അതോ സർക്കാർ സംവിധാനങ്ങളോട് (ഇന്ത്യയിൽമാത്രം) മലയാളിയുടെ സ്വതസ്സിദ്ധമായ അലംഭാവം, പുച്ഛം എന്നിവയുടെ പ്രത്യക്ഷ ഉദാഹരണമോ? പിടിക്കപ്പെട്ടിട്ടും സർക്കാർ ആസ്പത്രിയിലേക്ക് വരാൻ വിസമ്മതിച്ച (വാർത്ത) അവരുടെ മനോഭാവം ഇതല്ലാതെ മറ്റെന്താണ്?
അതേസമയം, ഗുരുതരമായ സാഹചര്യത്തിൽ, പാസ്പോർട്ട്, ടിക്കറ്റ് മുതലായ എല്ലാ രേഖകളുമുണ്ടായിട്ടും ഒരു അന്വേഷണവുമില്ലാതെ ഇവരെ പുറത്തുവിട്ടതെങ്ങനെ എന്നതും ദുരൂഹമായിരിക്കുന്നു.
എന്തായാലും, സംഗതി പുറത്തായ ഉടൻ സടകുടഞ്ഞ് എഴുന്നേറ്റ് അതീവ ജാഗ്രതയോടെ അവരെ ബലമായി ആസ്പത്രിയിലെത്തിക്കുകയും അവരുമായി ബന്ധം പുലർത്തിയ എല്ലാവരേയും അന്വേഷിക്കാൻ ഒട്ടും സമയം പാഴാക്കാതെ, യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യസംഘങ്ങളെ നിയോഗിക്കുകയും മുവ്വായിരത്തോഇം പേരെ കണ്ടെത്തുകയും ചെയ്ത ഇടതു സർക്കാരിന്റെ ജാഗ്രതയും സേവനസന്നദ്ധതയും കാര്യക്ഷമതയും മാതൃകാപരവും ശ്ലാഘനീയവുമാണെന്നതിൽ തർക്കമില്ല.

No comments:
Post a Comment