പണ്ട് സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ആരോഗ്യപുഷ്ടിക്ക് കൊടുക്കുന്ന മരുന്നാണ് ടോണിക്. ഒരു പക്ഷെ വിറ്റാമിൻ സപ്ലിമെന്റാവാം, ടോണിക് എന്നു മാത്രമാണ് പറയുന്നത്. പിന്നീട്, വളരെ കഴിഞ്ഞാണ് അമുൽ, ഫാരക്സ് എല്ലാം വരുന്നത്.
അതിനു ശേഷം പിന്നെയും കുറെ കഴിഞ്ഞാണ് മുതിർന്നവരും ബേബികളായി ഹോർലിക്സും കോംപ്ലാനും ബൂസ്റ്റുമെല്ലാം നമ്മുടെ ആരോഗ്യസ്വപ്നത്തിന്റെ ഭാഗമായത്.
അതോടുകൂടിയാവണം നമുക്ക് തൊടിയിൽ സൗജന്യമായി കിട്ടുന്ന ചക്ക, മാങ്ങ, പഴം എന്നിവയോടെല്ലാം ഒരുതരം പുച്ഛം തോന്നാൻ തുടങ്ങിയത്