സുഡാനി ഫ്രം നൈജീരിയ
മലയാളസിനിമയുടെ പതിവു ചിട്ടവട്ടങ്ങളും പരിമിതികളും ഭേദിച്ച് ഒരു പുതിയ മാനം തേടുന്ന തികച്ചും വ്യത്യസ്തവും ധീരവുമായ സിനിമാസംരംഭം. കൃത്രിമത്വം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള തികച്ചും സ്വാഭാവികമായ ചിത്രീകരണം അഭിനന്ദനമർഹിക്കുന്നു. കണ്ടു പഴകിയ മുഖങ്ങളെല്ലാം ഒഴിവാക്കിയതും എടുത്തു പറയേണ്ട നേട്ടമാണ്.
തന്റെ പാസ്പോർട്ട് വ്യാജമാണെന്ന് നൈജീരിയക്കാരൻ തന്നെ പറയുന്നുണ്ട്. പൊലീസിന്റെ ശ്രദ്ധാകേന്ദ്രമായിട്ടും പിടിക്കപ്പെടാതെ അദ്ദേഹം യാത്രയാവുന്നു എന്നത് അല്പം അവിശ്വസനീയമായി തോന്നാം.