Search This Blog

Friday, September 29, 2017

മുംബൈ ദുരന്തം


ഒരു അപകടത്തിലേക്കു നയിച്ചേക്കാമായിരുന്ന ചെറിയ സംഭവങ്ങളേയാണ് Near Miss എന്നു പറയുന്നത്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നത് വ്യവസായസ്ഥാപനങ്ങളിൽ വളരെ പ്രാധാന്യം കല്പിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം വ്യക്തമാക്കുന്നതുപോലെ ഒരു ഗുരുതരമായ അപകടത്തിനു മുമ്പ് മുന്നൂറോളം സൂചനകളും 29 നിസ്സാര സംഭവങ്ങളും ഉണ്ടാവുന്നു. അതായത്, ഓരോ അപകടത്തിനു പിന്നിലും സൂചനകൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത അലംഭാവത്തിന്റേയും, നിസ്സാരവൽക്കരണത്തിന്റേയും, അവഗണനയുടേയും ഒരു പരമ്പര തന്നെയുണ്ട്. മുംബൈ ദുരന്തത്തിന്റെ പിന്നിൽ എത്രയോ തവണ ചെറിയ ചെറിയ സൂചനാസംഭവങ്ങളുണ്ടായിട്ടുണ്ടാവാം. അവയെല്ലാം ഗൌരവത്തിലെടുത്ത് വേണ്ട മുൻ‌കരുതലുകളും പരിഹാരനടപടികളും കൈക്കൊണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും പെട്ടെന്ന് ഞെട്ടിയുണരുകയും കുറച്ചു കോലാഹലമുണ്ടാക്കുകയും ഏതാനും ദിവസങ്ങൾക്കകം പഴയപടി ഉറക്കത്തിലേക്കു മടങ്ങുകയും ചെയ്യുന്ന നമ്മുടെ ഉറക്കംതൂങ്ങി പ്രകൃതം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇത് തീർത്തും ഒഴിവാക്കാവുന്ന മനുഷ്യസൃഷ്ടിയായ ഒരു ദുരന്തമായിരുന്നു എന്നു നാം മനസ്സിലാക്കുമോ? Image may contain: text
http://www.reporterlive.com/2017/09/29/427773.html

Tuesday, September 26, 2017

കേരളം നം.1?

കേരളം മികച്ച സംസ്ഥാനമാണെന്ന് മറ്റുള്ളവരാണ് പറയേണ്ടത്. അതേ സമയം നാം ഭക്ഷണത്തിനുപോലും എത്രകണ്ട് മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു, യാതൊരു സംക്ഷണവുമില്ലാതെ കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് പ്രവാസികളയയ്ക്കുന്ന പണത്തെ ആശ്രയിക്കുന്നു എന്നു മറന്നുകൊണ്ടുള്ള വീരവാദം ഭോഷത്തം മാത്രമാണ്