Search This Blog

Monday, July 17, 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും
അല്പം വ്യത്യസ്തമായ പ്രമേയം എന്നു പറയാമെങ്കിലും പൊതുവെ ദുർബ്ബലമായ ഒരു തിരക്കഥ എന്നു തോന്നി. ഛായാഗ്രഹണത്തിൽ കാര്യമായ പ്രത്യേകതയൊന്നും പറയാനില്ല. ഏറ്റവും ആകർഷകമായി തോന്നിയത് പോലീസുകാരുടെ പ്രകടനമാണ്. പോലീസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന അലൻസിയർ അഭിനയിക്കുന്ന കഥാപാത്രത്തേയും കേന്ദ്രസ്ഥാനത്തു നിർത്തി, ആ വീക്ഷണകോണിലൂടെ ചിത്രം വികസിപ്പിച്ചിരുന്നെങ്കിൽ ഒരു നല്ല സിനിമയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നു തോന്നി. പുതുമുഖ നടിയായ നിമിഷ സജയന് നല്ല സാദ്ധ്യത കാണുന്നു. സുരാജ് വെഞ്ഞാറന്മൂടിന് വലിയ അഭിനയത്തിനൊന്നും വകയില്ലെങ്കിലും വ്യത്യസ്തമായ ഒരു നല്ല അവസരം കിട്ടിയെന്നു പറയാം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ട്രാജിക് കോമഡി എന്തുകൊണ്ടോ വേണ്ടവിധം വികസിപ്പിക്കാൻ തിരക്കഥയ്ക്കു കഴിഞ്ഞില്ല. അവിശ്വസനീയത അതിനെ ചൂഴ്ന്നു നിൽക്കുന്നു.
മറ്റൊരു സംശയം-രണ്ടു പവന്റെ മാല ഇത്ര നിഷ്പ്രയാസം വിഴുങ്ങാൻ കഴിയുമോ? വിഴുങ്ങിയാൽത്തന്നെ അതു യാതൊരു പ്രശ്നവുമുണ്ടാക്കാതെ വയറ്റിൽ സുഖവാസം കിടക്കുമോ?
താരരാജാക്കന്മാരെ പൂർണ്ണമായും ഒഴിവാക്കിയത് അഭിനന്ദനീയവും ആശ്വാസകരവുമാണ്.