Opportunities come through a gap for those who are ready to fill it.
Search This Blog
Friday, May 26, 2017
Thursday, May 25, 2017
രണ്ടാമൂഴം സിനിമയാക്കുമ്പോൾ
ഒരു നോവലോ കഥയോ സിനിമയാക്കുമ്പോൾ അത് ഒരു പുതിയ സൃഷ്ടിതന്നെയാണ്. ഒരുപാട് സ്വാതന്ത്ര്യങ്ങൾ വളരെ സാധാരണമാണ്. നന്നാവാം, ചീത്തയാവാം. അതിന്റെ ഉത്തരവാദിത്തം സിനിമക്കാരുടെയാണ്. അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും അവർ തന്നെ. എന്നാൽ, ഇവിടെ വിചിത്രമെന്നു പറയാം, വെറും പേരിൽ മാത്രമാണ് തർക്കം! അടുത്ത കാലത്ത് ഒരു കുഞ്ഞിരാമായണം വന്നിരുന്നു. ഞാൻ കണ്ടില്ല. വേണമെങ്കിൽ ഇതെന്തു രാമായണം എന്നു ചോദിച്ച് വിവാദമുണ്ടാക്കാം. ഇപ്പോൾ ഈ വിവാദമൊന്നുമുണ്ടായിരുന്നെങ്കിൽ സിനിമ വന്നുപോകും, അത്രതന്നെ. ഇപ്പോഴത്ത അവസ്ഥയിൽ എന്തു പേരാണെങ്കിലും സിനിമയ്ക്ക് പകരം വെക്കാനാവാത്തവിധം കനത്ത സൌജന്യ പ്രചാരം കിട്ടി. അതിൽ അവർക്ക് സന്തോഷിക്കാം. ശശികലടീച്ചർക്ക് കുറെ ചീത്തവിളിയും കിട്ടി. കൂട്ടത്തിൽ എന്തെങ്കിലും നക്കാപ്പിച്ച രാഷ്ട്രീയലാഭം കിട്ടുമായിരിക്കാം. മൊത്തത്തിൽ വെറും അസംബന്ധമായ, കഴമ്പില്ലാത്ത വിവാദം എന്നേ തോന്നുന്നുള്ളു.
Sunday, May 21, 2017
പുതിയ വ്യവസ്ഥിതി
എല്ലാ വിധ ജീർണ്ണതകൾക്കും അവസരമൊരുക്കുന്ന ഇന്നത്തെ വ്യവസ്ഥിതി അവസാനവാക്കല്ല. ജനാധിപത്യം, സ്ഥിതിസമത്വം, സ്വതന്ത്രവിപണി, ധാർമ്മികത എന്നിവ കൂട്ടിയിണക്കിക്കൊണ്ട് ഒരു പുതിയ ജീവിതവ്യവസ്ഥയുടെ രൂപീകരണത്തിനായി ഒരു മഹാ ചിന്തകനും അതു പ്രാവർത്തികമാക്കാൻ ഒരു മഹത്തായ നേതൃത്വവും കാലം ആവശ്യപ്പെടുന്നു. എന്നെങ്കിലും അതു സാക്ഷാൽക്കരിക്കപ്പെടുമെന്നുതന്നെ പ്രത്യാശിക്കാം. ഇവിടെ സ്വതന്ത്രവിപണി എന്നതുകൊണ്ട് സർവ്വസ്വതന്ത്രം എന്ന് അർത്ഥമില്ല. അത് ആ ‘ചിന്തകന്റെ’ ഭാവനയ്ക്ക് വിടുന്നു.
Subscribe to:
Posts (Atom)