Search This Blog

Saturday, January 14, 2017

ബുദ്ധിജീവികാപട്യം

ഒരു കൊടുംഭീകരൻ പരസ്പരവെടിവെപ്പിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ കാടിളക്കും വിധം ഘോരഘോരം ഗർജ്ജിച്ചിരുന്ന നമ്മുടെ സാംസ്കാരിക ബുദ്ധിജീവിസിംഹങ്ങളെല്ലാം ഇപ്പോൾ വാലും ചുരുട്ടി കണ്ണടച്ചു പാലുകുടിക്കുന്നു! ലജ്ജാവഹം!http://www.mathrubhumi.com/news/india/three-killed-in-terror-attack-in-jammu-and-kashmir-1.1641437

സീരിയൽ പോലെ അഭിമുഖങ്ങൾ

സീരിയൽ പോലെത്തന്നെയാണ് അഭിമുഖങ്ങളും. എത്ര വേണമെങ്കിലും പറഞ്ഞുകൊണ്ടിരിക്കാം. ഒരു ആഴ്ചപ്പതിപ്പ് മുഴുവൻ അഭിമുഖങ്ങൾകൊണ്ടു നിറച്ചാൽ പാവം വായനക്കാരൻ എന്തുചെയ്യും?

എന്നാണാവോ ജട്ടിയുടുത്ത് നടക്കാൻ തുടങ്ങുന്നത്!

#പണ്ട് ജട്ടിയുടെ ആവിർഭാവത്തിനുമുമ്പ് ഡ്റോയറായിരുന്നു ആണുങ്ങളുടെ അടിവസ്ത്രം. അരയിലുറപ്പിക്കാൻ ഒരു കെട്ടുവള്ളിയുമുണ്ടാവും. ഇന്ന് അല്പം കട്ടികൂടിയ ഡ്രോയറുടുത്ത് (ദോഷം പറയരുതല്ലോ, കെട്ടുവള്ളിയില്ല.) ജനം ലോകം മുഴുവൻ സഞ്ചരിക്കുന്നു. ഇനി എന്നാണാവോ ജട്ടിയുടുത്ത് നടക്കാൻ തുടങ്ങുന്നത്!

professional colleges

Is there anything professional in our professional colleges?

‘ജയ് ഹിന്ദഇന്റെ ഉപജ്ഞാതാവ്

എത്രയോ പരിചിതമായ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം പ്രയോഗിച്ചതാരാണ്?
ഇന്ന് കൌമുദി ചാനലിൽ ഐ ക്യു മാസ്റ്റർ എന്ന പ്രശ്നോത്തരിയിൽ അതിന്റെ ഉത്തരം കേട്ടപ്പോഴാണ് ഇത് ഇതുവരെ അറിഞ്ഞിരുന്നില്ലല്ലോ എന്ന് അറിഞ്ഞത്!
നേതാജിയുടെ സഹചാരിയായിരുന്ന അബീദ് ഹസ്സനാണ് ആ വ്യക്തി.

ഭാരതത്തിന്റെ ദേശീയത മിഥ്യ-എം ജി എസ് നാരായണൻ


ലോകത്തിലെ എല്ലാ മനുഷ്യസമൂഹങ്ങളും അങ്ങനെത്തന്നെയായിരുന്നില്ലേ? നാടോടി ഗോത്രസമൂഹങ്ങളിൽനിന്നും മനുഷ്യരാശിയുടെ വികാസപരിണാമത്തിന്റെ ഭാഗമായല്ലേ ദേശീയത ഉടലെടുത്തത്? ഈ ദേശീയത എന്ന സങ്കല്പത്തിനുതന്നെ എത്ര കാലത്തെ പഴക്കമുണ്ട്? അങ്ങനെയിരിക്കെ, ലോകം മുഴുവൻ മുന്നോട്ടു പോകുമ്പോൾ ഇന്ത്യ പിറകിലേക്കു പോകണമെന്നാണോ ഇദ്ദേഹം പറയുന്നത്? പല ദേശീയതകളായിരിക്കുംപ്പോഴല്ലേ ഈ വഴി പോകുന്ന വിദേശികളെല്ലാം ഇവിടെ കടന്നാക്രമിച്ച് ഭിന്നിപ്പിച്ചും കൊള്ളയും കൊലയും നടത്തിയും നൂറ്റാണ്ടുകളോളം ഇവിടെ അടക്കിവാണത്? ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നേറുന്നതുകൊണ്ടാണ് ഇന്ന് ഇന്ത്യ ലോകത്ത് അവഗണിക്കാനാവാത്ത ശക്തിയായി നിലനിൽക്കുന്നത് എന്നത് വെറും സാധാരണക്കാരന്റെ സാമാന്യയുക്തിക്കുപോലും ബോദ്ധ്യപ്പെടുന്ന വസ്തുതയാണ്. ആ ഐക്യം തകർന്നാൽ സംഭവിക്കുന്നത് എന്താണെന്ന് അഫ്ഘാനിസ്താനിലും ഇറാക്കിലും ലിബിയയിലും സിറിയയിലും ഒരു ഭീകരസത്വം പോലെ അഴിഞ്ഞാടുന്ന അരാജകത്വവും നരകയാതനയും ജീവിക്കുന്ന ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുണ്ട്. എം ജി എസിന്റെ ഈ നിലപാട് ആരുടെയൊക്കെയോ കയ്യടി വാങ്ങാനുള്ള വാചാടോപമാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

http://www.mathrubhumi.com/kozhikode/nagaram/-m-g-s-narayanan-1.1644813

സ്വാശ്രയകോളേജ് പ്രശ്നം

സ്വാശ്രയകോളേജ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവണമെങ്കിൽ രക്ഷിതാക്കൾ വിചാരിക്കണം.

നോട്ടു നിരോധനത്തിന്റെ ബാക്കിപത്രം

നോട്ടു നിരോധനത്തുടർന്നുള്ള അനിശ്ചിതത്വവും നിഗൂഢതയും അതു മൂലമുള്ള ഊഹാപോഹങ്ങളും അവസാനിപ്പിച്ച് അതു സംബന്ധിച്ച വസ്തുതകൾ ജനങ്ങളുടെ മുന്നിൽ വെക്കുകയും ജനജീവിതം സാധാരണമാക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളുകയും ചെയ്തുകൊണ്ട് ഈ മങ്ങൂഴത്തിൽ നിന്ന് എത്രയും വേഗം പുറത്തു കടക്കുന്നതല്ലേ സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിനും നല്ലത്?

സിനിമാ ഹാളിൽ ദേശീയഗാനം

ദേശീയഗാനം, ദേശീയപതാക പോലെത്തന്നെ, എപ്പോഴും എവിടെയും ചൊല്ലാൻ പാടില്ല എന്നാണ് എന്റെ പക്ഷം. സിനിമാ ഹാളിൽ ദേശീയഗാനം പാടലും കാണികൾ എഴുന്നേറ്റു നിൽക്കലുമെല്ലാം ഒരിക്കലും ആശാസ്യമല്ല. ഇങ്ങനെ ഉത്തരവിറക്കിയ ബി ജെ പി സർക്കാർ അല്പകാൽം മുമ്പ് ഇപ്പോഴത്തെ ദേശീയഗാനം മാറ്റി വന്ദേ മാതരം കൊണ്ടുവരണം എന്നു മുറവിളി കൂട്ടിയവരാണെന്നത് വിചിത്രം തന്നെ

Tuesday, January 10, 2017

കലാലയരാഷ്ട്രീയം

കലാലയരാഷ്ട്രീയം ഇപ്പോൾ ചൂടുള്ള ചർച്ചാവിഷയമായിരിക്കുകയാണല്ലോ. വിദ്യാഭ്യാസരംഗത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയരാഹിത്യമാണ്, അതിനാൽ, എത്രയും വേഗം അതു പുന:സ്ഥാപിക്കണമെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. എന്നാൽ, കലാലയങ്ങളിൽ സംഘടിതമായി വന്ന് പരസ്പരം കല്ലേറും വെട്ടും കുത്തും കൊലയുമെല്ലാം പരമ്പരയായി അരങ്ങേറിയിരുന്ന ഒരു കാലം അത്ര വേഗം മറക്കാൻ കഴിയില്ല. എത്രയോ യുവജന്മങ്ങൾ അങ്ങനെ പൊലിഞ്ഞുപോയിരിക്കുന്നു. അത്തരമൊരു സംഭവം കണ്ട അനുഭവം ഇപ്പോഴും മനസ്സിൽ ഭീദിതമായ ഒരു ഓർമ്മയായി നിലനിൽക്കുന്നു. എല്ലാറ്റിനുമുണ്ട് രണ്ടു വശം.