ഭാഷ എന്നാൽ കീഴ്‌വഴക്കമാണ്. അതാണ് വാക്കുകളുടെ അർത്ഥവും ‘അനർത്ഥവും‘ നിർണ്ണയിക്കുന്നത്. അതേസമയം അത് അടഞ്ഞ മുറിയല്ല താനും. ആവിഷ്കാരത്തിന്റേയും ആശയവിനിമയ്ത്തിന്റേയും സർഗ്ഗാത്മകമായ ചില പ്രത്യേക സന്ദർഭങ്ങളിൽ വാക്കുകൾക്ക് കീഴ്‌വഴക്കത്തെ മറിച്ചിടുന്ന അർത്ഥം കൈവരാം. സാഹിത്യകാരന്മാരും പ്രാസംഗികന്മാരും മാത്രമല്ല, ചിലപ്പോൾ വെറും സാധാരണക്കാരും ചടുലമായ ചില നർമ്മോക്തികളിലൂടേയും മറ്റും ഭാഷയെ പുതിയ ഉയരങ്ങളിലേക്കു നയിക്കാറുണ്ട്. വായനക്കാർക്കോ പ്രേക്ഷകർക്കോ ആ ഉയരം ബോദ്ധ്യപ്പെടുമ്പോൾ ആ പ്രയോഗം ഭാഷയിൽ നിലനിൽക്കും. മറിച്ച്, പ്രത്യേക സാഹചര്യമില്ലാതെ മാറ്റത്തിനുവേണ്ടിയുള്ള മാറ്റത്തെ ഭാഷ സ്വീകരിച്ചുകൊള്ളണമെന്നില്ല. അത്തരത്തിലുള്ളവ നിലനിൽക്കുകയുമില്ല.
No comments:
Post a Comment