Search This Blog

Wednesday, October 4, 2017

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉൽഘാടനം



ഈ പുതിയ സൌകര്യം പരമാവധി ജനങ്ങൾ പ്രയോജനപ്പെടുത്തി, റോഡിലെ തിരക്ക്, അപകടങ്ങൾ, അന്തരീക്ഷമലിനീകരണം, യാത്രാച്ചെലവ് എന്നിവയുടെ കുറവ്, ആരോഗ്യകരമായ യാത്ര എന്നിങ്ങനെ അതിന്റെ വിവിധങ്ങളായ സത്ഫലങ്ങൾ എല്ലാവർക്കും അനുഭവിക്കാൻ കഴിയട്ടെ!മാത്രമല്ല, താമസിയാതെ കൂടുതൽ ദൂരത്തേക്ക് ഈ സം‌വിധാനം വളരട്ടെ!

സിറ്റിയിലെ ആവശ്യം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ ഇത് ചുരുങ്ങിയത് തൃപ്പൂണിത്തറവരെയെങ്കിലും നീട്ടണം. പിന്നെ ഇതു നേരിടുന്ന വലിയ വെല്ലുവിളി ഇപ്പോഴത്തെ സംവിധാനങ്ങൾ ഇതുപോലെ നിലനിർത്തുക എന്നതാണ്. വൃത്തി, സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത എന്നിവയെല്ലാം ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ എങ്ങനെയിരിക്കും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ കഴിവു തെളിയിച്ച കൊച്ചി എയർപോർട്ട് ഇതിനൊരു മാതൃകയാക്കാവുന്നതാണ്
.http://www.mathrubhumi.com/news/kerala/kochi-metro-second-reach-inaguration-1.2282409

No comments: