'' ചില പ്രത്യേക വ്യക്തികളോട് സുഹൃത്തുക്കളെന്ന നിലയ്ക്കുള്ള നമ്മുടെ അഭിനിവേശം ഉപേക്ഷിച്ചാല്‍, എല്ലാ മനുഷ്യരും കുറേക്കൂടി സത്യസന്ധമായി കാണുകയാണെങ്കില്‍ മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളും എന്തിനേറെ കല്ലുകളും കൂടി നമ്മുടെ സുഹൃത്തുക്കളാണ്''
എം. കെ. ഗാന്ധി
എം. കെ. ഗാന്ധി
ദശാബ്ദങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യം ഇന്ന് ലോകം മുഴുവനുമുള്ള പരിസ്ഥിതിവാദികൾ മാത്രമല്ല, ഭരണകർത്താക്കളും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെ കഠിന ശ്രമത്തിലൂടെ വീണ്ടെടുക്കാൻ നോക്കുകയാണ്. പ്രകൃതിനാശം ഒരു വൻ വിപത്തായി നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അദ്ദേഹം കല്ലുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു! കുന്നും മലകളും പാറമടകളായി മാറിക്കൊണ്ടിരിക്കുന്ന, പശ്ചിമഘട്ടം തന്നെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഇക്കാലത്ത് എത്ര പ്രസക്തമണ് അദ്ദേഹത്തിന്റെ വാക്കുകൾ! അന്ന് ഗാന്ധിയൻ ചിന്ത എന്നു പുച്ഛിച്ച് മാറ്റിനിർത്തുന്നതിനുപകരം ഇന്നത്തെ രീതിയിലുള്ള പ്രവർത്തനം അന്നേ തുടങ്ങിയിരുന്നെങ്കിൽ ലോകം ഇന്ന് എത്രയോ വ്യത്യസ്തമായിരുന്നു! എത്ര ദശാബ്ദങ്ങളാണ് നാം പാഴാക്കിയത്! നൂറ്റാണ്ടുകൾക്കു മുന്നിലേക്കു ചിന്തിച്ച ക്രാന്തദർശിയായിരുന്നു ഗാന്ധിജി ഇന്നത്തെ അവസ്ഥ തെളിയിച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment