ഒരു നോവലോ കഥയോ സിനിമയാക്കുമ്പോൾ അത് ഒരു പുതിയ സൃഷ്ടിതന്നെയാണ്. ഒരുപാട് സ്വാതന്ത്ര്യങ്ങൾ വളരെ സാധാരണമാണ്. നന്നാവാം, ചീത്തയാവാം. അതിന്റെ ഉത്തരവാദിത്തം സിനിമക്കാരുടെയാണ്. അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും അവർ തന്നെ. എന്നാൽ, ഇവിടെ വിചിത്രമെന്നു പറയാം, വെറും പേരിൽ മാത്രമാണ് തർക്കം! അടുത്ത കാലത്ത് ഒരു കുഞ്ഞിരാമായണം വന്നിരുന്നു. ഞാൻ കണ്ടില്ല. വേണമെങ്കിൽ ഇതെന്തു രാമായണം എന്നു ചോദിച്ച് വിവാദമുണ്ടാക്കാം. ഇപ്പോൾ ഈ വിവാദമൊന്നുമുണ്ടായിരുന്നെങ്കിൽ സിനിമ വന്നുപോകും, അത്രതന്നെ. ഇപ്പോഴത്ത അവസ്ഥയിൽ എന്തു പേരാണെങ്കിലും സിനിമയ്ക്ക് പകരം വെക്കാനാവാത്തവിധം കനത്ത സൌജന്യ പ്രചാരം കിട്ടി. അതിൽ അവർക്ക് സന്തോഷിക്കാം. ശശികലടീച്ചർക്ക് കുറെ ചീത്തവിളിയും കിട്ടി. കൂട്ടത്തിൽ എന്തെങ്കിലും നക്കാപ്പിച്ച രാഷ്ട്രീയലാഭം കിട്ടുമായിരിക്കാം. മൊത്തത്തിൽ വെറും അസംബന്ധമായ, കഴമ്പില്ലാത്ത വിവാദം എന്നേ തോന്നുന്നുള്ളു.
No comments:
Post a Comment