Search This Blog

Saturday, January 14, 2017

ഭാരതത്തിന്റെ ദേശീയത മിഥ്യ-എം ജി എസ് നാരായണൻ


ലോകത്തിലെ എല്ലാ മനുഷ്യസമൂഹങ്ങളും അങ്ങനെത്തന്നെയായിരുന്നില്ലേ? നാടോടി ഗോത്രസമൂഹങ്ങളിൽനിന്നും മനുഷ്യരാശിയുടെ വികാസപരിണാമത്തിന്റെ ഭാഗമായല്ലേ ദേശീയത ഉടലെടുത്തത്? ഈ ദേശീയത എന്ന സങ്കല്പത്തിനുതന്നെ എത്ര കാലത്തെ പഴക്കമുണ്ട്? അങ്ങനെയിരിക്കെ, ലോകം മുഴുവൻ മുന്നോട്ടു പോകുമ്പോൾ ഇന്ത്യ പിറകിലേക്കു പോകണമെന്നാണോ ഇദ്ദേഹം പറയുന്നത്? പല ദേശീയതകളായിരിക്കുംപ്പോഴല്ലേ ഈ വഴി പോകുന്ന വിദേശികളെല്ലാം ഇവിടെ കടന്നാക്രമിച്ച് ഭിന്നിപ്പിച്ചും കൊള്ളയും കൊലയും നടത്തിയും നൂറ്റാണ്ടുകളോളം ഇവിടെ അടക്കിവാണത്? ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നേറുന്നതുകൊണ്ടാണ് ഇന്ന് ഇന്ത്യ ലോകത്ത് അവഗണിക്കാനാവാത്ത ശക്തിയായി നിലനിൽക്കുന്നത് എന്നത് വെറും സാധാരണക്കാരന്റെ സാമാന്യയുക്തിക്കുപോലും ബോദ്ധ്യപ്പെടുന്ന വസ്തുതയാണ്. ആ ഐക്യം തകർന്നാൽ സംഭവിക്കുന്നത് എന്താണെന്ന് അഫ്ഘാനിസ്താനിലും ഇറാക്കിലും ലിബിയയിലും സിറിയയിലും ഒരു ഭീകരസത്വം പോലെ അഴിഞ്ഞാടുന്ന അരാജകത്വവും നരകയാതനയും ജീവിക്കുന്ന ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുണ്ട്. എം ജി എസിന്റെ ഈ നിലപാട് ആരുടെയൊക്കെയോ കയ്യടി വാങ്ങാനുള്ള വാചാടോപമാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

http://www.mathrubhumi.com/kozhikode/nagaram/-m-g-s-narayanan-1.1644813

No comments: