Search This Blog

Tuesday, November 22, 2016

നോട്ടു പിൻ‌വലിക്കൽ വിവാദം

പണ്ട് നരസിംഹ റാവുവും മന്മോഹൻ സിങ്ങും കൂടി സാമ്പത്തിക ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോഴും, ഇന്നു നോട്ടു പിൻ‌വലിക്കലിനെച്ചൊല്ലി  നടക്കുന്നതിനേക്കാൾ എത്രയോ വലിയ പ്രതിഷേധങ്ങളും ബഹളവും എല്ലാം അരങ്ങേറുകയുണ്ടായി. ഇപ്പോൾ അതിനെപ്പറ്റി ആരും മിണ്ടുന്നില്ല. ഇന്ന് ബഹുഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഉദാരവൽക്കരണത്തിന്റേയും ആഗോളവൽക്കരണത്തിന്റേയും അതിഭീകരമായ പ്രത്യാഘാതങ്ങൾ ആരേയും ഒഴിവാക്കാത്തവിധം ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.  അത് വമ്പിച്ച പരിസ്ഥിതിനാശത്തിന്റെ രൂപത്തിലാണ്. ആരും അതു ഗൌരവത്തിലെടുത്തിട്ടില്ല എന്നത് ഗാഡ്ഗിൽ റിപ്പോർട്ടിനു പാര വെച്ചതിൽ നിന്നും വളരെ വ്യക്തമാണ്. നടപ്പിലാക്കുന്നതിലെ പാളിച്ചകൾ മാറ്റിവെച്ചാൽ നോട്ടു പിൻ‌വലിക്കൽ നടപടിയുടെ ആവശ്യകത രൂക്ഷവിമർശകർപോലും അംഗീകരിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ വളരെ വൈകാതെത്തന്നെ കാണാൻ കഴിയുമെന്നു കരുതുന്നു. എന്തായാലും, ഇന്നത്തെ ബഹളങ്ങൾ നിഷേധാത്മകവും ദുരന്തപൂർണ്ണവുമായ വർഗ്ഗീയതയെച്ചൊല്ലിയല്ല എന്നത് വളരെ ആശ്വാസകരമാണ്. 

No comments: