#പണ്ട്
പണ്ട് ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾ വികസനവും പുരോഗതിയും തമ്മിൽ കാര്യമായ വൈരുദ്ധ്യമുണ്ടായിരുന്നില്ല. പ്രകൃതിയെ വല്ലാതെ നോവിക്കാതെ, ഒരു പാലം, ഒരു റോഡ്, ഒരു സ്കൂൾ, വൈദ്യുതി, കുടിവെള്ളം എന്നിവയൊക്കെ വരുമ്പോൾ വികസനമായി, പുരോഗമനമായി, എല്ലാവർക്കും സന്തോഷമായി. എന്നാൽ, ഇന്ന് പലരുടേയും ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾത്തന്നെ നമുക്ക് വികസനമാവണമെങ്കിൽ, കാടും മേടും കൃഷിസ്ഥലങ്ങളും ഇടിച്ചുനിരത്തി, വിമാനത്താവളങ്ങൾ, മെട്രോ, കൂറ്റൻ ഷോപ്പിങ് മാൾ, ഹൈവെകൾ, പാർപ്പിടസമുച്ചയങ്ങൾ എന്നിവയെല്ലാം വരണം. ഇതിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങൾ പ്രാകൃതാവസ്ഥയിലാവുകയും പുനർജ്ജീവനം സാദ്ധ്യമാവാത്തവിധം പ്രകൃതിനാശം സംഭവിച്ചാലും നമുക്ക് പ്രശ്നമില്ല. ഈ സാഹചര്യത്തിൽ വികസനം പുരോഗമനവിരുദ്ധമാവുന്നു. വികസനം നാശത്തിലേക്കുള്ള പുരോഗമനമാവുന്നു.ഏറ്റവും കറഞ്ഞത് ദാരിദ്ര്യവും അഴിമതിയും തുടച്ചുമാറ്റാൻ കഴിഞ്ഞാൽ സാധാരണക്കാരായ ജനങ്ങൾ ഭരണത്തിനൊപ്പം നിൽക്കും. അതിരുകടന്ന, അന്ധമായ വികസനം ചിലപ്പോൾ തിരിഞ്ഞുകൊത്തും.
No comments:
Post a Comment