ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ?
ഇതേ ചോദ്യം കൃസ്ത്യൻ, മുസ്ലീം പള്ളികളുടെ കാര്യത്തിൽ ഉയർന്നാൽ, (സ്ത്രീകൾക്ക് പാതിരിമാരായിക്കൂടെ, സ്ത്രീകൾക്ക് മുസ്ലീം പള്ളികളിൽ പ്രവേശിച്ചുകൂടെ?) എന്തായിരിക്കും മതേതര കോടതിയുടെ നിലപാട്?
സാധാരണ ഗതിയിൽ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തിക്ക് വലിയ സ്ഥാനമില്ലെങ്കിലും ശബരിമലയിൽ 10 നും 50 നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല എന്നത് ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, സ്ത്രീസുരക്ഷ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് തികച്ചും യുക്തിസഹമാണെന്ന് ആർക്കും ബോദ്ധ്യമാകും. ഇക്കാര്യത്തിൽ ഭരണഘടന വലിച്ചിഴയ്ക്കുകയാണെങ്കിൽ മറ്റു പല കാര്യങ്ങളിലും അത് തന്നെ ചെയ്യേണ്ടിവരും. പട്ടാളത്തിൽ മുന്നണിപ്പടയാളികളെ നിയമിക്കുന്ന കാര്യത്തിലും ഫാക്ടറികളിൽ ഷിഫ്റ്റ് ജോലിക്കു വെക്കുന്ന കാര്യത്തിലും എല്ലാം ഇത് ബാധകമാക്കാവുന്നതാണ്.
സർക്കാർ, സ്വകാര്യ ജോലികൾക്ക് അപേക്ഷിക്കുന്നതിനും ജോലിയിൽനിന്നും വിരമിക്കുന്നതിനുമെല്ലാം പ്രായപരിധിയുണ്ട്, പ്രത്യേക സാഹചര്യങ്ങളിൽ ട്രാഫിക്ക്, പ്രവേശനനിയന്ത്രണങ്ങൾ എല്ലാം സാധാരണമാണ് . ഇതുപോലുള്ള എല്ലാ ചട്ടങ്ങളേയും ഇതുപോലെ ചോദ്യം ചെയ്യാവുന്നതാണ്.
കേരളത്തിൽ പൊതുവെ, മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നാണറിവ്. കുറച്ചു കാലം മുമ്പ് ഇത് ചർച്ചാവിഷയമായിരുന്നു. അതിനുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയില്ല.
ഇനി എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്നു ശഠിക്കുകയാണെങ്കിൽ, അത് എല്ലാ ജാതിമതസ്ഥർക്കും ഒരുപോലെ ബാധകമായ പൊതു സിവിൽ കോഡിലൂടെ മാത്രമേ സാദ്ധ്യമാവൂ.അതുതന്നെ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സാദ്ധ്യമാവുമോ എന്ന് കണ്ടറിയണം.
ഞാനിതൊരു പ്രായോഗികമായ ഏർപ്പാടായി മാത്രമേ കാണുന്നുള്ളു. എത്രയോ മേഖലയിൽ ഇതു നടക്കുന്നുണ്ട്! സൈന്യത്തിന്റെ മുന്നണിയിൽ, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ... അതിനു പുറമെ, സ്ത്രീകൾക്കു മാത്രമായ കോളേജുകൾ, തീവണ്ടി ബോഗികൾ മുതൽ ടോയ്ലറ്റു വരെ. പണ്ടുള്ള ഒരു നടപടിക്രമമാണെങ്കിലും സ്ത്രീസുരക്ഷ ഒരു വലിയ ഭീഷണിയായിരിക്കുന്ന ഇക്കാലത്ത് ഇതു വളരെ പ്രസക്തമാണ് എന്നാൺ് എന്റെ അഭിപ്രായം. വിചിത്രമെന്നു പറയട്ടെ, ഇത് ഒരു വിധത്തിലും ബാധിക്കാത്ത ഒരു മുസ്ലീം സമുദായത്തില്പെട്ട ആളാണ് ഇതു തുടങ്ങിവെച്ചത്. ആ സമുദായത്തിൽ എത്രയോ വിവേചനങ്ങൾ നിലനിൽക്കുന്നു. അതിനെപ്പറ്റി ഒരക്ഷരം മിണ്ടാൻ അയാൾക്കു ധൈര്യമില്ല. മിണ്ടിയാൽ വിവരമറിയും. ഇതാവുമ്പോൾ തടിക്കു കേടില്ലാതെ വലിയ ആളാവാം. ഇതേറ്റുപിടിച്ചവരാകട്ടെ, മിക്കവാറും പുരുഷന്മാരും. ഒറ്റപ്പെട്ട ചില സ്ത്രീകളുണ്ടെന്നല്ലാതെ സ്ത്രീകളുടെ വലിയ ആവശ്യമായി ഇതൊരിക്കലും ഉയർന്നുവന്നിട്ടില്ല. തീർത്ഥാടനത്തിനാണെങ്കിൽ ഇവിടെ എത്രയോ അമ്പലങ്ങളുണ്ട്! സ്ത്രീകൾക്ക് ഇവിടെ ഇതിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്! ഒരു യാത്ര പോകുമ്പോൾ സ്വൈരമായി ടോയ്ലറ്റിൽ പോകാൻ വല്ല സൌകര്യവുമുണ്ടോ? പല വിധത്തിലുള്ള പീഡനങ്ങളുടെ വാർത്തകൾ ദിവസം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചാനലുകൾ രണ്ടു ദിവസം ഒച്ചപ്പാടുണ്ടാക്കും, അതോടെ കഴിഞ്ഞു. അപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.
No comments:
Post a Comment