Search This Blog

Friday, December 25, 2015

പുരാണകഥകൾ




നൂറ്റാണ്ടുകൾക്കു മുമ്പ് രചിക്കപ്പെട്ട പുരാണേതിഹാസങ്ങൾ ഇന്നും നമ്മുടെ ഭാവനയേയും ചിന്തയേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികയുഗത്തിലും അവയ്ക്ക് പുതിയ വ്യാഖ്യാനങ്ങളും ആവിഷ്കാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാലാതിവർത്തിയായി നമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനമനുഷ്യനെയാണ് അവ സംബോധന ചെയ്യുന്നത് എന്നതുകൊണ്ടായിരിക്കണം ഇത്.
പുരാണകഥകളിലെല്ലാം പ്രാചീനഭാവനയുണ്ട്, ചിന്തയുണ്ട്, നിരീക്ഷണങ്ങളുണ്ട്, അലംഘനീയമായ പ്രകൃതിയുടെ, മനുഷ്യയുക്തിക്കതീതമായ വൈപരീത്യങ്ങളുണ്ട്. ഇവയിലൂടെ ഈ കഥകൾ മനുഷ്യനേയും പ്രകൃതിയേയും വായനക്കാരനു മുന്നിൽ പൊലിപ്പിച്ചുകാട്ടുന്നു. 
മൂന്നു ലോകവും കീഴടക്കി ഒരു കുറ്റവും കുറവും ആരോപിക്കാനാവാത്തവിധം ഐശ്വര്യസമ്പൂർണ്ണമായ ഭരണം കാഴ്ചവെച്ച മഹാബലിയെ അദ്ദേഹത്തിന്റെ ദൗർബ്ബല്യം മുതലെടുത്ത് നിരായുധനായ വെറുമൊരു ബാലൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു. 
അത്യുഗ്രമായ തപസ്സനുഷ്ഠിച്ച് മരണത്തെ മറികടക്കാനായി എല്ലാ പഴുതുകളുമടച്ച്, മരണം രാത്രിയും പകലും, അകത്തും പുറത്തും പാടില്ല, മനുഷ്യനും മൃഗവും കൊല്ലാൻ പാടില്ല, എന്നിങ്ങനെ വരം നേടിയ ഹിരണ്യകശുപുവിനെ വധിക്കാൻ നരനും സിംഹവും ചേർന്ന നരസിംഹം എന്ന വിചിത്രജീവി ജന്മമെടുക്കുന്നു. മനുഷ്യനേയും മൃഗത്തേയും ഒഴിവാക്കാൻ അവയെ ചേർത്തുവെയ്ക്കുക എന്ന ഒരു വിചിത്രയുക്തിയാണ് ഇവിടെ വർത്തിക്കുന്നത്. അതുപോലെ രാത്രിയേയും പകലിനേയും ഒഴിവാക്കാൻ അവയുടെ സംഗമസമയം തെരഞ്ഞെടുക്കുന്നു. അകത്തിനും പുറത്തിനും പകരം അവയെ വേർതിരിക്കുന്ന ഉമ്മറപ്പടി വേദിയാവുന്നു. 
തപോബലംകൊണ്ട് ദേവലോകം പോലും കീഴടക്കിയ രാവണനെ കുറെ മനുഷ്യരും വാനരന്മാരും കൂടി കീഴ്പ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര കഥകൾ!
ഇത്തരം വലുതും ചെറുതുമായ പ്രകൃതിയുക്തികൾ യഥാർത്ഥലോകത്തിലും അരങ്ങേറുന്നു എന്നതാണ് ഇവയുടെ പ്രസക്തിയും വശ്യതയും വർദ്ധിപ്പിക്കുന്നത്. ഒരിക്കലും മുങ്ങില്ല എന്ന വീരവാദത്തോടെ നീറ്റിലിറക്കിയ ടൈറ്റാനിക് എന്ന മഹായാനം കന്നിയാത്രയിൽ തന്നെ വെറും മഞ്ഞു കട്ടയിൽ തട്ടിത്തകരുന്നു. 
ആയിരം കൊല്ലം നിലനിൽക്കാനുദ്ദേശിച്ചുകൊണ്ട് തുടങ്ങിവെച്ച ആര്യസാമ്രാജ്യം വെറും പത്തു വർഷം തികയ്ക്കുന്നതിനുമുമ്പ് നാമാവശേഷമായി. അതിന്റെ സ്ഥാപകനാവട്ടെ, സ്വയം ജീവനൊടുക്കേണ്ടിയും വന്നു! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്! അങ്ങനെ എത്ര സാമ്രാജ്യങ്ങൾ! മാത്രമല്ല, അസുരന്മാരുടേയും രാക്ഷസന്മാരുടേയെല്ലാം ചെറുപതിപ്പുകൾ നമുക്കു ചുറ്റും കാണാൻ കഴിയും.
ചുരുക്കത്തിൽ, നാം എന്നും തിരിച്ചറിയുന്ന, മനുഷ്യന്റെ ആദിമചോദനകൾ, പ്രകൃതിയുടെ, കാലത്തിന്റെ, അജയ്യത ഇതൊക്കെയാണ് ഇവിടെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയായിരിക്കണം ഈ കഥകൾ നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
29/10/15

കൃസ്തു വേറെ മതം വേറെ!

കൃസ്തു വേറെ മതം വേറെ! കൃസ്തുവിന്റെ ജീവിതകഥ എക്കാലത്തും മനുഷ്യന്റെ ഭാവനയേയും ചിന്തയേയും മഥിച്ചുകൊണ്ടിരിക്കും. 

Prime Minister Modi's surprise visit to Pakistan

Only time can tell. Whether Prime Minister Modi's surprise visit to Pakistan was a show of adventurism or showmanship or a media stunt that is so characteristic of Mr. Modi's style or is there something deeper and substantial contributing towards long term India-Pakistan relations can be decided only by any tangible outcome. Nevertheless, I think everybody would agree that this style is far better than cold war rhetoric, arms build up and sporadic confrontations on the border if and only if Pakistani side reciprocates the same sentiments in practical terms.

Monday, December 21, 2015

നല്ല പ്രതികരണം

വ്യക്തിപരമായ കാര്യത്തിലായാലും പൊതുകാര്യത്തിലായാലും നല്ല രീതിയിൽ പ്രതികരിക്കുക എന്നത് ഒരു കഴിവും കലയുമാണ്. പുതു തലമുറയെ അതു പരിശീലിപ്പിക്കേണ്ടത് ആധുനിക സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. അതിന് ഒരു നല്ല വേദിയൊരുക്കുന്നു എന്നതാണ് ഫേസ്ബുക്ക് പോലുള്ള സാമൂഹികമാദ്ധ്യമങ്ങൾ നിർവ്വഹിക്കുന്ന മഹത്തായ ധർമ്മം.

Sunday, December 20, 2015

വംശനാശം നേരിടുന്ന വൃക്ഷലതാദികൾ



വംശനാശം നേരിടുന്ന പക്ഷിമൃഗാദികളെപ്പറ്റി ഉൽക്കണ്ഠപ്പെടുകയും പഠനങ്ങൾ നടത്തുകയും അവയെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുകയും എല്ലാം ചെയ്യുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ, വംശനാശം നേരിടുന്ന വൃക്ഷലതാദികളെപ്പറ്റി അത്തരമൊരു പ്രവർത്തനം നടക്കുന്നുണ്ടോ?
പണ്ട് നാട്ടിൻപുറത്തെ തോടുകളുടെ കാവൽക്കാരായി നിന്നിരുന്ന കൈതപ്പൊന്ത. വശ്യമായ പരിമളം പരത്തുന്ന അതിന്റെ പൂവ് കരസ്ഥമാക്കാൻ അല്പം സാഹസപ്പെടണം.
പാവങ്ങളുടെ മര ഉരുപ്പടിയായിരുന്ന മുരുക്ക്. മുരുക്കിൻ പലക കൊണ്ട് അത്യാവശ്യം ബെഞ്ച്, പെട്ടി എന്നിവയെല്ലാം ഉണ്ടാക്കിയിരുന്നു.
തടിയിൽ വലിയ മുള്ളുകളുള്ള മുള്ളിലം. അതിന്റെ മുള്ള് ചെത്തിയെടുത്ത് മിനുക്കി സീൽ ഉണ്ടാക്കുക കുട്ടികൾക്കിടയിൽ ഒരു കലയായിരുന്നു. 
പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.പണ്ട് ഗോമാങ്ങ/ഗോമാവ് എന്നു വിളിക്കുന്ന ഒരിനം മുവ്വാണ്ടൻ പോലെത്തന്നെ സാധാരണമായിരുന്നു. ഇപ്പോൾ അതുണ്ടോ എന്നു സംശയമാണ്.
ഇതുപോലെ പല ചെടികൾ...
ഇവയെല്ലാം അപ്പാടെ നശിച്ചുപോയിട്ടുണ്ടാകാൻ സാദ്ധ്യതയില്ല. എങ്കിലും ഇത്തരം വൃക്ഷലതാദികളുടെ കാര്യത്തിലും ഒരു ശ്രദ്ധ വേണ്ടതല്ലേ?

സിറിയൻ ദുരന്തം

സിറിയക്കാർക്ക് സിറിയ പൂർണ്ണമായും കൈവിട്ടുപോയില്ലേ? മുല്ലപ്പൂ വിപ്ലവം തുടങ്ങിവെച്ചവർ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്? ബഷാർ അൽ അസ്സാദിന്റെ ഏകാധിപത്യം ഇന്നത്തെ അവസ്ഥ ന്യായീകരിക്കത്തക്കവിധം ഭീകരമായിരുന്നോ? ഇതേപ്പറ്റിയുള്ള വിവരങ്ങൾ ലോകം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ?

വിവാദങ്ങളാൽ മറയ്ക്കപെടുന്ന പ്രശ്നങ്ങൾ

ഡസൻ കണക്കിന് വിവാദങ്ങൾ പടച്ചുവിടുന്ന നമ്മളറിയുന്നുണ്ടോ കൊച്ചിക്കായലിൽ മാരകമായ കാഡ്മിയത്തിന്റെ അളവ് അനുവദനീയമായതിന്റെ അനേകമടങ്ങാണെന്ന്, പശ്ചിമഘട്ടം ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കയാണെന്ന്, അതിസുലഭമായിരുന്ന തണ്ണീർത്തടങ്ങൾ കോൺക്രീറ്റിനടിയിൽ ഞെരിയുകയാണെന്ന്, ഭീദിതമായ പരിസ്ഥിതിനാശം പടിവാതിൽക്കൽ കാത്തുനിൽക്കുകയാണെന്ന്?