Param Kv
28 May at 10:04 · Edited
ആശാന്റെ വീണ പൂവിനെപ്പറ്റി ഒരു ചര്‍ച്ചയായാലോ? ഒരോ ദിവസവും ഓരോ ശ്ലോകമെടുത്ത് അതിന്റെ വിവിധ വശങ്ങള്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുക. എല്ലാവരുടേയും സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ക്ലച്ച് പിടിക്കുന്നില്ലെങ്കില്‍ ഉടന്‍ നിര്‍ത്തുന്നതാണ്.
കൃതിയുടെ പേരില്‍ തന്നെ സംശയമുണ്ട്. വീണപൂവ് എന്ന് ഒറ്റവാക്കിലാണ് പറയുന്നതും അച്ചടിയില്‍ കാണുന്നതും . എന്നാല്‍ ഇതു വാസ്തവത്തില്‍ രണ്ടു വാക്കല്ലേ?
1. ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കും . ഇവിടെ ആദ്യശ്ലോകത്തില്‍ തന്നെ വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ ശക്തമായി സ്വാധീനിക്കുന്നു.
Top of Form
Like · Comment
· Sasi Thanniam, Suloj Sulo, Venu Alapuzha and 79 others like this.
·
Dr.Playiparambil Mohamed Ali പ്രിയപ്പെട്ട പരം. കെ. വി.
തീർച്ചയായും തുടരുക . കാത്തിരിക്കുന്നു വായിക്കാൻ. കാവ്യകേളിയിൽ ഇല്ലാതെപോകുന്ന ഒന്ന് ഇത്തരം പഠനങ്ങളാണ്. പണ്ടൊരിക്കൽ സദീശൻ വൈലോപ്പിള്ളിയുടെയും ആറ്റൂരിന്റെയും കവിതാപഠനങ്ങൾ പോസ്റ്റ് ചെയ്തത് വായിച്ച സ്വാദു ഇപ്പോഴും നാക്കിൽ!
28 May at 10:40 · Unlike · 13
·
Param Kv ഞാന്‍ തുടങ്ങുന്നു എന്നു മാത്രമേയുള്ളു, പ്രഗല്ഭരായ അംഗങ്ങളുടെ ചര്‍ച്ച വായിക്കാന്‍ വേണ്ടി മാത്രം .
28 May at 11:01 · Edited · Like · 3
·
Sachidanandan Puzhankara .
യെസ്...
28 May at 11:11 · Unlike · 3
·
Jyothibai Pariyadath 'ഒരു വീണപൂവ് 'എന്ന് കാണുന്നുണ്ട് പേര്
28 May at 11:12 · Unlike · 7
·
Sachidanandan Puzhankara .
ജ്യോതി,
അങ്ങനെയുമുണ്ട്...
അന്ന് അങ്ങനെ ഒരു തലക്കെട്ട്
ശരിയായിരുന്നു...
ഇന്ന് വീണ പൂവ് എന്നു മതിയെന്നു
തോന്നുന്നു...
എന്തെന്നാൽ ആശാന്റെ കവിത
വീണ പൂവുകളെക്കുറിച്ചാവുമ്പോൾ
കൂടുതൽ
ലോകാനുകൂലമാവുന്നതായി
അനുഭവപ്പെടുന്നു...
എന്റെ തോന്നൽ..
28 May at 11:18 · Unlike · 12
·
Sreekumar Kariyad ഭൂമിയുടെ ആകര്‍ഷണശക്തികൊണ്ടാണ് പൂവ് വീഴുന്നത്. എന്നിട്ടത് ഭൂമിയില്‍ സ്ഥിരാവസ്ഥ കൈവരിക്കുന്നു. എല്ലാ വസ്തുക്കളുടേയും ഗതി ഇതാണ്. പൂവ് താഴെ കിടക്കുകയാണോ, ഇരിക്കുകയാണോ എന്നും തര്‍ക്കിക്കാം. അധിക തുംഗപദത്തില്‍ നിന്ന് താഴോട്ടിറങ്ങി മറ്റൊരു തലത്തില്‍ പൂ ഇരിക്കുകയാണെന്നും നമുക്ക് വായിച്ചുകൂടായ്കയില്ലല്ലോ. ‘ശ്രീ ‘ നശിച്ച് നാരായണ’ക്കല്ല് പറിച്ച ഭിക്ഷക്കാരും ഭൂമിയില്‍ ഇരുന്ന് യാചിക്കുന്നു.
28 May at 12:20 · Unlike · 5
·
Param Kv ഇതിലെ അധികതുംഗപദത്തിലെ രാജ്ഞി എന്നത് വേണമെങ്കില്‍ കാവ്യാത്മകമായ അതിശയോക്തി എന്നു പറയാം.
28 May at 13:23 · Like · 5
·
M N Prasanna Kumar " ധര കല്പാന്തതോയത്തില്‍ കുളിക്കുമ്പോഴും തൊടുകുറി മാഞ്ഞുപോകാന്‍ സമ്മതിക്കയില്ല,നിശ്ചയം "
-(സി എസ് സുബ്രഹ്മണ്യന്‍ പോറ്റി യുടെ കുറിപ്പില്‍ നിന്നു)
28 May at 13:30 · Unlike · 4
·
Santhosh Varma .
" ഒരു വീണപൂവ് "
എന്നാണ് കൃതിയുടെ യഥാര്ഥ പേര്. ഇതിലെ വീണപൂവ് എന്നത് സമസ്ത പദമാണ്.
വീണു പോയ പൂവ് വീണപൂവ്.
ഇതിലെ ആദ്യത്തെ ഈ ശ്ലോകത്തില് തന്നെ കൃതിയുടെ ജീവാത്മാവും
പരമാത്മാവും അടങ്ങിയിരിക്കുന്നു.
ഇതിന്റെ ഒരു നീട്ടിപ്പറയലാണ്
തുടര്ന്നു വരുന്നവയെല്ലാം.
ശ്രീയെ സ്ത്രീലിംഗമാക്കാന്
അസ്ഥിര എന്നു പ്രയോഗിച്ചത്
കല്ലുകടിയായി തോന്നുന്നു.
അസ്ഥിരമസംശയം എന്ന്
നപുംസക ലിംഗത്തിലായിരുന്നു
കൂടുതല് കവ്യാത്മകത.
രാജ്ഞി കണക്കയേ എന്ന ഉപമയിലെ അതിശയോക്തി
കാവ്യഭാവത്തിന് ഇണങ്ങുന്നതാണ്.
28 May at 14:17 · Edited · Unlike · 14
·
Jyothibai Pariyadathhttp://kavyamsugeyam.blogspot.com/2007/12/n_31.html
കാവ്യം സുഗേയം: ഒരു വീണപൂവ്
നല്ല തുടക്കം. പക്ഷേ ശബ്ദം കേള്‍ക്കാനാവുന്നില്ലല്ലോ. എന്റെ യന്ത്രത്തിന്റെ തകരാറോ അതോ...പിന്നെ...
KAVYAMSUGEYAM.BLOGSPOT.COM
28 May at 14:22 · Unlike · 9
·
Cp Aboobacker ദാര്‍ശനികത കവിതയ്ക്ക് അഴക് ചേര്‍ക്കാറുണ്ട്. എന്നാല്‍ ദാർ ശനി കത യുടെ സൗന്ദര്യം കാവ്യസൗന്ദ
ര്യമായി പരിണമിക്കുന്ന ഈസ്തറ്റിക്സ് വീണപൂവിനു സ്വന്തമാണ് മലയാളത്തിൽ.
28 May at 16:27 · Edited · Unlike · 11
·
Sreekumar Kariyad രാജ്ഞിയുടെ ലിംഗവും ശ്രീയുടെ ലിംഗവും തമ്മില്‍ ക്ലാഷ് ഇല്ലാതിരിക്കാനാണ് ആശാന്‍ അസ്ഥിര എന്ന് പ്ര യോ ഗിച്ചതെന്ന് തോന്നുന്നു...
28 May at 16:45 · Edited · Unlike · 3
·
Santhosh Varma .
അതിലല്ല അപാകത.
അസ്ഥിര#അസംശയം
സന്ധി നിയമപ്രകാരം
അസ്ഥിരയസംശയം എന്നാകും.
അത് ഏച്ചു കെട്ടിയ പോലെയാകും.
@ Sreekumar Kariyad
28 May at 16:57 · Edited · Unlike · 7
·
Sreekumar Kariyad ശരി
28 May at 16:58 · Edited · Unlike · 2
·
Sachidanandan Puzhankara .
സന്തോഷം, വർമ്മ..
അങ്ങനെയും വായിച്ചോളൂ..
അവിശ്വസിക്കുന്നില്ല..
28 May at 17:27 · Unlike · 3
·
Sujanika Ramanunni തുടക്കം തന്നെ ഒരയഞ്ഞമട്ടാണ്. സുസ്ഥിരശ്രീക്ക് ഉദാഹരിക്കുന്നത് രാജ്ഞിയെയാണ്. ഒരു രാജ്ഞിയും ചരിത്രത്തിൽ സുസ്ഥിരതയോ തർക്കമറ്റ ശ്രീത്വമോ കൈക്കൊണ്ടിട്ടില്ല. അധികാരം കൊണ്ട് ശ്രീത്വം കൽപ്പിക്കപ്പെടുന്നേ ഉള്ളൂ. അതും കൊട്ടിഘോഷത്തിലും കെട്ടുകാഴ്ചകളും കൊണ്ടുമായിരുന്നു. പൂവ് അങ്ങനെയൊന്നും അല്ല താനും. അത് പിന്നീടുള്ള വരികളിൽ പറയുന്നുണ്ട്. തുടക്കത്തിലേ അശ്രദ്ധ!
28 May at 18:21 · Unlike · 4
·
Jyothibai Pariyadath രാജ്ഞിയുടെ പദം ഉത്തുംഗ സ്ഥാനത്തെ ക്കുറിക്കാൻ ശ്രീയാവട്ടെ സ്ഥാനലബ്ധി കൊണ്ടുണ്ടാവുന്ന ഐശ്വര്യവും. അത് അസ്ഥിരംമാണെന്നല്ലേ സൂചന ? ഏക് ദിൻ കാ രാജാ എന്നാ മട്ടിലുള്ള അധികാര ഐശ്വര്യങ്ങളുടെ അസ്ഥിരഭാവം സൂചിപ്പിക്കാൻ പറ്റിയ വരികൾ . സുചിന്തിതം.
28 May at 18:29 · Like · 8
·
Sujanika Ramanunni എന്നാ പിന്നെ എന്തിനാ വീണപൂവിനെ കുറിച്ച് വിലപിക്കുന്നത് Jyothibai Pariyadath
28 May at 18:36 · Unlike · 1
·
Jyothibai Pariyadath അതിനും ഉത്തരമുണ്ടല്ലോ
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ
ഒന്നല്ലി കൈയ്യിഹ രചിച്ചതു നമ്മെയെല്ലാം
28 May at 18:55 · Edited · Unlike · 9
·
Santhosh Varma .
ഈ കവിതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരാമർശിക്കാതിരിക്കാൻ
സാധിക്കാത്ത ഒരു കാര്യം
ഇതിന്റെ വൃത്ത സ്വീകരണമാണ്.
' വസന്തതിലകം' എന്നു പേരായ അതി സുന്ദരമായ
വൃത്തത്തിലാണ് ഇതു രചിച്ചിരിക്കുന്നത്.
ഇത്രയധികം ആശയാവിഷ്ക്കാര
ക്ഷമതയും ലാളിത്യവും
ഒത്തു ചേർന്ന മറ്റൊരു വൃത്തമുണ്ടെന്നു തോന്നുന്നില്ല.
ലക്ഷണം : " ചൊല്ലാം വസന്തതിലകം ത ഭ ജം ജ ഗം ഗം "
28 May at 18:58 · Unlike · 2
·
Sujanika Ramanunni ഉത്തരമായില്ല; പൂർവ്വാപരവൈരുദ്ധ്യം. ആതാശ്ലോക ചർച്ചയിൽ പറയാം
28 May at 19:02 · Like
·
Jyothibai Pariyadath പൂർവാപരവൈരുദ്ധ്യം എന്നത് ഭാഷയിലെ സാങ്കേതികമായ വല്ല പദവുമാണോ എന്നറിയില്ല മാഷെ. ശ്ലോകത്തിൽ ആദ്യം പറഞ്ഞതും പിന്നെപറഞ്ഞതും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് എന്നാണെങ്കിൽ അതല്ല എന്നാണു എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത്. . 'തെറ്റാണൂഹമെങ്കിൽ ' ((പൂര്വാപര വൈരുദ്ധ്യം എന്നതിന്റെ അർഥം ) വിശദീകരിച്ചാലും മതി.
28 May at 19:15 · Edited · Like · 4
·
Sujanika Ramanunni അയേ , നീ
അയേ= ഹേ , അല്ലയോ (ശ.താ)
അയേ രാധേ, അല്ലയോ രാധേ, ഹേ രാധേ എന്നൊക്കെ പറയുന്നപോലെ നീ എന്ന സർവ്വനാമം അയേ- യുടെ കൂടെ ചേർക്കുന്നത് ഭംഗിയാണോ?
28 May at 19:15 · Like · 1
·
Santhosh Hrishikesh 1. രാജ്ഞികണക്ക് നീ ശോഭിച്ചിരുന്നു എന്നല്ലേ ഉള്ളൂ. രാജ്ഞിയുടെയും പൂവിന്റെയും ഒക്കെ ശ്രി അസ്ഥിരമാണെന്ന് ഒന്നിച്ചർത്ഥമാവുകയല്ലേ ചെയ്യുന്നത്?
2. വീണപൂവ് പേരെച്ചമാണല്ലോ.. സമാസമല്ല.
28 May at 19:26 · Edited · Like · 5
·
Sujanika Ramanunni രാജ്ഞികണക്കല്ല പൂവ് എന്നാണ് എന്റെ വാദം. ആ ഉപമയുടെ സാംഗത്യമാണ് എന്റെ പരിശോധന
28 May at 19:29 · Like · 4
·
Santhosh Hrishikesh അ ധികതുംഗപദത്തിൽ എന്ന പറഞ്ഞിട്ടുണ്ടല്ലോ. ഉയർന്നുല്ലസിച്ചിരുന്ന പൂവിനെ രാജസദസ്സിൽ രാജാവിനൊപ്പം ഉയരത്തിൽ ഇരിക്കുന്ന റാണിയായി കൽപ്പിച്ചു എന്നതല്ലേ സംഗതി.
28 May at 19:33 · Like · 4
·
Sujanika Ramanunni അയേ , നീ
അയേ= ഹേ , അല്ലയോ (ശ.താ)
അയേ രാധേ, അല്ലയോ രാധേ, ഹേ രാധേ എന്നൊക്കെ പറയുന്നപോലെ നീ എന്ന സർവ്വനാമം അയേ- യുടെ കൂടെ ചേർക്കുന്നത് ഭംഗിയാണോ?
28 May at 19:34 · Unlike · 2
·
Santhosh Hrishikesh അഭിനവ ക്ലാസിക്കൽ വർണ്ണനാശീലത്തിന്റെ അസ്കിത വീണപൂവിൽ ഉടനീളമുണ്ടല്ലോ..മലയവിലാസം കുറച്ചു കൂടി കാൽപ്പനിക ഭാഷ കാണിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്.|അയേ ഹോ ഹാ ഇജ്ജാതി ചുമ്മാ ഒച്ചയും വിളിയും ഒക്ക് ഇങ്ങനത്തെ ഗ്യാസിളക്കമാവാം smile emoticon smile emoticon
28 May at 19:39 · Edited · Unlike · 3
·
Santhosh Varma .
അയേ എന്നു കഴിഞ്ഞ് ഉടനെ
നീ എന്നു കണ്ടപ്പോൾ അയേ നീ എന്നു സംബോധന ചെയ്തുഎന്ന
തെറ്റിദ്ധാരണ മൂലമാണ്
അങ്ങിനെ ഒരു അഭിപ്രായം
വന്നത്.
അയേ പുഷ്പമേ, ഹാ! അധികതുംഗപദത്തിൽ നീ ഒരു രാജ്ഞി കണക്ക് എത്ര ശോഭിച്ചിരുന്നു.
എന്ന് അന്വയിക്കണം. ദൂരാന്വിതം എന്നൊരു ദോഷം പറയാമെങ്കിലും, സംസ്കൃത മണിപ്രവാള ശ്ലോകങ്ങളിൽ ഇതു പതിവുണ്ടല്ലോ?
@ Sujanika Ramanunni
28 May at 19:50 · Unlike · 6
·
Zubin Dharmaratnam
28 May at 20:02 · Like
·
Sony Jose Velukkaran ആരെയെങ്കിലും കൊണ്ടാടുകയാണോ എന്ന് തോന്നിയില്ല... കാലം കൂടി കാവ്യകേളി സജീവമാകുന്നു ....
28 May at 20:11 · Unlike · 6
·
Sujanika Ramanunni 'പുനരെങ്ങു കിടപ്പ്' എങ്ങനെയാ അർത്ഥാക്കുക? പുന -വീണ്ടും ല്ലേ? അപ്പൊ എന്താ ആശാൻ പറയുന്നതെന്ന് വ്യക്തത ഉണ്ടോ?
28 May at 20:24 · Like
·
Santhosh Varma .
"നിന്റെയാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ"
രാജ്ഞിയെപ്പോലെ കഴിഞ്ഞ അവസ്ഥയും
പിന്നീട് ( വീണ്ടും ) ഈ കിടപ്പും ഓർത്താൽ
ശ്രീ ഭൂവിൽ അസ്ഥിരയാണെന്ന് സംശയ രഹിതമായി മനസ്സിലാക്കാം എന്നു താത്പര്യം.
28 May at 20:42 · Edited · Unlike · 9
·
Sarita Mohanan Varma അതു വരെ മലയാളത്തിൽ ഇല്ലാത്ത ഈ പുഷ്പവിഷാദം ഇരുപതാം നൂറ്റാണ്ടിൽ പൊടുന്നനെ എങ്ങിനെ വന്നു എന്നും ഇതോടൊപ്പം ചിന്തിയ്ക്കാവുന്നതാണ്.
28 May at 20:53 · Unlike · 11
·
Chandramana Parmeswaran കുഴിത്തുറ സി.എം. അയ്യപ്പൻ പിള്ള രചിച്ച 'പ്രസൂനചരമം'എന്ന കൃതിയാണ് 'വീണപൂവി'നു പ്രചോദനമായാതെന്നു പറയപ്പെടുന്നുണ്ട്.
28 May at 20:54 · Unlike · 6
·
Sarita Mohanan Varma കുമാരനാശാൻ മിൽറ്റന്റെ Lycidias ഉം ഷെല്ലിയുടെ Adonis ഉം മറ്റും വായിച്ച മൂച്ചിൽ, വളരെ ബോധപൂര്വ്വം ഒരു പാസ്റ്റ്രൽ എലിജി മലയാളഭാഷയിൽ പരീക്ഷിച്ചു നോക്കിയതാവാനും മതി. (പൊതുവെ നിസ്സാരമെന്നു തോന്നാവുന്ന ചില ജീവിതാന്ത്യങ്ങളെ വനബിംബങ്ങളുടെ അഭൗമചാരുതയുടെ മാന്ത്രികകംബളത്തിൽ മഹത്വവൽകരിച്ച് ഒരു ദാര്ശനികഹിമാലയത്തിലെത്തിയ്ക്കലാണ് പരമ്പരാഗതപാസ്റ്റ്രൽ എലിജിസമ്പ്രദായം.)..
28 May at 21:00 · Unlike · 11
·
Suma Rajasekharan ഷെല്ലിയുടെ Adonis പ്രചോദനമായിട്ടുണ്ടെന്നു കേട്ടിരിക്കുന്നു.
28 May at 21:03 · Like · 6
·
Sarita Mohanan Varma കുമാരനാശാന്റെ ദാര്ശനികപേശീബലത്തിൽ ഈ പരീക്ഷണം മലയാളകവിതയെ ഒരു പുത്തൻ വഴിത്തിരിവിലെത്തിച്ചു എന്നും ഓർക്കാം.
വള്ളത്തോളിനു നാടകീയതയുടെ സൂക്ഷ്മശോഭ വഴങ്ങുമെങ്കിലും, mundane to the lofty എന്ന തലനാരിഴപ്പാലം കുമാരനാശാനെപ്പോലെ ധ്യാനചേതനയോടെ മറികടക്കാൻ കഴിയുമായിരുന്നോ! അത്തരം ഒരു താരതമ്യം ഇരുവരോടും പാടെ അധാര്മ്മികമായിപ്പോവും എന്ന് ഭയപ്പെടുന്നു..
28 May at 21:07 · Unlike · 13
·
Santhosh Varma .
പടിഞ്ഞാറൻ സ്വാധീനമുണ്ടെന്നു വ്യക്തം.
പക്ഷെ " സാദ്ധ്യമെന്തു കണ്ണീരിനാൽ "
എന്ന ചോദ്യം
പൌരസ്ത്യ തത്വചിന്തയിലേക്ക് തിരിച്ചു വന്നതിന്റെ സൂചന കൂടിയാണ്.
28 May at 21:08 · Unlike · 6
·
Suma Rajasekharan എന്തിനു താരതമ്യം?
28 May at 21:09 · Unlike · 3
·
Shaji Nayarambalam ഹാ! കഷ്ടമേ, അധിക തുംഗപദത്തിലാണോ
ആകാശവീഥിയിലുഡുക്കളിലെങ്ങു നിന്നോ
ശോകാർദ്രമായ്ക്കവി കരഞ്ഞതു കേൾപ്പതുണ്ടോ?
ആകട്ടതെൻശ്രുതി ശ്രവിച്ചൊരു തോന്നലാട്ടെ!!
28 May at 21:09 · Unlike · 8
·
Sarita Mohanan Varma അതോ? അല്പം മുകളിൽ ടോണി സൂചിപ്പിച്ച താരതമ്യത്തിന് പ്രതികരിച്ചതാണ്, Suma
28 May at 21:12 · Unlike · 4
·
Santhosh Varma .
ശ്രുതി ശ്രവിച്ചാൽ വൃത്തം
പിഴക്കും ഷാജിസ്സാറെ
@ Shaji Nayarambalam
ശ്ര കൂട്ടക്ഷരമായതു കൊണ്ട്
മുന്നക്ഷരമായ തി ഗുരുവാകും.
28 May at 21:37 · Edited · Unlike · 2
·
Sarita Mohanan Varma പാസ്റ്റ്രൽഎലിജി എന്ന ഘടനയിൽ തരിമ്പ് കൃത്രിമത്വമുണ്ട്. ചങ്ങമ്പുഴയുടെ "രമണനിൽ" നമുക്ക് അതു കുറേക്കൂടി മനസ്സിലാവും . കുമാരനാശാൻ അല്പം കൂടി നല്ല പണിക്കാരനായത് കൊണ്ട് ഘടനാപരമായ ആ നൈസ്സര്ഗ്ഗികതാനഷ്ടം നമ്മിൽ നിന്ന് മറയ്ക്കുന്ന രചനാകൌശലം കാട്ടുന്നു "വീണ പൂവിൽ
28 May at 21:29 · Unlike · 11
·
Sarita Mohanan Varma Lycidas എഴുതിയ മിൽറ്റനെ ഇക്കാര്യത്തിന് അന്നത്തെ നിരൂപകപ്രമാണിയായ ഡോ. ജോണ്സൻ നന്നേ പൊരിയ്ക്കുന്നുണ്ട്. ആശാന്റെ പ്രചോദനമായിരിന്നേക്കുമായിരുന്ന Lycidas ഉം "വീണ പൂവും " താരതമ്യപ്പെടുത്തിയാൽ, പല പടി മുകളിൽ നില്ക്കും നമ്മുടെ പൂവ്. മിൽട്ടന്റെ കാവ്യജീവിതത്തിലെ ആദ്യപരീക്ഷണ ങ്ങളിൽ ഒന്നാണ് Lycidas . പക്ഷെ, പൂവിൽ കൈ വയ്ക്കുംപോഴെയ്ക്കും കുമാരനാശാനാകട്ടെ, കൃതഹസ്തനായി കഴിഞ്ഞിരുന്നു താനും. smile emoticon
28 May at 21:36 · Edited · Unlike · 11
·
Jayashree Thotekat പരം നല്ല ആശയം.ഇത്രയും ഉഷാർ തുടർന്നുള്ള ചർച്ചകളിലും ഉണ്ടായെങ്കിൽ....
28 May at 21:39 · Unlike · 7
·
Santhosh Varma .
കുമാരനാശന്റെ കാവ്യ ജീവതത്തെ രണ്ടായി വിഭജിക്കുന്ന കൃതിയാണ്
വീണപൂവ്.
ചരിത്രം BC/AD എന്നു തിരിക്കുന്നതു പോലെ,
ആശാൻ കൃതികളെ പൂവിനുമുമ്പ് /പൂവിനു ശേഷം എന്നു തിരിക്കാം.
28 May at 21:48 · Edited · Unlike · 1
·
Variath Madhavan Kutty ശ്രീ സന്തോഷ് വർമ്മ മുകളിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു:
ശ്രീയെ സ്ത്രീലിംഗമാക്കാന്
അസ്ഥിര എന്നു പ്രയോഗിച്ചത്
കല്ലുകടിയായി തോന്നുന്നു.
അസ്ഥിരമസംശയം എന്ന്
നപുംസക ലിംഗത്തിലായിരുന്നു
കൂടുതല് കവ്യാത്മകത.
മഹാകവി ശ്രീ യെ സ്ത്രീലിംഗമാക്കിയതല്ല - ശ്രീ - മഹാലക്ഷ്മി -
സ്ത്രീ ലിംഗമാണ്. ലക്ഷ്മി എവിടെയും സ്ഥിരമായി വസിക്കുന്ന
വളല്ല എന്ന വിശ്വാസം പണ്ടു മുതൽക്കു തന്നെ ഭാരതത്തിൽ
നിലവുള്ളതാണ്. മഹാകവി ഇവിടെ അതു ആവർത്തിച്ചതാ
ണെന്ന് എനിക്കു തോന്നുന്നു.
പിന്നെ, മഹാകവിക്ക് സന്ധി തെറ്റുമെന്ന് തോന്നിയില്ല.
വസന്ത തിലകത്തിൽ 'ശ്രീ ഭൂവിലസ്ഥിരയശംസയമിന്നു നിന്റെ...'
എന്നായിരിക്കും അദ്ദേഹം എഴുതിയതു്. പിന്നീട് ആരോ അതു്
ചൊല്ലാനുള്ള സൗകര്യത്തിന് വേർതിരിച്ചതാകാനാണ് സാധ്യത.
എന്റെ കയ്യിൽ പഴയ കോപ്പി ഇല്ല. ഉള്ളവർ നോക്കി പറയുമല്ലോ.
28 May at 21:59 · Unlike · 12
·
Chandra Babu വീണ പൂവ് സമസ്തപദമല്ല. വീണ തേങ്ങ എന്നെഴുതുന്നപോലെയല്ലേ എഴുതേണ്ടത്?
വീണ പേരെച്ചം.
അസ്ഥിരയസംശയം എന്നതാണ് ഉചിതമായ പ്രയോഗം.
അര്‍ധവിരാമം ഇടയിൽ ആവശ്യമില്ല.
ആ ഭൂതിയെങ്ങ് ?പുനരെങ്ങ് ? എന്നതാണ് കവിതയുടെ മര്‍മം.
28 May at 22:25 · Unlike · 5
·
Param Kv അലങ്കാരപ്രയോഗങ്ങളെക്കുറിച്ചും ഒരു ചെറുവിവരണം നല്‍കണമെന്ന് അക്കാര്യത്തില്‍ ഗ്രാഹ്യമുള്ളവരോട് അപേക്ഷിക്കുന്നു.
29 May at 00:09 · Like · 3
·
Param Kv 2.ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ
ഉചിതമായ വാങ്ങ്മയചിത്രത്തിലൂടെ വരച്ചുകാട്ടുന്ന മനോഹരമായ ശൈശവസ്മരണ! പൂവിനെ പല്ലവപുടങ്ങളിൽ വെച്ചു പരിപാലിക്കുന്നു; ഇളംകാറ്റ് ചെറിയ തൊട്ടിലാട്ടുന്നു, ദലമർമ്മരങ്ങൾ താരാട്ടു പാടുന്നു.
'ആലോലവായു' എന്നത് അല്പം അരോചകമായി തോന്നുന്നു. 'മലരേ,' എന്ന സംബോധനയും സ്ഥാനം തെറ്റിയല്ലേ വന്നത് എന്ന് ഒരു സംശയം.
29 May at 00:16 · Like · 3
·
Sujanika Ramanunni ആദ്യ ശ്ളോകം കഴിയട്ടെ... ന്ന് ട്ടാവം 2 ...ല്ലേ
തുടക്കം തന്നെ ആശാൻ തെറ്റിക്കുന്നു. ഞാൻ ചൂണ്ടിക്കാണിച്ച സംഗതികൾ
1. രാജ്ഞി എന്ന താരതമ്യത്തിലെ അശ്രദ്ധ
2. 'അയേ ' എന്ന ദൂരാന്വയ ദോഷം [ വർമ്മ ചൂണ്ടിക്കാട്ടി ]
3. 'പുനരെങ്ങു എന്ന പുന:
രാജ്ഞി യുടെ ധർമ്മങ്ങളിൽ ഒന്നുപോലും പൂവിന്ന് സമാനമായിട്ടില്ല. അധികതുംഗപദത്തിൽ രാജ്ഞിയെപ്പോലെ നീ ഇരുന്നു എന്ന ഉപമ പൂവിന്റെ കാര്യത്തിൽ ഒരു അർഥവും ഉണ്ടാക്കുന്നില്ല. അധികാരം എന്ന ധർമ്മമാണല്ലോ രാജ്ഞിനിക്ക് ഏറ്റവും അധികം. പൂവിനതു ഇല്ലേ ഇല്ല. അസ്ഥിരതയുടെ കാര്യവും അങ്ങനെത്തന്നെ. രാജാവും രാജ്ഞ്നിയും എപ്പോ വേണമെങ്കിലും അസ്ഥിരപ്പെടാം. പൂവിനതില്ല. അതിന്റെ ജീവിതചക്രം സ്ഥിരമാണ്`... ' പൂവിന്നൊരുപകൽ [ ഒ.എൻ.വി.] രാജ്ഞിക്ക് അധികാരവും ശ്രീയും ദാനമായോ ബലാൽക്കാരത്താലോ ലഭിക്കുന്നതാണ്`. പൂവിന്` അങ്ങനെയല്ല. ശ്രീത്വം രാജ്ഞ്നിക്ക് ഉണ്ടാക്കിയെടുക്കുന്നതാണ്` അധികവും. ധനം കൊണ്ടും അധികാരംകൊണ്ടും. അത് വിമർശനാതീതവുമല്ല. ആദ്യശ്ളോകം മുതൽ ആശാന്ന് തെറ്റുന്നു എന്നർഥം.
'പുനരെങ്ങു കിടപ്പ് ... പുന എന്നതിന്ന് പിന്നീട് എന്നർഥം വ്യാഖ്യാതാവ് ഉണ്ടാക്കിയെടുക്കണം. സ്വാഭാവികമായി കിട്ടില്ല.
ഇതിനൊക്കെ പുറമേ ഈ വിഷാദം... അസ്ഥിരമെന്ന വിഷാദം... അടിസ്ഥാനമില്ലത്ത വിഷാദമാണ്`. പ്രകൃതിസ്വഭാവം ...ഈശ്വരകല്പ്പന.... ഒക്കെയായ അസ്ഥിരതയിൽ വിഷാദിക്കുന്നതെന്തിന്ന് ? ' ആകാത്തതിങ്ങനെ വിചാരിച്ച് ഖേദിക്കരുത് എന്നു അമ്മ കുട്ടിയോട് പറയുന്നുണ്ട്. [ ഈ വല്ലിയിൽ നിന്നു.... ]
ആദ്യ ശ്ളോകത്തിൽ തന്നെ ഇത്രയും അശ്രദ്ധ .. ....
29 May at 03:16 · Edited · Unlike · 4
·
Santhosh Varma .
ശൈശവത്തിന്റെ എല്ലാ രാമണീയതകളും കാച്ചിക്കുറുക്കിയതാണ് രണ്ടാമത്തെ ഈ ശ്ലോകം.
ശിശു സഹജമായ ലാളിത്യവും നിഷ്ക്കളങ്കതയും തികഞ്ഞു നിൽക്കുന്ന ഒന്ന്.
വസന്തതിലകത്തിന്റെ എല്ലാ
സാദ്ധ്യതകളും സമ്യക്കാംവണ്ണം ഉപയോഗപ്പെടുത്തിയത്.
ദ്വിതീയാക്ഷര പ്രാസഭംഗി തികഞ്ഞത്. ശബ്ദ സൌകുമാര്യമാർന്നത്.
മലരേ എന്ന സംബുദ്ധിയുടെ
സ്ഥാനം തെറ്റിയ കിടപ്പ്
അത്ര സാരമാക്കേണ്ടതില്ല.
ഗുരു ലഘു വിന്യാസക്രമത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത
സംസ്കൃത വൃത്തങ്ങളിലാകുമ്പോൾ
അന്വയക്രമത്തിൽ തന്നെ
വേണം എഴുത്തെന്ന് ശഠിക്കാനാകില്ലല്ലോ?
29 May at 04:47 · Unlike · 5
·
Santhosh Hrishikesh ഉയർച്ചയും താഴ്ചയും തമ്മിലുള്ള അഭിമുഖീകരണം ആശാന്റെ സ്ഥിരപ്രമേയമാണല്ലോ. നളിനി, ചണ്ഡാലഭിക്ഷുകി സീത കരുണ തുടങ്ങിയ മുഖ്യ കവിതകളുടെ ഒക്കെ കടകോൽ അതാണ്. അനുതാപം / കരുണം ആണ് ഭാവം അത് പാശ്ചാത്യകാല്പനിക കവിതയ്ക്ക് അപരിചിതമായിരുന്ന ബുദ്ധന്റെ പ്രപഞ്ച ദർശനം കൊണ്ട് സമ്യമിയായ ക്ലാസ്സിക്കൽ ഗരിമയിലേക്ക് ഉയരുന്നുണ്ട്. ക്ലാസ്സിക്കൽ/ കാല്പനിക ഭാവുകത്വങ്ങൾ തമ്മിലുള്ള സംഘർഷം കൂടി ആശാൻ കവിതയുടെ സചേതനത്വത്തിനു കാരണമാകുന്നുണ്ട്. ആശാൻ ഭാരതീയമായി വായിക്കപ്പ്ടുമ്പോഴാണു ശരിപ്പെടുക എന്ന് തോന്നുന്നു. ആ അർത്ഥത്തിൽ വീണപൂവിന്റെ ആദ്യ വരി ആശാൻ കവിതയ്ക്കുള്ള മുഖക്കുറി കൂടിയായി വികസിക്കുന്നുണ്ട്.
29 May at 06:40 · Unlike · 8
·
Jyothibai Pariyadath 'ഹാ !' എന്ന വ്യാക്ഷേപകത്തിൽ നിന്നും കഷ്ടം ! എന്നാ വ്യാക്ഷേപകത്തിൽ അവസാനിക്കുന്നതുവരെ നീളുന്ന കവിത . വീണു കിടക്കുന്ന ഒരു പൂവിനെ ഹാ ! കഷ്ടം എന്നൊരു വെറും കാഴ്ചക്കാരൻ പറയില്ല . അഥവാ പറഞ്ഞാൽ അത് പൂവിന്റെ വിധിയെച്ചൊല്ലിയുല്ല വികാരപ്രകടനവും ആവില്ല
(പൂവാണോ,സുന്ദരിപ്പെണ്ണാണോ, ഗുരുദേവനാണോ (ഒളപ്പമണ്ണ -ജൈനിമേട്ടിലെ മുല്ല ), മനുഷ്യ ജീവിതമാണോ എന്നതൊക്കെ തല്ക്കാലം മാറ്റിവെയ്ക്കാം ) .കവിതയിലൂടെ അത് ആവിഷ്കരിക്കാനുള്ള ശ്രമത്തിൽ അതത് കാലത്തിന്റെ രചനാശൈലികൾ ഭാഷാപ്രയോഗങ്ങൾ എന്നിവയോടുള്ള ഒരു ഒത്തുതീർപ്പ് എന്തായാലും എഴുത്തുകാരന് വേണ്ടിവരും. അത് ഒരുഭാഗത്ത് . സംസ്കൃത വൃത്തങ്ങളിൽ പദ്യം കെട്ടുന്ന അവസരത്തിൽ വാക്കുകളെ സ്ഥിതപ്പെടു ത്തുമ്പോഴുണ്ടാകാവുന്ന ചില പ്രശ്നങ്ങൾ ( സംസ്കൃതത്തിൽ ശ്ലോകങ്ങളെ അന്വയിച് ഗദ്യമാക്കി നാം പഠിക്കുന്നുണ്ട് ) മറ്റൊരുഭാഗത്ത്. തീരുന്നില്ല .വൃത്തമൊപ്പിച്ച് ,ലാവണ്യ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തി ,ഭാവാത്മകതയോടെ ,അർത്ഥപൂർണ്ണമായി ..,വ്യാകരണ ബദ്ധമായി ...അങ്ങനെ വെല്ലുവിളികൾ എന്തൊക്കെ. അവയെയൊക്കെ മറികടക്കാനുള്ള ശ്രമത്തിൽ ഏറെക്കുറെ വിജയിച്ച കവിത തന്നെയാണ് വീണപൂവ് എന്നാണ് എന്റെ എളിയ വായന മറ്റൊന്നുണ്ട് . ആസ്വാദനത്തിൽ നിരൂപണത്തിന്റെ ഒരു കണ്ണുള്ളത് ഗുണം ചെയ്യും. വാക്കിനു വാക്കിനു തലനാരിഴകീറിയുള്ള പരിശോധന നിരൂപകന്റെ പാണ്ഡിത്യം വെളിപ്പെടുത്താനുള്ള വഴി കൂടിയുമാണ് . പക്ഷേ കാവ്യാനുശീലനം കൊണ്ടുമാത്രം വായനക്കാരൻ വളർത്തിയെടുക്കേണ്ടുന്ന ഔചിത്യബോധമുണ്ട്. കവിതയിലെ കവിത അറിയാൻ അതും അത്യാവശ്യം.
ഓരോ ശ്ലോകത്തിന്റെയും വായനയിൽ പങ്കെടുക്കാനും ചർച്ച ചെയ്യാനും ആഗ്രഹമുണ്ട് . സമയം, കൂടുതൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ. ഗൗരവമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ എഡിറ്റിംഗ് നും സമയം കാണണമല്ലോ. അതുകൊണ്ട് തല്ക്കാലം ഗാലറിയിലേയ്ക്ക് പിൻവാങ്ങട്ടെ. നന്ദി
( ഒന്ന് മറന്നു . അടുത്ത വീട്ടിലെ അമ്മുട്ട്യമ്മ എനിക്ക് വീണപൂവിലെ ആദ്യശ്ലോകം ഇങ്ങനെയാണ് വ്യാഖ്യാനിച്ചു തന്നത് ട്ടോ.
'കഷ്ടേ ! ഓൾടെ ഒരു കാര്യേ ! എന്തായിരുന്നു എകരത്തിലങ്ങനെ മഹാറാണി പോലെള്ള ഒരു നെല.. ലെക്ഷ്മീഭഗോതി അങ്ങനെ ഒര് പാട്കാലം കൂടീണ്ടാവില്യാന്നു പറയിണത് വെർത്യാന്നാ വിചാരം? ആ ഭംഗീം നെലേം വേലേം എവടെ ? ഇപ്പഴത്തെ ഈ കെടപ്പെവടെ ! ആലോചിച്ചോക്യാ കഷ്ടാണേ ... :). )
29 May at 09:10 · Edited · Unlike · 12
·
Sujanika Ramanunni പെറ്റ ലത ശൈശവത്തിൽ ലാളിച്ചൂ..എന്ന് പറയുന്നതിൽ എന്താ കവിത? ഒരു വെറും സ്റ്റേറ്റ്മെന്റ് . മാതൃസ്വഭാവം.
ലതയുടെ അവിഭാജ്യഘടകങ്ങളാണ്` പല്ലവം, മലർ, ദലം... ഇതൊക്കെ ചേരുമ്പോഴാണല്ലോ ലത ഉണ്ടാവുന്നത്. അതിനെ വെവ്വേറേയാക്കി ചില പ്രസ്താവനകൾ നടത്തുകയാണ്` ആശാൻ. അമ്മ കയ്യിൽ എടുത്തു, ചുണ്ട് ഉമ്മവെച്ചു, അമ്മിഞ്ഞ പാൽ കൊടുത്തു എന്നൊന്നും പറയാറില്ല... ഇതൊക്കെ കൂടിച്ചേരുന്ന സ്വത്വമാണ്` അമ്മ. സമഗ്രതയാണത്. അമ്മയുടെ അമ്മിഞ്ഞ. ചുണ്ട് ഒക്കെ വെവ്വേറെ സ്വത്വങ്ങളല്ല. ലതയുടെ ശിശുവല്ല , ലതയ്ക്ക് ലതത്വം നൽകുന്ന ഘടകം മാത്രം മലർ. `അമ്മയും കുട്ടിയും വെവ്വേറെ ജീവനും ജീവിതവുമാണ്`. മലരിൽ നിന്നും വികസിക്കുന്ന ഫലം മലരിന്റെ കുഞ്ഞാണെന്ന് പറയാറില്ല. വികാസഘട്ടങ്ങൾ മാത്രം.
ആലോലവായു ... അമ്മക്ക് പുറത്തുള്ളതാണ്`. അതു ശരിയുമാണ്`. തൊട്ടിൽ ആട്ടിയിട്ടുണ്ട്. അതു വായിക്കുന്നയാൾ വായുപോലെ അമ്മക്ക് [ ലതക്ക് ] ബാഹ്യമായ ചിലതാണ്` പല്ലവം, ദലം എന്നൊക്കെ വിചാരിക്കുന്നു... വിചാരിപ്പിക്കുന്നു കവിത. അതാണിതിലെ വലിയ വീഴ്ച്ച.
ആസ്വാദനത്തിന്റെ വിവിധതലങ്ങളിൽ പരിശോധിക്കുമ്പോൾ വീണപൂവ് മലയാളത്തിലെ താരതമ്യേന മികച്ച സൃഷ്ടിയാണെന്നതിൽ തർക്കമില്ല. അതുകൊണ്ട് അനുചിതമായേക്കാവുന്ന ഭാവനകളെ കാണാതിരിക്കാനും പാടില്ല.
29 May at 06:51 · Unlike · 2
·
Suresh Nellikode എഴുതിയ കാലത്തെ രാജ്ഞിയുടെ തുംഗപദവും ശോഭയുമാവുമല്ലോ ഉദ്ദേശിച്ചിരിക്കുന്നത്. ക്രമേണ അത് കുറയുകയും ഇപ്പോൾ രാജ്ഞി തന്നെ ഇല്ലാതെയുമായിരിക്കുന്നു.
29 May at 07:03 · Unlike · 5
·
Sreekumar Kariyad പര്യായാത്മകമായ ആ കവിതക്കാലം ഇനി ഓര്‍മ്മകള്‍ മാത്രം.. പുതിയ കവിതയെ അംഗീകരിക്കാനുള്ള വൈമനസ്യം കൂടിയാകാം പൂവിന്റെ ഈ പുനപ്പോസ്റ്റ്മാര്‍ട്ടത്തിന്റെ നിദാനം....
29 May at 07:06 · Unlike · 4
·
Sreekumar Kariyad തലക്കെട്ടിലെ പൂവ് ആദ്യവരിയില്‍ പുഷ്പമായി.... പര്യായങ്ങള്‍ പലപ്പോഴും വൃത്തം ശരിയാക്കാനും ഉപയോഗിക്കേണ്ടിവരുന്നു.. ഭാഷയുടെ ഒരു'vicious circle' ഇവിടെ സംഭവിക്കുന്നു.....
29 May at 07:11 · Edited · Unlike · 4
·
Sachidanandan Puzhankara .
അന്നത്തെ ഭാഷയല്ല ഇന്ന്..
സങ്കല്പവും...
29 May at 07:27 · Unlike · 4
·
Santhosh Varma " പര്യായാത്മകമായ ആ കവിതക്കാലം ഇനി ഓര്‍മ്മകള്‍ മാത്രം.. പുതിയ കവിതയെ അംഗീകരിക്കാനുള്ള വൈമനസ്യം കൂടിയാകാം പൂവിന്റെ ഈ പുനപ്പോസ്റ്റ്മാര്‍ട്ടത്തിന്റെ നിദാനം.."
ആ പറഞ്ഞതില് ഒരുപാടു വ്യസനം അന്തര്ലീനമാണ്.
ഈ ഫേസ് ബുക്ക് യുഗത്തിലും
ചര്ച്ചിക്കുവാന് ആ സുവര്ണ്ണ കാല കൃതിയെടുക്കണം.
മുമ്പോട്ട് നടക്കാനാകാതെ
മുരടിച്ചു നില്ക്കുന്ന സാഹിതിയുടെ നേര് രൂപം.
29 May at 07:39 · Edited · Unlike · 4
·
Sachidanandan Puzhankara .
സന്തോഷ്,
അതാവാൻ വഴിയില്ല...
വിമർശമെന്നാൽ സ്തുതി മാത്രമല്ല...
വലിയ കാവ്യങ്ങളെന്നു പുകൾ പെറ്റവ
പലതും വിയോജനചിന്തയോടേയും
വായിച്ചനുഭവിക്കാമല്ലോ...
ആരേയും അവിശ്വസിക്കാതിരിക്കുക...1
29 May at 07:42 · Unlike · 7
·
Santhosh Hrishikesh അങ്ങനെയല്ല.. Santhosh Varma Sreekumar Kariyadഎഴുത്ത് മാത്രമല്ല വായനയും പുതിയതാവുന്നുണ്ട് അല്ലെങ്കിൽ ആവേണ്ടതുണ്ട് എന്നതാണ്. വായിക്കുന്നത് എത് കവിതയാണ് എന്നല്ല വായിക്കുന്നത് ഏത് മട്ടിലാണ് എന്നതാവണം ചോദ്യം. അതിൽ പുതു / പഴം കവിതകൾക്ക് സംവരണമാനദണ്ഡം മാണ്ട..
29 May at 07:43 · Unlike · 10
·
Cp Aboobacker 1.മനസ്സിലായേടത്തോളം ഇടയകാവ്യശാഖയിൽഒരുവീണപൂവ് പെടുകയില്ല. 2. അല്പം സാങ്കേതികമാവുന്നുണ്ട്
പഠനം. അന്വയത്തിലെ വിഷമങ്ങൾ പരിഹരിക്കാൻ അത് സഹായിക്കും.
29 May at 08:50 · Edited · Unlike · 4
·
Jyothibai Pariyadath ഒന്ന് മറന്നു . അടുത്ത വീട്ടിലെ അമ്മുട്ട്യമ്മ എനിക്ക് വീണപൂവിലെ ആദ്യശ്ലോകം ഇങ്ങനെയാണ് വ്യാഖ്യാനിച്ചു തന്നത് ട്ടോ . smile emoticon
"കഷ്ടേ ! ഓൾടെ ഒരു കാര്യേ !
എന്തായിരുന്നു എകരത്തിലങ്ങനെ മഹാറാണി പോലെള്ള ഒരു നെല. .ലെക്ഷ്മീഭഗോതി അങ്ങനെ ഒര് പാട്കാലം കൂടീണ്ടാവില്യാന്നു പറയിണത് വെർത്യാന്നാ വിചാരം? ആ ഭംഗീം നെലേം വേലേം എവടെ ? ഇപ്പഴത്തെ ഈ കെടപ്പെവടെ ! ആലോചിച്ചോക്യാ കഷ്ടാണേ ... !!! ' smile emoticon
29 May at 09:15 · Edited · Unlike · 14
·
Sachidanandan Puzhankara .
ദദന്നെ...ജ്യോതി
അത്രേള്ളൂ...
അല്ല അത്രേം ണ്ട്...
29 May at 08:33 · Unlike · 8
·
Cp Aboobacker Sachidanandan Puzhankaraപുതിയ കവിതയും പഠിക്കേണ്ടതുതന്നെ.
29 May at 08:44 · Unlike · 5
·
Sachidanandan Puzhankara Yes....C...PPEEEE
29 May at 08:45 · Unlike · 4
·
Zubin Dharmaratnam അത്രേംമതി,,,,,ബാക്കിയൊക്കെ വെടിവട്ടം മുറുക്കിതുപ്പ്!!!
29 May at 08:49 · Like · 3
·
Cp Aboobacker അതന്നെ. പ്രകൃതീലെ വൈരുദ്ധ്യങ്ങള്തന്നെ. ഉയരത്തിന്
താഴ്ച, വളർച്ചയ്ക്ക് തളർച്ച....
29 May at 08:59 · Unlike · 5
·
Chandra Babu വീണപൂവ് പിറവി കൊള്ളുന്നചരിത്ര സന്ദര്‍ഭവവും പ്രധാനമാണ് .
29 May at 09:04 · Unlike · 5
·
Cp Aboobacker തോന്നിയ ഒരു സംഗതി തലയിൽ ചൂടാനോ നേദിക്കാനോ ചവിട്ടി
യരക്കാനോ മാത്രം യോഗ്യമായിരുന്ന പൂവ് അധികതുംഗപദമേറുന്നുവെന്നതാണ്.
29 May at 10:27 · Unlike · 3
·
Dr.Playiparambil Mohamed Ali Chandra Babu, please tell the story behind " Veena pu" for the sake of people like me, if you don't mind. I am unable to type in Malayalam today as my Google website is not responding!
29 May at 12:25 · Unlike · 3
·
Sony Jose Velukkaran സമഗ്രത എന്നതു കൊണ്ട് ആ വരിയിൽ കവിതയില്ല എന്ന് വരുമോ . അമ്മ മാമു കുഴച്ചു ഊട്ടുന്ന വരികൾ പൂതപ്പാട്ടിനെ മനോഹരമാക്കുന്നില്ലേ ? Sujanika Ramanunni സർ
29 May at 12:37 · Unlike · 5
·
Chandra Babu Dr.Playiparambil Mohamed Ali ആദ്യകാലത്ത് സ്ത്രോത്രകൃതികളും മറ്റും രചിച്ചിരുന്ന കുമാരനാശാൻറെ കാവ്യജീവിതത്തിലെ വ്യത്യസ്തമായ ചുവടുവെയ്പായി വീണ പൂവ്. മലയാള കവിത അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത തത്വചിന്താപരമായ മാനമുള്ള കവിതയാണ് വീണപൂവ്. ഒരു സംഭവത്തോടുള്ള ആത്മനിഷ്ഠാപരമായ പ്രതികരണങ്ങള്‍ കാവ്യരൂപത്തിലാവിഷ്ക്കരിക്കുന്ന പതിവ് മലയാളി പരിചയിച്ച് തുടങ്ങിയിരുന്നില്ല. വിടര്‍ന്ന പൂവിനെപ്പറ്റിയുള്ള വര്‍ണനകള്‍ ഏറെ കേട്ട മലയാളിക്ക് വീണ ഒരു പൂവിനെപ്പറ്റിയുള്ള ഈ ആവിഷ്കാരം പലനിലയ്ക്കും വ്യത്യസ്തമായ അനുഭവമായി.
ഒരു പൂവിന്‍റെ പതനത്തെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ - സുഖദുഃഖങ്ങളുടെ അനിശ്ചിതത്തെ ശക്തമായി മനസ്സില്‍ പതിയുന്ന അനുഭവമാക്കി. അകാലത്തിൽ പൊലിഞ്ഞ ഒരു യുവതിയാണെന്ന് വ്യഞ്ജിപ്പിക്കുന്ന തരത്തില്‍ അന്യാപദേശ രീതിയിലുള്ള രചനാരീതിയും ഏറെ മനസ്സില്‍ പതിയുന്നതായി.
ആശാന്‍റെ പില്ക്കാല രചനകളെയെല്ലാം സ്വാധീനിക്കുന്നതായി ഈ രചന എന്ന് വേണം കരുതാന്‍. ആശാന്‍റെ മിക്കവാറും എല്ലാ നായികമാരും വീണ പൂവുകളാണെന്ന് പറയാറുണ്ട് . ഈ നായികമാരുടെയെല്ലാം പ്രാതിനിധ്യം വഹിക്കുന്നതായി ഈ വീണ പൂവ് .
(താങ്കള്‍ പ്രതീക്ഷിച്ച സൂചനകള്‍ ആയിട്ടുണ്ടോ )
29 May at 13:25 · Unlike · 7
·
Santhosh Varma "പെറ്റ ലത ശൈശവത്തിൽ ലാളിച്ചൂ..എന്ന് പറയുന്നതിൽ എന്താ കവിത? ഒരു വെറും സ്റ്റേറ്റ്മെന്റ് ."
സ്റ്റേറ്റ്മെന്റ് മനസ്സിലുണ്ടാക്കുന്ന
അനുരണനമാണ് കവിത
@ Sujanika Ramanunni
29 May at 13:55 · Edited · Unlike · 4
·
Dr.Playiparambil Mohamed Ali Thank you Santhosh Varma
29 May at 14:00 · Like · 1
·
Variath Madhavan Kutty ഇവിടെ നടക്കുന്ന ചർച്ചകൾ കാണുമ്പോൾ പണ്ട്
ബർനാഡ് ഷാ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു:
അദ്ദേഹത്തിന്റെ ഒരു നാടകം പാഠപുസ്തകമാക്കാൻ
അനുവാദം ചോദിച്ചപ്പോൾ പാടേ നിരസിച്ചു. അതിനു
കാരണം പറഞ്ഞതു് സ്കൂൾ കുട്ടികൾ ആജീവനാന്തം
എന്നെ വെറുക്കാനുള്ള വഴിയാകും എന്നാണ്.
പരം പറയുന്നു
'ആലോലവായു' എന്നത് അല്പം അരോചകമായി
തോന്നുന്നു. 'മലരേ,' എന്ന സംബോധനയും സ്ഥാനം
തെറ്റിയല്ലേ വന്നത് എന്ന് ഒരു സംശയം.
(ആലോലവായു എന്നു വായിക്കുമ്പോൾ 'അധോ വായു'
എന്ന് മനസ്സിൽ തോന്നിയോ? അതു് മഹാകവിയുടെ
തെറ്റാകില്ല!)
സുജനിക രാമനുണ്ണി പറയുന്നു:
പെറ്റ ലത ശൈശവത്തിൽ ലാളിച്ചൂ..എന്ന് പറയുന്നതിൽ എന്താ കവിത?
ഒരു വെറും സ്റ്റേറ്റ്മെന്റ് . മാതൃസ്വഭാവം.
ലതയുടെ അവിഭാജ്യഘടകങ്ങളാണ്` പല്ലവം,
മലർ, ദലം... ഇതൊക്കെ ചേരുമ്പോഴാണല്ലോ
ലത ഉണ്ടാവുന്നത്. അതിനെ വെവ്വേറേയാക്കി
ചില പ്രസ്താവനകൾ നടത്തുകയാണ്` ആശാൻ.
അമ്മ കയ്യിൽ എടുത്തു, ചുണ്ട് ഉമ്മവെച്ചു, അമ്മിഞ്ഞ
പാൽ കൊടുത്തു എന്നൊന്നും പറയാറില്ല... ഇതൊക്കെ
കൂടിച്ചേരുന്ന സ്വത്വമാണ്` അമ്മ. സമഗ്രതയാണത്.
വിനയചന്ദ്രന്റെ ഈ വരികൾ:
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
എന്ന മനോഹരമായ വരികളെക്കുറിച്ച് ഇങ്ങിനെ
പറയാമല്ലോ: ഒരു ഗീതം മനസ്സിൽ വരുന്നു - നീ
വരാതെ അതെങ്ങിനെ മുഴുവനാകും - ഒരു നിറം
ചുമരിൽ വരഞ്ഞു നീ നിറയാതെ അതിനെ ചിത്ര
മാക്കുന്നതെങ്ങിനെ?
അല്ലെങ്കിൽ സച്ചിദാനന്ദൻ പുഴങ്കരയുടെ ഈ ഗാനത്തെ
ക്കുറിച്ചും പറയാമല്ലോ:
എന്നുമെന്റെ മനസ്സിലുണ്ടൊരു
കുങ്കുമാർച്ചനയെങ്കിലും
അമ്മയെന്നു വിളിച്ചിടും സ്വര-
വ്യഞ്ജനങ്ങൾ ഖരങ്ങളായ്
ചില്ലുപോലുടയുന്ന വാക്കു
നമസ്ക്കരിച്ചറിയുന്നു... മൂ-
കാംബികേ തുടരുന്നു നീനവ-
ഭാവുകാത്ഭുതദർശനം...!
വേണ്ട, ഈ വരികളെ എനിക്ക് വധിക്കാൻ വയ്യ.
ആശാൻ കവിതകളെക്കുറിച്ച് ചർച്ചയാകാം പക്ഷെ
പണ്ഡിതനായ മഹാകവിയായിരുന്നു അദ്ദേഹം എന്ന് നമ്മൾ
ഓർമ്മിക്കണം എന്നു തോന്നി.
29 May at 16:44 · Unlike · 10
·
Sachidanandan Puzhankara .
കുട്ടിയേട്ടാ....,
.
വള്ളത്തോളായിരുന്നു പണ്ഡിതൻ....
ആശാൻ വാസനാകവിയാകുന്നു എന്ന തോന്നൽ...
ഉള്ളൂർ പണ്ഡിതമ്മന്യനും....
അത് ഗാനമല്ല..
ഗാനമായിപ്പോയി
29 May at 16:55 · Unlike · 5
·
Cp Aboobacker ലത ലാളിച്ചു
എന്നതാണ് കവിത. ലത ഇവിടെ സസ്യമാണല്ലോ. സസ്യങ്ങൾള്‍ പ്രക
ടമായി ലാളനയിലൊന്നും ഏര്‍പ്പെടാറില്ലല്ലോ.
29 May at 16:56 · Unlike · 5
·
Sachidanandan Puzhankara .
സീപ്പീ,
ആകാശം ഉറ്റുനോക്കാറുമുണ്ടല്ലോ...
smile emoticon
29 May at 16:59 · Like · 2
·
Cp Aboobacker
29 May at 17:06 · Like · 2
·
Cp Aboobacker പൂക്കൾ വല്ലാതെ വര്‍ണ്ണിക്കപ്പെടുന്നത് കൃഷ്ണഗാഥ യിലെ ഗോപികാദുഃഖം, രാസക്രീഢ എന്നീ ഭാഗങ്ങളിലാണെന്നുതോന്നുന്നു.
29 May at 19:22 · Edited · Unlike · 3
·
Variath Madhavan Kutty സച്ചി, ആശാൻ പണ്ഡിതനായിരുന്നു - സൗന്ദര്യ ലഹരി സംസ്കൃതത്തിൽ
നിന്ന് മലയാളത്തിലാക്കാൻ മാത്രം പാണ്ഡിത്യമുള്ള പണ്ഡിതൻ. ഗുരുകുല
സമ്പ്രദായത്തിൽ പഠിച്ച ആശാന് രാജ രാജവർമ്മയുടെ പാണ്ഡിത്യത്തിൽ
ആദ്യം വലിയ വിശ്വാസമോ മതിപ്പോ ഉണ്ടായിരുന്നില്ല. പിന്നെ അദ്ദേഹവു
മായി ഇടപഴകിയ ശേഷമാണ് തമ്പുരാനെ ബോധ്യമായതു് !(ഓർമ്മയിൽ നിന്ന്.)
എഡ്വിൻ ആർനോൾഡ് വായിച്ച പ്രചോദനത്തിലാണ് ആശാൻ
'ബുദ്ധ ചരിതം' രചിച്ചതു്. ആർനോൾഡിന്റെ പുസ്തകം ഇംഗ്ലീഷ് ഭാഷയിലായിരുന്നു.
'എന്നുമെന്റെ മനസ്സിൽ...' ഞാൻ ഇതിനെ പരിചയപ്പെടുന്നതു് ഒരു ഗാന
മായിട്ടാണല്ലോ. ഇപ്പോഴും എന്റെ ചെവിയിൽ ആ വരികളോർക്കുമ്പോൾ
ആ പെൺ കുട്ടിയുടെ ശബ്ദത്തിലും പാടിയ രാഗത്തിലുമാണ് ഞാൻ കേൾക്കുന്നതു്. ഇവിടെ അതു കേൾക്കാത്തവർ കേൾക്കേണ്ടതാണ് എന്നു കൂടി പറയട്ടെ.
29 May at 17:12 · Like · 6
·
Sreenadhan Sivarama Pillai (വീണ)പൂവുകളായിരം കീറിമുറിച്ചു ഞാന്‍ പൂവിന്റെ സത്യം പഠിക്കാന്‍!
29 May at 17:13 · Like · 4
·
Santhosh Varma .
ആശാന്റെ വീണപൂവ് ഒരു ഉപന്യാസമല്ല. കവിതയാണ്
ഇതില് വസ്തുതയ്ക്കല്ല
ഭാവനയ്ക്കാണ് പ്രാധാന്യം.
അതാകട്ടെ ആപേക്ഷികവും. ശ്ലോകം വായിച്ചാല് കവി പറയാനുദ്ദേശിച്ചത് അനുവാചകനിലേക്ക്
എത്രയ്ക്ക് ചെന്നെത്തുന്നു
എന്നതാണ് പ്രധാനം.
അക്കാര്യത്തില് ഈ ശ്ലോകം
ഒരു വന് വിജയം തന്നെ.
29 May at 17:18 · Edited · Unlike · 9
·
Sachidanandan Puzhankara .
വീണപൂവ് ഒരു ലേഖനമാകുന്നു...
ഉപന്യാസമോ ഉപസ്മൃതിയോ അല്ല,,,
ഈ തോന്നലും ശരിയോ...എന്തോ?
29 May at 18:18 · Like · 1
·
Cp Aboobacker വീണപൂവിനു ഒരു ചരിത്ര-സാമൂഹികപശ്ചാത്തലമുണ്ടാവില്ലേ? 1907ലും അതിനു തൊട്ടു മുമ്പും കേരള ത്തിന്‍റെ സാമൂഹികസാഹചര്യം
എന്താ
യിരുന്നു? ഇത് ആ കവിതയുടെ പിറവിക്കുകാരണമായിട്ടുണ്ടാവില്ലേ?
29 May at 19:36 · Edited · Unlike · 5
·
Cp Aboobacker ഷെല്ലി ആശാനെ സ്വാധീനിച്ചു വെന്നു പറയുന്നു. ശരി. അഡോനിസ് മാത്രമാവുമോ സ്വാധീനിച്ചിരിക്കുക? ക്വീൻ മേബ്, റിവോള്‍ട്ട് ഓഫ് ഇസ്ലാം തുടങ്ങിയ രചനകൾ ആശാന് നിഷേധിക്കപ്പെട്ടിരുന്നുവോ?
29 May at 19:29 · Unlike · 3
·
Cp Aboobacker ഉള്ളൂര്‍ മഹാ പണ്ഡിതന്‍, വള്ളത്തോൾ നല്ല പണ്ഡിതന്‍, ആശാന്‍ അല്പപണ്ഡിതന്‍ എന്നസമീപനമാരോ പ്രകാശിപ്പിച്ചോ? മൂവരും മഹാപണ്ഡിതരും മഹാകവികളുമായിരുന്നുവെന്നതല്ലേ ശരി?
29 May at 19:45 · Unlike · 4
·
Chandra Babu വള്ളത്തോളിന് ഇംഗ്ലീഷ് വശമില്ലായിരുന്നു. സംസ്കൃതത്തില്‍നിന്ന് അദ്ദേഹം എത്രകൃതികള്‍ പരിഭാഷ പ്പെടുത്തിയെന്നതിന് കണക്കില്ല. കോപ്പികള്‍ എവിടെ കാണുമോ ആവോ !
ആശാനും ഉള്ളൂരിനും മലയാളത്തിനൊപ്പം ഇംഗ്ലീഷും സംസ്കൃതവും അറിയാം. ഉള്ളൂരിന് തമിഴും വ്യാകരണവുമൊക്കെ വശമുണ്ട്. ഇതിന് പുറമെ ഗവേഷകനും കൂടിയായിരുന്നു.
സാഹിത്യത്തിലെ നൂതനപ്രവണതകളെ സ്വാഭാവികതയോടെ ആവിഷ്കരിക്കുന്നതില്‍ വിജയിച്ചത് ആശാനാണ്. വള്ളത്തോൾ അടിമുടി കവിയായിരുന്നു. പാണ്ഡിത്യം പലപ്പോഴും ഭാരമായത് ഉള്ളൂരിനാണ്.
29 May at 21:04 · Unlike · 7
·
Param Kv 3. പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ .
പൂവിന്റെ ഒരു ലഘു ജീവചരിത്രം ഇതള്‍വിരിയുകയാണിവിടെ. ശൈശവം കഴിഞ്ഞ് ബാല്യത്തിലേക്ക്. പുതുനിലാവില്‍ കുളി, ബാല്യത്തിന്റെ ചൂടില്‍ ദു:ഖമെന്തെന്നറിയാതെ ഇളം മൊട്ടുകളോടു ചേര്‍ന്ന് ആഘോഷം . അങ്ങനെ ഉല്ലാസഭരിതമായ ദിനങ്ങള്‍ !
29 May at 22:18 · Like · 5
·
Cp Aboobacker പാണ്ഡിത്യഭാരത്തിലും പ്രേമസംഗീതവും കര്‍ണ്ണഭൂഷണവുമൊക്കെ ഉള്ളൂര്‍ രചിച്ചു!
30 May at 04:31 · Unlike · 5
·
Sreekumar Kariyad മലയാളത്തിലെ ഏറ്റവും ലളിതമായ കവിതയും ഉള്ളൂരിന്റേതാണ്-- കാക്കേ കാക്കേ കൂടെവിടെ...
30 May at 04:34 · Unlike · 8
·
Cp Aboobacker ബാല്യകാലം സാധാരണരീതിയില്‍ കഴിഞ്ഞു. പാലാണെന്നു തോന്നുന്ന നിലാവില്‍ .....
ഉല്‍പ്രേക്ഷയാണല്ലേ? ഹഹഹ ഇവിടെ ചില പുതു കവിച്ചങ്ങാതിമാര്‍ നെറ്റിചുളിക്കുമോ?
30 May at 04:38 · Unlike · 3
·
Cp Aboobacker ബുദ്ധ ചരിതം ഏതാണ്ടൊരു വിവര്‍ത്തനം തന്നെ!
30 May at 04:44 · Unlike · 3
·
Sujanika Ramanunni കഴിച്ചു - ഓരോ ദിവസവും കഴിച്ചു എന്നു പറയുമ്പോൾ 'ഒരു സുഖായില്ല ന്നേ തോന്നൂ. കഴിച്ചു /കഴിച്ചുകൂട്ടി എന്നൊക്കെ സാധാരണ പറയാറില്ലേ? അതൃപ്ത ബാല്യമായിരുന്നോ പൂവിന്ന്? 'കഴിച്ചു' എന്ന പദത്തിന്റെ കുഴപ്പം! ഉചിതപദമല്ലെങ്കിൽ ഉദ്ദേശിച്ച അർത്ഥം കിട്ടില്ല എന്നു ആശാനറിയാത്തതല്ലല്ലോ? പിന്നെന്തേ?
30 May at 04:55 · Unlike · 6
·
Cp Aboobacker അത്രകേമമല്ലെന്നാവും
30 May at 04:57 · Unlike · 3
·
Santhosh Varma .
നിറത്തിലെ സാമ്യതയുടെ പേരിൽ പുതുനിലാവിനെ
പാലാക്കിയിടത്ത് , "പാലൊത്തെഴും " എന്നു പ്രയോഗിച്ചതും, കുളിക്ക് മുമ്പ് അലം എന്നൊരു വാക്കുപയോഗിച്ചതും ( ൽ എന്ന ചില്ലിനു ശേഷം അ എന്ന സ്വരം വ
ന്നപ്പോൾ അത് ലലം ആയി ഒരു അജഗളസ്തനം പോലെ
തൂങ്ങി നിൽക്കുന്നു ) ശ്ലോകത്തിന് ഭംഗി കുറച്ചു.
ബാല്യത്തിന്റെ പ്രസരിപ്പ്
ശ്ലോകത്തിൽ തെളിഞ്ഞു കാണുന്നില്ല. എങ്കിലും കവിതയുടെ സ്വാഭാവിക പുരോഗമനത്തിന് സഹായമേകുന്ന ഒരു ശ്ലോകം.
30 May at 05:05 · Edited · Unlike · 4
·
Sreekumar Kariyad ഭാവം മോശമല്ല.
30 May at 05:11 · Unlike · 2
·
Cp Aboobacker സാമ്യം മതീന്ന് തോന്നുന്നു
30 May at 06:14 · Unlike · 3
·
Cp Aboobacker ഇളയമൊട്ടുകളോട് ചേരല്‍.
30 May at 06:16 · Unlike · 2
·
Cp Aboobacker ആടിന്‍ കഴുത്തിലെ മുല കാണാന്‍ ബഹു ജോറാണേയ്
30 May at 06:18 · Unlike · 2
·
Sreekumar Kariyad രണ്ട് ഇളയ മൊട്ടുകള്‍....
30 May at 06:19 · Like · 1
·
Chandra Babu പാലൊത്താല്‍ ഉപമതന്നെ . നിലാവിലലം - നിലാവില്‍ അലം എന്ന് കല്ലുകടിയില്ലാതെ പിരിക്കാം. ആ വരിയിൽ ലലകളുടെ നൃത്തമാണ്.
30 May at 06:47 · Unlike · 3
·
Sreekumar Kariyad കടിക്കുന്ന പല കല്ലുകളും നമ്മുടെ വായില്‍ത്തന്നെയുള്ളതാണ്...
30 May at 06:58 · Unlike · 3
·
Sreekumar Kariyad വീഴ്ച്ചയല്ല പൂവിന്റെ സ്വരൂപം. വിടര്‍ച്ചയാണ്... വീഴാന്‍ ഏതുവസ്തുവിനും കഴിയും വിടരാന്‍ പൂവിനേ കഴിയൂ....
30 May at 07:01 · Unlike · 3
·
Chandra Babu വിടര്‍ന്നതിനാലാണ് പൂവായത്. ഒരു വിടര്‍ച്ചയ്ക്കു പിന്നാലെ ഒരു വീഴ്ചയുമുണ്ടെന്നതാണ് കവിതയുടെ പൊരുള്‍.
30 May at 07:09 · Edited · Unlike · 5
·
Jyothibai Pariyadath വിടർച്ച തിരശ്ചീനമെന്ന പ്രതീതിയുളവാക്കും.ഉയർ ച്ചയാവട്ടെ ലംബവും. ഇവിടെ പൂവിനെ യാണ് പരാമർശി ക്കുന്നതെങ്കിലും വിടർച്ച സ്വാഭാവികവും ക്രമികവുമായ ജീവിതാവസ്ഥകളായി മാത്രമേ പറയപ്പെടുന്നുള്ളൂ. എന്നാൽ ഓരോ അവസ്ഥയിലും പൂവിനു ഒരു സവിശേഷപദവി (ഔന്നത്യം എന്ന ധ്വനികൾ ) കല്പ്പിക്കുന്നുണ്ടുതാനും.അത് കൊണ്ടുതന്നെ വിടർച്ചയും വീഴ്ച്ചയും എന്നതിനേക്കാൾ ഉയർച്ചയ്ക്കുള്ള വീഴ്ചകൾ മാത്രം തന്നെയല്ലേ ഈ കവിതയെ സംബന്ധിച്ച് പ്രസക്തമാവുന്നത്. ?
30 May at 07:44 · Edited · Unlike · 6
·
Chandra Babu ഉയര്‍ച്ച വ്യക്തമാണ്. തുംഗപദം എന്ന് കവി പറഞ്ഞിട്ടുണ്ടല്ലോ.
30 May at 07:45 · Unlike · 4
·
Jyothibai Pariyadath അതെ ,തുടക്കത്തിലും ഒടുക്കത്തിലും. കവിതയിൽ മുഴുവനും അത് ധ്വനിക്കുന്നു . പാരിങ്കലേതുപമ ,സമാനമഴകുള്ളവയെങ്കിലും ,താരങ്ങൾ നിന് പതനം,ഉണര്ന്നവർ താരമെന്നോ,...ഇങ്ങനെ ഇങ്ങനെ smile emoticon
30 May at 07:56 · Edited · Unlike · 4
·
Sabeer Ahmed C P ഞാനൊന്ന് ചോദിക്കട്ടെ ആശാൻ പെസിമിസ്റ്റായത് കൊണ്ടല്ലേ വീണ പൂവിനെക്കുറിച്ച് ഇങ്ങനെ വിലപിക്കുന്നത് .. ഒപ്റ്റിമിസ്റ്റായിരുന്നെങ്കിൽ ആശാനാൻ എഴുതുമായിരുന്നത് ലതകളുടെ വിരിഞ്ഞു മറുകലിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് മൃത്യുവാണ് പാരതന്ത്ര്യത്തേക്കാൾ നല്ലതെന്ന് കരുതി ആ വഴിക്കും വീണപൂവിനെ കൊണ്ടുപോകാമായിരുന്നില്ലേ .?
30 May at 07:58 · Unlike · 6
·
Cp Aboobacker ഒരു സംശയം. വിടര്‍ന്നപൂവിന്‍റെ സ്വാഭാവികമായ അന്ത്യം കൊഴിഞ്ഞു പോവലല്ലേ? കൊഴിഞ്ഞുവീഴാം. വെറും വീഴ്ച പൂവിനു പറഞ്ഞിട്ടുള്ളതല്ല.
30 May at 08:01 · Unlike · 8
·
Jyothibai Pariyadath അതിനു ഇതൊരു വെറും പൂവല്ലല്ലോ smile emoticon മനുഷ്യാവസ്ഥകൾ, കുറേക്കൂടി സൂക്ഷ്മമായാൽ സ്ത്രൈണാവസ്ഥകൾ ( ഇങ്ങനൊക്കെ പറയാമോ എന്ന് മുട്ടുവിറ ) ആരോപിയ്ക്കപ്പെട്ട പ്രത്യേകപുഷ്പമല്ലേ ?
30 May at 08:21 · Edited · Unlike · 6
·
Cp Aboobacker ആ സവിശേഷകുസുമത്തിനും കൊഴിഞ്ഞുപോയാല്‍ പോരേ?
30 May at 08:50 · Unlike · 2
·
Jyothibai Pariyadath മതി എന്ന് തോന്നിക്കാണില്ല. അല്ലെങ്കിൽ അങ്ങനെയാവും ആശാനും തോന്നിയിരിക്കുക.വീണ പൂവിൽ കൊഴിഞ്ഞ എന്നത് ലീനമാനെന്നു വായനക്കാരനെ അദ്ദേഹം വിശ്വാ സത്തിലെടുതിരിക്കും പാഠങ്ങൾ ,വായനകൾ ,വ്യാഖ്യാനങ്ങൾ അല്ലെ ഒക്കെ തകിടം മറിക്കുന്നത് . ?
30 May at 09:09 · Edited · Unlike · 3
·
Shoukathali Vp ജന്മത്തിന്റെ ക്ഷണികതയും നിസ്സാരതയും ആണ് കവി കണ്ടത് .നിരന്തര പരിണാമങ്ങളിലൂടെയുള്ള അനശ്വരതയെ അല്ല.
30 May at 09:25 · Unlike · 5
·
Jyothibai Pariyadath ആത്മാവിന്റെ അനശ്വരതയിലും അദ്ദേഹം ആശ്വാസം കൊള്ളാൻ ശ്രമിക്കുന്നുണ്ട്. Shoukathali പുനര്ജ്ന്മത്തിന്റെ ന്റെ സാധ്യത തള്ളിക്കളയുന്നില്ലല്ലോ .( ഉത്പന്നമായതു നശിക്കും..) അല്ലെങ്കിലാദ്യുതിയെഴുന്നഴുന്ന മരർഷിമാർക്ക് ..എന്ന് തുടങ്ങുന്ന ശ്ലോകത്തിൽ മോക്ഷപദത്തിലേക്കാണ് അദ്ദേഹം പൂവിനെ കൊണ്ടുചെന്നെത്തിക്കുന്നത്
30 May at 10:12 · Edited · Unlike · 5
·
Sabeer Ahmed C P ജന്മത്തിന്റെ ക്ഷണികതയോടൊപ്പം തന്നെ ആത്മാവിന്റെ അനശ്വരതയും കവി ഇവിടെ കാണിക്കുന്നില്ലേ.! അല്ല ആശ്വാസം കൊള്ളാൻ ശ്രമിക്കുന്നില്ലേ .? Shoukathali Vp
30 May at 09:44 · Edited · Unlike · 6
·
Sreekumar Kariyad ഒരു സെന്‍ ബുദ്ധിസ്റ്റിനെ സംബന്ധിച്ച് രണ്ടവസ്ഥയും ആനന്ദദായകമാണ്. വിടര്‍ന്ന് പൂവും വീണ പൂവും എന്‍ലൈറ്റണ്മെന്റിന് കാരണമാകുന്നു. ആ ശാന് എന്‍ലൈറ്റന്മെന്റ് ഇല്ലെന്നൊന്നും പറയുന്നില്ല. എന്നാല്‍ ആ എന്‍ലൈറ്റന്മെന്റില്‍ വിഷാദം വിടര്‍ന്നുനില്‍ക്കുന്നു....
30 May at 09:47 · Unlike · 6
·
Shoukathali Vp തോറോ പ്രസരിപ്പിക്കുന്ന ജ്ഞാന പ്രഭയല്ല ആശാന്‍ പ്രസരിപ്പിക്കുന്നത്
30 May at 09:49 · Like · 2
·
Es Satheesan ആശാന്റെ കവിതകള്‍ വായിക്കുന്നതിന് സംസ്കൃതകാവ്യങ്ങളുടെ വ്യാഖ്യാന സമ്പ്രദായം അനുവര്‍ത്തിക്കുന്നത് നന്നായിരിക്കും. ശ്ലോകം അന്വയിച്ച് വാച്യാര്‍ത്ഥം ഗ്രഹിച്ചതിനു ശേഷം കാവ്യാത്മാവിലേക്ക് പ്രവേശിക്കുക. അത്രയും അവധാനത ഈ കാവ്യ വായനക്കാവശ്യമാണെന്നു തന്നെ അനുഭവപ്പെട്ടിട്ടുമുണ്ട്. അര്‍ത്ഥാലങ്കാരങ്ങള്‍ക്കപ്പുറം ഗുണീഭൂതവ്യംഗ്യം, ധ്വനി, രസം എന്നീ സൗന്ദര്യവിശേഷങ്ങളും ആശാനേറെ പഥ്യമാണ്. അതിനാല്‍ വച്യാര്‍ത്ഥം പ്രാഥമികവും പ്രധാനവുമാകുന്നു. പദശ്രദ്ധയും കൃത്യതയും കൂടും. സംസ്കൃത ഛന്ദസ്സ് സ്വീകരിക്കുന്നതിന്റെ രഹസ്യവും അതാകാം. ആശാന്‍ കണ്ടെടുക്കുന്ന കാവ്യവിഷയവും ഇതാവശ്യപ്പെടുന്നുണ്ട്. (തത്വ)ചിന്താപരമായ അന്വേഷണങ്ങളിലൂടെയുള്ള ഏകാന്തവിഹാരമാണല്ലോ ആ വഴികള്‍. ആശാന്‍ സ്വായത്തമാക്കിയ രചനാരീതിയുടെ ആദ്യമാതൃക തന്നെയാണ് വീണപൂവ്. ജനി/ മൃതി എന്നീ ദ്വന്ദ്വസമസ്യകള്‍ വിരുദ്ധമാണോ തുടര്‍ച്ചയാണോ എന്ന എക്കാലത്തേയും ചിന്താധീനതയാണ് കാവ്യവിഷയം. അദ്വൈതം, വേദോപനിഷത് ആദിയായവ പിന്‍പറ്റി ആത്മീയമായ ഉത്തരങ്ങളിലൂടെ തുടര്‍ച്ചയെ മഹത്വവല്‍ക്കരിക്കുന്നുണ്ട്. എങ്കിലും വിരുദ്ധമെന്ന് ( അവനിവാഴ്വ് കിനാവ്, കഷ്ടം ) കാല്പനികമായി വേദനിക്കാനാണ് കവിക്കിഷ്ടം.
അന്വയം : “ അയേ (എടോ) അധികതുംഗപദത്തില്‍ ഒരു രാജ്ഞി കണക്ക് നീ എത്ര ശോഭിച്ചിരുന്നിതു. ഇന്നു നിന്റെ ആ ഭൂതിയെങ്ങ്, പുനരെങ്ങു കിടപ്പിത്. ഓര്‍ത്താല്‍ അസംശയം, ശ്രീഭൂവിലസ്ഥിര. ഹാ പുഷ്പമേ ! “ വീണുകിടക്കുന്ന പുഷ്പത്തെ സംബോധനചെയ്തുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. ഈ പ്രകൃത്യുപാത്തം ചൂണ്ടിയുള്ള ചോദ്യം തന്നോടു തന്നെയുമാകാം. മനുഷ്യനെ സംബന്ധിച്ച് പ്രധാനവും സര്‍വ്വചിന്തകളുടേയും ആദിയുമായ ജീവിത/ മരണപ്രശ്നം ചര്‍ച്ചക്കിടുകയാണ്. ഇനി കാവ്യം മുഴുവനും വായിച്ച് ഈ നാന്ദീ ശ്ലോകത്തിലേക്ക് തിരിച്ചു വരാവുന്നതാണ്. അപ്പോള്‍ ഓരോ വാക്കും കൂടുതല്‍ വ്യാപ്തവും ദീപ്തവുമാകുന്നത് അനുഭവിക്കാം. 'ഹാ' എന്ന ആദ്യാക്ഷരമായ വ്യക്ഷേപകം തന്നെയെടുക്കാം. വ്യാക്ഷേപകങ്ങള്‍ വികാരം, അനുഭൂതി, ക്ഷിപ്ര പ്രതികരണങ്ങള്‍ തുടങ്ങിയവയുടെ ശബ്ദ പ്രതിനിധാനങ്ങളാണ്. നിയതമായ അര്‍ത്ഥം അതിനില്ല. പ്രയോഗസന്ദര്‍ഭത്തില്‍ നിന്നുമാത്രമേ അര്‍ത്ഥസാംഗത്യങ്ങള്‍ ഗ്രഹിക്കാനാവൂ. അത് പൂര്‍വ്വവാക്യത്തിന്റെ അര്‍ത്ഥത്തെ അവലംബിക്കുകയും വിവക്ഷക്കനുസരിച്ച് ഭാവപ്രധാനമാക്കുകയും ചെയ്യുന്നു. ഭാഷക്കപ്പുറം വികാര വിക്ഷേപണധര്‍മ്മം നിര്‍വ്വഹിക്കുന്നു. ഈ സാദ്ധ്യതയെ തന്റെ കാവ്യങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തിയ കവി കൂടിയാണ് കുമാരനാശാന്‍. ഈ ശ്ലോകത്തില്‍ പതനത്തിന് ദുരന്തപ്പകര്‍ച്ച നല്കുവാന്‍ ഈ വ്യാക്ഷേപകം ശക്തമാകുന്നു. അനിവാര്യത, ദൈവഗതി, വിധി എന്നൊക്കെ ആശ്വാസം കണ്ടെത്തും വിധം വക്തൃപക്ഷത്തു നിന്നുള്ള നെടുവീര്‍പ്പായും ഈ വ്യാക്ഷേപകം ഭാവഭേദങ്ങള്‍ നേടുന്നുണ്ട്. , കൂടാതെ ഓരോ വായനക്കനുസരിച്ചും ഉചിതമായ പ്രകാശനങ്ങളും സാദ്ധ്യമാകാം.. മൃത്യുവിനോടുള്ള മനുഷ്യപക്ഷ പ്രതികരണങ്ങളിലേതുമാകാമത്. ചര്‍ച്ചകള്‍ കൂടുതല്‍ ദീപ്തമാകട്ടെ. ആശംസകള്‍
30 May at 16:02 · Edited · Unlike · 11
·
Jyothibai Pariyadath കവിത യുടെ ചരിത്ര പശ്ചാത്തലം കുറേക്കൂടി വിശദമാവാനുണ്ടോ? ശ്രീ നാരായണ ഗുരുദേവനുമായി ബന്ധപ്പെടുത്തിയും കവിതയെ ക്കുറിച്ച് വായിച്ച ഓർമ്മ n
ഈ ഒളപ്പമണ്ണക്കവിത നോക്കൂ .
30 May at 10:02 · Edited · Unlike · 8
·
Shoukathali Vp ജ്ഞാനമല്ല അനുഭൂതിയും കല്പനാ വിഹാരവുമാണ് കവികള്‍ക്കും കവിതയ്ക്കും ഏറെ പ്രിയതരം ...
30 May at 09:58 · Unlike · 6
·
Sreekumar Kariyad ഗുരു മരി ച്ചില്ലെങ്കിലും ആശാന് വീണപൂവ് എഴുതാന്‍ കഴിയും.....
30 May at 10:03 · Edited · Unlike · 3
·
Jyothibai Pariyadath അയ്യോ !പേടിക്കണ്ട smile emoticon വീണപൂവിനു അവകാശം പറഞ്ഞതല്ല. smile emoticon Sreekumar
30 May at 10:07 · Edited · Unlike · 2
·
Sreekumar Kariyad ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റിയുള്ള ഈ സംഭ്രമമാണ് കാല്‍പ്പനികകവിതയുടെ തലതൊട്ടപ്പനായി ആശാനെ കണക്കാക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുവരെ ശുഭാപ്തി വിശ്വാസം മാത്രം പ്രചരിപ്പിച്ചിരുന്ന മലയാള കവിതാരംഗത്ത് വന്നുവീണ ആ നീലനിഴല്‍ പിന്നീടുള്ള കാല്‍പ്പനികകവിതാ വിപ...See More
30 May at 10:13 · Edited · Unlike · 7
·
Jyothibai Pariyadath വി സി ബി യെ മറന്നോ ? 1083 വൃശ്ചികത്തിൽ മിതവാദിയിൽ വീണപൂവ് പ്രസിദ്ധീകരിച്ചു.തൊട്ടു പിന്നാലെ 1083 ഇൽ തന്നെ (മിഥുനം- കർക്കടകം എന്ന് കവന കൌമുദി . അവലംബം അക്കാദമിയുടെ വി സി കൃതികൾ ) 'ഒരു വിലാപം ' വെളിച്ചം കണ്ടു.
30 May at 10:23 · Edited · Unlike · 4
·
Sreekumar Kariyad അയ്യൊ.. ക്ഷമിക്കു...ഒരിക്കലുമില്ല....
30 May at 10:18 · Edited · Unlike · 2
·
Jyothibai Pariyadath ശരി .ഇനി ആവർത്തിക്കാൻ ശ്രമിക്കാതിരിക്കുമല്ലോ wink emoticon
30 May at 10:27 · Edited · Unlike · 1
·
Sreekumar Kariyad അശ്രദ്ധകൊണ്ട് പറ്റിപ്പോയതാണ്. വീ സി യെ വായിച്ചിട്ടുണ്ട്...
30 May at 10:28 · Unlike · 2
·
Sreekumar Kariyad വൈസ് ചാന്‍സലര്‍ ഓഫ് ആദി സങ്കട യൂണിവെഴ്സിറ്റി.....
30 May at 10:32 · Edited · Unlike · 5
·
Shoukathali Vp "" ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ........."" എന്ന വയലാറിന്റെ പാട്ടും ഇതേ രസാനുഭൂതി തന്നെ തരുന്നുണ്ട് എനിക്ക് .
30 May at 10:43 · Unlike · 4
·
Chandra Babu ഗുരുവിന് മുംപേ കുമാരു പോകുന്നുണ്ട് Sreekumar Kariyad .
30 May at 10:48 · Unlike · 2
·
Cp Aboobacker വീണപൂവ് ഒരുചെടിയിലായിരുന്നു. ആ ചെടി ചരിത്രമാണ് . തികഞ്ഞ ജാതീയത, സാമൂഹികനവീകരണത്തിന്‍റെ കര്‍മ്മവേദികള്‍, ദേശീയപ്രസ്ഥാനത്തിന്‍റെ പ്രാഭവം ഒക്കെയുണ്ടായിരുന്നു പശ്ചാത്തലമായി
30 May at 12:23 · Edited · Unlike · 4
·
Sujanika Ramanunni അങ്ങനെയാണെങ്കിൽത്തന്നെ , ചെടിയല്ല ചെടിയുൾപ്പെട്ട കാടാണ് ചരിത്രം എന്നല്ലെ സാമൂഹ്യശാസ്ത്രം
30 May at 15:03 · Unlike · 1
·
Cp Aboobacker ആയ്ക്കോട്ടെ. ആ കാട്ടിലെ ചില ചെടികൾ ഞാൻ സൂചിപ്പിച്ചു.
30 May at 15:09 · Unlike · 1
·
Cp Aboobacker ഡോ. പല്പു വിനെ പോലെ അനേകം പൂക്കളുണ്ടായിരിക്കണമല്ലോ അന്ന്.
30 May at 15:11 · Unlike · 2
·
Cp Aboobacker 1083 എന്നാല്‍ ഏഡി ഏതുവര്‍ഷം?
30 May at 16:59 · Like
·
Variath Madhavan Kutty ഇതു് 1190 - അപ്പോൾ 1083 = 1908 ആയിരിക്കണം.
30 May at 17:03 · Like · 2
·
Sujanika Ramanunni 1083+825=AD 1908 is the year of wasteland and Eliot!
30 May at 18:00 · Unlike · 3
·
Chandra Babu ദേശീയ പ്രസ്ഥാനം വീണ പൂവിന്‍റെ കാലത്ത് ക്ലച്ച് പിടിച്ചിരുന്നില്ല കേരളത്തില്‍. ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിത്തുടങ്ങി. സാമ്പ്രദായികമായ രീതിയില്‍ നിന്ന് മാറിച്ചിന്തിക്കുന്ന കവിതകള്‍ പരിചിതമായി.
30 May at 18:11 · Unlike · 3
·
Sujanika Ramanunni ഇംഗ്ലീഷ് വായിച്ചതും പഴേതാ... എലിയട്ട് വേസ്റ്റ്ലാൻഡ് 1908 ൽ എഴുതിയിരുന്നു! എസ്രാ പൗൻഡ് എഴുതിയിരുന്നു! നമ്മ്ൾ പലകാതം പിറകിലായിരുന്നൂന്നല്ലേ...
30 May at 18:15 · Like · 2
·
Cp Aboobacker ആശാന്‍ ഏറെ യാത്ര ചെയ്തിരുന്നു.
30 May at 19:01 · Like · 1
·
Cp Aboobacker My assumption was that wasteland was written in 1922. Can someone clarify?
30 May at 19:08 · Like · 1
·
Sujanika Ramanunni 1922: ശരി. എനിക്ക് പറ്റിയ പിശക് / തിരുത്തുന്നു cp
30 May at 19:37 · Like · 1
·
Cp Aboobacker April is the cruelest month...
30 May at 19:38 · Like · 1
·
Dr.Playiparambil Mohamed Ali Waste Land was written in 1922 as Cp Aboobacker has suggested. It is mentioned in TS Eliot's Collected Poems 1909-1962. Published by Faber and Faber
30 May at 19:44 · Unlike · 2
·
Dr.Playiparambil Mohamed Ali April is the cruelest month, breeding / Lilacs out of the dead land, mixing / Memory and desire............
30 May at 19:47 · Edited · Like · 2
·
Cp Aboobacker I know Dr.Playiparambil Mohamed Ali. Horrors of war induced him to write the quoted line and many other lines in WL.
30 May at 19:47 · Like · 3
·
Dr.Playiparambil Mohamed Ali Yes I know you know Cp Aboobacker
30 May at 19:48 · Like
·
Nandakumar Melethil aassaan ugran kaviyaakunnathu 'kanakkaye' enna prayogam kondaanu..'kanakke nee' ennezhuthiyaal vrutham, thaalam, chollal, ..purakil mutanthi varunna sokam, darsanm, jyathi vyavastha, adwaytham + budhism ..okke paali..interpretations samaadhiyaakum...Plato parannjathu thanne kaaryam..Form aanu bhaavam athava content..roopam bhdramaayal bhavam chilappol dance cheythekkam..(veena poovu pennum karanja vandu aanum enna dwaniyil..)
30 May at 19:59 · Like · 4
·
Sreekumar Kariyad നന്ദന്‍ മംഗ്ലീഷില്‍ എഴുതിയതാ ശരി.. ഒക്കെ പാലി...
30 May at 20:27 · Like
·
Nandakumar Melethil VeenaPoovu atarumbol randu vaakkum veezhumbol otta vaakum aanu..
30 May at 21:03 · Like · 3
·
Sreekumar Kariyad വീണ പാണന്റെയും പൂവ് വാര്യരുടേയുമാണ്....
30 May at 21:19 · Like · 1
·
Param Kv 4, ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ
സര്‍വ്വസ്വതന്ത്ര ബാല്യത്തിനു ശേഷം പഠനകാലം . പകല്‍ പക്ഷികളുടെ ഗാനം ശ്രദ്ധിച്ച് തലയാട്ടി സംഗീതവും രാത്രി നക്ഷത്രങ്ങളെ നോക്കി ലോകതത്വവും പഠിക്കല്‍ . രാത്രി പ്രത്യക്ഷപ്പെടുകയും പകല്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന താരകളെ നോക്കി പഠിക്കുന്നത് ഒന്നാം ശ്ലോകത്തില്‍ പറഞ്ഞ 'ശ്രീ ഭൂവിലസ്ഥിര' എന്ന തത്വം തന്നെയായിരിക്കണം . അതിനാല്‍, തന്നെ കാത്തിരിക്കുന്ന ദുരന്തത്തെ മുന്‍കൂട്ടിക്കാണാനും സമചിത്തതയോടെ സ്വീകരിക്കാനും പൂവിന് കഴിഞ്ഞിരിക്കണം .
30 May at 22:15 · Edited · Like · 4
·
Sreekumar Kariyad ബേബി സുമതിയായ പൂവ്...
30 May at 22:13 · Like · 1
·
Sreekumar Kariyad ബസ്സിലെ കിളികളെക്കൂടിയാണ് ആശാന്‍ സങ്കല്പിച്ചിരിക്കുന്നത്... കാലത്ത് കയറുന്ന ബസ്സിലെ കിളികളോട് മൌനം ആചരിച്ച് പൂ അതിന്റെ ചാരിത്ര്യം സുദൃഢമാക്കി...
30 May at 22:15 · Edited · Unlike · 3
·
Sujanika Ramanunni 1. വീണ്ടും അയേ, നീ എന്ന സർവനാമത്തോടൊപ്പം ചേർത്ത് എഴുതുന്നു.
2. ശരിക്കും ഒരു സാധാരണ രാജകുമാരി... കുട്ടിക്കാലത്ത് ഇത്തിരി പാട്ടുപഠിക്കൽ, കൂടെ ലേശം ഫിലോസഫിയും. പഴയകാലത്തെ ഉന്നതരുടെ സ്കൂളിങ്ങ് ... പക്ഷെ, പഠിക്കുന്നത് കിളികളിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നുമാണ്`. അവരാണ്` ഗുരുക്കൾ. പരിണാമത്തിൽ തന്നേക്കാൾ താഴന്നവരിൽ നിന്ന് പാഠം സ്വീകരിച്ചതിന്റെ കുഴപ്പം അശ്വഥാമാവിന്റെ കഥയിൽ ഉണ്ട്. [ ഭാരതപര്യടനം : മാരാര്`] ചോദ്യങ്ങൾ ചോദിക്കാതുള്ള മൗന പഠനം. പാട്ടെങ്ങനെയാ മൗനമായി പഠിക്കുക ! സശബ്ദമായി പഠിക്കേണ്ട വിഷയമല്ലേ പാട്ട് ? ആശാൻ ചോദ്യം ചോദിക്കുകയും ചോദിപ്പിക്കുകയും ഒക്കെ ചെയ്യും. പൂവ് മൗനമായി പഠിച്ചു എന്നു 'നല്ല കുട്ടിക്ക് ' മാതൃകയെന്ന് ചൂണ്ടിക്കാണിക്കയും ചെയ്യും.
3. മേൽപ്പോട്ട് നോക്കിയിരുന്ന് പഠിക്കുന്ന കുട്ടി ! ' മേപ്പട്ട് നോക്കിയിരിക്കാതെ വല്ലതും പഠിച്ചോ ട്ടോ ' ന്ന് അമ്മ ശകാരിച്ചിട്ടുണ്ടാവും. തെളിവാർന്ന' ആകാശമാണോ താരാജാലമാണോ? താരാജാലത്തിന്ന് ഒരിക്കലും തെളിവില്ലായ്മ ഇല്ല ; ആകാശത്തിനാവും !
4. നാലുപദ്യം എഴുതിയപ്പോഴേക്കും 5 വട്ടം ' നീ ' യും 2 വട്ടം 'അയേ' യും ആവർത്തിച്ചു. പുന: ഒരു പദം വെറുതെയും.
31 May at 05:03 · Unlike · 5
·
Cp Aboobacker അന്നത്തെ ഒരു രീതിയെന്ന് സമാധാനിക്കുകയേ വഴിയുള്ളൂ.
31 May at 05:28 · Unlike · 5
·
Santhosh Varma .
ഗാനം ശീലിക്കുകയും, ലോകതത്വം പഠിക്കുകയും
ചെയ്തു എന്ന നിരീക്ഷണത്തിന്
സാംഗത്യം ഉണ്ട്.
ഗാനം ആസ്വദിക്കണമെങ്കിലും
പരിശീലനം ആവശ്യമാണ്.
ഗാനം ശീലിക്കുന്നവരെല്ലാം
പാട്ടുകാരായിരിക്കണമെന്നില്ല.
തത്വം പഠിക്കുക തന്നെ വേണമെന്നു വരുന്നു.
തെളിവ് താരാജാലങ്ങളുടെ
ബാഹ്യാവസ്ഥയേയാവില്ല
ഉദ്ദേശിച്ചിരിക്കുക. ലോകതത്വം തെളിവു സഹിതം താരകളിൽ നിന്നു
പഠിച്ചു എന്നു കൂട്ടിയാൽ
മതി.
അയേ എന്ന സംബോധനയെ നീയുമായി
കൂട്ടിക്കുഴയ്ക്കണ്ട. നീ പഠിച്ചു, നീ ശീലിച്ചു എന്നൊക്കെയെടുത്താൽ മതി.
എല്ലാ ശ്ലോകത്തിലും പൂവെന്നോ അതിന്റെ പര്യായ പദമോ പറയേണ്ടതില്ല.
സംബോധന പുഷ്പത്തോടെന്ന്
ആദ്യമേ വ്യക്തമാണല്ലോ?
31 May at 05:51 · Unlike · 8
·
Jyothibai Pariyadath രാവിൽ തെളിവാർന്ന താരാജാലം എന്ന് അന്വയിച്ചാൽ ?
31 May at 07:29 · Unlike · 4
·
Cp Aboobacker കവിതവാച്യവും വ്യംഗ്യവും ചേര്‍ന്നതാണ്. സന്തോഷ് വര്‍മ്മ ശരിയായി പറഞ്ഞിരിക്കുന്നു
31 May at 09:08 · Edited · Unlike · 6
·
Jyothibai Pariyadath "കാവ്യസ്യാത്മാ ധ്വനി " .അതെ വാച്യം ഉടലും വ്യംഗ്യം ഉയിരും.
31 May at 08:47 · Unlike · 4
·
Sujanika Ramanunni ശരിയായ വക്യത്തിൽ നിന്നേ ഇതൊക്കെ ഉണ്ടാവൂന്നും ണ്ട്. വാക്യം=കാവ്യം
വാക്യത്തിൽനിന്ന് ഉണ്ടാക്കിയെടുക്കുകയല്ല; ഉണ്ടാവുകയാണ് . ; ഉള്ളതാണ്
31 May at 09:15 · Edited · Unlike · 3
·
Chandra Babu ശബ്ദിക്കാത്ത പൂവിന് മൗനമായി പാട്ട് പഠിച്ചുകൂടെന്ന് വിധിക്കുന്നത് ക്രൂരം.
31 May at 10:01 · Unlike · 5
·
Sujanika Ramanunni ഭിന്നശേഷിക്കാരെ കുറിച്ചുള്ള ചർച്ചയല്ലല്ലോ . ശബ്ദിക്കാതിരിക്കുന്നത് കിളി പറന്നുപോകുമോ ന്ന് പേടിച്ചാണെന്നും പറഞ്ഞു ...
31 May at 10:54 · Unlike · 4
·
Es Satheesan 'അഥ, നീ കാലത്തെഴും കിളികളോട് മൗനമായ് ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി ശീലിച്ചു. അയേ, രാവില്‍ തെളിവാര്‍ന്ന തരാജാലത്തൊടുന്മുഖതയാര്‍ന്നു ഈ ലോകതത്വവും പഠിച്ചു.' മഹാകാവ്യങ്ങളിലെന്ന പോലെ ലക്ഷണയുക്തയായ നായിക തന്നെയാണ് ഇവിടെയും. പൂവിനും നായികക്കും ഇണങ്ങുംവിധം കല്പനകള്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ബാലത്വം പിന്നിട്ട (കൗമാരം)നായിക കലകളിലും ലോകതത്വങ്ങളിലും പ്രാവീണ്യം നേടുന്നതായി പറയുന്നു. കലകള്‍ ഗുരുമുഖത്തു നിന്നു പഠിക്കുകയല്ല, ശീലിക്കുകയാണ്. പ്രഭാതത്തില്‍ കിളികളോട് ഇടചേര്‍ന്ന് ശിരസ്സുമാട്ടി ഗാനം ശീലിച്ചു എന്നോ കിളികളുടെ ഗാനത്തോട് ഇടചേര്‍ന്ന് ശിരസ്സ് ആട്ടുവാന്‍ (നൃത്തം ചെയ്യുവാന്‍ ) ശീലിച്ചു എന്നോ ആകാം. മൗനമായ് എന്ന വിശേഷണം നായികാ പക്ഷത്തില്‍ ശീലിക്കുന്ന(കണ്ടും കേട്ടും അനുകരിച്ചുമാകാം)തിലെ നിരീക്ഷണഗുണത്തെ കുറിക്കുന്നു. ലോകതത്വങ്ങള്‍ രാവിലാണ് അഭ്യസിക്കുന്നത്. അതാകട്ടെ താല്പര്യത്തോടെ പഠിക്കുകതന്നെയാണ്. ഉന്മുഖതയാര്‍ന്ന് എന്നതിന് താല്പര്യപൂര്‍വ്വം എന്നും മേല്പോട്ടു നോക്കിയുള്ള സശ്രദ്ധമായനില എന്നും അര്‍ത്ഥം കൊടുക്കുന്നു. അഭ്യാസമാകട്ടെ തരാജാല (പ്രസിദ്ധന്മാരായ സപ്തര്‍ഷികള്‍ )ങ്ങളില്‍ നിന്നുമാണ്. ഒരു വാക്കും പുറമ്പോക്കിലല്ല.
31 May at 12:17 · Edited · Unlike · 8
·
Sujanika Ramanunni പാഠത്തെ ഒഴിവാക്കുന്ന വ്യാഖ്യാനം
31 May at 11:48 · Like · 1
·
Sreekumar Kariyad വീഴുന്നതിനു മുന്‍പ് അതനുഭവിച്ച ബുദ്ധിമുട്ടുകള്‍...
31 May at 19:03 · Unlike · 2
·
Nandakumar Melethil the mornings that birds singing the flamboyance of light up world, but the silent nights of the stars which evoked the transience of everything that exists..Again Kumarnaasan is a great poet...thirichummarichum anwayichaal nasshtappetunnathu maathramaanu Kavitha..
31 May at 19:19 · Unlike · 2
·
Jyothibai Pariyadath വീണിട്ടും... wink emoticon
31 May at 19:19 · Like
·
Sujanika Ramanunni സതീശൻ സർ:
അറിവ് പഠിക്കുകയാണ് / ശീലിക്കുന്നത് ചര്യകളും
പഠിക്കാനുള്ള താൽപര്യം ഉന്മുഖതയല്ല ഉത്സുകതയാണ്
താരാജാലം സപ്തർഷികൾ ആണോ
ആശാന്റെ റ്റെക്സ്റ്റാണ് ഞാൻ ശ്രദ്ധിച്ചത്
ചർച്ച നമ്മെ കൂടുതൽ സൂക്ഷമതലത്തിൽ ആസ്വദിപ്പിക്കുന്നു.
31 May at 19:37 · Like · 2
·
Nandakumar Melethil veezhalum marnavum azhukhalum prakrithiyude swabhaakithyaanennu parayappetunnu...athinappuram nirsaayode yudham cheytha ella gambeera kavikaludeytum kooteyaanu kumraanaasan...Veenapoovu is a great anthropomorphic metaphor in our poetic vision of the universe (Though Kumaranaasan ran a kind of tile factory, those times :))
31 May at 19:37 · Like · 1
·
Sujanika Ramanunni കാവ്യം ആസ്വദിക്കുക എന്നാൽ 'ഗംഭീരം ' എന്നു വിലയിരുത്തൽ മാത്രമല്ല; ചില പോരായ്മകൾ ഉണ്ടെന്ന് തിരിച്ചറിയലുമാണ്. മികവും പോരായ്മയും പക്ഷഭേദമില്ലാതെ തിരിച്ചറിയുന്നതിലെ ആനന്ദം തന്നെയാണ് കാവ്യാസ്വാദനം. നന്നയി ഇഷ്ടപ്പെട്ടു എന്നു വരുന്നത് കാവ്യം 100% നന്നായി എന്ന വിലയിരുത്തലുമല്ല. നന്നായത് നന്നായി എന്നും നന്നാവാതെ പോയവ തിരിച്ചറിയാനായി എന്നും ഉള്ള ആനന്ദമാണ്
31 May at 19:53 · Like · 2
·
Nandakumar Melethil Kshemendra-nte 'Auchitya Vichāra Charchā 'paalikkuvunnathaanu..AAsanum ariyumaayirikkum..
31 May at 19:59 · Like
·
Es Satheesan Sujanika Ramanunni കാവ്യത്തിലെ ഓരോ വാക്കും കാവ്യഭാഷയാണ്. അത് കാവ്യാര്‍ത്ഥമായിരിക്കും സംവേദനം ചെയ്യുക. മറ്റു അര്‍ത്ഥങ്ങളെല്ലാം വായനക്ക് അടിസ്ഥാനമോ സഹായകരമോ മാത്രമാണ്. അല്ലെങ്കില്‍ കവിതയുണ്ടോ!
31 May at 20:52 · Edited · Like · 2
·
Nandakumar Melethil Kavithakku sesham maathrammanu oro vaakum janikkunnathu...
31 May at 20:52 · Like · 3
·
Chandra Babu Bootany professor പൂവിനെ പഠിക്കുന്നത്പോലെ വീണ പൂവിനെ പഠിക്കരുതേ.
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നുും '' പാടിയതും ഈ കവിയാണ് .
31 May at 20:57 · Unlike · 6
·
Es Satheesan @ Chandra Babu അതെ, വളരെ ശരിയാണ്. കവിതയുടെ ശവമടക്കമായിരിക്കും ഫലം. smile emoticon
31 May at 21:07 · Edited · Unlike · 5
·
Nandakumar Melethil Kazhukanum Kapothavum praasam kondum jeevithum kondum randu paavappetta pakshikalaanu..Vyloppilliyude 'Kaaka' yum Vallathlinte "kozhi' yum pole..kavikalkku avarude moolyavicharam poovilum pakshiyilum prayogikkaam..bec's art is amoral , ultimately..
31 May at 21:10 · Unlike · 3
·
Nandakumar Melethil Vallathol Kozhi..
31 May at 21:10 · Like
·
Param Kv 5. ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു
യൌവനത്തിന്റെ തിരനോട്ടം .ഇവിടേയും വൃത്തത്തിനും പ്രാസത്തിനും വേണ്ടിയുള്ള 'പൂവേ' വിളി അധികപ്പറ്റായി തോന്നുന്നു.
1 June at 00:07 · Like · 4
·
Sujanika Ramanunni ആശാന്റെ കാവ്യജീവിതത്തിലെ പുതിയൊരു ഘട്ടം ആരംഭിക്കുന്നത് വീണപൂവോടെയാണ്`എന്ന് നിരീക്ഷിച്ചവർ ഉണ്ട്. അപ്പോൾ വീണപൂവ് ഒരു തുടക്ക കൃതിയാണ്`. ആ നിലയിലേ വീണപൂവിനെ കാണാനാവൂ . ദുരവസ്ഥയൊഴികെയുള്ള ബാക്കി കാവ്യങ്ങളൊക്കെ തുടങ്ങുന്നത് വീണപൂവിൽ നിന്നാണ്`.
ബോട്ടണി പ്രൊഫസറുടെ ഉപമ, അരസികേഷു .... എന്ന ചൊല്ല് ഒന്നും ആസ്വാദനത്തിന്റെ രീതിശാസ്ത്രത്തിന്ന് തടയിടുന്നില്ല. അകന്മഷമായി സ്ഖലിതങ്ങൾ തിരിച്ചറിയുന്നതും ആസ്വാദനമാണെന്ന് അറിയണം.
1 June at 04:36 · Unlike · 3
·
Sujanika Ramanunni ഇവ്വണ്ണം - ഈവണ്ണം / ഈവണ്ണം അച്ചടിത്തെറ്റാണെന്നു കരുതുന്നു. ഇവ്വണ്ണം - ഇപ്രകാരം എന്നേ ആശാൻ എഴുതിയിരിക്കൂ.
പൂവേ , എന്ന വിളിയിൽ അഭംഗി വ്യക്തം.
അംഗം - ഏകവചനം / ഭംഗികൾ - ബഹുവചനം. എങ്ങനെയാ കൂട്ടിഎഴുതുക? എന്താ അതിന്റെ വ്യാകരണ സാധുത?
ഭാവം പകരുന്നത് കണ്ണലാവില്ലേ ? അതോ മുഖം മുഴുവനും തന്നെ? കണ്ണിൽ ഭാവവും അതിനനുസൃതമായി വദനത്തിൽ രൂപവും അല്ലേ സാധ്യം?
വദനത്തിന്റെ സുപ്രധാന ഘടകമല്ലേ കവിൾ? വദനത്തിൽ ഭാവവും കവിളിൽ കാന്തിയും എന്നു പിരിച്ച് പറയണോ? കവിളൊഴികെയുള്ള വദനത്തിൽ എന്നു കവി കരുതിയിരിക്കുമോ?
അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു . ഏതിൽ ? പുഞ്ചിരി സഞ്ചരിക്കുന്ന ഭാവന ' ഞ്ച ' ക്കുവേണ്ടി മാത്രമാവും. പുഞ്ചിരി പൊഴിക്കുക, പുഞ്ചിരി വിടരുക എന്നൊക്കെ വായിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന പുഞ്ചിരി ആലോചിക്കാൻ വയ്യ. അതും ഏതിൽ? അംഗം മുഴുവനും ? വദനത്തിൽ? കവിളിൽ? ഏതാ ആ 'അത്'?
1 June at 04:38 · Edited · Unlike · 2
·
Santhosh Varma .
പൂവു പോലെയുള്ള ഒന്നിന്റെ
വളർച്ചയെക്കുറിച്ചു പറയുന്നിടത്ത് മറ്റൊരർത്ഥ തലത്തിലെങ്കിൽ പോലും,...See More
1 June at 04:57 · Edited · Unlike · 2
·
Cp Aboobacker ഈവണ്ണം ഇവ്വണ്ണം തന്നെ. രണ്ടും പറയാമെന്നു തോന്നുന്നു. 5ാം ശ്ലോകത്തിലെ 4 വരിയിലും ആദ്യാക്ഷരങ്ങള്‍ ദീര്‍ഘമാണ്. അതിനൊത്താവാം ഈവണ്ണമായത്. പൂവേ വിളി കവിതയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നേയുള്ളു.
1 June at 05:14 · Unlike · 5
·
Param Kv വൃത്തത്തിനു വേണ്ടിയും , അത്ര നിര്‍ബ്ബന്ധമില്ലെങ്കിലും , പ്രാസത്തിനു വേണ്ടിയും വാക്കുകളില്‍ ചില കൌശലങ്ങള്‍ ചെയ്യുക എന്നത് പതിവാണ്, അത് വായനക്കാര്‍ അംഗീകരിക്കുന്നതുമാണ്. (ദ്വിഷ്ടക്കേടാല്‍ വരുവതു പരീഹാരമില്ലാത്തതല്ലോ' -മയൂരസന്ദേശം , പാടത്തൂന്നു വരുന്ന നിന്‍ വരവുകണ്ടേറെക്കൊതിക്കുന്നു ഞാന്‍ -പൂന്തോട്ടത്തു നമ്പൂതിരി) വലിയ അഭംഗിയില്ലെങ്കില്‍ അതൊരു സാദ്ധ്യതയായി കണക്കാക്കുയാണ് വേണ്ടത് എന്നു തോന്നുന്നു. ഇവിടെ ഈവണ്ണവും ഇവ്വണ്ണവും സ്വീകരിക്കാമെന്നു തോന്നുന്നു.
1 June at 17:08 · Edited · Like · 4
·
Chandra Babu ശബ്ദാര്‍ഥങ്ങളുടെ പൊരുത്തമാണ് കവിത. കവി പുതിയ വാക്ക് സൃഷ്ടിക്കും , വാക്കിന് പുതിയ അര്‍ഥം വരുത്തും, വ്യാകരണത്തെറ്റുകളില്‍ പോലും കവിത വിരിയിക്കും.
ഓതി നീണ്ട ജടയുമായി കടിപിടി കൂടിയവരെവിടെ, മഹാകവിയെവിടെ എന്ന് മാത്രം ആലോചിക്കാം.
ചുട്ടെഴുത്തിന്ശേഷം ദ്വിത്വം വരികയോ ചുട്ടെഴുത്തിന് ദീര്‍ഘംവരികയോ ചെയ്യാമെന്നതിന് വ്യാകരണസമ്മതിയുണ്ട്.
അവ്വണ്ണം, അവ്വിധം, അക്കാലം....
''തന്‍മകനമൃതേകാന്‍ താഴോട്ട് നീപതിച്ചതൊക്കെ....'' നിരൂപകര്‍ വലിയ കാവ്യദോഷമായി കൊണ്ടാടിയിരുന്നു കുറെനാള്‍.
1 June at 09:36 · Unlike · 8
·
Sreekumar Kariyad കവിതവായിച്ച് തലചുറ്റുന്നു....
1 June at 09:37 · Like · 2
·
Jyothibai Pariyadath കവിതയെ അത്രയ്ക്കൊന്നും അറിയാത്ത ഒരു കാലം . ഭാവം പകരുക എന്ന പ്രയോഗം ഒരു കവിതയിൽ കേട്ടത് വള്ളത്തോളിന്റെ അച്ഛനും മകളും എന്ന കവിത കഥാപ്രസംഗം ചെയ്യാനായി പഠിച്ചപ്പോഴാണ് .എട്ടാം വയസ്സിൽ കാണാപ്പാഠമാക്കിയ വരികൾ വരച്ചിട്ട ചിത്രം ഒട്ടും മങ്ങാതെ ഇപ്പോഴും ഉള്ളിലുണ്ട് .പിന്നീട് സൌമ്യവും വശ്യവുമായ പുഷ്പസൌന്ദര്യത്തിന്റെ ഭാവം പകരൽ ആശാനിൽ വായിച്ചപ്പോൾ ഓർത്തത് കാറ്റിനെയും കടലിനെയും അടക്കിയ ബ്രഹ്മര്ഷി വിശ്വാമിത്രന്റെ ആ ഭാവപ്പകർച്ചയായിരുന്നു
"
പകർന്നൂ ഭാവം പെട്ടെന്നാക്കാലരുദ്രാകാര
ന്നു,തിർന്നു
മിഴിയിൽ നിന്നെരി തീപ്പൊരി മേന്മേൽ,
വളഞ്ഞൂ പുരികങ്ങൾ ,ചുളിഞ്ഞൂ വാർനെറ്റിത്ത-
ട്ടിളകീലലയുമ,ങ്ങടങ്ങീ കാറ്റെമ്പാടും .!. "
1 June at 10:52 · Edited · Unlike · 11
·
Es Satheesan Sujanika Ramanunni, Santhosh Varma എന്നിവരുടെ കമന്റുകള്‍ ഗൗരവമോ തമാശയോ എന്നൊരു സം ശയം ... smile emoticon
1 June at 18:52 · Edited · Like · 2
·
Chandra Babu Sreekumar Kariyadന് kickആകാന്‍ ഇത്രയൊക്കെയേ ലഹരി വേണ്ടൂ ?
1 June at 19:20 · Like · 3
·
Sujanika Ramanunni Very serious Es S with all respect to Asan and those who are participating here
1 June at 19:30 · Like · 3
·
Sreekumar Kariyad വീണപൂവ് ടച്ചിംഗ്സ് മാത്രം.. ലഹരിക്ക് കൃപാരസമോഹനകള്‍ വിളമ്പുന്ന ഹോട്ട് ഡ്രിംഗ്സ് വേണം....
1 June at 19:36 · Like · 3
·
Santhosh Varma .
എന്റെ കമന്റില് തമാശയൊന്നും ഞാന് ബോധ പൂര്വം ചെയ്തിട്ടില്ല.
1 June at 19:41 · Like · 3
·
Chandra Babu ടച്ചിങ്സ് തൊട്ടപ്പോഴേ തലചുറ്റിയതെന്തേ ?
1 June at 19:45 · Like · 1
·
Param Kv 6. ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.
1 June at 22:36 · Like · 5
·
Sujanika Ramanunni എല്ലാ സുകുമാരഗുണങ്ങൾക്കും ഉപമ ; ശരീരവുമായി ബന്ധപ്പെട്ട സുകുമാരഗുണലിസ്റ്റ് ഡീറ്റൈൽഡ്.... “....... ഭൂമീലുണ്ടോ ?” എന്ന ഒറ്റപ്പദം കൊണ്ട് പഴയൊരു നാടൻ കവി വിസ്തരിച്ചത്....
സുകുമാരഗുണം - സുകുമാര = സൗന്ദര്യമുള്ള / സുകുമാരമായ ഗുണം ? എങ്ങനെയാ അർഥാക്കാ? 'സൗന്ദര്യത്തിന്റെ എല്ലാ ഘടകങ്ങൾക്കും ' എന്ന് എങ്ങിനെ ഈ സമാസത്തിൽ നിന്ന് കിട്ടിക്കാം? ആ ശ്ളോകത്തിന്റെ മൊത്തം സൗന്ദര്യം ഈ ഒറ്റപ്പദം അരോചകമാക്കുന്നുണ്ടോ?
2 June at 04:11 · Unlike · 3
·
Santhosh Varma .
അഴക്, ശുദ്ധി, മൃദുത്വം ഈ മൂന്നു ഗുണങ്ങൾ പരാമർശിച്ച ശേഷം, ആഭയെന്നും, സാരള്യം എന്നു കൂടിപ്പറഞ്ഞിരിക്കുന്നു.
അഴക് എന്ന വാക്കുണ്ടാക്കുന്നതിൽ കവിഞ്ഞ് എന്തെങ്കിലും അനുഭൂതിയുളവാക്കാൻ ആഭയ്ക്കില്ല.
അതുപോലെ തന്നെ മൃദുത്വവൂം സാരള്യവും.
അഞ്ചക്ഷരങ്ങൾ ഉല്പാദനപരമല്ലാതെ വിനിയോഗിച്ചു.
ഒരു പാദത്തിൽ വെറും പതിനാലക്ഷരം മാത്രമുള്ള
വസന്തതിലകത്തെ സംബന്ധിച്ചിടത്തോളം ഓരൊ അക്ഷരവും വിലയുള്ളതാണ്. എഡിറ്റിങ്ങിന്റെ പോരായ്മ തെളിഞ്ഞു കാണുന്നു.
താരുണ്യത്തിന്റെ അവസ്ഥാ വിശേഷങ്ങൾ അനുവാചകനിലേക്ക് എത്തിക്കുന്നതിൽ ശ്ലോകം വിജയിച്ചിട്ടുണ്ട്.
2 June at 04:23 · Edited · Unlike · 4
·
Jyothibai Pariyadath കേവലം പര്യായ പദങ്ങൾ കൊണ്ടുള്ള കളി എന്ന മട്ടിലുള്ള വിശകലനം ശരിയോ ? "വാനമേ ഗഗനമേ വ്യോമമേ സുരസിദ്ധസ്ഥാനമേ വിഹായസ്സേ നഭസ്സേ നമസ്കാരം "എന്ന് വള്ളത്തോൾ എഴുതുമ്പോൾ അത് വെറും പര്യായപദങ്ങൾ ഉപയോഗിച്ചുള്ള കളിയായിരുന്നില്ല .വാക്കിന്റെ മർമ്മം കണ്ടറിയുന്ന കവി ഓരോ വാക്കിന്റെയും സൂക്ഷ്മാർത്ഥതലതിലെയ്ക്കി റങ്ങിയാവും ഏറ്റവും യോജിച്ച വാക്കു തിരഞ്ഞെടുക്കുക.വൃത്തവും പ്രാസവും ഒപ്പിക്കാനുള്ള കൌശലങ്ങൾ, ഇല്ലെന്നല്ല..പക്ഷെ എല്ലായിടത്തും അതങ്ങനെയാവും എന്ന് തോന്നുന്നില്ല. ഒരു വാക്കിന്റെ പര്യായ പദങ്ങളിൽ ഓരോന്നും ചിന്തകളിൽ ഓരോ ചിത്രമാണ് കൊണ്ടുവരിക. .അഴക് എന്നത് glamour ആയും ശുദ്ധി cleanliness ആയും മൃദുത്വം റെന്ടെര്നെസ്സ് ആയും ആഭ beauty ( പ്രകാശം പരത്തുന്ന സൌന്ദര്യം എന്ന് കൂടുതൽ) ഒക്കെ കാണാം .( ഞാനുപയോഗിച്ച ആംഗലപദ ങ്ങൾ തത്സമം ആവണം എന്നില്ല പറഞ്ഞത് സമർഥിക്കാനുള്ള ഉദാഹരണം എന്നേയുള്ളൂ ) . എന്ന സുകുമാരഗുണങ്ങൾ എന്ന് പയോഗിച്ചത് വെറുതെയാവില്ല. സുകുമാരഭാവം ഉണ്ടാവുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ഇപ്പറഞ്ഞ സൌന്ദര്യമാനകങ്ങൾ കൃത്യമായും സന്നിവേശിക്കുമ്പോ ഴാകാം. അതുകൊണ്ട് തന്നെയാണ് "നവയൌവനം വന്നു നാൾതോറും വളരുന്ന' പൂവിന്റെ ആ തലയെടുപ്പ് " തെളിവായി ഉളളിൽ കാണാൻ അനുവാചകന് കഴിയുന്നതും.
2 June at 09:02 · Edited · Unlike · 8
·
Jyothirmayi Sankaran വാനമേ.. ഗഗനമേ.. വ്യോമമേ.. സുരസിദ്ധ സ്ഥാനമേ.. വിഹായസ്സേ.. നഭസ്സേ നമസ്ക്കാരം! എന്നല്ലേ?
2 June at 08:21 · Unlike · 4
·
Sreekumar Kariyad അതെ. ഒരു പര്യായം മറ്റേ പര്യായത്തിന്റെ മുന്നില്‍ നിന്നാലും പിന്നില്‍ നിന്നാലും വൃത്തം തെറ്റും....
2 June at 08:23 · Like · 2
·
Chandra Babu സുകുമാര ഗുണങ്ങള്‍ തെല്ലുമില്ലാതെ കവിത വായിച്ചാല്‍ പര്യായങ്ങളേ കാണൂ. കവിക്ക് പര്യായങ്ങളില്ല. ഓരോ വാക്കും പകരമില്ലാത്തതാണ്.
'വാഗര്‍ഥാവിവ സംപൃക്തൗ' എന്നൊക്കെ അറിഞ്ഞിരിക്കേണ്ടേ ?
2 June at 19:43 · Edited · Unlike · 6
·
Sreekumar Kariyad ആശയങ്ങളോടൊപ്പം കവിതയില്‍ നിലനില്‍ക്കുന്ന ശില്‍പ്പസൌകുമാര്യത്തിന് പൂര്‍ണത തികയ്ക്കാന്‍ ചിലപ്പോള്‍ അര്‍ത്ഥമില്ലാത്ത വാക്കും അലങ്കാരമായി അണിനിരക്കും...
2 June at 08:41 · Unlike · 3
·
Chandra Babu അദ്ദല്ലേ കവിത്വം !
2 June at 08:51 · Unlike · 3
·
Sreekumar Kariyad വള്ളത്തോളിന്റെ പര്യായങ്ങള്‍ പാഴാകാറില്ല എന്നാണ് ഞാന്‍ പറഞ്ഞുവന്ന്ത്.....
2 June at 08:58 · Edited · Unlike · 5
·
Jyothibai Pariyadath നന്ദി ജ്യോതിച്ചേച്ചി .ഓർമ്മ പിശകി. ആദ്യം ശരിയായി എഴുതി .സംശയിച്ചു തിരുത്തി. ദാ വീണ്ടും തിരുത്തുന്നു. Jyothirmayi Sankaran
2 June at 09:02 · Edited · Like · 3
·
Cp Aboobacker വാക്കുകളാണ് കവിത. വാക്കുകളുടെ സംയോജനം. കവി ഓരോ വാക്കിനും കല്പിക്കുന്ന അര്‍ത്ഥത്തിലേക്ക് ചെന്നെത്താനാവണം. മാസ്റ്റേഴ്സിന്‍റെ കാര്യത്തിലതേ വഴിയുള്ളു. കവിത ഫയൽ നോട്ടല്ലല്ലോ.
2 June at 09:35 · Unlike · 6
·
Sreekumar Kariyad കാലമനുസരിച്ച് വാക്കുകളുടെ അര്‍ത്ഥധ്വനികള്‍ മാറും........ ഓരോ വായനയും ഓരോ കാലത്തും പുതുക്കപ്പെടുന്നതങ്ങനെയാകാം...
2 June at 09:37 · Unlike · 3
·
Cp Aboobacker ആവാം
2 June at 09:39 · Unlike · 3
·
Chandra Babu ആലോചനാമൃതം.
2 June at 09:48 · Unlike · 2
·
Sreekumar Kariyad ലോചനാമൃതങ്ങളായ കാഴ്ച്ചകള്‍ കൊണ്ടും കവിത ആസ്വാദ്യമാകുന്നു....
2 June at 09:50 · Like · 2
·
Jyothibai Pariyadath അന്തർലോചനാമൃതമായ അപാരത
2 June at 09:55 · Edited · Unlike · 6
·
Sreekumar Kariyad ആ അപാരതയുടെ വെട്ടത്തില്‍ പൂവ് വീഴുകയും വാഴുകയുമൊന്നും ചെയ്യുന്നില്ല... ഗുരുവത് ജ്ഞാനം കൊണ്ടറിഞ്ഞു. ശിഷ്യന്‍ പുഷ്പബാണവിലാസത്തില്‍ ആമഗ്നനായി...
2 June at 09:56 · Unlike · 4
·
Jyothibai Pariyadath wawh ! smile emoticon
2 June at 09:58 · Edited · Unlike · 2
·
Jyothibai Pariyadath .ഗുരു നടന്നദൂരം( കാലം )നടന്നു തീര്ക്കാൻ ആയതുമില്ല . എന്നാലും എല്ലാ സാധ്യതകളും വിഷയമാവുന്നുണ്ടല്ലോ
2 June at 10:36 · Edited · Unlike · 2
·
Sreekumar Kariyad അപാരത ദു:ഖത്തിന്റെ രൂപത്തിലാണ് - ആനന്ദരൂപത്തിലല്ല- ആശാന് പ്രത്യക്ഷപ്പെട്ടതെന്ന് തോന്നുന്നു, ബുദ്ധനെപ്പോലെ..
2 June at 10:03 · Unlike · 3
·
Sujanika Ramanunni വാഗാർത്ഥവിവ സം പൃക്തോ - ന്നാരാ പറഞ്ഞത് സർ?Chandra Babu
2 June at 18:14 · Edited · Like · 2
·
Santhosh Varma .
"വാഗര്ത്ഥാവിവ സമ്പൃക്തൌ
വാഗര്ത്ഥ പ്രതിപത്തയേ
ജഗദപ്പിതരൌ വന്ദേ
പാര്വതീപരമേശ്വരൌ"
രഘുവംശത്തിലെ ആദ്യശ്ലോകം.
പാര്വതീപരമേശ്വരന്മാര്
ദ്വിവചനമായതു കൊണ്ട്
അവരെ വിശേഷിപ്പിക്കുന്ന
പദവും ആ വചനത്തില്
തന്നെ വേണം.
3 June at 00:57 · Edited · Unlike · 4
·
Ajayakumar KJ ചർച്ച.കൊള്ളാം . പക്ഷെ എല്ലാം കൂടി കലങ്ങിമറിഞ്ഞ് ഒരു കുഴച്ചിൽ ...
2 June at 20:36 · Unlike · 3
·
Sreekumar Kariyad ജലാശയഗംഭീരനുമാണ് ആശാന്‍.....
2 June at 20:51 · Unlike · 2
·
Suma Rajasekharan "ജഗദത് പിതരൌ" അല്ലെSanthosh Varma
2 June at 20:53 · Like · 2
·
Sreekumar Kariyad ആനപ്പുറത്തിരിക്കുന്ന അച്ഛനെ വന്ദിക്കുന്നു..( ..ഗജദപ്പിതരൌ വന്ദേ..)
2 June at 20:55 · Like · 2
·
Suma Rajasekharan അക്ഷരപ്പിശാചാ കരിയാടെ,
2 June at 20:58 · Like · 2
·
Chandra Babu ആമാശയഗാംഭീര്യമാണ് ചിലര്‍ക്ക് .
2 June at 21:32 · Unlike · 3
·
Param Kv 7. വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.
വൈരാഗ്യമേറിയവൻ സന്യസിയാവാം, വൈദികൻ ആവുമോ? അതു മാറ്റി നിർത്തിയാൽ ജീവിതത്തിൽ നിന്നും ഓടിപ്പോകുന്നവനും ജീവനുവേണ്ടി ഓടുന്നവനും പൂവിന്റെ ഭംഗി നോക്കി നിന്നുപോകും എന്ന നിരീക്ഷണം മനോഹരമായിരിക്കുന്നു!
2 June at 23:04 · Like · 3
·
Santhosh Varma .
ജഗദത് പിതരൌ ( ഉച്ചാരണം ജഗദപ്പിതരൌ)
ഗജ എന്ന് അശ്രദ്ധ മൂലം സംഭവിച്ച കൊട്ടു തെറ്റ് ( Typographical mistake )
തിരുത്തിയിട്ടുണ്ട്.
നന്ദി Suma Rajasekharan
3 June at 01:15 · Edited · Unlike · 4
·
Sujanika Ramanunni ആസ്വാദന ചർച്ചയിൽ പങ്കെടുക്കുന്നത് പ്രതിപക്ഷ ബഹുമാനത്തോടെയും ആശാനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുമാണ്`. കവിത ആസ്വദിക്കതന്നെയാണ്`. സ്‌ഖലിതങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കാവ്യത്തെ അപ്പാടെ തിരസ്കരിച്ചുകൊണ്ടല്ല. ഓരോ ശ്ളോകങ്ങളെടുത്തുള്ള പരിശോധന. മുൻ ശ്ലോകവുമായോ പിൻ ശ്ളോകവുമായോ ബന്ധിപ്പിക്കുന്നില്ല. അത് മറ്റൊരു എക്സർസൈസ് ആണ്`. കാവ്യത്തെ സമഗ്രമായി കാണണം എന്നറിയാത്തവരല്ല നമ്മൾ. ഒറ്റയൊറ്റയായി നോക്കുമ്പോൾ വാക്കും വരിയും ശ്രദ്ധയിൽ പെടണം. അന്വയവും അർഥവും ഒക്കെ സൂക്ഷ്മമായി കാണാൻ കഴിയുന്നത് അപ്പോഴാണ്`. ഭാഷാപരമായ സൂക്ഷ്മത അപ്പോഴാണ്` ഉണ്ടാവുന്നത്. ആത്യന്തികമായി കൃതിയുടെ സമഗ്ര സൗന്ദര്യത്തിൽ ചെറിയ ചെറിയ പിഴവുകളൊന്നും നമുക്ക് ശ്രദ്ധിക്കേണ്ടിയും വരില്ല.
നമ്മുടെ വാദങ്ങളും യുക്തികളും സൗന്ദര്യസങ്കൽപ്പങ്ങളും വിശദമാക്കുന്നതിലൂടെ നമുക്കും ഇതൊക്കെ ശ്രദ്ധിക്കുന്നവർക്കും ചിലപ്പോൾ ഗുണം ചെയ്യും. നസ്യം സുജനമര്യാദയിൽ പെടുന്നില്ല .
3 June at 09:28 · Edited · Unlike · 4
·
Sujanika Ramanunni വൈരാഗി സന്യാസിയാണ്`. വൈദികർ പൊതുവെ വൈരാഗികളാവണമെന്നില്ല. വൈരാഗിയായ ഒരു പ്രത്യേക വൈദികനെ ആശാൻ മനസ്സിൽ കണ്ടിട്ടുണ്ടാവുമോ?
'നേരേ വിടർന്നു വിലസിനിൽക്കുന്ന' വളെ ആരായാലും നോക്കി നിന്നിരിക്കും എന്നേ ആശാൻ പറയുന്നുള്ളൂ... ഉറപ്പില്ല. ഉറപ്പില്ലാത്തതുകൊണ്ടുതന്നെ ഈ പ്രസ്താവനക്ക് അത്രയേ പ്രാധാന്യവുമുള്ളൂ.
പൂവിന്റെ വിലാസിനീത്വം ഉറപ്പിച്ചു പറയുന്ന ആശാൻ 'മിഴിയുള്ളവനെ' ക്കുറിച്ച് ഉറപ്പ് പറയുന്നില്ല. സ്ത്രീയെക്കുറിച്ച് 'വിലാസിനീത്വത്തിൽ ' ഉറപ്പും പുരുഷനെക്കുറിച്ച് ' ക്കാം ' എന്ന് ഉറപ്പില്ലായ്മയും സൂചിപ്പിക്കുന്നത് വീണ്ടും പെണ്ണിനെ കുറ്റപ്പെടുത്തലായേ വരൂ.. അല്ലേ?
3 June at 04:09 · Unlike · 5
·
Santhosh Varma .
മരണവുമായി ബന്ധപ്പെട്ട
പാശ്ചാത്യവും, പൌരസ്ത്യവും
ആയ ചില തത്വചിന്തകളെ തന്റെതായ രീതിയിൽ സമന്വയിപ്പിച്ച് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കുമാരനാശാൻ " വീണപൂവ് " രചിച്ചിരിക്കുന്നത്.
കവിതയ്ക്ക് രൂപം
നൽകുന്നതിനാണ് മറ്റു കാര്യങ്ങളൊക്കെ പറഞ്ഞിട്ടുള്ളത്. ഈ വരി
കളൊക്കെ എഴുതുമ്പോഴും
അദ്ദേഹത്തിന്റെ മനസ്സിൽ
ആ മുഖ്യ വിഷയം തന്നെയായിരിക്കും അലയടിച്ചിട്ടുണ്ടാകുക.
വേണ്ടത്ര അവധാനതയില്ലാതെ
ഈ ഭാഗം കൈകാര്യം ചെയ്തതു കൊണ്ടാവണം
" വൈരാഗ്യമേറിയ വൈദികൻ " മുതലായ പ്രയോഗ വൈകല്യങ്ങൾ ഉണ്ടായത്.
ഏതായാലും പൂവിന്റെ ഭംഗി
എല്ലാവരെയും ആകർഷിക്കുന്നതാണ്
എന്ന ആശയം ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
3 June at 05:21 · Edited · Unlike · 4
·
Jyothibai Pariyadath വേണ്ടത്ര അവധാനതയില്ലാതെ ?
3 June at 04:28 · Like · 2
·
Cp Aboobacker ഈ ചര്‍ച്ചയില്‍ പലരും വ്യംഗ്യം മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. പൂവിനെ പൂവായും മാനിനിയായും ഔചിത്യപൂര്‍വം കാണാനാവണം. വൈരാഗ്യമേറിയ വൈദികനുപോലും എന്ന അര്‍ത്ഥമാണ് ആദചയവരിയില്‍ ഞാൻന്‍ വായിക്കുന്നത്. ഏതു വൈദിക നും നല്ല പൂവൊന്ന് നോക്കിപ്പോവും. വൈരിയും ഭീരുവുമെല്ലാം അഴകാര്‍ന്ന പെണ്‍മണിയെയും ഒന്നുനോക്കിപ്പോവും. ഇന്നത്തെ ഒരുപ്രയോഗമുണ്ടല്ലോ അരിയാഹാരം കഴിക്കുന്നര്‍
എന്ന ഒന്ന്... അതുപോലെ
കണ്ണുള്ളവര്‍ നോക്കിപ്പോവുമെന്ന് വിവക്ഷ.
3 June at 05:18 · Unlike · 6
·
Sreenadhan Sivarama Pillai പൂവിന്റേയും മഴവില്ലിന്റേയും കവിതയുടേയും ഒക്കെ നൈസർഗ്ഗിക സൗന്ദര്യത്തിലേക്കാണ് പ്രധാനമായും കണ്ണു ചെല്ലേണ്ടത് . അപഗ്രഥനങ്ങൾ, ഭാഷാപ്രയോഗങ്ങളിലെ ഔചിത്യങ്ങളെക്കുറിച്ചുള്ള വിചാരങ്ങൾ ഒക്കെ അഭിനന്ദനീയമാണെങ്കിലും.
3 June at 05:51 · Unlike · 4
·
Chandra Babu വൈരാഗ്യമേറിയതിലെ വൈകല്യം ഒന്ന് വിശദീകരിക്കാമോSanthosh Varma
3 June at 06:01 · Unlike · 1
·
Santhosh Varma .
വൈരാഗ്യം എന്ന വാക്കിന്
ഭൌതിക വിഷയങ്ങളിലുള്ള
വിപ്രതിപത്തി എന്ന അര്ത്ഥമേ
ഇവിടെ എടുക്കാൻ സാധിക്കുന്നുള്ളു. വൈദികൻ എന്ന വാക്കിന്
വേദം കൈകാര്യം ചെയ്യുന്നവൻ എന്നും.
ലോകത്തിലെ ഏറ്റവും സുന്ദരമായ കാവ്യങ്ങളാണ്
ഭാരതീയ വേദങ്ങൾ . അതു പഠിച്ചൊരാൾ വിരാഗിയാകാൻ ഒരു സാദ്ധ്യതയുമില്ല. മറിച്ചാണ് അനുഭവ സാക്ഷ്യവും.
ഇനി പള്ളിയിലെ അച്ചനെയാണുദ്ദേശിച്ചതെങ്കിൽ, കുഞ്ഞാടുകളുടെ ഭൌതിക ജീവിതം നന്നാക്കലു
തന്നെയാണ് അവിടെയും
പ്രധാന ധർമ്മം.
വൈരാഗ്യത്തിന് അവിടെയും പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
സന്യാസി എന്നർത്ഥം വരുന്ന ഒരു വാക്കായിരുന്നു
അവിടെ വേണ്ടിയിരുന്നത്.
3 June at 07:09 · Edited · Unlike · 3
·
Sreekumar Kariyad ഭൌതികാസക്തി വെടിഞ്ഞ വേദജ്ഞന്‍ എന്നാണ് കവി ഉദ്ദേശിച്ചത് വൈദികന്‍ എന്ന വാക്കിന് അനൌചിത്യം കാണുന്നില്ല. വേദമറിയുന്നവന്‍ ബ്രഹ്മത്തെയാണല്ലോ അറിയുന്നത്. പള്ളീലച്ചനാണെങ്കിലും സന്ന്യാസം തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.
3 June at 06:53 · Unlike · 3
·
Jyothibai Pariyadath വൈരാഗ്യം ഇന്ദ്രിയ നിഗ്രഹത്തിന്റെ എന്നപോലെ ഇന്ദ്രിയ സംയമത്തിന്റെ അവസ്ഥയുമായിക്കൂടെ ?വേദം അറിയുന്നവരാണ് വൈദികർ വേദം എന്നതുപോലും വാച്യാർ ത്ഥത്തിൽ എടുക്കേണ്ട ഒന്നല്ല ഇവിടെ . 'പൂജ്യരാം വൈദി കന്മാരെ ' എന്ന് ദുരവസ്ഥയിൽ ആശാൻ ഉപയോഗിക്കുന്നത് ഓർക്കണം. അവിടെ അത് ബ്രാഹ്മണ്യത്തോടും പൌരോഹിത്യത്തോടും കൂടുതൽ ചേരുന്നു .വിരക്തന് എല്ലാ കാഴ്ചകളും ഒരുപോലെയാണ് . അയാൾ പോലും രണ്ടാമതൊന്നു നോക്കുന്ന അഴക്., ശത്രുവിനെ തിരിഞ്ഞു നിന്നെതിർക്കതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവനാണ് ഭീരു .അയാൾക്ക് സ്വന്തം ജീവരക്ഷയല്ലാതെ മറ്റൊരു കാഴ്ചയില്ല. അയാള് പോലും നോക്കുന്ന സൌന്ദര്യം.( ഉഴറി യോടുന്ന ഭീരുവിനെയും അയാളെ തുരത്തി എത്തുന്ന വൈരിയെയും കാണാമല്ലോ വ്യക്തമായി. .വാക്കിന്റെ മായാജാലം ആണത് )
അവ്വണ്ണം സുന്ദരിയാണ് ആശാന്റെ പെണ്‍പൂവ് .
(നടേ പറഞ്ഞ രണ്ടു കൂട്ടരും കണ്ണ് സൗന്ദര്യം കാണാൻ ഉപയോഗിക്കാറില്ല . അതുകൊണ്ട് കണ്ണുള്ള കുരുടന്മാർ ആണവർ. എന്ന് പിന്നെയും വായിച്ചു വായിച്ചു പോകാം )
പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ മാഷേ ? കണ്ണുള്ളവർ നോക്കും കാണും ആസ്വദിക്കും. . smile emoticon
3 June at 07:18 · Edited · Unlike · 7
·
Sreekumar Kariyad ഇവര്‍ രണ്ടുപേരും പൂവിനെ നോക്കും എന്നതൊ രാരോപണമായും തോന്നുന്നു....ഇവിടെ പൂവിനെ സുന്ദരി എന്നുതന്നെയാണ് ആശാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ..
3 June at 07:00 · Edited · Unlike · 2
·
Jyothibai Pariyadath ഒരിക്കലും അതൊരു ആരോപണമല്ല . നോക്കിപ്പോവും എന്നാണ് സൂചന
3 June at 07:04 · Like · 2
·
Sreekumar Kariyad രണ്ടുപേരും പൂവിനെ നോക്കുകമാത്രമേ ചെയ്യുന്നുള്ളുവെന്ന് തോന്നുന്നു.. അവര്‍ക്കതില്‍ മമതയുണ്ടാവുമോ?....
3 June at 07:22 · Unlike · 2
·
Cp Aboobacker ഏതു വിരക്തനും നോക്കിപ്പോവും ഏതുവൃത്തിയിലേര്‍പ്പെട്ടവനും നോക്കിപ്പോവും ആരായാലും നോക്കിപ്പോവും. വൈദികന്‍ വേദജ്ഞാനിയായാലും അനുഷ്ഠാനകനായാലും നോക്കിപ്പോവും. ഇത് നോക്കാത്ത കടുക്ട്ടി മനസ്സുള്ളവന്‍ അന്ധന്‍ തന്നെ, സംശയമില്ല.
3 June at 07:35 · Unlike · 6
·
Cp Aboobacker മമതയോ കൊതിയോ കാമമോ തോന്നാതെ വെറുതെ, വെറും വെറുതെ, പൂവിനെ വീക്ഷിക്കാം. സുന്ദരിയേയും. എത്രസുന്ദരമെന്ന ഒരത്ഭുതപ്പെടലും നിശ്ശബ്ദമായി നടക്കാം. യാത്ര കളില്‍ ജീവിതബന്ധങ്ങളിലറിഞ്ഞെടുത്ത ബോധ്യമാണിതു കവിക്ക്.
3 June at 07:44 · Edited · Unlike · 7
·
Chandra Babu ആശാന് വൈദികരോട് വിശേഷിച്ച് വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല. വൈദികര്‍ക്ക് ലൗകികതാല്പര്യമില്ല എന്ന വിവക്ഷയേ ഉള്ളൂ. വേദം പഠിച്ചവരില്‍ ലൗകിക ജീവിതതാല്പര്യമുള്ളവര്‍ കാണുമായിരിക്കും. പ്രകൃതത്തില്‍ ഉദ്ദേശിക്കുന്നത് മറിച്ചുള്ള വൈദികരെയാണ്. Thing of beauty is joy for ever എന്നതിന്‍റെ ഉചിതമായ വിപുലനം.
3 June at 09:06 · Like · 6
·
Sujanika Ramanunni Edited and removed name CB
3 June at 09:29 · Like · 1
·
Sujanika Ramanunni മിഴിയുള്ളവർ നിന്നിരിക്കാം' എന്നേ ആശാൻ പറഞ്ഞിട്ടുള്ളൂ. നിന്നിരിക്കും' ന്ന് പറയാൻ അറിയാത്തതുകൊണ്ടവില്ല. ഉറപ്പില്ലാത്തതുകൊണ്ടാണ്. സൗന്ദര്യത്തേക്കാൾ വിലാസത്വത്തിലാണ് ഊന്നൽ. സൗന്ദര്യാസ്വാദനത്തേക്കാൾ ഊന്നൽ മറ്റു ചിലതിലാണ്. വൈരാഗിയും ഭീരുവും അതിനു മാനസികമായി പറ്റാത്തവരുമാണ്. അതല്ലേ നിന്നിരിക്കാം ന്ന ഉറപ്പില്ലായ്മ? 'നിന്നിരിക്കും' ന്ന് പറയേണ്ട ന്നന്ന്യാ..ആശാൻ ഉറപ്പിച്ചത്.
3 June at 09:41 · Unlike · 2
·
Kanam Sankara Pillai കുഴിത്തുറ സി.എ അയ്യപ്പന്‍ പിള്ളയുടെ പ്രസൂനച്ചരമം എന്നകവിതയുടെ അനുകരനമെന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ എന്ന ക്രിമിനോലജിസ്റ്റ്(PhD Thesis of dr .adoor surendran PhD
3 June at 09:45 · Unlike · 5
·
Kanam Sankara Pillai dr.surendran is there in FB
3 June at 09:46 · Like · 1
·
Kanam Sankara Pillai https://www.facebook.com/dr.adoor.surendran?fref=ts
Dr Adoor Surendran
o Adoor, India
· 270 mutual friends
Add Friend
o
o
3 June at 09:47 · Unlike · 1
·
Jyothibai Pariyadath "ഉറപ്പില്ലായ "എന്ന ഋണാത്മക സമീപനത്തെക്കാൾ "സാധ്യത" എന്ന ധനാത്മകസമീപനമല്ലേ ശരി? പിന്നാലെ വരുന്ന.
"ചേ തോഹരങ്ങൾ സമജാതികളാം സുമങ്ങ - -
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ -
മേതോ വിശേഷ സുഭഗത്വവുമാർന്നിരിക്കാം "
"അന്നൊപ്പമാണഴകു കണ്ടു വരിച്ച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതിൽനിന്നനുരാഗമോതി-
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗ രാജൻ '
" ആപത്തെഴും ....... സാഹസികനിങ്ങനെയെങ്ങുമുണ്ടാം "
കല്പദ്രുമത്തിനുടെ കൊമ്പിൽ.... "
എന്നീവരികളെല്ലാം ആ രീതിയിൽ സമീപിക്കേണ്ട ഒന്നാണെന്ന് ഉറപ്പല്ലേ ?
(അങ്ങനെയെങ്കിൽ ആ ഉറപ്പില്ലായ) "അങ്ങനീപ്പോ ഉറപ്പിക്കുന്നില്ല '" എന്ന് ആദ്യം തീരുമാനിച്ച കവി പിന്നീടെന്തേ മാറ്റിച്ചിന്തിക്കുന്നു എന്നും ചോദ്യമുണ്ടാവാം.അവിടെ എത്തട്ടെ എന്ന് വിചാരിക്കാനും ന്യായം തോന്നുന്നില്ല. ഒറ്റശ്ലോകങ്ങളെ യാണ് വിശകലന വിധേയമാക്കുന്നത് എങ്കിൽപ്പോലും. കവിതയുടെ സമഗ്രഭാവം കൂടി കണക്കിലെടുക്കെണ്ടതുണ്ടല്ലോ
3 June at 11:08 · Edited · Like · 7
·
Chandra Babu കാല്പനിക കവികള്‍ സന്ദേഹികളാണ്.
3 June at 11:59 · Like · 3
·
Sreenadhan Sivarama Pillai പ്രസൂനച്ചരമം ആദ്യമായി ശ്രദ്ധിക്കുകയാണ്. നന്ദിKanam Sankara Pillai വീണപൂവ് ഈ കാവ്യത്തെ പിൻപറ്റുന്നതായി തോന്നുന്നുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു.
3 June at 14:49 · Like · 2
·
Variath Madhavan Kutty പ്രസൂനച്ചരമം വായിച്ചു നോക്കട്ടെ. ആദ്യമായി കേൾക്കുകയാണ്.
3 June at 15:55 · Like · 1
·
Jyothibai Pariyadath പ്രസൂനചരമം എന്നല്ലേ ? ( ' ച ' യ്ക്ക് ഇരട്ടിപ്പ് വേണ്ടല്ലോ )
3 June at 16:02 · Edited · Like · 2
·
Santhosh Varma .
ഈ ചര്ച്ചയുടെ തുടക്കത്തില് തന്നെ
ശ്രീ. സീ വീ പീ നമ്പൂതിരി
പ്രസൂനച്ചരമമാണ് വീണപൂവിന് പ്രചോദനമായത് എന്ന്
അഭിപ്രായപ്പെട്ടിരുന്നു.
3 June at 16:07 · Like · 1
·
Santhosh Varma .
കടലില് നിന്നു പിടിക്കുന്ന മീനിന് മുക്കുവന് പറയുന്നതാണ് പേര്.
കവിതയ്ക്ക് കവി പറയുന്നതും.
Jyothibai Pariyadath
3 June at 16:09 · Unlike · 1
·
Jyothibai Pariyadath കവി അങ്ങനെ പറഞ്ഞിട്ടുണ്ടോ? എടുത്തെഴുതിയതിലെ തെറ്റാണെങ്കിൽ ? നോക്കട്ടെ
3 June at 16:27 · Edited · Like · 1
·
Jyothibai Pariyadath ആ കവിതയെക്കുറിച്ചു കേട്ടിരിക്കുന്നു. ഇപ്പോൾ വായിച്ചു. ചില താരതമ്യങ്ങൾ ശ്രീ അടൂർ സുരേന്ദ്രന്റെ ലേഖനത്തിലുണ്ടല്ലോ ആശയ സാമ്യത സ്പഷ്ടമാണ്. . പേര് പ്രസൂനചരമം എന്ന് തന്നെയാണ് Santhosh Varma
3 June at 16:25 · Edited · Like · 5
·
Santhosh Varma .
പ്രസൂനച്ചരമം എന്നാണു
കേട്ടിരിക്കുന്നത്.
3 June at 16:37 · Like · 1
·
Jyothibai Pariyadath ' പ്രസൂനചരമം" ഗൂഗിൾ തിരച്ചിലിൽ വെറുതെ കൊടുത്തു നോക്കി. ചിന്താവിഷ്ടയായ സീതയ്ക്ക് നേരെ നീളുന്ന വിരലുകളും കണ്ടു
3 June at 17:27 · Edited · Unlike · 5
·
Sreekumar Kariyad ഇനി ആ പൂ വീണതിനെപ്പറ്റിയും കടിപിടി കൂടാം.....
3 June at 20:03 · Unlike · 2
·
Chandra Babu പഞ്ച ചാമരത്തെ പഞ്ചച്ചാമരമാക്കരുതേ.
3 June at 20:24 · Edited · Unlike · 2
·
Param Kv 8. മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും
'തെല്ലോ' എന്ന രൂപം അത്ര വ്യക്തമല്ല. കൊതിച്ചു അനുഭവാർത്ഥികൾ എന്നാണോ മനസ്സിലാക്കേണ്ടത്? ചിത്രമല്ലത് എന്നാൽ?
3 June at 21:59 · Edited · Like · 3
·
Santhosh Varma .
കുട്ടി # കൃഷ്ണന് = കുട്ടിക്കൃ ഷ്ണന്
സന്ധി നിയമ പ്രകാരം ഇങ്ങിനെ വേണം.
പക്ഷെ സുപ്രസിദ്ധ നിരൂപകനായിരുന്ന ശ്രീ. മാരാര് അദ്ദേഹത്തിന്റെ പേര്
കുട്ടികൃഷ്ണന് എന്നേ പറയൂ. അദ്ദേഹത്തിന്റെ ന്യായം ഇങ്ങിനെ. എനിക്ക് പേരിട്ട അമ്മ അതങ്ങിനെയാണ് ചെയ്തിരിക്കുന്നത്.
പേരില് വ്യാകരണം ഇല്ല.
അതു പോലെ തന്നെ പ്രസൂനച്ചരമവും.
4 June at 00:47 · Unlike · 2
·
Sujanika Ramanunni വാസവദത്ത തന്നെ. സൗന്ദര്യം മയക്കാനും വശീകരിക്കാനും ആണെന്ന പൊതുധാരണ ഉറപ്പിക്കുന്നു. അനുഭവാർഥികളെ കൊതിപ്പിച്ച് നിർത്തുക. വീണപൂവല്ല; വീഴ്ത്തുന്ന പൂവ് - ആളുകളെ [അനുഭവാർഥികളാക്കി] വീഴ്ത്തുന്ന പൂവ് ! ചിത്രം + അല്ല + ഇത് + ഇല്ല + ആർക്കും + ഈ + ഗുണവും : സമാസ ക്ളിഷ്ടത അകത്തെ തേൻ സംബന്ധിച്ച ലഭ്യതാക്ളിഷ്ടത ധ്വനിപ്പിക്കുന്നുണ്ടോ? 'ഏവം ' എന്നാണ്` അടുത്ത പദം - ഏവം -ഈ സമാസം പോലെ ക്ളിഷ്ടം ! “ പത്തച്ചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽക്കാ.... നെന്ന കാലം ...അല്ലേ?
4 June at 03:49 · Edited · Unlike · 4
·
Santhosh Varma .
തെല്ലോ? എന്ന ചോദ്യരൂപം
അനുഭവാര്ത്ഥിവര്ഗ്ഗത്തിന്റെ എണ്ണത്തെയും, അവരുടെ അനുഭവാഗ്രഹത്തിന്റെ...See More
4 June at 04:14 · Unlike · 3
·
Sujanika Ramanunni 'തെല്ലോ' പ്രയോഗം അസാധ്യമായിട്ടുണ്ട്. കവിതയുടെ അടിസ്ഥാനഭാവം -പരിഹാസം മിക്കവാറും ഓരോ ശ്ലോകത്തിലും ഒളിപ്പിച്ചു വെച്ചിരിക്കുന്നു
4 June at 04:32 · Like · 1
·
Chandra Babu ഏറെ കൊതിച്ചു എന്നത് മറ്റൊരു രീതിയില്‍ പറഞ്ഞതാണ്. ഒട്ടും തെല്ലായിരുന്നില്ല അവരുടെയൊക്കെ സ്നേഹം.
4 June at 05:04 · Unlike · 2
·
Cp Aboobacker പ്രസൂനച്ചരമം എന്നപേരാവാം അന്ന് കൊടുത്തിരിക്കുക.
4 June at 05:50 · Unlike · 4
·
Param Kv അപ്പോൾ ശ്ലോകത്തിന്റെ ഉത്തരാർദ്ധം ‘ആർക്കും ഈ ഗുണങ്ങളും, കൂടാതെ, അകത്തു തേനും ഇല്ലാത്തതിനാൽ നിന്നെ അനുഭാർത്ഥികൾ കൊതിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല‘ എന്ന് പരാവർത്തനം ചെയ്യാമെന്നു തോന്നുന്നു.
ഇത് വീണപൂവിന്റെ സൃഷ്ടിയിൽ ആശാനെ സംസ്കൃതത്തിന്റെ സ്വാധീനം വല്ലാതെബാധിച്ചിരുന്നു എന്ന് വെളിപ്പെടുത്തുന്നു. സാധാരണഗതിയിൽ മലയാളത്തിൽ ഇത്രയും അന്വയിക്കേണ്ട ആവശ്യം വരാറില്ലല്ലോ. ആശാന്റെ മറ്റു കൃതികളിൽ അത് ഈ അളവിൽ കാണുന്നില്ല. ഉദാഹരണത്തിന്
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവാന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതിചെയ്താളുടജാന്തവാടിയിൽ.
4 June at 08:04 · Like · 3
·
Param Kv 9. ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം
ഈ ശ്ലോകം മുതൽ സാമാന്യത്തിൽ നിന്നും സവിശേഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഇതുവരെ ഏതു പൂവിനും ബാധകമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെങ്കിൽ ഇവിടെ ജാതാനുരാഗമൊരുവനുണ്ട്, വിശേഷസുഭഗത്വമുണ്ട്, അങ്ങനെ അല്പം നാടകീയത രംഗപ്രവേശം ചെയ്യുന്നു.
5 June at 08:19 · Edited · Like · 4
·
Sujanika Ramanunni അനുരാഗം ജനിച്ചഒരുവന്ന് പ്രണയിനി സവിശേഷതയുള്ളവളാണെന്ന് വേദ്യമാകും : അങ്ങനെ തോന്നിയില്ലെങ്കിൽ പ്രണയം ആരംഭിക്കുകയോ നിലനിൽക്കുകയോ ഇല്ല. ഇവിടെ പ്രണയത്തിന്റെ അടിസ്ഥാനം ' സുഭഗത്വമാണ്`. കാമം. അനുരാഗം - സുഭഗത്വം എന്നീ പദങ്ങളുടെ ചേർച്ച മോരും മുതിരയും പോലെയാവുന്നു. അനുരാഗത്തിന്ന് കാമം കാര്യമോ കാരണമോ അല്ല. അഭിലാഷം ന്നാവാമായിരുന്നു. ' ജാതാഭിലാഷമൊരുവന്ന്.... ' ആശാന്റെ ഒരു കള്ളച്ചിരി ' സു - ഭ ഗ ' യിൽ ഉണ്ടാവാം....
5 June at 04:17 · Edited · Unlike · 2
·
Chandra Babu കാമവും അനുരാഗവും ചേര്‍ച്ചയില്ലാത്തതാണോ ? കാമിനിയും അനുരാഗിണിയുമൊക്കെയുള്ള ചേര്‍ച്ച അവയ്ക്കുമുണ്ട് .
5 June at 06:11 · Unlike · 4
·
Sreekumar Kariyad കാമം എന്ന വീടിന്റെ അതിഥിമുറിയാണ് അനുരാഗം.....
5 June at 06:12 · Unlike · 2
·
Santhosh Varma .
രാഗത്തിനോടു ചേർന്നു നിൽക്കുന്നത് അനുരാഗം.
രാഗത്തിന് കാമം എന്ന സങ്കുചിത അർത്ഥം കൽപിക്കേണ്ടതില്ല.
ഉദാത്തഭാവത്തിലും രാഗം ജനിക്കുന്നു. സുഭഗത്വവും അങ്ങിനെ തന്നെ. ഇവിടം മുതൽക്കാണ് "ഒരു വീണപൂവ് " തുടങ്ങുന്നത്
ഇനിയങ്ങോട്ടാണ് ആശാൻ
ഈ കവ്യ രചനകൊണ്ടുദ്ദേശിച്ച
ആശയ സംവാദം ആരംഭിക്കുന്നത്.
ഭാഷയിലും അതിന്റെ പ്രയോഗ സുക്ഷ്മതയിലും
വന്നിരിക്കുന്ന മാറ്റം ശ്രദ്ധേയമാണ്.
എഡിറ്റിങും കുറ്റമറ്റത്.
ഇതു കാണുമ്പോൾ ഇതുവരെയുള്ളത് ഒരു കടത്തു കഴിക്കലായാണോ
അദ്ദേഹം ചെയ്തത് എന്നു തോന്നിപ്പോവും.
5 June at 16:47 · Edited · Unlike · 2
·
Param Kv 10. "കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
ഭൂതകാലത്തിൽ ലയിച്ച വായനക്കാരനെ ഒന്നു കുലുക്കിയുണർത്തുന്നതുപോലെ ഈ ശ്ലോകത്തിൽ കവി പൂവിന്റെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരുന്നു. ഹൃസ്വമെങ്കിലും അർത്ഥപൂർണ്ണവും, ദു:ഖപൂർണ്ണമെങ്കിലും സുന്ദരവുമായ യൌവനം അവസാനിച്ചുവെന്ന് പൂവ് പറയുന്നതുപോലെ കവിക്ക് തോന്നുന്നു. അർത്ഥദീർഘം എന്ന പ്രയോഗം ആസ്വാദ്യമായിരിക്കുന്നു.
5 June at 23:44 · Like · 2
·
Vs Bindu ഇന്നൊരു കവിതക്ലാസ് കേട്ടു ."സുന്ദരദിവാകരന്‍ "ആണ്സംഗതി .ചോദ്യം .പറയൂ ആരാണ്ദിവാകരന്‍ ? പറയൂ ...ആരാണ് സുന്ദരന്‍ ?.... പിരിക്കൂ ദിവാകരനെ ......കവേ ! പൊറുക്കുക .
6 June at 07:45 · Unlike · 4
·
Param Kv അതുപോലെയാണ് ഈ ചർച്ച എന്നാണോ ടീച്ചറുദ്ദേശിച്ചത്? എങ്കിൽ ഇതു നിർത്തിക്കളയാം.
6 June at 09:24 · Like · 2
·
Cp Aboobacker അനുരാഗത്തിന്‍റെ സ്ഥാനത്ത് അഭിലാഷം ശരിയാവുകയില്ല. ആശാനെ തിരുത്തുന്ന കസര്‍ത്ത് അനാവശ്യമാണെന്നു തോന്നുന്നു. സുഭഗത്വത്തിലോ, ചിരിക്കാവതായി ഒന്നുമില്ല. ഭാഗ്യം, ഭഗവാൻന്‍, ഭഗിനി എന്നിവയിലൊന്നും ഇല്ല.
6 June at 09:51 · Edited · Unlike · 4
·
Chandra Babu അര്‍ഥദീര്‍ഘം എന്നത് തികഞ്ഞ ചാരുതയുള്ള പ്രയോഗമാണ്. നല്ല കവിതയും അര്‍ഥദീര്‍ഘമാണ്. 110 കൊല്ലം കഴിഞ്ഞ് ചര്‍ച്ചചെയ്യപ്പെടുന്നത് അര്‍ഥദൈര്‍ഘ്യം കൊണ്ടാണ്. കവിത രചിക്കുന്ന കടലാസിന്‍റെ ദൈര്‍ഘ്യമല്ല കവിതയ്ക്ക് . പൂവിന്‍റെ ജീവിത ദൈര്‍ഘ്യമല്ല ' വീണ പൂവി 'ന്.
6 June at 12:52 · Unlike · 6
·
Sujanika Ramanunni തിരുത്തലല്ല, ആസ്വാദിക്കുന്നതിനിടക്ക് ചില അന്വേഷണങ്ങൾ മാത്രം. അന്വേഷണങ്ങൾക്ക് തക്ക വിശദീകരണം കിട്ടുമ്പോൾ സസന്തോഷം സ്വയം തിരുത്തൽ നടത്തുന്നുമുണ്ട്.
അർഥദീർഘം , അർഥപൂർണ്ണം എന്നതിന്ന് പകരമാവുന്നില്ല എന്ന് തോന്നുന്നു. 'കാലം കുറഞ്ഞ - 'ഹ്രസ്വം എന്നതിന്റെ ഒരു പ്രതിബിംബം ഉണ്ടാക്കിയതാണ്` 'ദീർഘം ' . ഉണ്ടാക്കിയതല്ലെങ്കിൽ ഉണ്ടായതാണ്`ഈ പദകേളി. വ്യാഖ്യാനിച്ച് ശരിയാക്കിയാൽ ശരിയാവും എന്നു തോന്നി വെട്ടിക്കളായ്തിരുന്നതാവാം ഈ വിലക്ഷണ പ്രയോഗം.
' അരിയ ' - പ്രിയപ്പെട്ട, ഭംഗിയുള്ള യൗവ്വനം 'ചാലേ - നല്ല നിലയ്ക്ക് - പൂർണ്ണമായി - കഴിഞ്ഞു. ശരീരം അതു വ്യക്തമാക്കുന്നുണ്ട്. അനുകമ്പനീയമായി. ഇനിയാണ്` പ്രണയവും ഭൃംഗരാജനും വരണവും ഒക്കെ വിസ്തരിക്കപ്പെടുന്നത്. യൗവ്വനത്തിനു ശേഷമാവുമോ ഇതൊക്കെ ? എങ്ങനെയാ അതു മനസ്സിലാക്കേണ്ടത് ?
ആവർത്തിക്കട്ടെ, തിരുത്തലല്ല; അന്വേഷണം മാത്രം.
6 June at 17:05 · Unlike · 5
·
Jyothibai Pariyadath present ,flashback for a short while .
6 June at 17:23 · Unlike · 3
·
Param Kv ഇവിടെ ആശാൻ ചലചിത്രത്തിനു സമാനമായ ഒരു സങ്കേതം ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. അതായത്, ഫ്ലാഷ് ബാക്ക് പോലെ കാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും വായനക്കാരെ കൊണ്ടുപോകുന്ന രീതി. ഈ ശ്ലോകത്തിനുശേഷം വീണ്ടും തിരിച്ചുപോകുന്നു.
6 June at 17:26 · Like · 4
·
Jyothibai Pariyadath ഏതു സുഖാനുഭവചിന്തകളുടെയും അടിത്തട്ടിൽ ദുഃഖചിന്തകളുടെ പറ്റൽ ഉണ്ട് .നേരെ തിരിച്ചും. .അല്പനേരത്തേക്കെങ്കിലും ആ മരമീമരം എന്ന് ചിന്താ മർക്കടത്തി നു ചാടാതെ വയ്യ . ജന്മസ്വഭാവം.
6 June at 17:29 · Edited · Unlike · 6
·
Cp Aboobacker വിലക്ഷണം എന്ന വാക്കു പോലും വലിയ ശ്രദ്ധയോടെ ഉപയോഗിച്ചകവിയാണ് കുമാരനാശാന്‍. ദുരവസ്ഥ യുടെ മുഖവുരയിലുള്ള ആ പ്രയോഗം നോക്കൂ. ലക്ഷണമൊക്കാത്ത എന്ന നിയതമായ അറ്റത്ഥമാണവിടെ.
6 June at 17:48 · Unlike · 5
·
Vs Bindu @ Param Kv അല്ല .ഞാന്‍പിന്നെഇപ്പോഴാണ്ഈപോസ്റ്റില്‍ വരുന്നത് ,ഇത്ഗംഭീര ചര്‍ച്ച ,,തുടരട്ടെ .വായനയ്ക്ക് സവിശേഷം ,
6 June at 17:57 · Unlike · 4
·
Sujanika Ramanunni '... ... വിവാഹത്തിനുമുന്പനുകമ്പനീയം വൃത്തം [ ഉണ്ണായി വാരിയർ ]
6 June at 18:01 · Like · 1
·
Sreekumar Kariyad പൂവ് മരിക്കുന്നില്ല... കൊഴിയുന്നേ ഉള്ളൂ.. മനുഷ്യകേന്ദ്രിതമായി പൂവിന്റെ ജീവിതത്തെ നോക്കിക്കാണുന്നതിലും ഒരു വിലക്ഷണതയുണ്ട്.. പൂവില്‍ മനുഷ്യജീവിതത്തെ ആരോപിക്കുന്നത് ബുദ്ധിപരമായ ഒരധിനിവേശമാണ്. ജനനം - മരണം എന്നത് പൂവിനു ബാധകമല്ല. അത് വിരിയുകയും കൊഴിയുകയും ചെയ്യുന്നേയുള്ളൂ.....
6 June at 18:04 · Unlike · 3
·
Cp Aboobacker അവിടെ വ്യംഗ്യം മറന്നുകൂട.
6 June at 18:15 · Unlike · 2
·
Jyothibai Pariyadath ജനനം,പോഷണം ,വളര്ച്ച ,പ്രത്യുത്പാദനം,വിസർജ്ജനം മരണം ..പ്രതികരണം ..തുടങ്ങി ജീവിധർമങ്ങൾ തുടരുന്ന എന്തിലും ജീവനുളള എന്തിനെയും ആരോപിക്കാം എന്ന് തോന്നുന്നു. സംഭവം ലോജിക്കൽ ആയാൽ പോരെ.?
6 June at 18:28 · Edited · Unlike · 4
·
Sreekumar Kariyad ഇറുത്തപൂവാണ് മനുഷ്യന്‍ ചൂടുന്നത്....
6 June at 18:20 · Like · 1
·
Santhosh Varma .
" അർത്ഥദീർഘം "
കാലം കൊണ്ട് ഹ്രസ്വമെങ്കിലും, അർത്ഥം
കൊണ്ട് ദീർഘം.
ഒരുപാട് അർത്ഥതലങ്ങളുള്ള പ്രയോഗം.
യൌവനത്തെ വിശേഷിപ്പിക്കാനുപയോഗിച്ച
" അരിയ " എന്ന പദം.
" അനുകമ്പനീയം " എന്ന വിലയിരുത്തൽ
ഈ മൂന്നു കാര്യങ്ങൾ ചേർന്ന്
ശ്ലോകത്തിനൊരു മഹാകവി സ്പർശം കൊടുത്തിരിക്കുന്നു.
ഇനിയങ്ങോട്ടു പറയാൻ പോകുന്ന യൌവനാവസ്ഥാ
വർണ്ണനയ്ക്കു മുമ്പ്
ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്
അനുവാചകരെ അനുസ്മരിപ്പിക്കുകയും
ചെയ്യുന്നു.
വിജയകരമായ ശ്രമം.
6 June at 18:22 · Edited · Unlike · 3
·
Sujanika Ramanunni വീണപൂവ് വായിച്ച ആരും ഈ ഫ്ലഷ്ബാക്ക് തിരിച്ചറിഞ്ഞൂ ന്ന് തോന്നുന്നില്ല. (പറഞ്ഞോ വായിച്ചോ കേട്ടിട്ടില്ല )നമ്മുടെ ചർച്ചയുടെ ഗുണം ബോധിച്ചു!
6 June at 18:30 · Unlike · 2
·
Santhosh Varma പക്ഷെ പൂവിന് ഈ ചാക്രിക പ്രക്രിയയിൽ
പരാഗണത്തിലൂടെ പ്രത്യുൽപാദനത്തിനു വേണ്ട അടിസ്ഥാന കർമ്മം
ചെയ്യുക എന്ന പരിമിത ധർമ്മമേ ഉള്ളു.
@ Jyothibai Pariyadath
6 June at 18:33 · Edited · Unlike · 1
·
Sreekumar Kariyad വണ്ടും ശലഭവുമെല്ലാം വെറും പൂമ്പൊടിവാഹകര്‍.....( വണ്ടും/ശലഭവും പൂവും തമ്മിലുള്ള ബന്ധം ലൈംഗികമോ പ്രണയപരമോ അല്ല. പൂവ് ഒരു ജ്യൂസ് കടനടത്തുന്നു... വണ്ടും ശലഭവുമെല്ലാം കസ്റ്റമേഴ്സ് മാത്രം...)
6 June at 18:39 · Edited · Unlike · 5
·
Jyothibai Pariyadath പിന്നെ എന്ത് കല്പന ? എന്തോന്ന് കാല്പനികത smile emoticon
7 June at 06:44 · Edited · Unlike · 4
·
Jyothibai Pariyadath "The Flower That Smiles Today"
by Percy Bysshe Shelley
The flower that smiles today
Tomorrow dies;
All that we wish to stay
Tempts and then flies;
What is this world's delight?
Lightning, that mocks the night,
Brief even as bright.--
Virtue, how frail it is!--
Friendship, how rare!--
Love, how it sells poor bliss
For proud despair!
But these though they soon fall,
Survive their joy, and all
Which ours we call.--
Whilst skies are blue and bright,
Whilst flowers are gay,
Whilst eyes that change ere night
Make glad the day;
Whilst yet the calm hours creep,
Dream thou - and from thy sleep
Then wake to weep.
6 June at 18:53 · Unlike · 8
·
Sreekumar Kariyad ഈ കവിത ഞാന്‍ ഏറെ അന്വേഷിച്ചു. ഷെല്ലിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആശാന് ഈ കവിത പ്ര ചോദനം നല്‍കിയിരിക്കാം...
6 June at 18:55 · Unlike · 4
·
Cp Aboobacker ഷെല്ലിമുങ്ങിമരിച്ചപ്പോള്‍ ഒരു പത്രം എഴുതിയ തിങ്ങനെ : ഷെല്ലിമുങ്ങിച്ചത്തു, ഇനി അവ ന്‍ പറയട്ടെ ദൈവമുണ്ടോ ഇല്ലയോന്ന്. സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോയി.
6 June at 19:32 · Unlike · 5
·
Chandra Babu ആശാന്‍ മരിച്ച ബോട്ടപകടത്തെപ്പറ്റിയുള്ള പത്രവാർത്തയില്‍ മരിച്ചവരുടെ ജാതി തിരിച്ച കണക്ക് കൊടുത്തിട്ട് മരിച്ച ഈഴവരില്‍ ഒരാള്‍ കവിയാണത്രെ എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
6 June at 20:47 · Unlike · 5
·
Param Kv രണ്ടു പേരും മുങ്ങിമരിച്ചു എന്നത് വിചിത്രമായ സമാനത തന്നെ!
6 June at 21:05 · Like · 2
·
Param Kv 11. അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ
വീണ്ടും ഫ്ലാഷ് ബാക്ക്. പണ്ടത്തെ സ്വയംവരകഥകളെ ഓർമ്മിപ്പിക്കും വിധം സുന്ദരിയും സംഗീതം, ദർശനം എന്നിവയിൽ വിജ്ഞാനമുള്ളവളുമായ രാജകുമാരിയെപ്പറ്റി കേട്ടറിഞ്ഞ് പല ദിക്കുകളിൽ നിന്നും ഭൈമീകാമുകന്മാരായി ചിത്രശലഭങ്ങൾ വന്നിരിക്കാം, കൂട്ടത്തിൽ ദൂരെ നിന്നും അനുരാഗലോലനായി ഒരു ഭൃംഗരാജനും.
ഇവിടെ ഒരു വ്യത്യാസമുള്ളത് കഥാകാരന്മാരെപ്പോലെ കഥ ഉറപ്പിച്ചു പറയുന്നില്ല എന്നതാണ്. കവി ഭാവനാപരമായ അനുമാനത്തിൽ മാറിനിൽക്കുകയാണ്. ‘അണഞ്ഞിരിക്കാം‘, ‘വന്നെന്നുമാം ‘ എന്നേ പറയുന്നുള്ളു. മറ്റൊന്നുള്ളത് ഒരു ഭൃംഗരാജൻ മാത്രമാണ് വന്നത് എന്നത് അല്പം വിചിത്രമായി തോന്നാം.
6 June at 22:14 · Edited · Like · 3
·
Santhosh Varma .
" ഒരു ഭൃംഗരാജൻ "
എന്ന ഏക വചനപ്രയോഗം,
മഹാകവിയുടെ നിരീക്ഷണ പാടവത്തിന് ഉത്തമ ദൃഷ്ടാന്തമാണ്.
ശലഭങ്ങളേക്കാൾ താരതമ്യേന
ഉയർന്ന ശ്രേണിയിലുള്ള സാമൂഹിക ജീവിതാവബോധമുള്ളവയാണ്
വണ്ടുകൾ
ഒന്നിലധികം വണ്ടുകൾ ഒരേസമയം ഒരു പൂവിൽ നിന്ന് തേൻ കുടിക്കുന്നത്
സാധാരണമല്ല.
ശലഭങ്ങൾക്ക് അങ്ങനെയൊരു
തത്വദീക്ഷയില്ല.
ഭാവനാപരമായ
സന്ദേഹങ്ങൾ
കാവ്യത്തിന് മിഴിവേകുന്നവ തന്നെ.
7 June at 05:23 · Unlike · 4
·
Sujanika Ramanunni എഴുതിക്കഴിഞ്ഞാൽ എഴുത്തുകാരൻപോലും വെറും വായനക്കാരൻ മാത്രമാകുന്നു. ഉടമസ്ഥതയേക്കാൾ സാഹിത്യപ്രവർത്തകൻ എന്ന നിലയിൽ ഉപഭോക്താവാണ് ആരും . അപ്പോൾ കവിയെ അനുമോദിക്കുന്നതും ആദരിക്കുന്നതും ഒക്കെ കാവ്യബാഹ്യങ്ങളായ കാര്യങ്ങളാണ് കവിതാസ്വാദനത്തിൽ. ആദരിക്കുന്നതും മറ്റും കവിത വായിച്ചു കഴിഞ്ഞശേഷമേ ആലോചിക്കാനാവുള്ളൂ. മാത്രമല്ല മുൻ രചനകളുടേയും പിൻ രചനകളുടേയും അടിസ്ഥാനത്തിൽ ഇപ്പോൾ വായിക്കുന്ന കവിത വിലയിരുത്തുന്നതും നല്ല രീതിയല്ല എന്നു തോന്നുന്നു. മുൻവിധികൾ ആസ്വാദനത്തിൽ ഇല്ല. കവിത [ പുസ്തകം ] കച്ചവടത്തിൽ അതൊക്കെ സഹായകമാവും എന്നേ ഉള്ളൂ. ഓരോ രചനക്കും അതാതിന്റെ എന്റിറ്റി ഉണ്ട് എന്നു കരുതുന്നു. നല്ല കവികളുടെ മോശം കവിതകളും നല്ല കവിതയിൽ മോശം വരികളും ദുർല്ലഭമല്ലല്ലോ. ചേറിലാണല്ലോ താമര മുളപൊട്ടുന്നതും വളരുന്നതും .
രാജ്ഞ്നിക്ക് രാജൻ തന്നെയെന്നേ കവിക്ക് കാണാൻ പറ്റൂ. മുരളുന്ന, വിരുതനായ ഭൃംഗരാജൻ. ചിത്രശലഭങ്ങൾക്ക് അഴകിലേ ' ഒപ്പം' ഉള്ളൂ. അഴകല്ല ഭൃംഗരാജന്റെ കാര്യത്തിൽ ഊന്നൽ. രാജത്വവും [ കുലമഹിമ , അധികാരം, ശക്തി, ദീർഘായുസ്സ് ] ദൂരദേശക്കാരനാണ് എന്നതും [ ഇന്നാണെങ്കിൽ ഗൾഫ് , യു.എസ്.എ ... !! ] പരിഗണിക്കുന്നു. ദൂരത്തുനിന്നുള്ള വണ്ടിനെത്തന്നെ വരനായി തീരുമാനിക്കപ്പെടും. അതും പൂവിനോടുള്ള അനുരാഗം പറയുന്നത് - കേട്ടറിഞ്ഞിട്ടാണോ [ നളചരിതം ] അതോ വന്നു കണ്ടപ്പോഴാണോ എന്നൊന്നും ഉറപ്പായിട്ടുമില്ല എങ്കിലും.
വിവാഹകാര്യത്തിൽ ബന്ധുക്കൾ കുലമഹിമയും പിതാവ് ആയുരാരോഗ്യവും മാതാവ് സമ്പത്തും വധു സൗന്ദര്യവും പരിഗണിക്കും എന്നാണ്` പഴയ സങ്കൽപ്പം. ആശാൻ ബന്ധുക്കളുടേയും പിതാവിന്റേയും മാതാവിന്റേയും ധർമ്മങ്ങൾ ഏറ്റെടുക്കുന്നു. പുരോഗമനം വാക്കിലേ ഉള്ളൂ; പ്രവൃത്തിയിൽ ഇല്ല എന്നാണല്ലോ എക്കാലത്തേയും നിരീക്ഷണം .
7 June at 05:50 · Unlike · 8
·
Sreekumar Kariyad ഈ ഭൃംഗരാജന്‍ തന്നെയാണ് ഷെല്ലി അതായത് ചെല്ലി....
7 June at 06:23 · Unlike · 6
·
Jyothibai Pariyadath ഓർത്തിടായ്കിലുമഹോ യുവത്വ മെൻ
മൂർത്തിയാർന്നഥ വലഞ്ഞിതേറെ ഞാൻ
പൂത്തിടും തരുവിലും തടത്തിലും കാത്തിടാ ലതകൾ കാലമെത്തിയാൽ
ഓതുവാനരുതെനിക്കു പിന്നെയെൻ
താതനോർത്തൊരു വിവാഹനിശ്ചയം (നളിനി )
കമനനഥ മകൾക്കവൻ യുവാ
സമധനവംശ നിണങ്ങുമെന്നുതാൻ
മമതയൊടുമുറച്ചു ചെയ്തുപോയ്
സമയവുമങ്ങനെയർഥപാലകൻ
(ലീല)
പ്രഥിതരഥ യുവാക്കളെത്തിപോൽ സ്ഥിതിയറിയാതെ മനം ഹരിക്കുവാൻ
(ലീല വൈധവ്യത്തിൽ )
7 June at 06:42 · Edited · Unlike · 11
·
Chandra Babu പ്രതിഭാശാലികളുടെ രചനയിലെ ഒറ്റപ്പെട്ട ദോഷം പോലും സൗന്ദര്യമായി മാറുന്നു.
ചൊല്ലാര്‍ന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും....
7 June at 06:52 · Edited · Unlike · 9
·
Param Kv 12.കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം
7 June at 22:22 · Like · 3
·
Sujanika Ramanunni നിയോക്ളാസിക്ക് കവിതകളുടെ രീതികളിൽ നിന്ന് വിട്ടുപോകാനാവുന്നില്ല എന്നത് അന്നത്തെ സാഹിത്യപരിസരത്തിന്റെ സവിശേഷതമാത്രമാണ്`. അതൊരു തെറ്റായി പറയാനാവില്ല. പക്ഷെ, സംഭവിക്കുന്നത് നിയോക്ളാസിക്ക് രീതി മാത്രമല്ല ചിന്തകൂടി അതിൽ ഉൾച്ചേരുന്നു . രൂപത്തിൽ മാത്രമല്ല ഭാവത്തിലും ഈ ആഢ്യത്തം ഉറയ്ക്കുകയാണ്`. ഭ്രമരവര്യനും പ്രാസവും വൃത്തനിഷ്ഠയും ഒക്കെ അതാണ്`. അപ്പോൾ കവിക്ക് അധികപദങ്ങളും അധികവരികളും ഒക്കെ ആവശ്യമായിവരും. രൂപം ഭദ്രമാവണമല്ലോ.
വര്യൻ - ശ്രേഷ്ഠൻ വല്ലാതെ നിലവിളിച്ചു എന്നത് ശ്രേഷ്ഠമാവുന്നില്ല. വല്ലാതെ നിലവിളിക്കൽ മാത്രമല്ല, വിശേഷണങ്ങൾ - അരികിൽ വന്ന്, ഇഹ, വട്ടമിട്ട്, വല്ലാതെ.... വല്ലാത്ത ഒരു നിലവിളിതന്നെ ! വര്യൻമാരുടെ നിലവിളിയിലും [ എല്ലാ വികാരപ്രകടനങ്ങളിലും ] ആ ശ്രേഷ്ഠത ഉണ്ടാവും. ജ്യേഷ്ഠൻ നീചൻമാരെപ്പോലെ ഇങ്ങനെ ആർത്തനാദം ഉണ്ടാക്കുകയില്ല എന്നു ലക്ഷ്മണൻ സീതയെ സമാധാനിപ്പിക്കുന്നുണ്ട് [ മാരീചകഥ : അദ്ധ്യാത്മരാമായണം ]
കില്ലില്ല - കാര്യങ്ങൾ കവി ഉറപ്പിച്ചുപറയാൻ തുടങ്ങി.
8 June at 04:15 · Unlike · 4
·
Santhosh Varma .
ഭ്രമരവര്യൻ - വര്യനായ ഭ്രമരം എന്നും ഭ്രമരങ്ങളിൽ
വര്യനായവനെന്നും അർത്ഥമാക്കാം.
ഭ്രമരങ്ങളുടെ പ്രകൃത്യാ ഉള്ള ചേഷ്ടകൾ അതിന്റെ വര്യതയ്ക്ക് അനുകൂല ഘടകമാണ്.
8 June at 05:44 · Unlike · 2
·
Sreekumar Kariyad ഇലക്ട്രോണ്‍ പോലുള്ള അതിന്റെ ചലനം......
8 June at 06:18 · Unlike · 1
·
Param Kv ഇവിടെ വീണ്ടും വർത്തമാനകാലത്തിലേക്കു വരുന്നു എന്ന് മാത്രമല്ല, തികച്ചും നാടകീയമായി അനുഭവസാക്ഷിയായ വണ്ട് പ്രത്യക്ഷപ്പെടുന്നു. പൂവ് ശലഭത്തെ തിരസ്കരിച്ച് വണ്ടിനെ സ്വീകരിക്കുകയാണുണ്ടായതെന്ന് കവിയുടെ ഭാവന. മനുഷ്യകഥാരൂപം പിന്തുടരുന്ന കവി തികച്ചും ആധുനിക ആഖ്യാനശൈലിയാണു സ്വീകരിക്കുന്നത് എന്ന് കാണാൻ കഴിയും. അതേസമയം പദപ്രയോഗത്തിൽ പലപ്പോഴും മണിപ്രവാളത്തെ ആശ്രയിക്കുന്നു. കില്ല്, ഇദാനിം, ഇഹ എന്നീ വാക്കുകൾ മലയാള നിഖണ്ടുവിൽ കാണാൻ കഴിയുമെങ്കിലും ഇവയ്ക്ക് പൂര്ണ്ണമായും മലയാളിത്വം കല്പിച്ചു നല്കാൻ കഴിയുമോ? എന്നാൽ കൃതി രചിക്കപ്പെട്ടത് 1907ൽ ആണെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇതൊരു പോരായ്മയായി കണക്കാക്കാനാവില്ല.
8 June at 07:25 · Like · 5
·
Chandra Babu വാരി വിഴുങ്ങാനുള്ളതോ വായിലിട്ട ഉടനെ തുപ്പിക്കളയാനുള്ളതോ അല്ല കവിത. കവിതനെല്ലിക്കയെപ്പോലെ ചവച്ചരയ്ക്കുന്തോറും പുതുപുതു രസങ്ങള്‍ നല്കുന്ന ഒന്നാണ്.. പ്രാസവും വൃത്തവുമെല്ലാം ഈ ചര്‍വണത്തിന് കൂടുതല്‍ പ്രചോദനകാരിയുമാണ്.
8 June at 07:32 · Edited · Unlike · 7
·
Jyothibai Pariyadath ഇന്നലെ ഒരു പുതിയ വാക്ക് ( പ്രയോഗം ) പഠിച്ചു. 'പിഷ്ടപേഷം ' ( അരച്ചതിനെ വീണ്ടും അരക്കൽ എന്ന് അർത്ഥം കണ്ടു ) ഏ ആറിന്റെ മലയാള ശാകുന്തളം നാടകത്തിൽ . smile emoticon
8 June at 08:33 · Unlike · 6
·
Sreenadhan Sivarama Pillai എത്ര അരച്ചാലും ദഹിക്കാൻ ബുദ്ധിമുട്ടുള്ള വാക്ക് ആണ് പിഷ്ടപേഷം
8 June at 08:38 · Unlike · 7
·
Sreekumar Kariyad ഉരച്ചാലും തീരില്ല പിഷ്ടപേഷം.....
8 June at 08:40 · Unlike · 4
·
Jyothibai Pariyadath ചർച്ച വഴി മാറില്ലായിരിക്കും ല്ലേ ? മുകളിലെ ചർവിത ചർവണം എന്നതിനോടൊപ്പം ഓർത്തതുകൊണ്ടാണ് . ക്ഷമിക്കണേ Param ji
8 June at 08:46 · Edited · Unlike · 3
·
Param Kv ഹ ഹ! മനസ്സിലായി.
8 June at 08:46 · Like · 2
·
Sreekumar Kariyad ഒരര്‍ത്ഥത്തില്‍ ആശാന്റെ കവിതകള്‍ മിക്കതും പിഷ്ടപേഷങ്ങളല്ലേ?
8 June at 08:47 · Unlike · 2
·
Chandra Babu വാക്ക് എങ്ങനെ പ്രയോഗിച്ചിരിക്കുന്നു ? Jyothibai Pariyadath
8 June at 08:47 · Unlike · 2
·
Param Kv നൂറു ശതമാനം മൌലികമായ കൃതികളുണ്ടാവുമോ ?
8 June at 08:49 · Like · 3
·
Sreekumar Kariyad നൂറുപൂക്കള്‍ വിരിയുകയും കൊഴിയുകയും ചെയ്യുന്നു...
8 June at 08:50 · Unlike · 2
·
Jyothibai Pariyadath 'വിലുളിതബിസവാസനയേ -
റ്റലർ മെത്തയിലെസ്സുമങ്ങളും പറ്റി
സ്ഫുടതാപമായ്ത്തളരുമീ
യുടൽകൊണ്ടുപചാരമാചരിയ്ക്കരുതേ . '
( ദുഷ്ഷന്തനെക്കണ്ട് എഴുന്നേല്ക്കാൻ തുടങ്ങിയ ശകുന്തളയോടും രാജാവിനോടുമായി പ്രിയംവദാഭാഷണം.) .ശകുന്തളയുടെ ശരീരഭാഷയിൽ രാജാവിനോടുള്ള കഠിനാനുരാഗം സ്പഷ്ടം.തിരിച്ചങ്ങോട്ട് രാജാവിനും. എന്നിട്ടും അതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്ന തന്നെ പിഷ്ടപേഷം ചെയ്യിക്കുന്നത് സഖീസ്നേഹമാണ് .എന്ന് smile emoticon Chandra Babu
8 June at 09:08 · Edited · Like · 3
·
Sreekumar Kariyad തമ്പുരാന്മാരില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും പിഷ്ടപേഷത്തിന്റെ ആളുകളാ...
8 June at 09:04 · Like · 3
·
Santhosh Varma .
മദ്ധ്യ തിരുവിതാംകൂറിൽ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ
ആദ്യാവസാനത്തിൽ പുഷ്ടി പ്രാപിച്ചു വന്ന കവിതാ ശൈലിയിൽ ക്ലിഷ്ടങ്ങളായ അലങ്കാരങ്ങളും
ദുർഗ്രാഹ്യങ്ങളായ പദപ്രയോഗങ്ങളും ധാരാളം
ഉണ്ടായിരുന്നു.
എന്നാൽ മദ്ധ്യ കേരളത്തിൽ
കോടുങ്ങല്ലൂർ കോവിലകം ആസ്ഥാനമായി വളർന്നു വന്ന വെണ്മണി പ്രസ്ഥാനം
ലളിതമായ ശൈലിയിലൂടെ
കവിതയെ ജനകീയമാക്കിയവരാണ്.
അവരിലും തമ്പുരാക്കന്മാർ ധാരാളമുണ്ടായിരുന്നു.
തമ്പുരാക്കന്മാരെ അടച്ചാക് ഷേപിക്കണ്ട.
@ Sreekumar Kariyad
8 June at 11:21 · Edited · Unlike · 7
·
Sujanika Ramanunni 100 ശതമാനം മൗലികതഎന്നൊന്നില്ല . അതു സാധ്യവുമല്ല. എന്നാൽ എത്രത്തോളം മൗലികമാവുന്നോ അത്രത്തോളം നല്ലത് എന്നേ ഉള്ളൂ.
8 June at 15:55 · Unlike · 4
·
Sujanika Ramanunni കാവ്യത്തെ കരിമ്പ്നീര്`, പൂന്തേൻ [ പൂന്തേനാം പലകാവ്യം.... ] അമൃത് [ കാവ്യാമൃതപാനം.. ] മുലപ്പാൽ [ സ്തനദ്വയം... ] എന്നൊക്കെയായി കണ്ടുപോന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാവ്യത്തെ സംശയലേശമെന്യേ ആദ്യം തന്നെ കരിമ്പ്നീരായും, പൂന്തേനായും, അമൃതായും, സ്തന്യമായും ഒക്കെ സ്വീകരിച്ചിരുന്നു. അപ്പോൾ അതങ്ങു കുടിക്കുക - സന്തോഷിക്കുക - നിരുപാധികമായി - എന്നു മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. വിമർശനവും [ പ്രത്യേകിച്ച് ഖണ്ഡനം ] വിലയിരുത്തലുമൊക്കെ കാവ്യാസ്വാദനത്തെ തടയുന്ന ചില ഏർപ്പാടുകളാണെന്ന് പൊതുവേ കരുതപ്പെട്ടിരിക്കാം. വിലയിരുത്തലും വിമർശനവും തള്ളിക്കളയലും വരെ ആസ്വാദനത്തിന്റെ ഭിന്ന വഴികളാണെന്ന് തോന്നിത്തുടങ്ങിയത് അടുത്തകാലത്തുമാവും.
സമാനഹൃദയനുവേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ഓരോ എഴുത്തുകാരനും തന്റെ രചനയിലൂടെ നിർവഹിക്കുന്നത്. വിലയിരുത്താനും വിമർശിക്കാനും വികാരംകൊള്ളാനും വിചാരങ്ങളിൽ ഏർപ്പെടാനും പ്രകാശിപ്പിക്കാനും ശ്രമിക്കുന്ന എഴുത്തുകാരന്ന് സമാനഹൃദയൻ ഏറെ വിലപ്പെട്ടവനാണ്`. അവനും ഈ ഗുണങ്ങളൊക്കെ ഉള്ളവനാകും....
8 June at 16:25 · Unlike · 4
·
Param Kv 13.“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?
വളരെ ഉയർന്ന, ചിന്താപരമായ ഒരു നിലയിൽ നിന്നും ആരംഭിച്ച കൃതി ഇത്തരം നാടകീയതയിൽ അഭിരമിക്കുമ്പോൾ അതിന്റെ ഗൌരവവും ആഴവും നഷ്ടപെടുന്നില്ലേ എന്നൊരു സംശയം.
8 June at 23:01 · Like · 4
·
Sreekumar Kariyad ഒരു സംഭവത്തില്‍ ലോകതത്വങ്ങളെല്ലാം കയറ്റി വെയ്ക്കുന്നതിന്റെ അരോചകത്വം ആശാന്റെ കവിതകളിലുണ്ട്... സംസ്കൃതം ലേശമെങ്കിലുമറിയാത്തൊരാള്‍ അവയെങ്ങനെ വായിച്ചുമനസ്സിലാക്കും എന്ന സംശയവുമുണ്ട്....
9 June at 05:43 · Unlike · 4
·
Chandra Babu 'അവനി വാഴ് വു കിനാവ് കഷ്ടം' എന്നെഴുതിയ കവിയാണ് 'ഞാനൊരുമ്മ തരാമമ്മ ചൊന്നാല്‍' എന്നും എഴുതിയത്.
9 June at 05:56 · Edited · Unlike · 4
·
Cp Aboobacker പതിയെ വ്രതമായി സ്വീകരിക്കുന്ന പതിവ് ആകര്‍ഷകമായ സ്വപ്ന മായി അവതരിപ്പിക്കുകയാവാം കവി ചെയ്യുന്നത്.
9 June at 06:03 · Unlike · 5
·
Sujanika Ramanunni പുലമ്പൽ കൊള്ളാം. പുലമ്പലിലാണല്ലോ ഉള്ള് പുറത്ത് വരുന്നത്. അച്ചടിഭാഷയിലായാൽ ഉള്ള് മിനുക്കി മിനുസപ്പെടുത്തിയേ പറയൂ. വികാരഭരിതമായ പുലമ്പൽ തന്നെ സത്യം.
ഉള്ള് - ഭ്രമരവര്യൻ എന്നൊക്കെ തട്ടിവിട്ടത് വെറുതായീ എന്നാണോ? വര്യന്റെ മനസ്സ് - ദാമ്പത്യത്തിന്റെ ലോകതത്വം ' അംഗം തീറു കൊടുക്കലാണോ? ഒരുത്തനു തീറുകൊടുത്തതുകൊണ്ട് മറ്റുകാമുകൻമാരെയൊക്കെ മടക്കിയയച്ചു ഇവൾ എന്നൊക്കെയുള്ള ധാരണയിൽ ഇരിക്കുന്ന ഭർത്താവോടൊപ്പം ഉള്ള ജീവിതം ഏതു പൂവിനും ആനന്ദപ്രദമായിരുന്നു എന്നു കരുതാനാവുമോ? അതും താരാജാലങ്ങളിൽ നിന്ന് ലോകതത്വം പഠിച്ച പൂവ് ! ഇങ്ങനെയൊരുത്തനോട് ' വെടിഞ്ഞിടല്ലേ ' എന്നൊക്കെ പറഞ്ഞിരിക്കുമോ പൂവ് ? അതോ കല്യാണം കഴിഞ്ഞപ്പോൾ ' ചങ്കരനൊത്ത ചക്കിയായി ' ത്തീർന്നിരിക്കുമോ? എന്നാൽ അതാവും പൂവിന്റെ ഒന്നാമത്തെ വീഴ്ച്ച!
അതോ , 'വീണപൂവ് ' ഒരു ഹാസ്യകവിതയാണെന്ന് വരുമോ? ആശാന്റെ പരിഹാസരീതി ഇതുവരെ ആരും പഠിച്ചിട്ടുമില്ലല്ലോ!
9 June at 08:10 · Unlike · 6
·
Param Kv 1907 മോഡൽ പ്രണയമാണെന്ന കാര്യം മറക്കണ്ട! എങ്കിൽപ്പോലും 21ആം നൂറ്റാണ്ടിലെ ചില ടീവി സീരിയൽ പ്രണയത്തേക്കാൾ ഭേദം എന്നു പറയേണ്ടിവരും.
9 June at 08:57 · Like · 4
·
Santhosh Varma .
പ്രകൃതിയിൽ കണുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അത് ആശയാവിഷ്ക്കാരത്തിനുള്ള ബിംബങ്ങളാക്കി കവിതയിൽ ഉപയോഗിക്കുക
എന്നത് കവിധർമ്മമാണ്.
ആശാൻ ഇക്കാര്യത്തിൽ
അഗ്രഗണ്യനും ആണ്.
പുലർകാലങ്ങളിൽ വീട്ടിലെ
തൊടിയിലൂടെ ഒന്നു ചുമ്മാ നടക്കുന്ന ശീലമുള്ള ആരും
പല വട്ടം കണ്ടിട്ടുണ്ടാകുന്ന
കാഴ്ചയായിരിക്കും ഇത്.
ഭംഗിയായി അത് കാവ്യത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
ഇഹ, ബഁത , ഹന്ത തുടങ്ങിയ
വൃത്തം ഒപ്പിക്കാനുപയോഗിക്കുന്ന
പദങ്ങൾ ചില സ്ഥലങ്ങളിൽ ഭംഗിയായി തൊന്നാമെങ്കിലു, മറ്റു ചിലപ്പോൾ അരോചകമാവുകയും
ചെയ്യും.
ഇതിലെ "ഏകനിഹ"യും ഏറെ അരോചകത തോന്നിച്ചു.
പക്ഷെ, " എന്നൊക്കെയല്ലി ബത" അതിഭംഗിയായും തോന്നി.
9 June at 17:58 · Unlike · 4
·
Chandra Babu വീണപൂവ് ഹാസ്യകവിതയാണെന്നതാണ് ഈ വര്‍ഷം കേട്ട ഒരു ഫലിതം .
9 June at 18:59 · Unlike · 4
·
Param Kv 14. ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ,യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലംതാൻ.
ഇതു കവിയുടെ വിചാരമല്ലേ? ഉദ്ധരണി കാണുന്നില്ല. വണ്ട് മരിച്ചു പോട്ടെ എന്നു കവി വിചാരിക്കുന്നതിൽ അല്പം അഭംഗിയില്ലേ?
9 June at 22:23 · Edited · Like · 4
·
Sreekumar Kariyad വണ്ട് പൂപ്പെട്ടുപോകുന്നു.....
10 June at 06:32 · Unlike · 5
·
Sujanika Ramanunni കവി വണ്ടിന്റെ ശോകത്തോടൊപ്പമാണ്`. പൂവിന്റെ മരണം മറന്നോ? ഇപ്പോ വണ്ടിന്റെ മരണത്തിൽ കരയുന്നു.' അന്നന്നു കാണുന്നതിനെ വാഴ്ത്തൽ' - വേവലാതിപ്പെടൽ മനസ്സിന്റെ അപക്വതയല്ലാതെ മറ്റെന്ത്? പൂവിന്റെ കാര്യത്തിൽ ' ഹാ ' എന്നാണെങ്കിൽ ഇവിടെ ഒന്നുകൂടെ തീവ്രമാക്കി ' ഹാ' 'കഷ്ടം ' എന്നു ഇരട്ടി ! ' അനുഭവിച്ച ധന്യന്`' ഇനി അനുഭവിക്കാൻ സാധ്യമല്ലല്ലോ എന്നാന്` കരച്ചിൽ. അനുഭവിക്കൽ തന്നെ പ്രധാനം. 'അനുഭവിക്കലാണ്` ജീവിതലക്ഷ്യം ! അനുഭവിക്കാൻ കിട്ടില്ലെങ്കിൽ പിന്നെ ' സതി ' തന്നെ ഉത്തമം എന്നു കരുതുന്നു കവി. ' നിഷ്ഫലം താൻ ' - എന്തെങ്കിലും ഫലമുണ്ടായിരുന്നെങ്കിൽ തുടർന്നും ജീവിക്കുമായിരുന്നു എന്നല്ലേ?
പൂവിനെകുറിച്ചുള്ള രോദനകാവ്യത്തിൽ - പൂവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ - ' അദ്ദേഹവും എന്റെ കൂടെ പോരാതിരിക്കില്ല , അയാൾ ഒറ്റക്കെങ്ങനെ കഴിയും ... ' സാന്ദർഭിക സൗന്ദര്യമെങ്കിലും ഉണ്ടായിരുന്നു. ' മാംസനിബദ്ധസ്നേഹത്തിൽ നിന്ന് ഊരിപ്പോരാൻ ആശാന്ന് പിന്നെയും കുറേ എഴുതേണ്ടിവന്നല്ലോ അല്ലേ ?
. കവിരേവ പ്രജാപതി . ആശാൻ ആശയഗംഭീരൻ എന്നൊക്കെ പറയുന്നത് എന്തായാലും വീണപൂവിന്റെ കാര്യത്തിലാവില്ല.
10 June at 16:00 · Unlike · 4
·
Param Kv ഈ ശ്ലോകം തന്നെ വണ്ട് പറയുന്നപോലെയായിരുന്നെങ്കിലും കുഴപ്പമില്ലെന്നു തോന്നുന്നു.
10 June at 16:02 · Like · 3
·
Cp Aboobacker ന്യായവാദങ്ങളെല്ലാം ശക്തം. ഒരു കാര്യം പ്രസക്തം. ആശാന്‍ രതിയിൽ ഒരുകുഴപ്പവും കണ്ടിരുന്നില്ല. സത്യത്തില്‍ ആശാന്‍റെ കൃതികളെല്ലാം രതിഭാവത്തിലധിഷ്ഠിതമാണ്. നളിനി, ലീല, കര
ുണ, ചണ്ഡാലഭിക്ഷുകി തുടങ്ങിയഎല്ലാകൃതികളും രതിയുടെ വിവിധഭാവങ്ങളവതരിപ്പിക്കുന്നു.
10 June at 16:37 · Unlike · 6
·
Santhosh Varma .
ഈ ശ്ലോകം വണ്ടിന്റെയൊ, പൂവിന്റെയൊ ചിന്തയായി
അവതരിപ്പിക്കുന്നത്, ഈ കാവ്യത്തിന്റെ ഘടനക്ക് വിരുദ്ധമാവും.
ഇതു കവിവാചകമായി തന്നെയെ
നിലനിൽക്കുകയുള്ളു. വണ്ടു മരിച്ചോട്ടെയെന്നല്ല കവി ചിന്തിക്കുന്നത്. ഇത്രയും കഠിനമായ ദു:ഖം സഹിച്ച് ജീവിക്കുന്നതിലും ഭേദമല്ലെ
മരണമെന്നാണ് ചിന്തിക്കുന്നത്.
വണ്ടിന്റെ ദു:ഖ പ്രകടനം
കവിയുടെ മനസ്സിലുണ്ടാക്കിയ
വൈകാരിക തീവ്രത
അനുവാചകരിലെത്തിക്കുന്നതിൽ ഇത് വിജയിച്ചിരിക്കുന്നു.
രോഗം മൂലം വല്ലാതെയാതനയനുഭവിക്കുന്ന
നമുക്കു വേണ്ടപ്പെട്ടവരുടെ
അവസ്ഥയെക്കുറിച്ചു പറയുമ്പോൾ
" കഷ്ടം ! ഇങ്ങിനെ കിടക്കുന്നതിലും ഭേദം അങ്ങു പോകുന്നതായിരുന്നു "
എന്നായാൽ ആ വ്യക്തി മരിച്ചു പോകണമെന്ന് നാം
ആഗ്രഹിക്കുന്നു എന്നർത്ഥമാകുമോ?
ആള് കഠിനമായ
ദൈന്യം അനുഭവിക്കുന്നുണ്ട് എന്നല്ലെ മനസ്സിലാക്കേണ്ടതുള്ളൂ ?
10 June at 22:42 · Edited · Unlike · 6
·
Cp Aboobacker ഒരു സംശയം..
വൈകാരികതീവ്രതയെന്ന പ്രയോഗം വേണോ? വികാരതീവ്രത പോരേ?
10 June at 17:30 · Unlike · 6
·
Santhosh Varma .
മതിയായിരിക്കും ( നിശ്ചയം പോര )
10 June at 17:32 · Like · 1
·
Es Satheesan കുറച്ചു കൂടി ശ്രദ്ധയുണ്ടായാല്‍ വായന വഴിതെറ്റില്ലെന്നു തോന്നുന്നു. വായിക്കുന്നത് കവിതയാണ്, അതും ആശാന്റെ കവിത. കവി വീണപൂവിനെ( മരണത്തെ )യാണ് സംബോധന ചെയ്യുന്നത്. ജനിമൃതികളെ കുറിച്ച് (ആ ഭൂതിയെങ്ങ്/ പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ ) ഓര്‍ക്കുക (വിചാരം കൊള്ളുക)തന്നെയാണ്. പൂവിന്റെ വിശേഷ കഥനത്തിലൂടെ മനുഷ്യസാമാന്യത്തിലേക്ക് കവിത വികസിക്കുന്നു. ജനി/മൃതികളില്‍ മൃതിയാണ് കവിതയുടെ കേന്ദ്രം. ശൈശവം, ബാല്യം, കൗമാരം ,യൗവ്വനം എന്നീ ജീവിതദശകളില്‍ യൗവ്വനത്തെയാണ് ജീവിതത്തിന്റെ അധികതുംഗപദമായി അവരോധിക്കുന്നത് (താരുണ്യമേന്തിയൊരു നിന്‍നില'). വിശേഷഗുണങ്ങളുള്ള യൗവ്വനമായിരുന്നു പൂവിന്റേത് (ശുദ്ധി, മൃദുത്വം, ആഭ, സാരള്യം തുടങ്ങിയ സുകുമാര ഗുണങ്ങള്‍) എന്നും പറഞ്ഞിരിക്കുന്നു.
കവിതയില്‍ ഫ്ലാഷ്ബാക്കൊന്നും എനിക്കു വായിക്കാനായില്ല. അന്വയത്തിലൂടെ വാച്യാര്‍ത്ഥം മാത്രം കൊടുക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്തുവാനപേക്ഷ.
ശ്ലോകം 10; 'ചാലേ കഴിഞ്ഞ അരിയ യൗവ്വനകാലം, കുറഞ്ഞ ദിനമെങ്കിലും അര്‍ത്ഥദീര്‍ഘവും മാലേറെയെങ്കിലും അതീവ മനോഭിരാമവും ' എന്ന് നിന്റെ അനുകമ്പനീയമായ ഈ ലോലമേനി പറയുന്നു.' ..യൗവ്വനത്തെ അര്‍ത്ഥദീര്‍ഘവും അതീവ മനോഭിരാമവുമാക്കുന്നത് പ്രണയമാണെന്ന് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ വ്യക്തമാക്കുന്നു. പ്രണയത്തില്‍ ദൃഢാനുരാഗവും ചതിയും ഉണ്ടെന്ന് വഴിയേ ചിന്തിപ്പിച്ചു കൊണ്ടാണ് കവിത 'യുവലോകമേലുമേകാന്തമാം ചരിതമാരറിയുന്നു പാരില്‍ ' എന്ന് പ്രണയചര്‍ച്ചക്ക് വിരാമമിടുന്നത്. ഈ (മൃത ) ലോലമേനി അങ്ങനെയൊരു ചിന്തക്ക് വഴിവെക്കുന്നു എന്ന് ആമുഖം കുറിക്കുകയാണ് ഈ ശ്ലോകം. പ്രണയവിചാരങ്ങള്‍ മുന്നോട്ടു പോകുകയാണ്, അടുത്ത ശ്ലോകങ്ങളില്‍.
ശ്ലോകം 11. 'ഒപ്പമാണഴക് (അതിനാല്‍ ) (അതു) കണ്ടു നീ വരിച്ചിടും എന്നോര്‍ത്ത് അന്ന് ചിത്രശലഭങ്ങള്‍ അണഞ്ഞിരിക്കാം. എന്നല്ല, ദൂരമതില്‍ നിന്ന് അനുരാഗമോതി വിരുതന്‍ ഒരു ഭൃംഗരാജന്‍ അങ്ങ് വന്നെന്നുമാം.' ചിത്ര ശലഭങ്ങളുടെ വരവ് വിവാഹാലോചനകളാകാം. അകലെനിന്ന് അനുരാഗമോതി വരുന്ന വണ്ട് പൂവിന്റെ പ്രണയകാമുകന്‍ തന്നെ.
ശ്ലോകം 12; 'അയേ, തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ നീ ഭ്രമരവര്യനെ വരിച്ചു. അല്ലെങ്കില്‍ ഇദാനീം ഇഹ നിന്നരികില്‍ വന്ന് ഇവന്‍ വട്ടമിട്ട് വല്ലാതെ നിലവിളിക്കുകയില്ല.' വീണു കിടക്കുന്ന പൂവിനെ വട്ടമിട്ട് വല്ലാതെ നിലവിളിക്കുന്ന വണ്ടിനെ കണ്ടിട്ടാണ് കവി പൂവ് വണ്ടിനെയാണ് വരിച്ചത് എന്ന നിഗമനത്തിലെത്തുന്നത്.
ശ്ലോകം 13. "എന്നംഗമേകന് തീറുകൊടുത്തുപോയ്..
എന്നന്ന്യകാമുകരെയൊക്കെ ഞാന്‍ മടക്കിയില്ലേ...
ഓമലേ,വിരവില്‍ ഇന്ന് എന്നെ ഇഹ വെടിഞ്ഞിടല്ലേ " ബത! എന്നൊക്കെയല്ലീ വണ്ട് പുലമ്പിടുന്നു?”
വേര്‍പാടിന്റെ ദ്:ഖവും പ്രണയവേദനയും വണ്ടിനെ ഭ്രാന്താവസ്ഥയിലെത്തിക്കുന്നു. പ്രണയകാലത്ത് അവള്‍ പറയാറുള്ളത് വിളിച്ചു പറഞ്ഞാണ് വണ്ടിന്റെ കരച്ചില്‍. 'ഓമലേ എന്നെ ഇവിടെ വെടിഞ്ഞു പോകല്ലേ' എന്ന് പ്രണയിനി മരിച്ച വേദനയില്‍ പുലമ്പുന്നുമുണ്ട്.
ശ്ലോകം 14; (പൂവിന്റെ ) ആ വിബുധകാമിതമാം ഗുണത്താല്‍ ആകൃഷ്ടനായ് (ആ ഗുണങ്ങള്‍ )അനുഭവിച്ച ധന്യന്‍ ഇയാള്‍ നിന്നൊടൊരുമിച്ചു മരിച്ചുപോകട്ടെ. ഇനി നിത്യശോകാര്‍ത്തനായിരിപ്പത് നിഷ്ഫലം താന്‍. അന്വയത്തിലൂടെ വാച്യാര്‍ത്ഥം വ്യക്തമാക്കിയാല്‍ മാത്രമേ വ്യം ഗ്യത്തിലേക്ക് കടക്കുവാ നാകൂ ..
10 June at 20:06 · Edited · Unlike · 7
·
Chandra Babu വിരവിലെന്നെ വെടിഞ്ഞിടൊല്ലേ എന്ന് പുലമ്പുന്നത് വണ്ടാണ്. പൂവാണങ്ങനെ പറയുന്നതെന്ന് കരുതി വ്യാഖ്യാനം ചമയ്ക്കുന്നത് വായനയുമല്ല, പുനര്‍വായനയുമല്ല, കാണാപ്പുറം വായനയാണ്.
വികാരത്തെ സംബന്ധിച്ചതാണ് വൈകാരികം. വികാര തീവ്രത മതി. വൈകാരികാനുഭൂതി എന്നൊക്‌കെയുള്ള പപ്രയോഗത്തില്‍ നിന്ന് വരുന്ന analogy ആണ് വൈകാരിക തീവ്രത. വൈകാരിക പിരിമുറുക്കം സാധുവായ പ്രയോഗവുമാണ് .
10 June at 19:34 · Unlike · 3
·
Shaji Nayarambalam സ്വര്‍ണ്ണനൂലിനാല്‍ക്കോര്‍ത്തൊരുക്കിയ
വര്‍ണ്ണനാ വൈഭവത്തിനാല്‍
മഞ്ഞുതുള്ളിപോലുള്ളിലായിരം
വര്‍ണ്ണ ബിംബങ്ങളാഴ്ത്തിയും
തന്നിലാഴത്തിലാണ്ട ശ്രീ ഗുരു-
ദ്ദേവസൂക്തിയും ചിന്തയും
വിട്ടുമാറാതെ തൊട്ടുണര്‍ത്തുവാ-
നൊത്ത കാവ്യങ്ങള്‍ തീര്‍ക്കവേ,
മിന്നലായ് മറ,ഞ്ഞെങ്ങു താണുവോ?
നിന്നു കേഴുന്നു പല്ലന
വന്നുപോയതോ വാക്കിനുള്ളിലെ
ആശയങ്ങള്‍ തന്‍ തമ്പുരാന്‍!
10 June at 19:39 · Unlike · 2
·
Jyothibai Pariyadath ദേവന്മാർ പോലും ആഗ്രഹിക്കുന്നത്രയും ഉത്കൃഷ്ടഗുണങ്ങളുടെ ഉടമയാണ് പൂവ്.ആ പൂവിനെ അനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ധന്യനാണ് വണ്ട്. പൂവിന്റെ മരണത്തോടെ ആ അനുഭവയോഗം എന്നേയ്ക്കുമായി അവസാനിക്കുന്നു.മറ്റൊരു പ്രണയത്തിനും ഇനി ഈ ധന്യത നല്കാനാവില്ല എന്ന ധ്വനി അവിടെയുണ്ട്. ആ സ്ഥിതിക്ക് ഇനി മരണമല്ലാതെ മറ്റെന്തുഗതിയാണ് അതിനുള്ളത് ? .നിത്യശോകത്തിൽ മുങ്ങി ,'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും 'എന്ന അവസ്ഥയെക്കാളും പൂവിനോടൊത്ത് നിത്യപ്രണ യത്തിലെയ്ക്കുള്ള യാത്ര തന്നെയാണ് വണ്ടിനു നല്ലത് .നിഷ്ഫലം എന്ന ഒരൊറ്റ വാക്കിന്റെ ധ്വനികൾ അതിശയിപ്പിക്കുന്നതാണ്.
10 June at 20:03 · Edited · Unlike · 4
·
Jyothibai Pariyadath ലീല -മദനന്മാരെ ഓർക്കുക ,ദിവാകരൻ നളിനിമാരെയും. .മരണമായാലും ,വരണമായാലും ,സന്യാസമായാലും മനസ്സിൽ കറകളഞ്ഞ അനുരാഗം കാത്തുപോരുന്നവർക്ക് പ്രണയിയുടെ നിത്യവിരഹം മൃതിയല്ലെങ്കിൽ പിന്നെ മറ്റെന്ത് !!?
10 June at 20:10 · Unlike · 5
·
Param Kv അതിൽ തർക്കമില്ല, പക്ഷേ, അത് കവി പറയുന്നതിനേക്കാൾ വണ്ടിനെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നില്ലേ ഉചിതം എന്നാണ് സംശയം.
10 June at 20:16 · Like · 1
·
Jyothibai Pariyadath കാമുകപ്രലാപം വ്യക്തമായി തൊട്ടുമുൻപ് ചേർത്തല്ലോ. 'അയ്യോ എനിക്കിനി ആരുണ്ടേ എന്നേം കൂടെ കൊണ്ടുപോണേ ' എന്ന് തന്നെയാണ് വണ്ടിന്റെ പുലമ്പലിന്റെ ഋജുവും ഏറ്റവും ലളിതവുമായ വ്യാഖ്യാനം .അതിന്റെ അർത്ഥവിടർച്ച കാണിക്കുകയാണ് മാത്രമാണ് ഇനി കവിക്ക് ചെയ്യാനുള്ളത്. ആ ധർമ്മം ഏറ്റവും ഭംഗിയായി നിറവേറ്റാൻ ആശാന് ഈ ശ്ലോകത്തിൽ കഴിഞ്ഞിട്ടുമുണ്ട്.
10 June at 20:31 · Edited · Unlike · 3
·
Chandra Babu ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് കാമ്യമെന്ന് കരുതി വണ്ട് ജീവന്‍ വെടിഞ്ഞു എന്ന് കവിക്ക് പറഞ്ഞുകൂടേ ?
10 June at 20:29 · Like · 2
·
Jyothibai Pariyadath അതിന്റെ സാധ്യത നിരാകരിക്കുന്നതാണല്ലോ അടുത്തശ്ലോകം. അത്യുഗ്രമാം ..." എന്നുതുടങ്ങുന്നയിടത്ത് ഉത്തമപുരുഷ സാന്നിദ്ധ്യം സ്പഷ്ടം ' ഇവിടെ ഈ ശ്ലോകത്തിലും കവി യുടെ ഇടപെടൽ സ്വാഭാവികം എന്നുതന്നെയാണ് തോന്നുന്നത് .
10 June at 20:40 · Edited · Like · 3
·
Param Kv 15. ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?
വ്യസനവും കുണ്ഠിതവും ഒന്നു തന്നെയല്ലേ ? അപ്പോൾ വ്യസനകുണ്ഠിതം ഒരു വിചിത്ര പ്രയോഗമായില്ലേ? വിക്കിപ്പിഡിയയിൽ നിന്നുമെടുത്ത ഈ പാഠത്തിലെ പിശകായിരിക്കുമോ ? പകരം കഠിനകുണ്ഠിതമായിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു.
അത്യുഗ്രമാം എന്ന വിശേഷണം തരുവിന് യോജിക്കുന്നുണ്ടോ ?
10 June at 22:00 · Edited · Like · 3
·
Jyothibai Pariyadath വ്യസനവും കുണ്ഠിതവും പ്രത്യക്ഷാർത്ഥത്തിൽ ഒന്നായി തോന്നാം .സൂക്ഷ്മമായി നോക്കുമ്പോൾ അനുഭവ തലത്തിൽ രണ്ടാണവ എന്ന് കാണാം.കവിതയിൽ സന്ദർഭാനുസാരിയായുളള വിശകലനം ആവശ്യം. വ്യസനം കോപത്തിൽ നിന്നോ കാമത്തിൽ നിന്നോ ഉളവാകുന്ന ദുഃഖമാണ് . കുണ്ഠിതം നഷ്ടബോധത്തിൽ നിന്നും .ഇത് രണ്ടും ചേര്ത്തത്തിൽ ഔചിത്യക്കുറ വില്ല .വ്യാകരണപ്പിശകുണ്ട് എന്ന് സംശയം .വ്യസനകുണ്ഠിതങ്ങൾ എന്ന് വേണ്ടേ ? പക്ഷെ അതിനുമുണ്ട് ന്യായീകരണം.വൃത്തം തെറ്റും .എല്ലാത്തിനും ഉപരിയായി മറ്റൊന്നുണ്ട് ഇത് കവിതയാണ്.അപാരേ കാവ്യസംസാരേ ...
11 June at 04:39 · Unlike · 7
·
Sujanika Ramanunni കവിതയിലെ [ വീണപൂവ്വ് ] പ്രധാനരസം കരുണമാണ്`. അതിനെ പൊലിപ്പിക്കാൻ സമാനരസങ്ങളോ വിപരീത രസങ്ങളോ സമന്വയിപ്പിക്കുന്നത് കാവ്യരചനയിലെ ഒരു ടെൿനിക്ക് ആണ്`. ഇവിടെ കരുണത്തെ കരുണം കൊണ്ടുതന്നെ രസപുഷ്ടിയിൽ എത്തിക്കുന്നു. ഉത്തരരാമചരിതം ഓർമ്മവരുന്നു. പക്ഷെ, അത് ആവർത്തനത്തിന്റെ വിരസത ഉണ്ടാക്കുന്നുണ്ടോ?
വായിക്കുന്നത് ആശാന്റെ കവിതയാണെന്ന അറിവ് വായനക്കോ അതിവായനക്കോ ഒന്നും തടസ്സമാവുന്നില്ല. ടെക്സ്റ്റാണ്` വായിക്കുന്നത്. എഴുതിക്കഴിഞ്ഞ വാക്ക് സ്പോടനാത്മകമാണെന്ന് പൂർവസൂരികൾ കണ്ടിട്ടുണ്ട്. കൈവിട്ടകല്ലാണ്`. സവ്യസാചിയുടെ അമ്പാണ്`. വാക്ക് അർഥത്തെ റേഡീയേറ്റ് ചെയ്യുന്നു. കാലങ്ങളോളം. വാക്കിന്റെ അർദ്ധായുസ്സ് നിശ്ചയിക്കുന്നത് കവിയുടെ സർഗാത്മകതയാണ്`. റേഡിയത്തിന്റെ അർദ്ധായുസ്സ് .... ആണെന്ന് നിശ്ചിതമാണ്`. അത് മാറ്ററിൽ ഉള്ളടങ്ങും. വാക്കിന്റെത് വാക്കിൽ ഉള്ളടങ്ങുന്നില്ല. കവിയുടെ സർഗവൈഭവത്തിലും പദസ്ഥൈര്യത്തിലും അധിഷ്ഠിതമാകുന്നു. അതുകൊണ്ടുതന്നെ ഓരോ വാക്കിന്റേയും ആയുസ്സും ബലവും വ്യത്യസ്തമാണ്`. ഓരോ രചനയിലും വ്യത്യ്സ്തമാണ്`. ഓരോ വായനാക്കാലത്തും അത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. വിപരീതങ്ങൾ പോലും ഉണ്ടാക്കുന്നു. ദുരന്തങ്ങൾ പിന്നെ പിന്നെ ഫലിതമായി തീരുന്നതുപോലെ.
വാക്കിന്റെ അർഥപരമായ ആയുസ്സും ബലവും ആവർത്തനത്തിലല്ല. [ വ്യസനം, കുണ്ഠിത , ഖിന്നൻ ] , വ്യാജപ്രയോഗങ്ങളിലുമല്ല [ അത്യുഗ്രമാം തരു ]
11 June at 04:49 · Unlike · 6
·
Santhosh Varma .
വ്യസനകുണ്ഠിതം ഒഴിവാക്കപ്പെടേണ്ട അശ്രദ്ധ തന്നെ.
"അത്യുഗ്രമായ് തരുവിലും ബഁത കല്ലില്ലിലും പോയ് "
എന്നാണ് ഞാൻ പഠിച്ചിട്ടു ള്ളതായി ഓർക്കുന്നത്.
11 June at 05:15 · Unlike · 3
·
Chandra Babu ഒരു കവിക്ക് പര്യായങ്ങളൊന്നും തത്തുല്യങ്ങളല്ല. വള്ളത്തോളിന്‍റെ വാനമേ ഗഗനമേ ... എന്ന പ്രയോഗത്തിന്‍റെ ഔചിത്യം ഈ പേജില്‍ ചര്‍ച്ച ചെയ്തതാണ്. ഇവിടെ കുണ്ഠിതത്തിന് വ്യസനമെന്നാണര്‍ഥമെന്ന് തീരുമാനിച്ചാണ് ചര്‍ച്ച. ഖേദം, മനഃപ്രയാസം എന്നൊക്കെയാണ് കുണ്ഠിതത്തിനര്‍ഥം. ദുഃഖവും വ്യസനവും പോലും ഏറെ അര്‍ഥവ്യത്യാസമുണ്ട് .
വീണപൂവിലെ രസം ശാന്തമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ശ്രീഭൂവിലസ്ഥിരമെന്നതാണ് കവിയുടെ മാനിഫെസ്റ്റോ .
വ്യസനകുണ്ഠിതത്തില്‍ ബഹുവചനപ്രത്യയം ചേര്‍ക്കല്‍ ഭാഷയിലെ രീതിയാണ് .
'' വദനമപി കരചരണമല്ല ശൗര്യാസ്പദം ...'' എന്ന് പ്രയോഗിച്ചത് ഭാഷാ പിതാവാണ്.
11 June at 06:00 · Edited · Unlike · 4
·
Cp Aboobacker വ്യസനം ദുഃഖവും കുണ്ഠിതം ഡയലമയും അല്ലേ? കുമാരനാശാന് വാഗര്‍ത്ഥവിവേചനമില്ലെന്നു കരുതണോ?
11 June at 06:27 · Unlike · 4
·
Cp Aboobacker ശ്രീ ഭൂവിലസ്ഥിരയായ പൂവിന്‍റെ, ഭൗമമായ ഏതുവസ്തുവിന്‍റെയുംതാല്ക്കാലികതയാണ് കവിത ആവിഷ്കരിക്കുന്നത്, സംശയമില്ല. ഈ പ്രക്രിയ യില്‍ ജീവിതാവിഷ്കാരം അനുപേക്ഷണീയമാണ്. അതാണ് കവി ചെയ്തിട്ടുള്ളത്. ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്നഘട്ടങ്ങള്‍ ആവിഷ്കരിക്കുക യാണ്. ആശാന്‍ കവിയെന്നതിനേക്കാള്‍ ദാര്‍ശനികനും ദാര്‍ശനികനെന്നതിനേക്കാള്‍ കവിയുമാണെന്നോര്‍ക്കുക.
11 June at 13:32 · Edited · Unlike · 4
·
Kandamath Manayilvalappil Venugopalan കാവ്യാസ്വാദനശീലം തുലോം കുറഞ്ഞവരേയും ഈ ചര്ച്ച കയ്യിലെടുക്കുന്നു!
11 June at 06:43 · Unlike · 4
·
Sreekumar Kariyad കയ്യിലെടുക്കുന്നതോടെ ആസ്വാദനശീലം വിജൃംഭിക്കുകയും ചെയ്യുന്നു......
11 June at 07:27 · Edited · Unlike · 2
·
Kandamath Manayilvalappil Venugopalan തര്ക്കബുദ്ധിയും കാവ്യാസ്വാദനശീലവും തമ്മിലെന്ത് എന്ന് അന്തം വിടാതിരുന്നാല്‍.. എല്ലാം ക്രമേണ ശരിയാകുമെന്ന് പ്രതീക്ഷിക്കാം
11 June at 07:31 · Unlike · 4
·
Sreekumar Kariyad എല്ലാം ക്ഷണികം എന്നാണല്ലോ ആശാനും പറഞ്ഞത്....
11 June at 07:32 · Unlike · 3
·
Cp Aboobacker തര്‍ക്കത്തിലെപ്പോഴും ചെറിയൊരളവില്‍ ഫാലസിയുണ്ട്. കാവ്യാസ്വാദനം ഫാലസിയില്‍ അവസാനിച്ചുപോവും.
11 June at 07:34 · Unlike · 4
·
Sreekumar Kariyad phallic images are not rare both in literature and religion...
11 June at 07:36 · Like · 1
·
Cp Aboobacker ക്ഷമിക്കണേ. ഭാഷ ഐഛികമായി പഠിക്കാത്തൊരാളാണ് ഞാൻന്‍. ചിലപ്പോള്‍ പറയുന്നതൊക്കെ അനര്‍ത്ഥമായിപ്പോകാം. നവ മായുള്ളൊരനര്‍ത്ഥവര്‍ഷണമെന്നു വള്ളത്തോള്‍ പറയുന്ന അര്‍ത്ഥത്തില്‍.
11 June at 07:39 · Unlike · 6
·
Cp Aboobacker കരിയാടേ, ചര്‍ച്ച വഴി തെറ്റിപ്പോകുമേ.
11 June at 07:40 · Unlike · 4
·
Cp Aboobacker Phallus and fallacy are not related.
11 June at 07:41 · Unlike · 4
·
Sreekumar Kariyad ഒരു തര്‍ക്കം തന്നെയുണ്ടായിവന്നതല്ലെ?
11 June at 07:41 · Like · 2
·
Sreekumar Kariyad മെയിന്‍ സബ്ജക്റ്റിലേക്ക് ശ്രദ്ധതിരിക്കുക...
11 June at 07:47 · Unlike · 2
·
Sreekumar Kariyad കമന്റുകള്‍ പലതും ഉടന്‍ സ്ഖലിതങ്ങളാണ്... അവ ചിലര്‍ക്ക് ഫലിതവും ചിലര്‍ക്ക് അരോചകവുമായി തോന്നിയേക്കാം. ഒന്നു വട്ടം ചാടിയാല്‍ത്തീരുന്ന പ്രശ്നമേയുള്ളൂ...
11 June at 07:52 · Unlike · 2
·
Kandamath Manayilvalappil Venugopalan phallic touch in editing a comment sometimes turns a like to unlike,I suppose!
11 June at 07:59 · Like · 2
·
Sreekumar Kariyad PHALLIതം....
11 June at 08:00 · Unlike · 4
·
Chandra Babu കഴിഞ്ഞ ജന്‍മത്തില്‍ താങ്കളുടെ പേര് സിഗ്മണ്ട് എന്നായിരുന്നോ ശ്രീകുമാര്‍ ?
11 June at 11:32 · Unlike · 4
·
Sujanika Ramanunni കരിയാട് മാഷിന്റെ കുറിപ്പുകൾ എനിക്ക് വായിക്കാൻ കിട്ടുന്നില്ലല്ലോ. അതെന്താ സൂത്രം?
0
വഴിതെറ്റിയും
വരതെറ്റിയും
എഴുതന്നത് :എഴുത്ത്
11 June at 17:56 · Edited · Unlike · 2
·
Jayashree Thotekat കുണ്ഠിതം എന്ന് കേൾക്കുമ്പോൾ എനിക്ക് regret എന്ന വാക്കിന് തുല്യമായ ഒരു ഫീലിങ്ങ് ആണ് കിട്ടുക,ശരിയോ എന്തോ!
11 June at 21:18 · Unlike · 3
·
Param Kv ഇംഗ്ലീഷുമായി താരതമ്യം ചെയ്താൽ കുഴപ്പമാവും. പശ്ചാത്താപമാവാം, വെറും സോറി ആവാം...
11 June at 21:47 · Like · 3
·
Param Kv 16. ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!
ഇവിടെ കാല്പനികതയെല്ലാം കളഞ്ഞുകുളിച്ച് ഒരു തരം പഴഞ്ചൻ താലികെട്ടിന്റെ അവസ്ഥയായില്ലേ എന്നൊരു സംശയം.
ഒന്നോർക്കിൽ എന്ന വാക്ക് ഇവിടെ അധികപ്പറ്റല്ലേ ?
കഴിഞ്ഞ ശ്ലോകവുമായി ഇതിന് ഒരു ബന്ധമില്ലാത്തതുപോലെ.
11 June at 21:58 · Like · 1
·
Sreekumar Kariyad കണ്ടളി മാര്‍ എന്നും ഭാഗ്യഹീനന്മാര്‍ തന്നെ....
12 June at 06:42 · Like · 1
·
Santhosh Varma .
വണ്ടിന്റെ ദു:ഖപ്രകടനം കണ്ട് അത് എന്തുകൊണ്ടാകാം
എന്നതിന് പല സാദ്ധ്യതയും
ആരായുകയാണ് കവി.
മറ്റു കാമുകന്മാരെയെല്ലാം വേണ്ടന്നു വെച്ച്, തന്റെ പതിവ്രതയായ ഭാര്യയായി ജീവിച്ച പൂവ് തന്നെ ഒറ്റയ്ക്കാക്കി പോയതു കൊണ്ടാണോ?
താന് സ്വന്തമാക്കണമെന്നാഗ്രഹിച്ച പൂവ് തനിക്കു ലഭിക്കാതെ പോയതു കോണ്ടാണോ?
താന് ഈ പൂവിനെ വഞ്ചിച്ചുവല്ലോ എന്ന പശ്ചാതാപം കൊണ്ടാണോ?
അങ്ങിനെ പലതും.
ഇതൊക്കെ നാം നമുക്കു ചുറ്റും സാധാരണ കണ്ടു വരുന്നവയും ആണല്ലോ?
12 June at 18:24 · Edited · Unlike · 4
·
Sujanika Ramanunni പ്രക്ഷിപ്തം? അപ്പോൾ ഉപമയം ഉണ്ടായിട്ടില്ലേ?വരിച്ചൂന്നല്ലേ ആദ്യം പറഞ്ഞത്?
ഒന്ന് + ഓർക്കിൽ + ഇങ്ങ്+ ഇവ - ഇതൊക്കെ എവിടേക്കാ അന്വയിക്കുക? ,
കവിക്ക് ഉപായം വാക്ക് ... വാക്ക് മാത്രം . വാക്കിൽ വാച്യം, വ്യംഗ്യം , ധ്വനി എന്നിങ്ങനെ അർഥം 'ദീർഘ' മായി വരും. ധ്വനിയിലാണ്` / ധ്വനി തിരിച്ചറിയലാണ്` കാവ്യാസ്വാദനം. "കാവ്യസ്യാത്മാ ധ്വനിരിതി..” [ ധ്വന്യാലോകം ] വാക്കിന്റെ ഔചിത്യം പൂർണ്ണമാവുമ്പോൾ ധ്വനി കാവ്യാസ്വാദനത്തിന്ന് സഫലത നൽകും. അല്ലാതുള്ള വാക്ക് പ്രയോഗങ്ങളൊക്കെ അനുചിതവും അത് [ അനൗചിത്യാദൃതേനാന്യദ്രസഭംഗസ്യകാരണം ] ആസ്വാദനത്തെ ശിഥിലീകരിക്കുകയും ചെയ്യും. പഴയകൃതികളാണെങ്കിലും പുതിയ രചനകളാണെങ്കിലും ഇതൊക്കെ പ്രസക്തമാണ്`. ഇതൊക്കെ ആശാന്ന് പിന്നെ പിന്നെ മനസ്സിലായിട്ടുണ്ട്. നളിനി, ചിന്താവിഷ്ടയായ സീത , കാവ്യകല തുടങ്ങിയ രചനകളിൽ ഇത് അത്യന്തം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശാന്റെ മഹത്വം ഒട്ടും ചോദ്യം ചെയ്യാനാവില്ല. എന്നാൽ, വീണപൂവ്വ് വായിച്ച് മഹത്വം ആദ്യമേ ഉറപ്പിക്കാനുമാവില്ലെന്ന് ഓരോ ശ്ളോകങ്ങളും ഏറെക്കുറവോടെ ഉറപ്പാക്കുകയും ചെയ്യുന്നു.
മറ്റൊന്ന് , തർക്കം [ലോജിക്ക് ] ആസ്വാദനത്തെ തടസ്സപ്പെടുത്തുകയല്ല ; മറിച്ച് കേവലാനുഭൂതിയുടേയും , കാവ്യബാഹ്യമായ കവിഭക്തിയുടേയും, ' ബലേ, ഭേഷ് ' വിളികളുടേയും, മേഖലകളിൽ നിന്ന് കാവ്യാസ്വാദനത്തെ പാഠത്തിന്റേയും യാഥാർഥ്യത്തിന്റേയും അർഥചിന്തയുടേയും യുക്തിബോധങ്ങളിലേക്ക് നയിച്ച് മാനവികമാക്കുക എന്ന ബുദ്ധിയിലേക്ക് നയിക്കുകയാണ്`. നിരുപാധികമായ ആസ്വാദനത്തിലേക്ക് നയിക്കുകയാണ്`. ലോജിക്കിൽ യുക്തിയുക്തമായ , ജനാധിപത്യപരമായ വാദപ്രതിവാദങ്ങളുടെ സദസ്സുകൾ രൂപംകൊള്ളുകയാണ്`.
12 June at 18:25 · Unlike · 3
·
Chandra Babu പ്രസ്താവനകളില്‍ കവിതയുണ്ടാവില്ല. ശബ്ദത്തിന്‍റെയും അര്‍ഥത്തിന്‍റെയും വൈചിത്ര്യങ്ങളാണ് കവിത വിരിയിക്കുന്നത്. ഓതി നീണ്ട ജടയും നഖങ്ങളിലെ വൈചിത്ര്യം ഹൃദ്യമാകുന്നു. വീണപൂവ് സര്‍വത്ര അനൗചിത്യവും. കുതര്‍ക്കം കാവ്യാസ്വാദനത്തിന് തടസ്സമേയല്ല. അതിനെ അവഗണിക്കുന്നത് വളരെ എളുപ്പമാണ് .
12 June at 19:15 · Unlike · 3
·
Param Kv ചർച്ചയും വാദപ്രതിവാദങ്ങളും ഒരിക്കലും ഒരു കൃതിക്ക് ദോഷകരമാവുമെന്നു തോന്നുന്നില്ല. വായനക്കാർക്കിടയിൽ അത് ജീവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണത്. ഒരു നൂറ്റാണ്ടിനുമുമ്പ് എഴുതിയ വീണപൂവ് ഈ ഫേസ്ബുക്ക് കാലത്തും ചർച്ച ചെയ്യപ്പെടുന്നു എന്നത് അതിന്റെ കാലാതിവർത്തിയായ സജീവത കൊണ്ടുതന്നെയാണ്. പഴയ ചില ഉൾക്കാഴ്ച്ചകൾ മങ്ങിപ്പോയെന്നിരിക്കാം, പകരം പുതിയ ഉൾക്കാഴ്ച്ചകൾ ലഭിക്കാം. അങ്ങനെ അതു വീണ്ടും വായനക്കാരെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു.
12 June at 23:34 · Like · 3
·
Param Kv 17. ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയതു നിന്നെ ഹനിച്ചു പൂവേ!
ഇതുവരെ വണ്ടിനോടൊപ്പം നിന്ന കവി പൂവിന്റെ വീക്ഷണത്തിലേക്കു മാറി മറ്റൊരു സാദ്ധ്യത തേടുന്നു. 'ഭാഗ്യഹീനനായ വണ്ട് ഇവിടെ ശഠനായി മാറുന്നു. മാത്രമല്ല, പൂവിന്റെ അകാലമൃത്യുവിന്റെ കാരണക്കാരനും കൂടി ആവാമെന്നാണ് സൂചന.
'കുസുമാന്തരലോലൻ' എന്ന പ്രയോഗം രസാവഹമായിരിക്കുന്നു, ഇപ്പോഴത്തെ പത്രഭാഷയിൽ രാജ്യാന്തര കുറ്റവാളി എന്നെല്ലാം പറയുന്നപോലെ.
15 June at 13:40 · Edited · Like · 4
·
Sujanika Ramanunni ഒരു ശ്ളോകം കാലങ്ങളോളം നിലനിൽക്കുന്നത് അതിലെ സൂക്ഷ്മമായ ഒരു വാക്കോ വരിയോ കൊണ്ടാണ് പലപ്പോഴും. ഇതിലെ 'കുസുമാന്തരലോലൻ ' പോലെ. അതുപോലെ കവിത മുഴുവൻ നിലനിൽക്കുന്നത് അതിലെ ഒരീരടിയോ ശ്ളോകമോ ആസ്പദമാക്കിയാവും. ആവരികളിലെ / വാക്കിലെ ഭാഷാപരമായ സവിശേഷത, വാക്കിനെ സന്നിവേശിപ്പിച്ച രീതി, , അർഥധ്വനികൾ, ആശയം, അലങ്കാരം / കാവ്യബിംബം , ദർശനദീപ്തി, തുടങ്ങിയവ ചിലതാവും അതിന്ന് ഹേതു. മറ്റു തെറ്റുകുറ്റങ്ങളെ മറക്കാനും മറയ്ക്കാനും ഇവക്ക് കഴിയും. കവിയുടെ സ്രൃഷ്ടിപരമായ തെളിവുകൾ നിക്ഷേപിക്കുന്നത് ഈയിടങ്ങളിലാണ്. അതാകട്ടെ പലപ്പോഴും ബോധപൂർവമായിരിക്കണമെന്നുമില്ല. വന്നു സംഭവിക്കുന്നതാവാം.
എഴുതിത്തെളിയലല്ല ;
വായിച്ചു തെളിയലാണ്
നല്ല കവിതയുടെ തെളിമ.
13 June at 04:25 · Unlike · 5
·
Santhosh Varma ആശാന്റെ മഹാകവിമുദ്ര പതിഞ്ഞ സുന്ദരമായ പ്രയോഗമാണ്
' കുസുമാന്തര ലോലന് '
13 June at 20:04 · Unlike · 3
·
Chandra Babu മംഗളം വാരികയിലെ ലോലന്‍ ആശാനില്‍ നിന്ന് വന്നതാവുമോ ?
13 June at 20:29 · Unlike · 3
·
Param Kv 18. ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
ആശാന്റെ കൃതികളിൽ പൊതുവെ വിരളമായ നർമ്മരസം തുളുമ്പുന്ന ഒരു ശ്ലോകം.
പ്രണയം 'ആപത്തെഴുന്ന തൊഴിലായി‘ കവി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ എടുത്തുചാടുന്നതിനുമുമ്പ് നല്ലവണ്ണം ആലോചിക്കണം അല്ലെങ്കിൽ ഇതുപോലെ പലപ്പോഴും പശ്ചാത്തപി ക്കേണ്ടിവരും എന്ന് കവി വണ്ടിനെ സരസമായി ഉപദേശിക്കുന്നു.
ഇതിലെ, വിശേഷത്തിൽ നിന്നു സാമാന്യത്തിലേക്കു നയിക്കുന്ന അലങ്കാരത്തിന്റെ പേർ മറന്നുപോയി. ആരെങ്കിലും പറയുമല്ലോ.
13 June at 22:54 · Edited · Like · 4
·
Santhosh Varma .
അലങ്കാരത്തിന്റെ പേര് 'അര്ത്ഥാന്തരന്യാസം' എന്നാണെന്നാണ് എന്റെ ധാരണ.
ആശാനു ഏറെ പ്രിയപ്പെട്ട അലങ്കാരമാണ് ഇത് ( പൊതുവെ അലങ്കാരപ്രിയനാണ്...See More
14 June at 00:11 · Edited · Unlike · 3
·
Vs Bindu ഗഹനത ഏറുന്നുണ്ടോ സരളമോ എന്നതല്ല എന്നെ എന്നുംപിന്തുടരുന്ന വരികളാണ് "പാലൊത്തെഴും ..."എന്ന്തുടങ്ങുന്നവ .നിഷ്ക്കളങ്കത അതില്‍ സന്ദേഹ രഹിത മായി സഞ്ചരിക്കുന്നു .ആ പുതിയ പുഞ്ചിരി "പോലെ എത്ര മനോഹരം .
14 June at 04:56 · Unlike · 4
·
Sujanika Ramanunni പ്രണയം ഒരു തൊഴിലാക്കി അന്യപൂക്കളെക്കൂടി പ്രണയിച്ചതും അത് വീണപൂവ്വ് അറിഞ്ഞതും പരമാർഥമാണെങ്കിൽ .... പാപമാണ്`... സാഹസമാണ്`... അഴലുണ്ടാക്കും. നിന്റെ തലതല്ലിയുള്ള ഈ കരച്ചിൽ പശ്ചാത്താപപ്രകടനമാണ്`.... പശ്ചാത്താപം പ്രായശ്ചിത്തവുമാണല്ലോ. പക്ഷെ, ഈ തത്വചിന്ത കൊണ്ട് പൂവിന് ഒരു പ്രയോജനവും ഇല്ല. അത് 'വീണു' .
ഏതു തത്വചിന്തയും അംഗീകരിക്കപ്പെടണമെങ്കിൽ അത് ഇരക്ക് പ്രയോജനപ്പെടുന്നതാവണം . വേണ്ടേ? വേട്ടക്കാരനെ ആശ്വസിപ്പിക്കയാണോ ഇവിടെ?
14 June at 05:30 · Unlike · 2
·
Param Kv അലങ്കാരം അർത്ഥാന്തരന്യാസം തന്നെ.
സാമാന്യംതാൻ വിശേഷം താൻ ഇവയിൽ പ്രസ്തുതത്തിന്
അർത്ഥാന്തരന്യാസമാകു മന്യം കൊണ്ടു സമർത്ഥനം.
14 June at 06:30 · Like · 4
·
Sreekumar Kariyad സ്കൂളില്‍ ഈ ലക്ഷണം പഠിച്ചതോര്‍ക്കുന്നുവെന്നത് ഓര്‍മ്മയുടെ ലക്ഷണമായും തോന്നുന്നു.....
14 June at 06:33 · Unlike · 5
·
Param Kv ഫേസ്ബുക്കിനു നന്ദി!
14 June at 06:36 · Like · 1
·
Es Satheesan മേല്‍ ശ്ലോകത്തില്‍ നര്‍മ്മമോ പരിഹാസമോ ഉണ്ടെന്നു തോന്നുന്നില്ല. പ്രണയസംബന്ധിയായ ഒരു ഉദ്ബോധനമുണ്ടു താനും.
"പാര്‍ക്കില്‍, ഈ നിഗമനം പരമാര്‍ത്ഥമെങ്കില്‍, ഹാ ! അഴല്‍പൂണ്ട വണ്ടേ, പാപം നിനക്കു ഫലമായ്. മുമ്പു ഓര്‍ക്കുക; ആപത്തെഴും തൊഴിലില്‍ സാഹസികന് പശ്ചാത്താപങ്ങള്‍ ഇങ്ങനെയെങ്ങുമുണ്ടാം.”
വണ്ടിനെ മുന്‍നിര്‍ത്തിയാണ് കവി 'യുവലോകമേലും ഏകാന്തമാം ചരിതം" അന്വേഷിക്കുന്നത്. അവിടെ ദൃഢാനുരാഗം / വഞ്ചന, പാപം / പശ്ചാത്താപം എന്നീ വൈരുദ്ധ്യങ്ങളെ കണ്ടെത്തുന്നു. അവസാനം 'യുവലോകമേലും ഏകാന്തമാം ചരിതമാരറിയുന്നു പാരില്‍ ? " എന്നിടത്ത് എത്തിച്ചേരുകയുമാണ് (അടുത്ത ശ്ലോകത്തില്‍). പ്രണയവഞ്ചന ആപത്തെഴും തൊഴിലും സാഹസവുമാണെന്നും അതിന്റെ ഫലം അഴലും പാപവുമാണെന്നും ബോധിപ്പിക്കുന്നു. തുടര്‍ന്ന് പാപികള്‍ എക്കാലവും പശ്ചാത്താപിക്കേണ്ടി വരുമെന്നും പാപം ചെയ്യുന്നതിനുമുമ്പേ ഇക്കാര്യം ബോദ്ധ്യപ്പെടേണ്ടതാണെന്നും യുവലോകത്തെ (പ്രത്യേകിച്ചും ആണ്‍ വര്‍ഗ്ഗത്തെ) ഓര്‍മ്മിപ്പിക്കുമന്നു.
14 June at 12:01 · Edited · Unlike · 7
·
Param Kv 19. പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?
ഇവിടെ കവി കൃതിയിൽ നിന്നും മാറിനിന്ന് സ്വയം എഡിറ്ററുടെ വേഷമണിയുന്നതുപോലെ തോന്നുന്നു. മൂകങ്ങളായ കാര്യങ്ങളെപ്പറ്റി പറയുന്നത് ശരിയല്ല എന്ന സന്ദേഹത്താൽ പറഞ്ഞതെല്ലാം വെട്ടിക്കളയുന്നപോലെ.
14 June at 22:17 · Like · 2
·
Sujanika Ramanunni ഏതു ചിന്തയും / ചർച്ചയും / കഥയും ' ആർക്കറിയാം ? ' എന്നവസാനിപ്പിക്കുന്നത് അശക്തിയുടെ ലക്ഷണമായേ കാണാനാവൂ എന്നു തോന്നുന്നു. യുവലോകം / കാമുകൻ / കാമുകി / രാജാവ് / യോഗി / പരിത്യജ്യ എന്നിവരുടെയൊക്കെ കാര്യത്തിൽ ആശാൻ ഈ അശക്തി ആവർത്തിക്കുന്നു. ' ആർക്കറിയാം ? ' എന്ന തിരിച്ചറിവ് തിരിച്ചറിവല്ലെന്നുമാത്രമല്ല , അതുവരെയുള്ള ഭാഷണങ്ങളെ മുഴുവൻ റദ്ദുചെയ്യുകയുമണല്ലോ വാസ്തവത്തിൽ . കാവ്യഭാവനയുടെ പിന്നാലെ പോയ പാവം വായനക്കാരെ പെരുവഴിയിലാക്കുന്ന എഴുത്തുകാരനാവരുത് കവി.
15 June at 04:38 · Edited · Unlike · 6
·
Jigish Kumaran കൃത്യതയേക്കാൾ സന്ദേഹത്തിനുള്ള സൌന്ദര്യം കാണാതിരിക്കാമോ? unsure emoticon
15 June at 05:00 · Unlike · 4
·
Santhosh Varma .
" ഹിരണ്മയേന പാത്രേന സത്യസ്യാഭിഹിതം മുഖം "
- ഉപനിഷത് സൂക്തം
സത്യമെന്തെന്ന് ആരും കണ്ടിട്ടില്ല. സന്ദേഹത്തിനെ
തന്റെതായ യുക്തിയുപയോഗിച്ച്
സത്യമെന്നു സമര്ഥിക്കുകയാണ്
ചെയ്യപ്പെടുന്നത്.
ഇക്കാര്യമാണ് കവി കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെ ശക്തിഹീനതയായി
കാണേണ്ടതില്ല.
സത്യത്തെ പ്രതിയല്ല , അതിനെ മൂടി വെച്ചിരിക്കുന്ന സ്വര്ണപാത്രത്തിന്റെ
രൂപഭാവത്തെച്ചൊല്ലിയാണ്
എല്ലാ തര്ക്കവും ഉടലെടുക്കുന്നത്.
15 June at 05:47 · Edited · Unlike · 6
·
Chandra Babu കവികള്‍ തീര്‍പ്പു കല്പിക്കുന്നവരല്ല, സന്ദേഹികളാണ്.
15 June at 05:26 · Unlike · 8
·
Jigish Kumaran അഥവാ ആർക്കറിയാം എന്നത് ഒരു വലിയ അറിവു തന്നെയാണ്
15 June at 05:27 · Unlike · 5
·
Es Satheesan '"അതൊക്കെ പോകട്ടെ, അഥവാ പാരില്‍ യുവലോകമേലും ഏകാന്തമാം ചരിതം ആരറിയുന്നു? വാകു്പടുവിന് വൃഥാപവാദം ആര്‍ത്തി ഏകുന്നു. പിന്നെ ഇവ (യാകട്ടെ) ( പൂവും വണ്ടും മറ്റും ) മൂകങ്ങള്‍ - പഴിക്കുകില്‍ ദോഷമല്ലേ ?'”
വാക്പടുവിനു പോലും വൃഥാപവാദം വേദനയുണ്ടാക്കുമെങ്കില്‍ മൂകങ്ങളായ ഇവ( പൂവും വണ്ടും മറ്റും )യുടെ കാര്യം പറയാനുണ്ടോ എന്നുമാവാം. ഇനിയാണ് ആദ്യവരികള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. യൗവ്വന (പ്രണയം) മെന്ന ഏകാന്തമായ (സ്വകാര്യമായ ) അനുഭവം എല്ലാവിധ വിശദീകരണങ്ങള്‍ക്കുമപ്പുറമാണ്. നാളിതുവരെ അതിന്റെ ചരിതമാണ് കലകള്‍ക്കും തത്വചിന്തകള്‍ക്കും വിഷയം. സത്യമെന്തെന്ന് നിശ്ചയമില്ലാത്തതുകൊണ്ട് പറയുന്നതെന്തും അപവാദമാകാം. ('യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍' എന്ന് ലീലയില്‍ കവി ഇക്കാര്യം സ്ഥാപിക്കുന്നുണ്ട്.) വാക്പടു / മൂകം എന്ന വിരുദ്ധദ്വന്ദ്വവും ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. 'വാക്പടു'- കവി, ചിന്തകന്‍, പണ്ഡിതന്‍ ഒക്കെയാകാം. 'മൂകങ്ങള്‍' - സാധാരണ മനുഷ്യര്‍. അതിനാലാകാം 'പഴിക്കുകില്‍ ദോഷമല്ലേ ' എന്ന് ഒരാത്മപരിശോധനകൂടി ചേര്‍ത്തു വെച്ചത്. ആവശ്യത്തില്‍ കവിഞ്ഞ ഒരു വാക്കും ആശാന്‍ പൊറുപ്പിക്കില്ല. ഓരോ വാക്കും പല നിലകളില്‍ അര്‍ത്ഥശക്തമാകുന്നതും ശ്രദ്ധിക്കുമല്ലോ.
15 June at 15:27 · Edited · Unlike · 5
·
Sachidanandan Puzhankara .
ചന്ദ്രബാബു,
സന്ദേഹിയായ ആശാൻ കൂടുതൽ
കാവ്യാനുകൂലത കാട്ടുന്നുണ്ട്...അല്ലേ?
15 June at 12:41 · Unlike · 7
·
Chandra Babu അതെ . സംഘടനാ കാര്യദര്‍ശിയും പഴയ ശ്രീമൂലം സഭാംഗവുമായ ആശാന് സന്ദേഹം ഉചിതമല്ല . കവിയായ ആശാന് അതാവാം.
15 June at 12:49 · Unlike · 5
·
Sreekumar Kariyad കാവ്യകേളി നിറയെ സന്ദേഹമാണ്.....
15 June at 12:51 · Unlike · 3
·
Jyothibai Pariyadath Param ji ശ്ലോകം 17 'വന്നേറുമാധിയതു നിന്നെ' എന്നാണ്. അഥ എന്നാവുമ്പോൾ അർത്ഥവ്യത്യാസം വരും
15 June at 12:53 · Edited · Unlike · 3
·
Sachidanandan Puzhankara .
അമ്മൂട്ട്യേമ്മയ്ക്കും ജ്യോതിയ്ക്കും
നന്ദി..
15 June at 13:32 · Unlike · 2
·
Param Kv വിക്കിയിൽ നിന്നാണ്. അതിന്റെ കൃത്യതയും പരിശോധിക്കേണ്ടതു തന്നെ. Jyothibai Pariyadath
15 June at 13:34 · Like · 2
·
Jyothibai Pariyadath Puzhankara
സച്ചിമാഷേട്ടേ smile emoticon
15 June at 13:37 · Edited · Like · 1
·
Jyothibai Pariyadath വിക്കിയിൽ വന്ന പ്രശ്നം തന്നെ Paramji
15 June at 13:39 · Unlike · 1
·
Param Kv തിരുത്തിയിട്ടുണ്ട്.
15 June at 13:41 · Like · 1
·
Sachidanandan Puzhankara .
ജ്യോത്യേ,
സന്തും മുടുക്കും കടന്ന്
അദ്യേം ഇദ്യേം നടന്ന് ചീരഴിഞ്ഞാലും
കവിതയെ കണ്ടുകിട്ടില്ല...
ബരോട് കൂട്ടം കൂടി തോറ്റു ന്റെ
കുട്ട്യേ... നിപ്പോ ന്താ ചിയ്യ്യാ...?
15 June at 13:43 · Like · 3
·
Jyothibai Pariyadath smile emoticon
15 June at 13:44 · Like
·
Shoukathali Vp തീര്‍പ്പുകളില്‍ നിന്നല്ല അകം കലക്കുന്ന,സന്ദേഹങ്ങളില്‍ നിന്നാണ് ജ്യോതിസ്വരൂപമാര്‍ന്നു കവിത ഉയിര്‍ക്കുക ..
15 June at 13:48 · Unlike · 4
·
Sreekumar Kariyad കവിത ഉയിര്‍ക്കുന്നു... നിരൂപണം കയര്‍ക്കുന്നു....
15 June at 13:49 · Unlike · 3
·
Shoukathali Vp കവിതയുടെ റിപ്പബ്ലിക്കിലേ നുഴഞ്ഞുകയറ്റക്കാരാണ് നിരൂപകര്‍ എന്നും ഒരു മതമുണ്ട് !!
15 June at 13:51 · Unlike · 5
·
Sreekumar Kariyad സാഹിത്യത്തിലെ ‘ കൃമി ലെയര്‍’....
15 June at 13:52 · Unlike · 2
·
Param Kv ജൈവകൃഷിയിലെ കൃമികളെപ്പോലെ തഴച്ചു വളരാൻ ചിലപ്പോൾ അവരുടേയും ആവശ്യമുണ്ടാവും.
15 June at 13:54 · Like · 3
·
Sreekumar Kariyad കുട്ടികൃഷ്ണമാരാരില്ലെങ്കില്‍ എന്തൂട്ട് വ്യാസന്‍ എന്ന് ഇട്ടൂപ്പ്...
15 June at 13:55 · Unlike · 5
·
Shoukathali Vp ആ മര്‍ക്കടവാല് മറികടന്നേ സൌഗനതികം കൊണ്ടുവരാനാവൂ എന്നും ചിലര്‍ !
15 June at 13:58 · Unlike · 4
·
Sreekumar Kariyad വാലിനപ്പുറം സുഗന്ധം .. എത്ര മനോഹരമായ വിരുദ്ധോക്തി.....
15 June at 14:00 · Unlike · 3
·
Jyothibai Pariyadath 'കയറാ,യാലും 'കൽ' ആയാലും യഥാർത്ഥ കവിതയെ തൊടാൻ പറ്റുമോ ?
15 June at 14:02 · Edited · Unlike · 1
·
Shoukathali Vp ഇപ്പുറം അവളുടെ രതിതീക്ഷ്ണ വശ്യതയും !!
15 June at 14:02 · Unlike · 2
·
Sreekumar Kariyad ശങ്ക തീരുമ്പോള്‍ അതും ഇതുമെല്ലാം ആ ‘മറ്റേതു‘തന്നെ എന്ന് ബോധ്യം വരും ( മായാബന്ധനം ഒഴിയുമ്പോള്‍ എല്ലാം ബ്രഹ്മം എന്ന് തീര്‍ച്ചയാക്കാം എന്നുമാത്രമാണ് ഇതിന്റെ അര്‍ത്ഥം )..
15 June at 14:08 · Edited · Like · 3
·
Sachidanandan Puzhankara .
രത്യാനന്തരനിർവ്വികാരതയിലാണോ
ചർച്ച സംഭവിക്കുക?
15 June at 15:41 · Like · 2
·
Param Kv 20. പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?
പൂവിന്റെ ചൈതന്യം വഴിനീളെ സൌരഭ്യം പരത്തിക്കൊണ്ട് പോയ്മറഞ്ഞുവെന്നും ശോകാന്ധനായ വണ്ട് ആ ഗന്ധം നുകർന്നുകൊണ്ട് പിന്തുടർന്നുവെന്നുമുള്ള കല്പന മനോഹരം തന്നെ.
15 June at 22:14 · Edited · Like · 2
·
Sujanika Ramanunni ശോകാന്ധന്റെ സാകൂതമായ പറക്കൽ! എന്തുപറക്കലാവും അത്? നിയോക്ലാസ്സിക് ക്ലീഷേകളുടെ വീണപൂവ്വ്.
16 June at 03:17 · Edited · Unlike · 3
·
Sreekumar Kariyad പെര്‍ഫ്യൂമുകള്‍ പ്രേമ/കാമവര്‍ധകങ്ങളാണ്.........
16 June at 05:44 · Like
·
Cp Aboobacker നിലവിലെ കാവ്യരൂപം പരിഷ്‌കരിക്കുക മാത്രമാണ് കുമാരനാശാന്‍ചെയ്തത്. അത് തിരസ്‌കരിക്കുകയല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിയോക്ലാസിക്ക് ക്ലീഷേകളുണ്ടായിരുന്നില്ല, പണിക്കുറവില്ലാത്തകാവ്യരൂപമേയുണ്ടായിരുന്നുള്ളൂ. അതില്‍ കുറവില്ലാത്ത വൃത്തരൂപങ്ങളുണ്ട്. പുഷ്പിതാഗ്രയായാലും മന്ദാക്രാന്ദയായാലും അതിനുഭംഗം വരാതെ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഈ അച്ചടക്കം കവിതയ്ക്ക് ഒരു തരം ചാരുതചാര്‍ത്തുകയും ചെയ്തിരുന്നു.
രൂപപരമായ അച്ചടക്കം കാവ്യരചനയ്ക്കാവശ്യമില്ലെന്ന പുതിയബോധത്തിലാണ് നാം ജീവിക്കുന്നത്. ആ ബോധം വച്ച് മഹാകവിയുടെ കാവ്യരചനകളിലേക്കുകടക്കുമ്പോള്‍ അവിടുത്തെ ബതയും ഹന്തയും നമുക്ക് അലോസരമുണ്ടാക്കുന്നു.
16 June at 06:19 · Edited · Unlike · 3
·
Chandra Babu ഇന്ന് ആരും ഹന്തയ്ക്ക് പട്ട് കൊടുക്കുന്നില്ല.
16 June at 06:22 · Unlike · 2
·
Cp Aboobacker കൊടുക്കേണ്ടതില്ല, കൊടുക്കാന്‍ പാടില്ല. അതാണ് ചരിത്രപരമായ കാവ്യനിയമം. ഹന്തയ്ക്കും ബതയ്ക്കും പകരമായി വേറെക്ലീഷേ്കളായി പുതുകാലപ്രയോഗങ്ങള്‍ രൂപമെടുക്കുകയും അവ ക്രമേണ തിരസ്‌കരിക്കപ്പെടുകയും ചെയ്യും.
16 June at 06:24 · Unlike · 5
·
Sreekumar Kariyad കുമാരനാശാനില്‍ അമിതമായ ഒരു ‘ഫിലോസഫൈസിംഗ്‘ ഇല്ലേ?
16 June at 06:26 · Unlike · 4
·
Cp Aboobacker അമിതമാണെന്ന് നമ്മുടെ വിലയിരുത്തലാണ്. ആ കാവ്യങ്ങളോരോന്നും അത്തരമൊരു ദര്‍ശനവത്കരണം ആവശ്യപ്പെട്ടിരുന്നു. അവനിവാഴ്‌വു കിനാവുമാത്രമാണെന്നും അത് കഷ്ടമാണെന്നും പറയാതെ വീണപൂവ് നിലനില്ക്കുകയില്ല.
16 June at 06:42 · Unlike · 2
·
Sreekumar Kariyad മിക്ക കവിതകളിലും അതുതന്നെയല്ലേ പറയുന്നത്? ഒരര്‍ത്ഥത്തില്‍ അത് വേദാന്താധിഷ്ഠിതമോ, ബൌദ്ധാധിഷ്ഠിതമോ ആയ ഒരു ജെനറല്‍ സ്റ്റേറ്റ്മെന്റ് അല്ലേ?....
16 June at 06:46 · Like · 1
·
Jigish Kumaran ഗുരുവിൻറ സ്വാധീനം ഒരു ഘടകമാണ്.
16 June at 06:49 · Unlike · 3
·
Kandamath Manayilvalappil Venugopalan 'അമിതമായ' philosophising ..?
It depends on the levels of mundanity of his literate audiences,I think smile emoticon
16 June at 06:50 · Like · 2
·
Cp Aboobacker അങ്ങനെ സാമാന്യവത്കരിക്കാനാകുമോ?ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഒന്നാണോ? കരുണയും സിംഹപ്രസവവും ഒന്നാണോ? അല്ല. ഓരോന്നും വേറെകാവ്യമാണ്. കവിതയെഴുത്തിന്റെ urge മാത്രമല്ല, കരുതലും കവിക്കുണ്ടായിരുന്നു. ദുരവസ്ഥയുടേയും ചണ്ഡാലഭിക്ഷുകിയുടേയും മറ്റും രൂപസ്വീകാരത്തില്‍ പോലും ഈ കരുതലും ബോധവും കവിപാലിച്ചിരുന്നു. ചിലരൂപങ്ങള്‍ വിലക്ഷണമാണെന്ന്, ലക്ഷണമൊക്കാത്തതാണെന്ന് കവി വിചാരിച്ചിരുന്നു. വിലക്ഷണമായാലും അതാണ് ആ കവിതയ്ക്കു ഉചിതമായതെന്നു കവിമനസ്സിലാക്കിയിരുന്നു.
16 June at 06:53 · Edited · Unlike · 2
·
Sreekumar Kariyad തുടര്‍ച്ചയായി ഇപ്പോള്‍ ആശാനെവായിക്കുമ്പോള്‍ ആ ചിന്താഭാരം ബോറടിപ്പിക്കുന്നു( ഇതെന്റെ വായനാനുഭവമാണ്) പുതിയ ഒരു കാലത്തില്‍ ജീവിക്കുന്നതുകൊണ്ടാകാമിത്... നവം നവങ്ങളായ വേറെ അനുഭൂതികള്‍ ഉണ്ടാകുന്നില്ല.. വളരെ സാം സ്ക്രിറ്റൈസ്ഡ് ആയ , ക്ലാസിക്ക് ആയ, പ്രതീകാത്മകമായ, ഈ കാവ്യലോകത്തോട് ഇന്ന് അടുപ്പം തോന്നുന്നില്ല....
16 June at 06:55 · Unlike · 2
·
Cp Aboobacker അതിനര്‍ത്ഥം വായനക്കാരന്‍ വളരുന്നുവെന്നുതന്നെയാണ്.
16 June at 07:04 · Like · 1
·
Sreekumar Kariyad കേവലവായനകൊണ്ട് തലയില്‍ക്കയറേണ്ട ഒന്നല്ല കവിത എന്നറിയാം... വരും തലമുറ ആശാനെവായിക്കുമ്പോള്‍ കൂടുതല്‍ തയ്യാറെടുപ്പുകളും നടത്തേണ്ടി വരും..... എന്നാല്‍ ആശാന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വരും തലമുറയെ എത്ര കണ്ട് വ്യാകുലപ്പെടുത്തും എന്നെനിക്ക് സംശയമാണ്...
16 June at 07:10 · Like · 2
·
Cp Aboobacker വളരെ ലളിതം. ആ പ്രകൃതിപോലും ഇന്നില്ല. സമൂഹത്തിന്റെ കഥ പറയാനുമില്ല.
16 June at 07:19 · Unlike · 3
·
Sreekumar Kariyad പുഷ്പം- വണ്ട് എന്ന ഇക്വേഷന്‍ പോര മനുഷ്യദുരിതം അടയാളപ്പെടുത്താന്‍....
16 June at 07:35 · Unlike · 3
·
Sreekumar Kariyad വണ്ടല്ല വെടിയുണ്ട....
16 June at 07:36 · Unlike · 1
·
Sreekumar Kariyad എങ്കിലും ആ ദര്‍ശനങ്ങള്‍ തന്നെയാണ് നമ്മെക്കൊണ്ട് മനുഷ്യനെപ്പറ്റി ഇപ്പോഴും പറയിക്കുന്നതും....
16 June at 07:43 · Unlike · 3
·
Sreekumar Kariyad സ്നേഹം-- ആണഖിലസാരം- ഊഴിയില്‍ എന്നുപറയുന്നതുതന്നെ ഒരു പുരുഷസങ്കല്‍പ്പമല്ലെ? ഹ ഹ ഹ
16 June at 07:46 · Unlike · 2
·
Param Kv ഇക്കാലത്തിന്റെ നെറികേടുകൾക്കെല്ല്ലാം കവിതയെ പഴിക്കാൻ പറ്റുമോ? ഇതെല്ലാം നടക്കുന്നതുകൊണ്ട് കവിത വേണ്ട, സാഹിത്യം വേണ്ടാ, സംഗീതം വേണ്ടാ എന്ന് ഘോഷിക്കുന്നത് അസംബന്ധവും തലതിരിഞ്ഞ നിലപാടുമല്ലേ? മനുഷ്യനെ തിരിച്ചുപിടിക്കാൻ അല്പമെങ്കിലും ശ്രമിക്കുന്നത് ഇവയൊക്കെയല്ലേ. ഇതെല്ലാം ഇല്ലാതായാൽ പിന്നെ മനുഷ്യന് പ്രതീക്ഷയ്ക്ക് എന്താണ് വകയുള്ളത്? Shoukathali Vp
16 June at 08:18 · Like · 1
·
Chandra Babu കാലത്തിന്‍റെ ദാസന്‍ എന്ന് ഒരു നിരൂപകന്‍ മറ്റൊരു കവിയെപറഞ്ഞത് ആക്ഷേപരൂപത്തിലാണെങ്കിലും കവികള്‍ കാലത്തിന്‍റെ ഉല്പന്നമാണെന്ന് സമ്മതിച്ചേ തീരൂ. വെണ്‍മണിമാരുടെ സ്വാധീനം വള്ളത്തോളില്‍ പോലും പ്രകടമാണ്. കവിതയില്‍ പഞ്ചാര കൂടിയ ആ കാലത്ത് കയ്പിനെ മധുരമാക്കാന്‍ ശീലിപ്പിക്കുകയായിരുന്നു ആശാന്‍.
16 June at 08:25 · Unlike · 2
·
Param Kv വർത്തമാനകാലത്ത് നിലയുറപ്പിച്ച് വിമർശിക്കാം, അല്പം പുറകോട്ടു പോയും വിമർശിക്കാം. എന്നാൽ ആത്യന്തികമായി ഒരു കൃതിയെ തോൽപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യുന്നത് കാലം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ അക്കാലത്തെ കൃതികളെ അപേക്ഷിച്ച് ആശാന്റെ കൃതികൾ ജയിച്ചു തന്നെയാണ് നിൽക്കുന്നത്. കൂട്ടത്തില് പറയട്ടെ, നമ്മള് ഇപ്പോള് പടച്ചുവിടുന്നവയില് എത്റ എണ്ണം കാലത്തെ അതിജീവിക്കൂം?
16 June at 08:50 · Edited · Like · 2
·
Cp Aboobacker സനാതന മൂല്യം എന്നു പറയുന്നത് യഥാസ്ഥാനങ്ങളും യഥാവിധിയുള്ള സമൂഹനിയമങ്ങളും സംരക്ഷിച്ചുനിര്‍ത്താന്‍ യത്‌നിക്കുന്നവരുണ്ടാക്കിയ ഒരു ക്ലീഷേയല്ലേ? ആണെന്നുതന്നെ ഞാന്‍ കരുതുന്നു. ചരിത്രം പഠിക്കുന്നത് പകര്‍ത്താനായിരിക്കരുത്. അത് അബദ്ധമായിരിക്കും. സമൂഹപരിണാമനിയമങ്ങളറിയാനാവണം. ഒരു ചരിത്രകാലഘട്ടം വരെ സമൂഹമെങ്ങിനെയായിരുന്നു, ആ സമൂഹമായി അതെങ്ങിനെ വളര്‍ന്നു, വികാസം പ്രാപിച്ചു, മാറി? ഇതാണ് അന്വേഷണം, അന്വേഷണത്തിന്റെ രീതിശാസ്ത്രം.
ഇത് കലയ്ക്കും ശാസ്ത്രത്തിനും എല്ലാം ബാധകം. ജെ. ഡി. ബര്‍ണല്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവുമാണ് പരിശോധിച്ചത്. മാര്‍ട്ടിന്‍ ബര്‍ണല്‍ ചരിത്രത്തിലേക്ക്, വിശ്വാസത്തിലേക്ക്, സാമാന്യമായി സമൂഹത്തിന്റെ മനസ്സിലേക്കു കടന്നു. കലയുടെ ചരിത്രമന്വേഷിച്ചവരുണ്ട്. കവിതയുടെ ചരിത്രവും.
ചരിത്രപഠനത്തിന്റെ പാഠം സനാതനമൂല്യം വലിയൊരു കളവാണെന്നാണ്.
16 June at 17:50 · Unlike · 3
·
Kandamath Manayilvalappil Venugopalan സനാതന മൂല്യം എന്നു പറയുന്നത് വെറുമൊരു ക്ലീഷേ ആണെന്നതിലുപരി ഇന്ത്യൻ സന്ദര്ഭത്തില്‍ ആ പ്രയോഗത്തിനു വിശ്ലേഷണപരമായും വ്യാവഹാരികമായും സവിശേഷ അര്ഥം ഉണ്ട് എന്ന് അഭിപ്രായമുണ്ട്.
വേദങ്ങള്‍ പ്രാമാണിക ചിര സത്യമെന്നും ദൈവപ്രോക്തമെന്നും ഉള്ള ബ്രാഹ്മണ -വൈദിക 'കുടില ' (കൌടില്യന്‍ പ്രചാരം നല്കിയത് )യുക്തിയുടെ അവശിഷ്ടം ആയിട്ടല്ലാ തുടര്ച്ചയായിട്ട് തന്നെയാണ് 'സനാതനത്വം' ഇന്നും വ്യവഹരിക്കപ്പെടുന്നത്.
16 June at 18:14 · Edited · Unlike · 1
·
Santhosh Varma .
വിരവിൽ എന്ന പ്രയോഗവും,
ഇതു ശ്ലോകത്തിനുണ്ടാക്കിയിരിക്കുന്ന വൃത്തഭംഗവും ( ചില്ലു കുത്ത് ) പൂർവ്വാർദ്ധത്തിന്റെ സ്വീകാര്യത കളഞ്ഞു കുളിച്ചു.
"മാർഗ്ഗമേകാന്ത..."
എന്നു മൂന്നും നാലും പാദങ്ങൾ ഘടിപ്പിച്ചിടത്തും
വൃത്തഭംഗം ഉണ്ട്.
ചുരുക്കം പറഞ്ഞാൽ ഒരക്ഷരശ്ലോക സദസ്സില് പോലും എടുക്കാൻ പറ്റാത്തത് .
16 June at 18:39 · Unlike · 2
·
Param Kv വൃത്തഭംഗത്തെപ്പറ്റി കാര്യമായ പരിശോധന നടന്നിട്ടില്ലെന്നു തോന്നുന്നു. ആശാനെപ്പോലെ കൃതഹസ്തനായ ഒരു കവിക്ക് പിഴവ് പറ്റില്ലെന്ന ധാരണകൊണ്ടായിരിക്കാം അത്.
16 June at 18:53 · Like
·
Es Satheesan @ param വണ്ട് വിരവില്‍ ഇവിടം (ഇഹജീവിതം ) വെടിഞ്ഞ് സാകൂതമാംപടി (തീരുമാനിച്ചുറച്ച പോലെ) ഇതാ നഭ:സ്ഥലത്തില്‍ പറന്നു പോകുന്നു. അതുകണ്ടാല്‍ (പുവിന്റെ വേര്‍പാടാല്‍ ) ഏകാന്ത (മാക്കപ്പെട്ട) ഗന്ധം ശോകാന്ധനായ് കുസുമചേതന പോയ മാര്‍ഗ്ഗം പിന്തുടരുന്നതല്ലേ എന്നു തോന്നും. എന്നല്ലേ വായിക്കേണ്ടത്?
16 June at 21:22 · Edited · Like · 2
·
Param Kv അങ്ങനെയാണോ? അവിടെ ഒരു അന്വയത്തിന്റെ ആവശ്യമില്ലേ?
16 June at 21:24 · Like · 1
·
Es Satheesan പിന്തുടരുന്നതല്ലീ ' എന്ന കാവ്യ പ്രയോഗം ശ്രദ്ധിക്കുമല്ലോ. ആ ഉല്‍പ്രേക്ഷയെ വഴിയില്‍ കളയുന്നതും ശരിയാണോ !
16 June at 21:39 · Edited · Like · 2
·
Param Kv ഏകാന്തമെന്നത് വണ്ടിന്റെ വിശേഷണമായാണ് ഞാൻ മനസ്സിലാക്കിയത്. ഗന്ധമിതു പിന്തുടരുക എന്ന്.
16 June at 21:33 · Like · 1
·
Param Kv അപ്പോൾ ശോകാന്ധൻ എന്നത് ഗന്ധത്തിന്റെ വിശേഷണം എന്നോണോ താങ്കൾ ഉദ്ദേശിക്കുന്നത്? അതത്ര യോജിക്കുമോ ?
16 June at 21:48 · Like · 1
·
Param Kv 21. ഹാ! പാപമോമൽമലരേ ബത! നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?
വണ്ടു പോകുന്നതോടുകൂടി കൃതിയുടെ തുടക്കത്തിലെ ഭാവതീവ്രത തിരിച്ചെത്തുന്നു . പത്താമത്തെ ശ്ലോകത്തിന്റെ തുടര്‍ച്ചയായി ഇനിയുള്ള ഭാഗം ചേര്‍ത്തുവെച്ച് വായിച്ചു നോക്കാവുന്നതാണ്. ഭാവഗരിമയുടെ ഐകരൂപ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും . അതിനിടയിലുള്ള വണ്ടിന്റെ വരവും സംഭാഷണവുമെല്ലാമടങ്ങിയ നാടകീയത കൃതിയുടെ അടിസ്ഥാനഭാവവുമായി ഒത്തുപോകുന്നില്ല എന്നു തോന്നുന്നു. വാസ്തവത്തില്‍ ഇവിടെ വീണു കിടക്കുന്ന പൂവും കവിയും മാത്രമേയുള്ളു. ആ ഏകാന്തതയാണ്(solitude) കൃതിയുടെ സത്ത. അതില്‍ നിന്നാണ് കവിത ജനിക്കുന്നത്. ചിത്രശലഭങ്ങളെപ്പറ്റിയും വണ്ടിനേപ്പറ്റിയും ഭൂതകാലസ്മരണയില്‍ ഒന്നു സൂചിപ്പിക്കുക മാത്രമേ വേണ്ടതുള്ളു എന്നു തോന്നുന്നു.
അർത്ഥാന്തരന്യാസ അലങ്കാരം.
16 June at 22:07 · Edited · Like · 6
·
Sachidanandan Puzhankara .
പരം,
നിങ്ങളുടെ വായനയിലും നന്മ കാണുന്നു...
ഈ ദിവസം എനിക്ക് ആനന്ദം തന്നെയായിരിക്കും..
17 June at 03:36 · Unlike · 3
·
Sujanika Ramanunni വൃത്തഭംഗം ഇപ്പൊഴാ ശ്രദ്ധിച്ചത്! വർമ്മ ചൂണ്ടിക്കാണിച്ചപ്പോൾ.
17 June at 04:30 · Unlike · 2
·
Sujanika Ramanunni വേട്ന് വ്യാപാരം ഹനനമാണെന്ന നിരീകഷണം വെറും മുൻ വിധിയല്ലാതൊന്നുമല്ല. ഉപജീവനത്തിന്നു വേട്ട വേടന്റെ ജീവിതമാർഗ്ഗങ്ങളിൽ ഒന്നുമാത്രം. അതുതന്നെ കപോത -കഴുക വ്യത്യാസം അറിയാത്തവനുമല്ല വേടൻ. വേടഭർസ്സനം ആശാന്റെ അർത്ഥാന്തരന്യാസ ഭ്രമം മാത്രം. വേടനെക്കുറിച്ചുള്ള മുൻ വിധി അംഗീകരിക്കാൻ ആർക്കാണാവുക?
വേടന്റെ പിന്മുറക്കാർ ഈ അധിക്ഷേപം സഹിക്കുമൊ?
വേടൻ വേട്ടക്കാരനല്ല
ഇരയായിരുന്നു : എന്നും
17 June at 04:45 · Edited · Unlike · 2
·
Cp Aboobacker വിരവില്‍ എന്ന വാക്കിലെ ചില്ലിനെ ആശാന്‍ അവഗണിച്ചിരിക്കുന്നു. അത് വൃത്തഭംഗമുണ്ടാക്കിയതായി വായനയിലനുഭവപ്പെടുന്നുമില്ല.
17 June at 05:31 · Unlike · 2
·
Chandra Babu ബുദ്ധനിലും നാരായണഗുരുവിലും സ്ത്രീവിരോധം ആരോപിക്കാം. ''കാടുകളുണ്ടവ കരിയട്ടെ ...'' എന്നെഴുതിയ വൈലോപ്പിള്ളിയില്‍ പരിസ്ഥിതി വിരോധം ആരോപിക്കാം . ഇടശ്ശേരിയില്‍ വികസന വിരോധം ആരോപിക്കാം . ചോര തന്നെ കൊതുകിന് കൗതുകം എന്നെഴുതിയത് കൊതുകിന്‍റെ മൗലികാവകാശത്തെ ആക്ഷേപിക്കലാണ് എന്നൊക്കെ പറയാം.
വൃത്തഭംഗം ആരോപിക്കുന്നവര്‍ ഒന്നത് വിശദീകരിക്കാമോ ? ഇന്ദ്രവജ്ര, ഉപേന്ദ്രവജ്രാദി സമാനസ്വഭാവമുള്ള വൃത്തങ്ങള്‍ ഒരേ ശ്ലോകത്തില്‍ കവികള്‍ പ്രയോഗിക്കാറുണ്ട് .
17 June at 06:06 · Edited · Unlike · 2
·
Cp Aboobacker ഉപജീവനത്തിനുള്ള സ്വാഭാവികകര്‍മ്മമെന്നനിലയില്‍ വേട്ടയാടുന്നത് തെറ്റാവുകയില്ല. അത് ആശാനുമറിയാം. എന്നാല്‍ വേട്ടനടത്തുന്നയാള്‍സാമാന്യമായി കഴുകനാണോ കപോതമാണോ എന്നു നോക്കുകയില്ലെന്ന പ്രസ്താവം ഒരുസാമാന്യതത്ത്വമായി അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നാരോടുപറയാന്‍ കഴിയും?ആശാന്‍
ഇല്ലല്ലോ. വിനയപൂര്‍വ്വം ഒരുകാര്യം പറയാമെന്നുതോന്നുന്നു, വാല്മീകി എന്നപേരില്‍ ഞാനെഴുതിയ ഒരു കവിത ഈ പ്രശ്‌നം അവതരിപ്പിക്കുന്നുണ്ടെന്നുതോന്നുന്നു. അത് കാവ്യകേളിയില്‍ ചേര്‍ത്തിരുന്നു.
17 June at 06:16 · Edited · Unlike · 4
·
Chandra Babu തീവ്രയത്നമുരച്ചിടുംചില്ല് പിന്‍ വന്നാലേ ഹ്രസ്വം ഗുരുവാകുകയുള്ളൂ എന്നല്ലേ ആചാര്യമതം ?
17 June at 05:39 · Unlike · 5
·
Sujanika Ramanunni വേടനെ കൃതാന്തനോട് ചേർത്തുപറയുന്നതിലെ ആനൗചിത്യമാണ് ് സി. പീ ഞാൻ കണ്ടത്. കഴുകനും കപോതവും തിരിച്ചറിയാൻ ഏറ്റവും മിടുക്ക് വേടനല്ലേ?
ഒരലങ്കാരം മാത്രമല്ല; പാർശ്വവൽക്കരിക്കപ്പെട്ടവനോടുള്ള ഒരു നിന്ദ കൂടി അതിലുണ്ടോ എന്നാണ്.
17 June at 16:08 · Edited · Unlike · 2
·
Param Kv കുറിപ്പ്: പതിവനുസരിച്ച് ഓരോ ദിവസവും ഓരോ ശ്ലോകം കൊടുക്കുന്നു എന്നേയുള്ളു. അത് അടച്ച അറയായി കണക്കാക്കേണ്ടതില്ലെന്നു തോന്നുന്നു. ഏതെങ്കിലും ശ്ലോകത്തിലെ സംശയങ്ങൾ ആ ശ്ലോകത്തിന്റെ അക്കമിട്ട് തുടരാവുന്നതാണ്. (ഇവിടെ 'reply' option കാണുന്നില്ല. അതുണ്ടായിരുന്നെങ്കിൽ അവിടെത്തന്നെ തുടരാമായിരുന്നു.) Es Satheesan
17 June at 06:29 · Edited · Like
·
Param Kv വളരെ സന്തോഷം! Sachidanandan Puzhankara
17 June at 06:25 · Like
·
Santhosh Varma .
ചില്ലിനു ശേഷം വരുന്ന അക്ഷരവുമായി ചേര്ന്ന് സന്ധി നിയമ പ്രകാരം കൂട്ടക്ഷരമുണ്ടാകാത്ത അവസരത്തിലെ ആ ആനുകൂല്യത്തിന് അര്ഹത കിട്ടൂ. ഇവിടെ, ല് #വ ല്വ ആകുന്നതു കൊണ്ട്, വൃത്തഭംഗം സംശയിക്കണം.
" മാര്ഗ്ഗ- മേകാന്ത...."
എന്നിടത്ത് സംശയരഹിതമായ
വൃത്തഭംഗമുണ്ട്.
@ Chandra Babu
17 June at 20:10 · Edited · Unlike · 1
·
Chandra Babu വരി മുഴുവനായി എഴുതാമോ Santhosh Varma
17 June at 07:59 · Unlike · 2
·
Santhosh Varma പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?
....വിരവല് # വണ്ടിവിടം= വീരവില്വണ്ടിവിടം
സന്ധി നിയമ പ്രകാരം ഇങ്ങിനെയെ വരൂ.
ഒരു ചില്ലിനു ശേഷം വരുന്ന വ്യഞ്ജനവുമായി ചേര്ന്ന്
സാധുവായ കൂട്ടക്ഷരം ഉണ്ടാകുമെങ്കില് ചില്ലിനു സ്വതന്ത്രമായി നിലനില്പില്ല.
നാം വേറെയായിട്ടു കാണിച്ചാലും, ഒരു ശ്ലോകത്തില് അത് by default ആയി തന്നെ സന്ധിച്ചതായി കണക്കാക്കും.
കൂട്ടക്ഷരത്തിനു മുമ്പു വരുന്ന അക്ഷരം ഗുരുവായെ
കൂട്ടാന് സാധിക്കൂ. അതിനാല്
വൃത്തഭംഗം ഉണ്ടെന്നു വരുന്നു.
....പോയ മാര്ഗ്ഗം
ഏകാന്ത ഗന്ധമിതു....
മാര്ഗ്ഗം # ഏകാന്ത = മാര്ഗഗമേകാന്ത
എന്നേ വരൂ.
മാര്ഗ്ഗം എന്നതിന്റെ അനുസ്വാരം നഷ്ടപ്പെട്ട്
ലഘു ആകും.
ഫലം വൃത്തഭംഗം
@ Chandra Babu
17 June at 17:59 · Edited · Unlike · 2
·
Santhosh Varma .
അതെ സമയം അടുത്ത ശ്ലോകത്തിലെ
ഹാ! പാപമോമല് മലരേ
എന്നിടത്ത് ഈ പ്രശ്നമില്ല താനും.
അവിടെ ല് എന്ന ചില്ല് തീവ്രയത്നം ഉരയ്ക്കാത്തതു കൊണ്ട് ലഘുവായി എടുക്കാം.
17 June at 17:56 · Unlike · 1
·
Param Kv നന്ദി! ഇത്രയൊന്നും മനസ്സിലാക്കിയിട്ടില്ല.
17 June at 18:03 · Like · 1
·
Chandra Babu Santhosh Varma തര്‍ക്കിക്കുന്നതല്ല.
വൃത്തഭംഗം വന്നിട്ടില്ല.
'' ........കുസുമ ചേതന പോയ മാര്ഗ്ഗം ;
ഏകാന്ത ഗന്ധമിത് പിന്തുടരുന്നതല്ലീ ?'' എന്നതൊക്കെ അനുവദനീയമായ സംഗതിയാണ് .
ചില്ലിന്‍റെ തീവ്രയത്നം പരിശോധിക്കുന്നത് തൊട്ടുമുമ്പുള്ള വര്‍ണം ഗുരുവാകാതെ ചൊല്ലിനോക്കാനാകുമോ എന്ന് പരിശോധിച്ചുകൊണ്ട് കൂടിയാണ്.
ഇവിടെ 'ല്‍ ' എന്നതിന് പകരമായി 'ല് ' എന്നുപയോഗിക്കാനാവില്ല.
ല്‍+വ = ല്‌വ എന്നാവുകയില്ല.
'വിരവില്‍ വണ്ടിവിടം....' എന്നിടത്ത് സന്ധി യില്ല. വി ലഘുവായി നിലകൊള്ളുന്നു. ചൊല്ലിനോക്കിയാലും ഒരു ഭംഗവുമില്ല.
ആശാന് വൃത്തഭംഗം അച്ചുകൂടത്തിന്‍ പിഴയായേ സംഭവിക്കുകയുള്ളൂ.
17 June at 19:57 · Edited · Like · 2
·
Santhosh Varma .
അനുവദനീയം എങ്കില് ശരി
17 June at 19:59 · Like · 1
·
Sreekumar Kariyad ആശാന്റെ വീണ തോര്‍ത്ത് എന്നതാവും ശരി.....
17 June at 20:11 · Like
·
Santhosh Varma .
ഒരു പക്ഷെ എന്റെ കണ്സര്വേറ്റിസം കൊണ്ടു തോന്നുതാവാം. ചില്ലിന്റെ തീവ്രത കണക്കാക്കാന് നില്ക്കുന്നതിലും നല്ലത് ലഘു സ്ഥാനത്ത് ചില്ലു വരാതെ നോക്കുന്നതാണ്.
പാദം അവസാനിക്കുന്നത്
അനുസ്വാരത്തോടെയാണെങ്കില്
അടുത്ത പാദം സ്വരത്തോടെ
തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം.
ഞാന് എന്റെ ബാല്യകാലത്ത്
ശ്ലോകമുണ്ടാക്കി ആദ്യം കാണിക്കുക എന്റെ മുത്തച്ഛനെ ആയിരുന്നു.
ഇത്തരം തെറ്റു കണ്ടാല് അദ്ദേഹം ശകാരിക്കും.
ഞാന് മഹാന്മാരുടെ ശ്ലോകം
ഉദാഹരിച്ച് അവരും ഇങ്ങിനെയൊക്കെ പതിവുണ്ടല്ലോ എന്ന് എന്റെ തെറ്റിനെ ന്യായീകരിക്കാന്
ശ്രമിക്കും. അദ്ദേഹം ഒരിക്കല് പറഞ്ഞ മറുപടി ഇന്നും എന്റെ മനസ്സില്
തങ്ങി നില്ക്കുന്നു.
" നാം ഗംഗയില് സ്നാനം ചെയ്യുന്ന സമയത്ത് അടുത്തു കൂടി ശവം പോയാലും സാരമാക്കില്ല.
നമ്മുടെ വീട്ടിലെ കൊക്കരണീലാണെങ്കിലോ?
ശവം വീണാല് പരിഹാര ക്രിയ ചെയ്യാണ്ടു പറ്റ്വോ?
അതു തന്നെ കാര്യം."
17 June at 20:49 · Edited · Unlike · 2
·
Chandra Babu കവികളുടെ ഉച്ഛൃംഖലത്വം അംഗീകരിക്കാം Santhosh Varma.
വ്യഞ്ജനവും വ്യഞ്ജനവും ചേരുംപോഴാണ് പലപ്പോഴും വിസന്ധി വന്നുചേരുന്നത്. അനുസ്വാരത്തിനുശേഷം സ്വരം വരാം. വ്യഞ്ജനം വരുംപോള്‍ സന്ധി ചേരാതെ നിര്‍ത്തേണ്ടി വരും .
'' ഓതി നീണ്ട ജടയും നഖങ്ങളും ഭൂതിയും പരമ .... ''
സ്വരം പരമായിവരുംപോള്‍ അനുസ്വാരം എപ്പോഴും മകാര മാകേണ്ടതില്ല, യതിയോ അര്‍ധവിരാമമോ ചേര്‍ത്ത് അനുസ്വാരത്തിന്‍റെ തനിമ നിലനിര്‍ത്തും കവികൾ .
'കവിരേവ പജാപതി 'എന്നത് വെറും വാക്കല്ല .
ഗുരുലഘുനിയമം വിശദീകരിക്കുന്നിടത്ത് അനുസ്വാരത്തിനും വിസര്‍ഗത്തിനുമില്ലാത്ത സൗജന്യം ചില്ലിന് നല്കുന്നുണ്ട് ആശാനും ആചാര്യതുല്യനായ വൃത്തമഞ്ജരീകാരന്‍
'' അനുസ്വാരം വിസര്‍ഗം താന്‍ ,
തീവ്രയത്നമുരച്ചിടും
ചില്ല് ; കൂട്ടക്ഷരം താനോ
പിന്‍ വന്നാല്‍ ഹ്രസ്വവും ഗുരു.''
തീവയത്ന മുരയ്ക്കലിന്‍റെ വിധം ആചാര്യൻ വിശദീകരിക്കാതെ പോയി. ദീര്‍ഘം വരാതെ ചൊല്ലാനാവുമോ എന്നതേ പോംവഴിയുള്ളൂ.
മനസ്സില്‍ കളങ്കമില്ലെങ്കില്‍ എല്ലാ കൊക്കരണിയും ഗംഗ തന്നെ എന്നും ഒരു ചൊല്ലുണ്ട് സന്തോഷ് വര്‍മ .
''മന്‍ ചംഗാ തോ കഠൗത്തി മേം ഗംഗാ.''
17 June at 21:15 · Edited · Unlike · 2
·
Param Kv 22.തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
തെറ്റെന്നു-പെട്ടെന്ന്. ഈ അർത്ഥത്തിലുള്ള പ്രയോഗം ഇപ്പോൾ നിലവിലുണ്ടോ?
നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ
ഇതിലെ അലങ്കാരമേതാണ്?
17 June at 21:54 · Like · 2
·
Chandra Babu അലങ്കാരം രൂപകാതിശയോക്തി.
17 June at 21:56 · Unlike · 3
·
Sujanika Ramanunni എണ്ണവറ്റിപ്പുകഞ്ഞ് അണഞ്ഞു: അത്രേ കവിതയുള്ളൂ. ഹഹ വാടി-ഫില്ലർ മാത്രം. വിളക്ക് വാടി അണയുമോ? അതോ വാടിയെ ദൂരത്തേക്ക് എവിടെയെങ്കിലും അന്വയിച്ച് നിർത്തുമോ?
ദേഹസുഷമയും മുഖകാന്തിയും വെവ്വേറെ പറയുന്നതെന്താ? ദേഹസുഷമയുടെ അവിഭാജ്യഘടകമല്ലേ മുഖകാന്തി? നീട്ടിപ്പരത്തിപ്പറയലല്ലല്ലോ കവിത്വം?
18 June at 05:04 · Edited · Unlike · 3
·
Santhosh Varma .
പൂവിനെ നവദീപമായും ,
അതിന്റെ നിറം മങ്ങലിനെ,
ദീപത്തിന്റെ എണ്ണവറ്റിപ്പുകയലായും രൂപണം ചെയ്തിരിക്കുന്നു.
ഇതില് അതിശയോക്തിയുണ്ടോ
എന്ന കാര്യത്തില് സംശയമുണ്ട്.
നല്ലൊരു രൂപകാലങ്കാരം.
"ഹഹ വാടിയണയഞ്ഞു" പോയതിനെ നമുക്ക് അനിവാര്യമായ അനുവദനീയതയില് പെടുത്തി സംരക്ഷിക്കാം.
18 June at 04:40 · Unlike · 3
·
Chandra Babu രൂപകം വേറെ രൂപകാതിശയോക്തി വേറെ .
പൂവാം നവദീപമെന്ന അഭേദകല്പനയൊന്നും ഇവിടെയില്ലല്ലോ.
18 June at 07:13 · Like · 1
·
Santhosh Varma .
ഈ നവദീപം എന്ന് പൂവിനെപ്പറ്റിപറഞ്ഞാല് അത് അഭേദ കല്പനയാവില്ലേ?
ഇതിന്റെ സംശയമാണ്. തര്ക്കമല്ല.
18 June at 07:43 · Like · 1
·
Sujanika Ramanunni ' ഈ നവദീപം' അഭേദം തന്നെ.ഉപമേയ നിഗീരണവും ഇല്ല.
18 June at 08:31 · Edited · Unlike · 3
·
Chandra Babu പൂവാണ് നവദീപമെന്ന് പറയുന്നില്ല. അതല്ലേ നിഗീരണം?
18 June at 09:27 · Unlike · 2
·
Sujanika Ramanunni അപ്പോൾ പൂവെന്ന് മനസ്സിലാക്കുന്നതെങ്ങനെ?
18 June at 09:48 · Unlike · 2
·
Dr.Playiparambil Mohamed Ali The knowledge of the responders shine through these communications. I am enjoying and learning . There is a saying in English : you can't teach an old dog new tricks!! But trying.
18 June at 10:01 · Unlike · 3
·
Chandra Babu അതിലാണ് രൂപകാതിശയോക്തി പ്രയോഗത്തിന്‍റെ മിടുക്ക്. നിഗീരണവും അധ്യവസായവും.
18 June at 10:39 · Unlike · 4
·
Sujanika Ramanunni അലങ്കാര വൈചിത്ര്യങ്ങൾ ഒറ്റശ്ലോകങ്ങളിലേ വിജയിക്കൂ.
മുകളിലും താഴേം കവിതഭാഗം വായിക്കാൻ പാകത്തിൽ ഉള്ളപ്പോൾ നിഗീരണമൊന്നും പ്രായോഗികമാവില്ലല്ലോ.
18 June at 10:43 · Unlike · 4
·
Chandra Babu നിഗീരണം ചെയ്തില്ലെന്നും പൂവെന്ന് മനസ്സിലാക്കുന്നതെങ്ങനെ എന്നും ഒരാള്‍ തന്നെ ചോദിച്ചാലോ ?
18 June at 10:48 · Unlike · 2
·
Santhosh Varma ഈ ശ്ലോകത്തിനെ " ഒരു വീണപൂവ് " എന്ന ഖണ്ഡകാവ്യത്തിലെ 22 മത്തെ ശ്ലോകമായി കാണാതെ, ഒരു സ്വതന്ത്ര ശ്ലോകമായി കണ്ടാൽ ചന്ദ്രബാബു സാറു പറഞ്ഞത് ശരിയായിരിക്കാം.
ഒരു എണ്ണവറ്റിക്കരിഞ്ഞ വിളക്കിന്റെ അണയൽ എന്ന പ്രക്രിയയെ ദേഹസുഷമാഁ പ്രസരം കുറഞ്ഞ്, ഇരുണ്ട് മുഖകാന്തി
മങ്ങലായി അവതരിപ്പിക്കുന്നു. അങ്ങിനെയെങ്കിൽ ആ അലങ്കാരത്തിന്റെ പേര് രൂപകാതിശയോക്തിയെന്നാണോ എന്നെനിക്കറിയില്ല.
പക്ഷെ, ഇവിടെ ശ്ലോകം കാവ്യത്തിന്റെ ഭാഗമായതുകൊണ്ട്,
പൂർവ്വാർദ്ധത്തിൽ പറഞ്ഞതൊക്കെ പൂവിന്റെ
അവസ്ഥയായെ അനുവാചകനു കാണാൻ കഴിയൂ.
പൂവ് എന്ന സങ്കൽപമില്ലാതെ
വ്യാഖ്യാനിച്ച് അതിൽ എന്തലങ്കാരമുണ്ടെന്നു പറഞ്ഞാലും, അതു കൊണ്ട് കാവ്യത്തിനെന്തു പ്രയോജനം.
18 June at 12:12 · Unlike · 2
·
Param Kv അലങ്കാരത്തിന് ഇത്ര വീര്യമുണ്ടെന്ന് മനസ്സിലാക്കിയില്ല. പൊതുവെ വൃത്തത്തിനു ലഭിക്കുന്ന ശ്രദ്ധ അലങ്കാരത്തിനു ലഭിക്കുന്നുണ്ടോ എന്നു സംശയമാണ്. ഒരു പക്ഷെ, വൃത്തത്തേക്കാൾ കവിതയെ കവിതയാക്കുന്നത് അലങ്കാരമല്ലേ?
18 June at 16:14 · Like · 2
·
Chandra Babu Santhosh Varma വാച്യമായി പറയാതെ പറഞ്ഞതായ പ്രതീതി സൃഷ്ടിക്കുക, ധ്വന്യാത്മകമാക്കുക എന്നതൊക്കെയാണ് കവികളുടെ കൃതഹസ്തത .
''മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാന്‍ പൗര്‍ണമി
മണ്‍കുടം കൊണ്ട് നടക്കുമ്പോള്‍ ...'' എന്ന് കേള്‍ക്കുംപോള്‍ മണ്‍കുട മാണോ മനസ്സില്‍ തെളിയുന്നത് ?
18 June at 17:49 · Like · 4
·
Sujanika Ramanunni അലങ്കാരത്തേക്കാൾ രസം , ധ്വനി എന്നിവയാണ്. അലങ്കാരത്തിന്ന് ഒരു ചെറിയ സ്ഥാനമേ ഉള്ളൂ എന്നഭിപ്രായക്കരും ഉണ്ട്. ധ്വനി യാണ് പ്രബലം.
18 June at 18:18 · Edited · Unlike · 3
·
Param Kv അതു ശരി തന്നെ.
18 June at 17:55 · Like · 2
·
Sujanika Ramanunni അലങ്കാരം വാക്കിലും വരിയിലുമേ ഉള്ളൂ. രസം , ധ്വനി എന്നിവ കാവ്യത്തിലുടനീളമാണ്.
18 June at 18:05 · Unlike · 4
·
Santhosh Varma " വാച്യമായി പറയാതെ പറഞ്ഞതായ പ്രതീതി സൃഷ്ടിക്കുക, ധ്വന്യാത്മകമാക്കുക എന്നതൊക്കെയാണ് കവികളുടെ കൃതഹസ്തത"
നൂറു ശതമാനം യോജിക്കുന്നു.
.
''മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാന്‍ പൗര്‍ണമി
മണ്‍കുടം കൊണ്ട് നടക്കുമ്പോള്‍ ...'' എന്ന് കേള്‍ക്കുംപോള്‍ മണ്‍കുട മാണോ മനസ്സില്‍ തെളിയുന്നത് ?
ഇങ്ങിനെ കേട്ടാല് ഒരു മണ്കുടവും ആ കുടവും കൊണ്ട് ചെടി നനക്കാന് പോകുന്ന ഒരു ആശ്രമ കന്യയുടെയും രൂപം മനസ്സില് വരുന്നില്ലെ ങ്കില് പിന്നെയെന്തിനാണ് കവി ആ വരി രചിച്ചത് ?
ആകാശത്തിലെ ചന്ദ്രനെയും
നക്ഷത്രക്കൂട്ടത്തെയുമൊക്കെ വര്ണ്ണിക്കാനോ?
ചന്ദ്രന് മണ്കുടവുമായി രൂപ സാദൃശ്യമുണ്ടായതാണ്, പ്രഥമ ദര്ശന സമയത്ത് ആശ്രമ കന്യകയുടെ കയ്യിലുണ്ടായിരുന്ന മണ്കുടത്തെയും അതു കൈവശം വെച്ചിരുന്ന കന്യകയെയും രാജാവ് ഓര്ക്കുന്നത്.
അത് അനുവാചകന്റെ മനസ്സില് വരാതിരിക്കുന്നതെങ്ങിനെ?
@ Chandra Babu
18 June at 20:36 · Like · 1
·
Chandra Babu നക്ഷത്രങ്ങളെന്നോ ചന്ദ്രനെന്നോ ആരും പറഞ്ഞില്ലല്ലോ . അതാണ് രൂപകാതിശയോക്തി യുടെ magic . Santhosh Varma goodnight
18 June at 20:42 · Like · 1
·
Param Kv 23.
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?
വെളുപ്പാൻ കാലത്തെ കാറ്റു തട്ടി പൂവ് വീഴുന്നതു കേട്ടുണർന്നവർ താരമാണെന്നു കരുതിയത് നല്ല കാവ്യഭാവനയായി കണക്കാക്കാം. (രാത്രി കഴിയുമ്പോൾ അപ്രത്യക്ഷമാവുന്ന താരവും ഒരു ദിവസം കഴിഞ്ഞ് വാടിപ്പോകുന്ന പൂവും ഉചിതമായ താരതമ്യം തന്നെ) എന്നാൽ, ദിവ്യഭോഗം വിട്ട് ഭൂവിലടിയുന്ന ജീവനാണെന്നു കരുതാൻ പ്രത്യേക കണ്ണുകൾ തന്നെ വേണം.
ദിവ്യഭോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൌകികജീവിതസുഖം ആയിരിക്കുമെന്നു കരുതുന്നു.
തിട്ടം നിനച്ചു എന്നാൽ ഉറപ്പിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്? അങ്ങനെയാവുമ്പോൾ ഒരു വസ്തുവല്ലേ പാടുള്ളു? ഇവിടെ രണ്ടിലേതാണ് എന്ന് സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
അലങ്കാരം ഉല്പ്രേക്ഷയാവുമോ? (അതു താനല്ലയോ ഇത് എന്നു വർണ്ണ്യത്തിലാശങ്ക, ഉല്പ്രേക്ഷാഖ്യയലൊകൃതി)
18 June at 22:22 · Like · 3
·
Sujanika Ramanunni നല്ല കവിഭാവന. ഉറക്കപ്പിച്ചിൽ എണീറ്റവരുടെ നിനവുകൾ വർണ്ണിക്കുന്നു.
നന്നായി ഉണർന്നാൽ കാര്യം മനസ്സിലാവും - ഒരു പൂവ് വാടിവീണതാണെന്ന്. സുഷുപ്തിയിലും ജാഗ്രത്തിലും കവിതയുണ്ടാവും. ഉറക്കപ്പിച്ചിലോ?
19 June at 02:44 · Edited · Unlike · 3
·
Santhosh Varma .
ദിവ്യഭോഗം ലൌകിക സുഖമാകുമോ?
സ്വര്ഗ്ഗവാസമല്ലെ ഉദ്ദേശിച്ചിട്ടുണ്ടാവുക?
ജീവന്മാര് കര്മ്മഫലം പരലോകത്ത് അനുഭവിച്ച് തീര്ന്നാല് വാസനയനുസരിച്ച്
വീണ്ടും കര്മ്മം ചെയ്യുന്നതിന് ഭൂമിയിലേക്കു വരുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ടല്ലോ?
19 June at 03:34 · Unlike · 3
·
Sujanika Ramanunni S
19 June at 05:12 · Unlike · 2
·
Chandra Babu കാവ്യാസ്വാദനത്തിന് അലങ്കാരം ഏതെന്നറിയേണ്ടതില്ല. അപ്പം തിന്നാല്‍ മതിയല്ലോ. പഴയ മട്ടില്‍ പറഞ്ഞാല്‍ സസന്ദേഹമാണ് അലങ്കാരം. അതോ ഇതോ .. എന്നൊക്കെയുള്ള തോന്നല്‍.
ദിവ്യഭോഗം ദ്യോവിലെ സുഖജീവിതം തന്നെ.
നിശാന്തവായു . എന്തൊരു പ്രയോഗമാണ് ! ഇതിന് മുംപോ പിംപോ ആരെങ്കിലും ഇത് പ്രയോഗിച്ചിട്ടുണ്ടോ ?
19 June at 06:07 · Edited · Unlike · 6
·
Sreekumar Kariyad സ്വര്‍ഗവാസം കഴിഞ്ഞ് വീണ്ടും താഴോട്ടുതന്നെ പോരുന്ന ഒരു പ്രക്രിയയുണ്ടല്ലോ...
19 June at 06:08 · Unlike · 3
·
Sreekumar Kariyad ജനി മൃതികളുടെ ചാക്രികത...
19 June at 06:09 · Unlike · 5
·
Jigish Kumaran വാക്യം ധ്വന്യാത്മകം കാവ്യം wink emoticon
19 June at 06:59 · Unlike · 4
·
Sujanika Ramanunni നിശാന്തവായു - ധ്വന്യാത്മകമായ വാക്ക് തന്നെ. മറ്റാരും ഉപയോഗിച്ചതായി ഓർമ്മയിലില്ല. മറ്റാരായാലും പ്രഭാതവായു എന്നേ എഴുതൂ . പ്രഭാതത്തേക്കാൾ നിശാന്തം ധ്വന്യാത്മകം. പൂവിന്റെ വളരെ ശാന്തമായ മരണം ധ്വനിപ്പിക്കാൻ മറ്റുവഴിയില്ല. നിശാന്തവായുതട്ടിയുള്ള വീഴ്ച അതിശാന്തമായ മരണം. കടന്നുപോന്ന ജീവിതനിശാഘട്ടത്തേയും പറയാതെ പറ്യ്യുന്നു. പ്രഭാതത്തിന്റെ ആദ്യം എന്നോ പ്രഭാതം എന്നോ പറയുന്നതിനേക്കാൾ അർത്ഥപൂർത്തി നിശയുടെ അവസാനത്തിനു തന്നെ. ഇനി പ്രഭാതമാണെന്ന - സൂചന. കൽപ്പദ്രുമത്തിനുടെ....
മാത്രമല്ല ആശാൻ അവതരിപ്പിച്ച എല്ലാമരണവും ഇതുപോലെ ശാന്തവും പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നതുമായിരുന്നു എന്നും കാണാം. ജനന ജീവിത മരണ സന്ദർഭങ്ങളെ കവി എങ്ങനെ കാണുന്നു എന്ന ദാർശനിക ബുദ്ധി പ്രശംസനീയം.
19 June at 14:00 · Unlike · 5
·
Santhosh Varma .
വിഷയം തത്വചിന്താപരമാകുമ്പോഴാണ് ആശാനിലെ മഹാകവിത്വം സടകുടഞ്ഞെഴുന്നേൽക്കുന്നത്. ' ഒരു വീണപൂവ് ' എന്ന ഈ കാവ്യത്തിലും , മറ്റേതു ആശാൻ കൃതികളിലുമെന്നതു പോലെ ഈ പ്രവണത ദൃശ്യമാണ്.
പടിഞ്ഞാറൻ കൃതികളുടെ സ്വാധീനത്തിൽ എഴുതപ്പെട്ടതെങ്കിലും ഭാരതീയ തത്വചിന്തയുടെ പ്രസന്നാത്മകതയും ശുഭാപ്തിവിശ്വാസവും അദ്ദേഹം ഈ കൃതിയിലും പാലിച്ചിരിക്കുന്നു അതിന് ഒരുത്തമ ദൃഷ്ടാന്തമാണ് ഈ ശ്ലോകം .
ലൌകികസൌഖ്യത്തിന്റെ നഷപ്പെടലാണ് പൂവിന്റെ കൊഴിച്ചിൽ. സാമാന്യേണ പറഞ്ഞാൽ മരണം. പക്ഷെ അത് എല്ലാത്തിന്റെയും പരമമായ അന്ത്യമല്ല.
ജനനമരണ ചാക്രിക പ്രക്രിയയുടെ അടുത്ത റൌണ്ടിന്റെ തുടക്കം കൂടിയാണ്. ലൌകിക ജീവിതം ഉപേക്ഷിച്ച് പൂവിന്റെ ആത്മാവ് വിട്ടു പോയതുമൂലമുണ്ടായ വീഴ്ച്ചയെ, സ്വർഗ്ഗവാസം
കഴിഞ്ഞ് ജീവൻ ഭൂമിയിലേക്ക് തിരിച്ചു വരുന്നതായ വീഴ്ച്ചയുമായി ബന്ധിപ്പിച്ചുള്ള ഈ സങ്കൽപം അതീവ ഹൃദ്യമാണ്.
ആശാൻ കവികൾക്കിടയിലെ
ഉത്തമ തത്വചിന്തകനും ,
തത്വചിന്തകർക്കിടയിലെ ഉത്തമ കവിയും ആണ്.
19 June at 15:57 · Edited · Unlike · 2
·
Param Kv അപ്പോൾ ഒരു സംശയം. സ്വർഗ്ഗത്തിൽ നിന്നു പതിക്കുക എന്നു പറയുമ്പോൾ സാധാരണ വിവക്ഷിക്കുന്നത് ഭൂമിയിൽ വീണ്ടും പിറക്കുക എന്നല്ലേ? ഇവിടെ അന്ത്യമാണല്ലോ സംഭവിക്കുന്നത്
19 June at 16:24 · Like · 3
·
Santhosh Varma ഈ അന്ത്യം പുതിയ ജീവതത്തിന്റെ തുടക്കമാണെന്ന ശുഭാപ്തി വിശ്വാസംസൂചിപ്പിക്കാനായി നടത്തിയ താരതമ്യം.
19 June at 16:29 · Unlike · 1
·
Dr.Playiparambil Mohamed Ali ഭൂരിഭാഗം മരണങ്ങളും പ്രഭാതത്തിലോ നിശയുടെ അന്ത്യയാമാങ്ങളിലോ ആണെന്ന് തോന്നുന്നു. സാധാരണപലരോഗങ്ങളും മൂർജ്ജിക്കുന്നത് നിശയിലോ " നിശാന്ത്യത്തിലോ " ആണല്ലോ . ഇതിനു biological ആയി കാരണങ്ങളും ഉണ്ട് . ക്രാന്തദർശിയായമഹാകവി അത് നിരീക്ഷിച്ചിരുന്നിരിക്കും. ശ്രീ രാമനുണ്ണിയുടെ അഭിപ്രായം വായിച്ചപ്പോൾ തോന്നിയത്. അപ്രസക്തമെങ്കിലും ഇതിവിടെ പോസ്റ്റ് ചെയ്യുന്നു . എനിക്കും മിണ്ടാൻ ഒരു തോന്നൽ !!
19 June at 16:36 · Unlike · 5
·
Param Kv എന്റെ (വികട) ബുദ്ധി പോയത്, ഭൂമിയിൽ ഇത്രയും സുന്ദരമായ ജന്മം ലഭിക്കുക എന്നത് ദിവ്യമായ ഒരു ഭാഗ്യമാണല്ലോ, പിന്നെ ഭോഗം എന്ന വാക്ക് ലൌകികതയെയാണല്ലോ സൂചിപ്പിക്കുന്നത് എന്നൊക്കെയാണ്.
19 June at 16:46 · Like · 4
·
Sujanika Ramanunni ഫിസിയോളജി, സൈക്കോളജി തുടങ്ങി താങ്കളുടെ ജ്ഞാനഭൂമികയിലൂടെയും വീണപൂവ് ആസ്വദിക്കാം. അതെഴുതുകയും കൂടി ചെയ്താൽ ഞങ്ങൾക്ക് മനസ്സിലാക്കുകയും ആവാം sirDr.Playiparambil Mohamed Ali
19 June at 17:25 · Unlike · 5
·
Jayashree Thotekat താരം പതിച്ച കണക്ക് എന്നാദ്യം പറയുന്നതുകൊണ്ട് സ്വർഗ്ഗജീവിതം കഴിഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തി എന്നുതന്നെ കരുതാമായിരിക്കും. ദിവ്യമായ ഭോഗവുമാണല്ലൊ.
19 June at 20:33 · Unlike · 3
·
Param Kv 24.
അത്യന്തകോമളതയാർന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.
വിലാപകാവ്യത്തിന്റെ അവിഭാജ്യ ഘടകമായ, ദുഃഖത്തിൽ പങ്കുചേരുന്ന പ്രകൃതിയുടെ വർണ്ണനയാണു ഇനി വരുന്നത്. അനുയോജ്യമായ രൂപകങ്ങളിലൂടെ, ഹൃദ്യമായ വാങ്ങ്മയചിത്രങ്ങളിലൂടെ വളരെ അനായാസമായാണ് ആശാൻ അത് നിർവഹിക്കുന്നത്
പൂവിന്റെ വീഴ്ച്ച കണ്ട് ഭൂമി തന്നെ തളർന്നുപോയി (അതിശയോക്തി). അടുത്തുള്ള പുൽനാമ്പുകൾ ഉദ്വേഗഭരിതരായി.
ഇയന്നു, പൂണ്ട്- രണ്ടും ഒന്നല്ലേ?
19 June at 21:50 · Like · 4
·
Sujanika Ramanunni ഭൂമി ആദ്യമായിട്ടാണല്ലോ പൂവീഴുന്നത് ശ്രദ്ധിക്കുന്നത്. അതിശയോക്തി അല്ല , അത്യന്താതിശയോക്തി തന്നെ.
പുളകം , ഉദ്വേഗം സദ്യ: സംഭവിക്കുന്നതും തൃണാങ്കുരണം വളരെ സാവധാനവുമാണ്. രണ്ടിന്റേയും കാലസ്വഭാവം താരതമ്യമില്ലാത്തതാണ്. പിന്നെ, ഉദ്വേഗത്തിലോ അധീരത്തിലോ പുളകം ഉണ്ടാവുമോ ? ചേരാത്തതിനെ ചേർക്കുന്നത് ആസ്വാദ്യമാവില്ലല്ലോ.
20 June at 03:16 · Unlike · 5
·
Santhosh Varma .
."..പുളകിതാംഗമിയന്നു, പൂണ്ടോ- രുദ്വേഗ...."
ഇങ്ങിനെയെഴുതിയാൽ പ്രശ്നം തീരുമെന്നു തോന്നുന്നു.
ഇയന്നു എന്നതു പുളകിതാംഗത്തോടും, പൂണ്ടു എന്നതു ഉദ്വേഗത്തോടും
ചേർത്ത് അന്വയിച്ചാൽ മതി.
ഉദ്വേഗത്തിലോ അധീരത്തിലോ പുളകമുണ്ടാവുമോ എന്നു ചോദിച്ചാൽ അത് അതുണ്ടാക്കുന്ന സാഹചര്യവും അളവുമനുസരിച്ചിരിക്കും.
ഭാര്യ വിഷൂചി ബാധിച്ചു മരിച്ചു കിടക്കുമ്പോൾ അടുത്തിരിക്കുന്ന പുരുഷനുണ്ടായേക്കാവുന്ന ഉദ്വേഗവും അധീരതയും പുളകമുണ്ടാക്കില്ലായിരിക്കാം. പൂവിന്റെ കൊഴിച്ചിൽ കാണുന്നവർക്കുണ്ടായേക്കാവുന്ന ഉദ്വേഗവും അധീരതയുമാകുമ്പോൾ ലേശം പുളകമൊക്കെയാകാം.
തൃണാങ്കുരണം വളരെ സാവധാനമാണെന്ന നിരീക്ഷണം വസ്തുതയ്ക്കു നിരക്കുന്നതല്ല.
തൃണത്തിന്റെ വളർച്ച സാവധാനമായിരിക്കാം.
പക്ഷെ അങ്കുരണം സദ്യസ്ഫുടം തന്നെ.
ഗർഭസ്ഥശിശുവിന്റെ വളർച്ച പത്തു മാസമുണ്ടെങ്കിലും, അടിസ്ഥാന പ്രക്രിയയായ
ബീജാവാപവും ഗർഭാധാനവും പെട്ടെന്നു നടക്കുന്നവയാണല്ലോ?
പ്രകൃതിയെ ദു:ഖത്തിൽ പങ്കു ചേർക്കുമ്പോൾ, ദു:ഖത്തിന്റെ തീവ്രതയ്ക്കനുസരിച്ചുള്ള
ബിംബങ്ങൾ വേണമല്ലൊ തിരഞ്ഞെടുക്കാൻ.
ഒരു വിലാപത്തിലെ ( വീ സീ ബി ) ശ്ലോകം നോക്കുക.
" ആമട്ടാളും കഠോര പ്രകൃതി നടനയിൽ
പാട്ടുകാരൻ കണക്കെ-
ക്കൂമൻ മൂളന്നു , കൂകുന്നിതു ചിറകടിയോ-
ടൊത്തു കുറ്റിച്ചുളാനും
പ്രേമം, വിഭ്രാന്തി, താപം, ഭയമിവയിലലി-
ഞ്ഞാകവേ രക്തനാഡീ-
സ്തോമം സ്തംഭിക്കയാലീ കഥകളവനറി-
ഞ്ഞില്ലതും നല്ലതായി"
20 June at 18:56 · Edited · Unlike · 6
·
Param Kv ഈ ശ്ലോകത്തിൽ ദ്വിതീയാക്ഷരപ്രാസം ഈരണ്ടു വരിയിലൊതുക്കി.
20 June at 23:32 · Like · 2
·
Param Kv 25. അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും
ഗതമൌക്തികശുക്തി-മുത്തു നഷ്ടപ്പെട്ട ചിപ്പി( ആദ്യം വായിച്ചപ്പോൾ ഇതെന്താ സാധനം എന്നൊന്നന്ധാളിച്ചു. നിഖണ്ഡു തന്നെ ശരണം.) സന്നാഭം- കാന്തി നഷ്ടപ്പെട്ട്
ഇവിടെ ആത്മതത്വത്തിന് ഒരു വിശദീകരണം ആവശ്യമുണ്ട്.
20 June at 23:41 · Like · 4
·
Sujanika Ramanunni ആത്മാവ് എന്നേ ഉദ്ദേശിച്ചിട്ടുണ്ടാവൂ. എന്നാൽ അങ്ങനെ എഴുതിയാൽ വൃത്തവൃത്തി ഉണ്ടാവില്ല. അപ്പോൾ ആതമതത്വം എന്നാക്കി. അതേ ഉള്ളൂ.
നല്ല ഭാവന.
സന്നാഭമായിട്ടും പരിധി മിന്നിക്കാൻ ഈ പൂവിനേ കഴിയൂ. കാൽപനിക ഭാവനയിൽ അത്യുക്തി അന്ന് പതിവാണ്. അതിനു മറ്റു യുക്തി ഇല്ല. നായികാവർണ്ണന . വർണ്ണിച്ച് വർണ്ണിച്ച് അങ്ങു കയറും.
തോന്നും ' എന്നേ ഉള്ളൂ. അത്രേം നല്ലത് എന്നു കരുതിയാൽ മതി.
ഗതമായ മൗക്തികത്തോടുകൂടിയ ശുക്തി- കർമ്മധാരയൻ . മുത്ത് ഗതമെങ്കിലും 'കൂടിയ' എന്നേ ശുക്തിയെപ്പറ്റി പറയൂ. നെഗേഷൻ ഇല്ല. ഭാഷാപരമായ വളച്ചുകെട്ട്. മറ്റുഭാഷകളിലെ പദങ്ങളെ വിവർത്തനം ചെയ്യാം ഒരു പരിധിവരെ. വ്യാകരണരൂപത്തെ തർജ്ജിമ ചെയ്തെടുക്കുമ്പോൾ ഇതുപൊലെ അഭംഗിപ്പെടും. മലയാളകവിതക്ക് മലയാളേതരമായ വ്യാകരണോപയോഗം അന്ധാളിപ്പ് ഉണ്ടാക്കും. മലയാളാനുസൃതായ കർമ്മധാരയനും തത്പുരുഷനും ഒക്കെ ആയിരുന്നെങ്കിലോ!
Yesterday at 04:38 · Edited · Unlike · 5
·
Santhosh Varma .
ശരിയാണ്.
സംസ്കൃതത്തിലെ സമസ്തപദപ്രയോഗം നമ്മുടെ ഭാഷയ്ക്ക് ഒരു ഭാരമായി തോന്നാറുണ്ട്
Yesterday at 04:56 · Unlike · 3
·
Jigish Kumaran ആറ്റിലൊലിച്ചെത്തും ആമ്പലപ്പൂവിന്റ സൗന്ദര്യമില്ല wink emoticon
Yesterday at 05:00 · Unlike · 4
·
Santhosh Varma .
ദ്വിതീയാക്ഷര പ്രാസത്തെ സംബന്ധിച്ച്, നാലു പാദങ്ങളിലെയും രണ്ടാമത്തെ അക്ഷരം ഒന്നുതന്നെ വേണമെന്ന് നിർബന്ധമില്ല.
സജാതീയം ആകണമെന്നെ നിഷ്ക്കർഷയുള്ളൂ.
" വാസന്തീമധുവാർന്ന വാക്കിനു
സജാതീയ ദ്വിതീയാക്ഷര-
പ്രാസം ചേർപ്പതു കൈരളീ മഹിള തൻ
മംഗല്ല്യമെന്നോർക്കണം"
-വലിയകോയിത്തമ്പുരാൻ
ന്യ, ന്ന എന്നിവ സജാതീയം തന്നെ.
ഇപ്പോഴും 'മംഗല്ല്യ' ത്തിന് നമുക്കൊക്കെ ' ജാതി' തന്നെ
പ്രഥമ പരിഗണന.
ദ്വിതീയാക്ഷര പ്രാസം ചേർത്തു വരുമ്പോൾ വാക്കിലെ വാസന്തീമധു
'വാർന്നു' പോകുന്ന അനുഭവവും വിരളമല്ല.
Yesterday at 05:32 · Unlike · 3
·
Chandra Babu ത , ദ എന്നിവയൊക്കെ സജാതീയ വര്‍ണങ്ങളാണ്.
സംസ്കൃത സമസ്തപദങ്ങള്‍ നിര്‍ലോഭം കവിതയിലുപയോഗിച്ച കവിയെ ഭാഷാപിതാവായി ആദരിച്ചിരുത്തുന്നതിനിടയിലോ ആശാനില്‍ അനൗചിത്യാരോപണം. ആത്മതത്വം എന്നാല്‍ ആത്മാവ് തന്നെ എന്നൊക്കെയുള്ള കണ്ടെത്തല്‍ കേമപ്പെട്ടത് തന്നെ.
'മൗക്തികം ഗതമായ ശുക്തി' എന്ന് ഒരു വളവും കൂടാതെ വിഗ്രഹിച്ചുകൂടേ ? ആശാന്‍റെ വരികളെ കീറിമുറിക്കാന്‍ അല്പം കൂടി മൂര്‍ച്ചയുള്ള ശസ്ത്രം കരുതുന്നത് നന്നായിരിക്കും.
Yesterday at 07:30 · Unlike · 4
·
Param Kv ആദ്യത്തെ ശ്ലോകത്തിലും ദ്വിതീയാക്ഷരപ്രാസം കൃത്യമല്ലല്ലോ.
Yesterday at 08:59 · Like · 1
·
Sujanika Ramanunni ആത്മതത്വം ആണോ ഇല്ലാതായത്? ആത്മാവണോ? അതൊ ജീവനോ? അതൊ ഇതൊന്ന്വല്ലേ?
ഗതമൗക്തികശുക്തി എന്നാശാൻ എഴുതിവെച്ചത് മൗക്തികഗതശുക്തി എന്ന് വ്യാഖ്യാനിക്കാനുള്ളതല്ല.
സമസ്തപദല്ല ; കർമ്മധാരയൻ പോലുള്ളതാ പ്രശ്നം. സമസ്തപദളുടെ കാര്യത്തിലല്ലല്ലോ ഭാഷാപിതാവെന്ന ബഹുമാനം.
കീറിമുറിക്കലല്ല ആസ്വാദനം; ശസ്ത്രം കൊണ്ട് അല്ലേ അല്ല .
19 hrs · Unlike · 3
·
Chandra Babu കര്‍മധാരകൊണ്ടുള്ള പ്രശ്നമെന്താണ് ? കര്‍മ്മധാരയനില്‍ കൂടിയതെന്തോ ഉണ്ടെന്ന് കരുതുന്നത് കുറവ് മറയ്ക്കാനാവാതിരിക്കട്ടെ.
നിഘണ്ടു നോക്കിയ കൂട്ടത്തില്‍ ആ വാക്ക് എഴുതുമ്പോൾ അക്ഷരത്തെറ്റ് വരാതെ നോക്കാമായിരുന്നു പരം .
' 'അന്യൂനമാം മഹിമതിങ്ങുമൊരു ആത്മതത്വമെന്യേ ' എന്നെഴുതാതെ ആത്മാവെന്യേ എന്ന് തന്നെ എഴുതണം എന്നൊക്കെ പറയുന്നത് ആസ്വാദനത്തിന്‍റെ സമ്പന്നതയായി തോന്നുന്നില്ല.
17 hrs · Edited · Unlike · 4
·
Santhosh Varma .
ചിപ്പിക്ക് അതിനകത്തെ മുത്ത് നഷ്ടപ്പെടുകയാണുണ്ടായത്.
' ഗതമൌക്തികശുക്തി പോലെ'
എന്നു പറഞ്ഞാല്, ചിപ്പിക്ക് മുത്തു നഷ്ടപ്പെട്ടത് എന്ന അവസ്ഥ കിട്ടി എന്ന തോന്നലാണുണ്ടാകുക.
അത്മാവ് പോയ പൂവിന് ലഭിക്കണമെന്ന് കവി ആഗ്രഹിച്ചിട്ടുണ്ടാകുമായിരുന്ന സിമ്പതി കിട്ടാതെ പോവും. അതൊരു പോരായ്മയായെ കാണാന്
സാധിക്കു.
17 hrs · Unlike · 3
·
Chandra Babu ആത്മസത്ത നഷ്ടപ്പെട്ട പൂവിന്‍റെ അവസ്ഥ മുത്ത് നഷ്ടപ്പെട്ട ചിപ്പിയുടേതിന് സമാനം. പോരായ്മ എന്താണ് ?
16 hrs · Unlike · 2
·
Santhosh Varma .
" ഞാനൊരാണാണ് "
എന്നു പറയുന്നതിനു പകരം
" ഞാനൊരാണല്ലാത്തവനല്ല "
എന്നു പറയുന്നതു പോലെ.
ശ്രോതാവിന് തന്റെ ആത്മവിശ്വാസം ബോദ്ധ്യപ്പെടുത്തുന്ന കാര്യത്തില് ആദ്യത്തെ പ്രസ്താവന വിജയിക്കുന്നു.
രണ്ടാമത്തെത് പരാജയപ്പെടുന്നു.
6 hrs · Edited · Like · 2
·
Chandra Babu പ്രസ്താവന മാത്രമായാല്‍ കവിതയുണ്ടോ ?
16 hrs · Like · 1
·
Santhosh Varma .
ആവില്ല.
പക്ഷെ, പറയാനുദ്ദേശിച്ചത്
അതിന്റെ ഫീലിങ് പൂര്ണണമായി കിട്ടുന്ന രീതിയില് അനുവാചകരിലെത്തിക്കേണ്ട ധര്മ്മം കവിതയ്ക്കില്ലേ?
16 hrs · Unlike · 3
·
Chandra Babu സമാനഹൃദയത്വവും വേണ്ടിവരും.
16 hrs · Like · 3
·
Sujanika Ramanunni സമാനഹൃദയത്വം എഴുത്തുകാരന്റെ ആഗ്രഹമാണ്, വായനക്കാരന്റെയല്ല.
15 hrs · Unlike · 4
·
Chandra Babu ഏതെങ്കിലും കാലത്ത് ഏതെങ്കിലും ലോകത്ത് ഒരാളുണ്ടാകും എന്നാണ് കവിയുടെ പ്രതീക്ഷ. ലോകം വിശാലമാണ്. കാലം അനന്തമാണ്. ഒരു സഹൃദയനുണ്ടാവുക തന്നെ ചെയ്യും.
15 hrs · Unlike · 5
·
Cp Aboobacker ഈ ചര്‍ച്ചയില്‍ ഞാന്‍ പിന്നിലായിപ്പോയി. പക്ഷേ, കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്.
15 hrs · Unlike · 4
·
Sujanika Ramanunni സഹൃദയനും സമാനഹൃദയനും ഒന്നല്ലല്ലോ. കാലോഹ്യയം..... സമാനഹൃദയപ്രതീക്ഷയല്ല.
15 hrs · Unlike · 3
·
Chandra Babu മാഷേ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല.
15 hrs · Like · 1
·
Cp Aboobacker വരാം.
15 hrs · Unlike · 3
·
Param Kv 26.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.
ഇതാ മനോഹരമായ ഒരു ശ്ലോകം! വളരെ പരിചിതമായ കാഴ്ചകൾ കാവ്യാത്മകവും വിലാപകാവ്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ വിഷാദാത്മകവുമായി അവതരിപ്പിച്ചിരിക്കുന്നു. മാറാല ശവക്കച്ചയായിരിക്കുന്നു. മഞ്ഞുതുള്ളികൾ മുത്തുമാലയായിരിക്കുന്നു(ഇപ്പോഴത്തെ റീത്ത്?) .ഹാ എന്ന ആർത്തനാദം ശ്ലോകത്തിലുടനീളം മറ്റൊലിക്കൊള്ളുന്നതും ശ്രദ്ധിക്കുക.
‘അണിഞ്ഞു’ എന്നത് അത്ര ശരിയായില്ലെന്നു തോന്നുന്നു. അണിയിച്ചു എന്നല്ലേ വേണ്ടത്?
· 9 hrs · Edited · Like · 1
·
Santhosh Varma .
ശീകരം എന്ന വാക്കിന് തണുത്തത് എന്നല്ലെ അര്ത്ഥം. തണുത്ത പ്രഭാതം
എന്നു പറയാമല്ലോ?
മഞ്ഞുമാല എന്നാണെങ്കില്
അണിഞ്ഞു എന്നു പറയുന്നതില് ഔചിത്യക്കുറവില്ലേ?
22 June at 18:16 · Edited · Like · 1
·
Param Kv ഉവ്വ്, അതു തന്നെയാണ് എന്റെ സംശയം. നീഹാരശീകരം എന്നാൽ മഞ്ഞുതുള്ളി എന്നാണ് , അതു മാലയ്ക്ക് വളരെ അനുയോജ്യമാണുതാനും.
22 June at 18:24 · Like · 2
·
Chandra Babu ഉഷസ്സ് നീഹാരശീകരമണിഞ്ഞുകൊണ്ട് നിനക്ക് അന്ത്യഹാരമേകി. പ്രാസത്തിനുവേണ്ടി പ്രാസം പ്രയോഗിച്ചതല്ല കവിതയോടൊപ്പം പ്രാസം കൂടെ പ്പോന്നതാണ്.
22 June at 18:29 · Unlike · 5
·
Jyothibai Pariyadath 21. ഹാ! പാപമോമൽമലരേ ബത! നിന്റെ മേലും
ക്ഷേപിച്ചിതേ Param ji
22 June at 18:41 · Unlike · 3
·
Param Kv ങേ? ക്ഷേപിച്ചിതേ എന്നാണോ? തോ? എന്ന് ചോദ്യമാണെന്നാണ് കരുതിയത്. ഈ വിക്കിയെ നമ്പാൻ പറ്റില്ലല്ലോ!
22 June at 18:52 · Like · 3
·
Jyothibai Pariyadath പ്രേമം, വിഭ്രാന്തി, താപം, ഭയമിവയിലലി-
ഞ്ഞാകവേ രക്തനാഡീ-
സ്തോമം സ്തംഭിക്കയാലക്ക ഥകളവനറി-
ഞ്ഞില്ലതേ നല്ലതായി" Santhosh Varma
22 June at 19:02 · Edited · Unlike · 3
·
Santhosh Varma പണ്ടു പഠിച്ച ഓര്മ്മയിലാണ് ഉദ്ധരിച്ചത്.
തിരുത്തിയതിന് നന്ദി
@ Jyothibai Pariyadath
22 June at 19:05 · Unlike · 2
·
Jyothibai Pariyadath 25. അന്യൂനമാം മഹിമ തങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ...
അന്യൂനമാം മഹിമ തങ്ങിയൊരാത്മസത്വമെന്യേ എന്നതാണ് ശരി Param ji
22 June at 19:13 · Edited · Unlike · 3
·
Param Kv ഇപ്പോൾ അച്ചടി പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. പഴയ കവിതകളുടെ കാര്യത്തിലാണെങ്കിൽ പറയുകയും വേണ്ട. ധാരാളം തെറ്റുകൾ!
22 June at 19:11 · Edited · Like · 3
·
Param Kv സത്വമാക്കി തിരുത്തുന്നു. കൂടുതൽ യോജിക്കും, തുടർന്നുള്ള ഇതേപ്പറ്റിയുള്ള ചർച്ച അപ്രസക്തമാവുമെങ്കിലും.
22 June at 19:13 · Like · 1
·
Jyothibai Pariyadath കുറെനാളായി ചർച്ചയിൽ വന്നിട്ട്.വന്നപ്പോൾ തുടരാൻ പേടി. എല്ലാവരും ശുദ്ധമലയാളവ്യാകരണം എടുത്തു പന്താടുന്നു !!
22 June at 19:17 · Unlike · 5
·
Param Kv അതു സ്വാഗതാർഹമാണെന്നാണ് തോന്നുന്നത്. ചർച്ച കൂടുതൽ സമഗ്രമാവുമല്ലോ!
22 June at 19:20 · Like · 2
·
Chandra Babu വ്യാകരണമൊക്കെ ഒരു നാട്യമാണ് ബായ് . ധൈര്യമായി ചര്‍ച്ചയില്‍ പങ്കെടുക്കൂ
22 June at 19:22 · Unlike · 3
·
Param Kv ഹ ഹ!
22 June at 19:23 · Like · 2
·
Jyothibai Pariyadath smile emoticon ഇതുവരെയുള്ളവ വായിച്ചു.
ഇനി തുടരാം
22 June at 19:27 · Edited · Unlike · 4
·
Param Kv അപാരം !
22 June at 19:27 · Like · 2
·
Santhosh Varma .
മഞ്ഞണിഞ്ഞ പ്രഭാതം നിന്മേല് അന്ത്യഹാരമേകി എന്നു വേണമെങ്കില് വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. അണിഞ്ഞു എന്ന ക്രിയാപദത്തെ രക്ഷിച്ചെടുക്കാം.പക്ഷെ നിന്മേല് എന്ന പദത്തെ സ്ഥാനം മാറ്റി അന്വയിക്കേണ്ടി വരും.
ഏകീ എന്ന ക്രിയാപദം പൂര്വാര്ദ്ധത്തിലുണ്ടല്ലോ ( ...ആഁശുനിന്റെ ദേഹത്തിനേകി ചരമാവരണം...)
അത് ഇവിടേയ്ക്കു കൂടി ബാധകമാണെന്നും സ്ഥാപിക്കണം.
എന്തായാലും വ്യാഖ്യാതാവിന് ഓവറ് ടൈം ഡ്യൂട്ടി വേണ്ടി വരും.
22 June at 19:31 · Unlike · 4
·
Sujanika Ramanunni അണിയൽ ഒരു ഉപചാരവാക്കാണ്. മാതേര് അണിഞ്ഞു. മാതേരിനെ അണിയിച്ചു എന്നല്ലല്ലോ. അന്ത്യഹാരമണിയൽ ഒരു ഉപചാരം / സല്യൂട്ട് ആണ്. അണിയുന്നതിലെ ഗുണം പൂവിനല്ല ചടങ്ങ് നിർവ്വഹിച്ചു എന്ന കൃതാർത്ഥത പ്രഭാതത്തിനാണ്.
22 June at 20:18 · Unlike · 4
·
Param Kv അതെ, വ്യക്തമാണ്. മറ്റൊരു വിധത്തിലും പറയാമെന്നു തോന്നുന്നു. നിന്നെ അണിയിച്ചു, നിന്മേൽ അണിഞ്ഞു. പ്രയോഗത്തിലെ ചില സൂക്ഷ്മതലങ്ങൾ !
22 June at 20:31 · Like · 5
·
Cp Aboobacker ഒരു സംശയം. ചര്‍ച്ച വ്യാകരണാദിസങ്കേതങ്ങളില്‍ കുടുങ്ങിനില്പാണോ?
22 June at 20:35 · Unlike · 5
·
Param Kv ഇല്ല്യ മാഷേ, കഴിഞ്ഞു!
22 June at 20:49 · Like · 1
·
Param Kv 27.
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.
വീണ്ടും വളരെ അനുയോജ്യമായ രൂപകങ്ങളിലൂടെ...
ഹിമകണങ്ങളെ താരങ്ങളുടെ കണ്ണീരായി കല്പിച്ചിരിക്കുന്നു. ചടകങ്ങള്‍ ചവറ്റിലക്കിളികള്‍ , കരിയിലക്കിളികള്‍ എന്നൊക്കെ വിളിക്കുന്ന ഒരു തരം തവിട്ടുനിറത്തിലുള്ള കിളികളാണെന്നു കരുതുന്നു. പറമ്പിലെല്ലാം അവ സ്ഥിരം കാഴ്ചയാണ്. അവ കൂടുവിട്ട് പൂവിന്റെ അരികെ വന്നു ദു:ഖാര്‍ ത്തരായിപുലമ്പുന്നു. ഹൃദ്യമായ വാങ്മയചിത്രങ്ങള്‍ !
നേരായി എന്നതുകൊണ്ട് ശരിയ്ക്കും എന്നു പറയുന്നതുപോലെയായിരിക്കുമെന്നു തോന്നുന്നു.
22 June at 22:13 · Like · 2
·
M N Prasanna Kumar ചടകങ്ങള്‍ - കുരുവികള്‍ എന്നും അര്‍ഥമുണ്ട്
23 June at 03:30 · Unlike · 3
·
Jyothibai Pariyadath വൃത്തപ്രാസബോധത്തോടെ ഈ ശ്ലോകം ഒന്ന് ചൊല്ലുമ്പോൾ അത് ഇങ്ങനെ വരുന്നു
'താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ ! കണ്‍ -
നീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു '
ആ നേരായി എന്തുകൊണ്ട് അവിടെവന്നു എന്നതിന്റെ രഹസ്യം അങ്ങനെ അനാവരണം ചെയ്യപ്പെടുന്നു
23 June at 04:32 · Edited · Unlike · 6
·
Santhosh Varma .
ശരിയാണ് .
ആ പുലമ്പിടുന്നു എന്നത്...See More
23 June at 04:34 · Edited · Unlike · 3
·
Jyothibai Pariyadath പക്ഷെ പുലമ്പലിന്റെ അർത്ഥതലങ്ങൾ കരച്ചിലിനില്ലല്ലോ smile emoticon ദാ എന്റെ വീട്ടുമുറ്റത്ത് ഇപ്പോഴും ആ പുലമ്പൽ അവസാനിച്ചിട്ടില്ല .
23 June at 04:37 · Edited · Unlike · 4
·
Santhosh Varma .
ഞാന് വൃത്തഭംഗിയുടെ പാക്ഷിക വശമാണ് സൂചിപ്പിച്ചത്.
കരച്ചിലും പുലമ്പലും തമ്മില് വ്യത്യാസമുണ്ടെങ്കിലും, ഇവിടെ കരച്ചിലെന്നായാലും അസാംഗത്യമുണ്ടെന്നു തോന്നുന്നില്ല.
23 June at 04:44 · Edited · Unlike · 3
·
Jyothibai Pariyadath ഉച്ചരിത ശബ്ദങ്ങളുടെ ഭാഷാപ്രത്യക്ഷം വ്യത്യസ്തമായി ആവിഷ്കരിക്കാൻ ആശാൻ കൃത്യമായും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഈ പുലമ്പൽ.കരച്ചിൽ വൃത്തത്തി നൊക്കുമായിരിക്കും പക്ഷെ പുലമ്പലിന്റെ അർത്ഥവ്യാപ്തി അതിനുണ്ടോ? 'പാഴ്യാരം പറച്ചിൽ ' ആണത് . അർത്ഥമില്ലാതുളള പറച്ചിൽ ...See More
23 June at 06:47 · Edited · Unlike · 4
·
Cp Aboobacker ഈ സംവാദത്തിലെ ഒരു പ്രശ്‌നം ജീവിച്ചിരിപ്പില്ലാത്ത ഒരു കവിയെ തിരുത്താനും ഇനിവരാനില്ലാത്ത ഒരു കാവ്യശൈലിയെ നന്നാക്കാനും ചിലരെങ്കിലും ശ്രമിക്കുന്നുവെന്നതാണ്. കവിത അതിന്റെ കാലത്തിലും സ്ഥലത്തിലും (In Time And space)ആസ്വദിക്കുന്നതായിരിക്കും നല്ലത്.
23 June at 06:44 · Unlike · 10
·
Chandra Babu പുലമ്പിടുന്നൂ
കരഞ്ഞിടുന്നൂ
രണ്ട് വാക്കിലും ലഘു,ഗുരു ,ലഘു, ഗുരു,ഗുരു എന്ന ക്രമമാണുള്ളത് . കറതീര്‍ന്ന വസന്തതിലകം , കറതീരാത്ത വസന്തതിലകം എന്ന നിരീക്ഷണങ്ങള്‍ ഇല്ലാത്ത പൂച്ചയെ തപ്പലാണ്.
23 June at 08:25 · Unlike · 2
·
Santhosh Varma .
പുലമ്പിടുന്നു എന്നതിൽ വൃത്തഭംഗമുണ്ടെന്നു ഞാൻ പറഞ്ഞില്ല. കരഞ്ഞിടുന്നു എന്നാകുമ്പോൾ വൃത്തത്തിനു ചാരുത കൂടും എന്നേ പറഞ്ഞുള്ളൂ. അതെന്റെ അഭിപ്രായമാണ്.
എല്ലാവരും യോജിച്ചുകൊള്ളണമെന്ന് എനിക്കൊരു നിർബ്ബന്ധ ബുദ്ധിയും ഇല്ല.
സംസ്കൃത വൃത്തങ്ങളിൽ ശ്ലോകങ്ങൾ ചൊല്ലുകയും, രചിക്കുകയും ഒക്കെ ചെയ്തു ശീലമുള്ളവർക്ക് ഞാൻ പറഞ്ഞതെന്തെന്ന് മനസ്സിലാകും.
23 June at 13:33 · Edited · Unlike · 2
·
Sujanika Ramanunni വായന സ്ഥലകാലങ്ങളിൽ ഒതുങ്ങിനിന്നാണ് എന്നറിയാത്തവർ ഇല്ല. അതുകൊണ്ടാണല്ലോ ചില സംശയങ്ങൾ ചോദിക്കുന്നത്. അത് ആശാന്റെ കാലത്തും ഉണ്ടായിട്ടുണ്ടാവും. ഇന്നും ഉണ്ട്. (ചിലപ്പോൾ ) നാളെയും ഉണ്ടാവും. അത് കവിയെ തിരുത്തലല്ല എന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല .
അതുകൊണ്ടുതന്നെ, തപിച്ചകണ്ണീർ - ഹിമകണമെന്ന് കരുതാനും നീഡതരുവിട്ട് - ചാരത്തുവന്നു ചടകങ്ങൾ.. എന്നൊക്കെ വായിക്കുമ്പോൾ ഛെ ഛെ എന്നു തോന്നുന്നത്. കൺ - നീരായിതാ എന്നു പിരിച്ചു ആലാപിക്കാൻ തോന്നാത്തതും. പദം മുറിക്കാനെങ്കിലും വ്യാകരണം നന്ന്.
23 June at 14:08 · Unlike · 2
·
Chandra Babu ശ്ലോകങ്ങള്‍ രചിക്കുകയും ചൊല്ലുകയും ചെയ്ത് പരിചയമുള്ളവര്‍ വൃത്തത്തിൻറെ കറതീരലിനെക്കുറിച്ചും ചാരുതയെ ക്കുറിച്ചും അഭിപ്രായം പറയുംപോൾ അതിന്‍റെ യുക്തി അന്വേഷിക്കുന്നത് ഒരു ചര്‍ച്ചയുടെ ഭാഗമാണ് . അതിന് മറുപടി ' എന്‍റെ അഭിപ്രായമാണ്, എല്ലാവരും യോജിക്കണമെന്ന നിര...See More
23 June at 16:56 · Edited · Like
·
Jigish Kumaran പുലമ്പിടുന്നു എന്നെഴുതിയപ്പോഴാണ് ആശാൻ ആശാനായത്. അടുത്ത ശ്ലോകത്തിനു സമയമായെന്നു തോന്നുന്നു wink emoticon
23 June at 17:00 · Unlike · 3
·
Param Kv 28.
ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
എല്ലാ സൽഗുണങ്ങളും ഇണങ്ങി, ആർക്കും ഒരു ദോഷവും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതെ പരോപകാരം മാത്രം ചെയ്തു മാത്രം ജീവിച്ച പൂവിനെപ്പറ്റി ചിന്തിച്ച് ആരും കണ്ണീർ വാർത്തുപോകും എന്ന് ദു:ഖം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.
സാധാരണയായി സ്ത്രീക്കു നൽകുന്ന ആരോമൽ എന്ന വിശേഷണം ആശാൻ വ്യത്യസ്തമായാണ് (ആരോമലാമഴക്) പ്രയോഗിച്ചിരിക്കുന്നത്.
23 June at 22:08 · Like · 4
·
Chandra Babu ആരോമല്‍ ചേകവരും ആരോമലുണ്ണിയും പുരുഷന്‍മാരാണ്.
24 June at 05:26 · Unlike · 2
·
Param Kv ശരി തന്നെ. അത് ഓർമ്മ വന്നില്ല. എന്നാൽ ഇതിൽ പേരായിട്ടാണോ ( സുന്ദരം എന്നൊക്കെ പറയുന്നതുപോലെ) അതോ വിശേഷണമായിട്ടാണോ ഉപയോഗിച്ചിരിക്കുന്നത് എന്നൊരു സംശയം.
24 June at 08:19 · Like · 2
·
Sujanika Ramanunni പാരം പരാർഥമിഹ... ചിത്രശലഭങ്ങളെങ്കിലും ഇതു സമ്മതിക്കില്ല. അംഗം തീറുകൊടുത്ത കഥ - അവർക്ക് ചരിത്രം ഓർമ്മയുണ്ടാകും. കാവ്യസൗന്ദര്യങ്ങളൊന്നുമില്ലാത്ത ഒരു നാലുവരി . ഹൃത്തടം എന്നൊരു ക്ളീഷേയും ആരോമലാം എന്ന ആവർത്തനവും.
24 June at 18:30 · Unlike · 2
·
Param Kv 'പാരം പരാർത്ഥമിഹ വാണൊരു' വും ഇന്നത്തെ വീക്ഷണത്തിൽ ക്ലീഷെയല്ലേ?
24 June at 18:36 · Like · 1
·
Sujanika Ramanunni അതല്ല... പരാർഥമാവണം കഴിയുന്നത്ര എന്നും. [ പ്രേമസംഗീതത്തിലെ ആ വരികൾ ... പെട്ടെന്ന് ഓർമ്മയിലില്ല. ]
24 June at 18:40 · Like · 2
·
Santhosh Varma .
ആരോമൽ എന്ന വിശേഷണം ഗുണഗണങ്ങൾക്കു കൂടി കൊടുക്കാമെന്നു തോന്നുന്നു. എന്തെന്നാൽ അവകളാണല്ലോ പൂവിനെ ആരോമലാക്കുന്നത്.
വളരെ നല്ല ശ്ലോകം.
ഒന്നും രണ്ടും പാദങ്ങളും, മൂന്നും നാലും പാദങ്ങളും ഘടിപ്പിച്ചിരിക്കുന്ന രീതി, ശ്ലോകം ചൊല്ലുമ്പൊഴുണ്ടാകുന്ന
ഒഴുക്കു തടസ്സം, ( Bottle neck effect ) ഈ ചർച്ചയിൽ ഒരു അഭിപ്രായഗതി പ്രകാരം അനുവദനീയമായ സംഗതിയാണെങ്കിലും, അന്യഥാ എത്ര ഭംഗിയായി ചൊല്ലി ഫലിപ്പിക്കാൻ സാധിക്കുമായിരുന്നു എന്നു ചിന്തിക്കുമ്പോൾ എനിക്കുണ്ടാകുന്ന ഇച്ഛാഭംഗം അത്ര അനുവദനീയമായി തോന്നുന്നില്ല. പൊതു ചർച്ചയിൽ വൈയക്തിക വികാരങ്ങൾ പങ്കു വെച്ച അപരാധം മാപ്പാക്കുക.
മുൻ ശ്ലോകത്തിലെ പുലമ്പലിന്
കരച്ചിലിന്റെ സ്റ്റാറ്റസ് ഉണ്ടെന്ന്
ഈ ശ്ലോകം പറയുന്ന പോലെ തോന്നുന്നു.
24 June at 19:33 · Edited · Unlike · 4
·
Jyothibai Pariyadath ആശാൻ എടുത്തു പെരുമാറുമ്പോൾ ഹൃത്തടം ക്ലിഷേ ആയിരുന്നോ? സംശയം.
ഉള്ളൂരിന്റെ പരാർത്ഥപ്രയോഗം ഇവിടെ ...
"പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം "
24 June at 19:05 · Unlike · 6
·
Jyothibai Pariyadath ഒരു തമാശയ്ക്ക് ഹൃത്തടം എന്ന് തിരച്ചിൽ വാക്കുമായി ഗൂഗിളിൽ തപ്പി . ദാ വരുന്നു കവിതകൾ തുരുതുരാന്ന് ... smile emoticon
നർത്തനമാടുവാൻ മോഹമാണെങ്കിലി ഹൃത്തടം വേദിയാക്കൂ ....
തുന്നിക്കുത്തിയെടുക്കണം
കനിവിൻ തന്തുക്കളാൽ
ഒരു നാടിന്റെ ഹൃത്തടം...
...
....
24 June at 19:18 · Edited · Unlike · 5
·
Param Kv 29.
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു
ദു:ഖം സൂക്ഷ്മപ്രകൃതിയിൽ നിന്ന്, മനുഷ്യനിലൂടെ കടന്ന് സ്ഥൂലപ്രകൃതിയിലേക്കു വ്യാപിക്കുന്നു. ചക്രവാളവും സൂര്യനും വിവർണമായിരിക്കുന്നു. കാറ്റ് നെടുവീർപ്പിടുന്നു.
24 June at 21:39 · Like · 3
·
Sujanika Ramanunni ദു:ഖികളുടെ ലിസ്റ്റ്. ഒരു വെറും ശ്ളോകം. സ്കന്ദൻ തദാ പുഞ്ചിരിയിട്ടു.... എന്ന ശ്ളോകത്തിന്റെ ചന്തം പോലും ഇല്ല.
കവിതയിലെ മികവാർന്ന വരികൾ / ശ്ലോകങ്ങൾ ആസ്വദിക്കുന്നതിനിടക്ക് ഇതുപോലുള്ള ദുർമ്മേദസ്സുകളിൽ കൂടി കടന്നുപോകേണ്ടിവരുന്നു എന്നു കരുതിയാൽ മതി. കാവ്യഗുണം തെല്ലുമില്ലാത്ത നാലുവരി മറ്റു വരികളുടെ സാമീപ്യം കൊണ്ട് അലോസരമുണ്ടാക്കാതെ കടന്നുപോകും. കവിക്കാണെങ്കിലോ വെട്ടിക്കളയാൻ വയ്യ. പ്രകൃതിയും മനുഷ്യനും എല്ലാം ഈ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞേ മതിയാവൂ. കവിതയും പ്രകൃതിയും മോരും മുതിരയും പോലെ കലരുന്നത് കാണുമ്പോൾ നമുക്ക് ചൂണ്ടിക്കാണിക്കാതിരിക്കാനുമാവില്ലല്ലോ !
25 June at 03:40 · Unlike · 2
·
Jigish Kumaran പൂവിന്റെ/ചെടിയുടെ പരാർത്ഥജീവിതത്തെപ്പറ്റിയുള്ള ആ ഇൻസൈറ്റ് ഇന്നും മനുഷ്യനു ലഭിച്ചിട്ടില്ല. ശുദ്ധമായ പരിസര/പരിസ്ഥിതിബോധം.
25 June at 04:28 · Edited · Unlike · 3
·
Santhosh Varma .
ഒരുപാടു പര്യായപദങ്ങൾ സൃര്യനുണ്ടെങ്കിലും, ഈ ശ്ലോകത്തിൽ ആശാൻ തണ്ടാർസഖൻ എന്ന് പ്രയോഗിച്ചത് സന്ദർഭത്തിന് അനുയോജ്യമായി.
പുവിന്റെ ദു:ഖത്തിൽ സൂര്യൻ പങ്കു പറ്റിയതിന് നല്ല ന്യായം. സഖി എന്ന വാക്ക് സംസ്കൃതത്തിൽ പുല്ലിംഗമാണെങ്കിലും സഖൻ എന്നാക്കി ഒരു മലയാളിത്തം കൊടുത്തതും ഭംഗിയായി.
സത്യത്തിൽ സഖൻ എന്നൊരു വാക്കുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ പോലും.
25 June at 05:03 · Edited · Unlike · 4
·
Chandra Babu കവിരേവ പ്രജാപതി എന്നല്ലേ . അസൂയപ്പെടുത്തുന്നതാണ് ആശാന്‍റെ കവിവ്യക്തിത്വം.
25 June at 05:59 · Unlike · 2
·
Sreekumar Kariyad തണ്ടാര്‍ ഒരു ജാതികൂടെയല്ലേ?
25 June at 06:00 · Unlike · 2
·
Chandra Babu പവനന്‍ പഴയൊരു യുക്തിവാദിയും !
25 June at 06:01 · Unlike · 4
·
Sreekumar Kariyad പവനന്റെ യുക്തിശാസ്ത്രമനുസരിച്ചാണ് തണ്ടാര്‍ തലയാട്ടുന്നത്....
25 June at 07:28 · Unlike · 4
·
C.p. Krishnakumar ഈ ഞായറാഴ്ച ആശാന്‍ കവിതകളെ പറ്റി മുംബയില്‍ ഒരു ചര്‍ച്ച ഉണ്ട്. വീണപൂവ് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
25 June at 07:54 · Unlike · 10
·
Param Kv 30.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!
ഒടുവിൽ കവി സ്വന്തം ചിന്തകളിലേക്ക് തിരിച്ചെത്തുന്നു.
25 June at 22:04 · Like · 5
·
Sujanika Ramanunni 'എന്തിന്നലിഞ്ഞു ' അന്വയിക്കുന്നതെവിടെയാ? എന്തിന്` നിന്നിൽ [ വിധി] ഇത്ര ഗുണധോരണി വെച്ചു ? എന്തിനത് വിധി നശിപ്പിച്ചു?
സ്രൃഷ്ടി രഹസ്യത്തെക്കുറിച്ചുള്ള ചിന്ത നന്നായിട്ടുണ്ട് എന്നു പറയേണ്ടതില്ല. നിരവധി ആചാര്യന്മാർ ഇക്കാര്യം അന്വേഷിച്ചിട്ടുണ്ട്. പല ഉത്തരങ്ങളും അവർക്ക് കിട്ടിയിട്ടുമുണ്ട്. എന്നാൽ ' ഗുണികളൂഴിയിൽ നീണ്ടുവാഴാ.. എന്ന ഉത്തരം വലിയ ഒരു ആലോചനയുടെ ഫലമായി കിട്ടിയതാണോ?
' നല്ലവര്` ഒക്കെ വേഗം പോകും ' എന്ന ഗ്രാമീണ പരിതാപം ചിന്തയുടെ ഏറ്റവും ബാലിശമായ ഒരു ഉത്തരമാണ്`. അതൊരു പൊതുതത്വമാക്കാനുള്ള, ചിന്താപരമായി നിലവാരമുള്ള ഉത്തരമാക്കാനുള്ള അടിസ്ഥാന തെളിവുകളുമില്ലല്ലോ. ഒരു ഗ്രാമീണപൊതുബോധം എന്നതിനപ്പുറം ഒന്നുമില്ല ഇതിൽ. പൊതുബോധങ്ങൾക്ക് ഉപരിയായി ചില സത്യങ്ങൾ കണ്ടെത്തുന്നതാണ്` ദാർശനികത. ഋഷിത്വം. ഋഷിയല്ലാത്തവൻ കവിയല്ല എന്നല്ലേ കേട്ടിട്ടുള്ളത്?
26 June at 03:52 · Unlike · 4
·
RamanNambisan Kesavath "എന്താണ് ഇന്ന് ഗുണധോരണി വെച്ചു നിന്മേല്‍ അലിഞ്ഞത്? എന്തിനെയാണ് ഇന്ന് വിധി ഏവം അപാകരിച്ചത് ? എന്തുള്ളതാണ് അരിയ സൃഷ്ടിരഹസ്യമാവത് (എന്നു ) ചിന്തിക്കുന്നത് ആര്‍ ? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ! "
എന്നു അന്വയിച്ചു കൂടെ?
26 June at 11:30 · Edited · Unlike · 5
·
Param Kv എന്തിന്നു ഗുണധോരണി നിന്റെ മേല്‍ ചൊരിയാനുള്ള അലിവ് കാട്ടി , അഥവാ, കനിഞ്ഞു നല്‍കി എന്നല്ലേ ഉദ്ദേശിക്കുന്നത്? ആവതെന്തുള്ളു എന്നതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നല്ലേ വിവക്ഷിക്കുന്നത്?
26 June at 15:57 · Like · 5
·
Param Kv 31.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ് വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?
സ്വന്തം ജന്മദൌത്യം വേഗം പൂർത്തിയാക്കി ഉത്തമർ പോകട്ടെ, വഴിയാത്രക്കാരുടെ കാലടികൾ ഏറ്റുവാങ്ങിക്കൊണ്ടുള്ള പാറയുടെ ചിരകാല ജീവിതത്തിനേക്കാൾ ഭേദം മിന്നൽപ്പിണറിന്റെ ക്ഷണികജീവിതമല്ലേ എന്ന് കവി സ്വയം ആശ്വാസം കൊള്ളുന്നു.
ഈ ശ്ലോകങ്ങളിലെ നിരീക്ഷണങ്ങൾ കവിയുടെ ജീവിതത്തിലും സത്യമായി എന്നത് ദു:ഖകരമായ വസ്തുതയാണ്.
നിശി എന്ന വാക്കിന്റെ സാംഗത്യം എന്താണ്?
26 June at 21:25 · Like · 3
·
RamanNambisan Kesavath നിശി - ഈ ശ്ലോകത്തില്‍ സാംഗത്യം
മേഘജ്യോതിസ്സു നിശയിലാണ് കൂടുതല്‍ തെളിയുന്നത്. പാന്ഥനു വെളിച്ചം ആവശ്യമായതും രാത്രി തന്നെ . രൂക്ഷശില പാന്ഥസഞ്ചാരത്തിന്നു തടസ്സം നില്‍ക്കുന്നതാണ് . (ആശാന്‍ ഒരു വാക്കു പോലും എവിടെയും വെറുതെ ചേര്‍ക്കുന്നില്ല.)
बाध bAdha obstacle
27 June at 05:18 · Edited · Unlike · 7
·
Jigish Kumaran സ്വന്തം ജീവിതത്തെ സ്വയമറിയാതെ എഴുതിവെക്കുന്നു കവി
27 June at 04:28 · Edited · Unlike · 3
·
Sujanika Ramanunni നല്ല ശ്ലോകം. നല്ലൊരു ലോകതത്വപ്രസ്താവന. വാങ്മയം ഉജ്വലം. കാവ്യരചനയുടെ രീതിശാസ്ത്രത്തിൽ വൈദർഭീ രീതി [ അല്ലേ?]
കാൽപനിക കവിതയുടെ ഒരു സ്വഭാവം മഹത്വവത്‌ക്കരണമായിരുന്നല്ലോ. വേഗം സാധിച്ച ' നിജ ജന്മകൃത്യം ' അതിൽ പെടുമായിരിക്കും. പൂവിന്റെ ജന്മകൃത്യം ' അംഗംഭ്രമരവര്യന്` തീറു' കൊടുത്തതാണല്ലോ . മറ്റൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനെ ' സാധിഷ്ഠരുടെ ഗണത്തിലേക്ക് പൂവിനെ കയറ്റിയിരുത്താനുള്ള കാരണമായി വിചാരിക്കാമോ? അത്രയൊക്കെ മതിയോ ആ സ്ഥാനത്തേക്ക് ? അതോ ' പോട്ട് ' എന്നാവുമോ?
കാല്പനികകവിയുടെ അത്യന്താതിശയോക്തികൾ എന്നു കരുതി ആശ്വസിക്കാം !
27 June at 05:22 · Unlike · 3
·
Cp Aboobacker ആരും പരാര്‍ത്ഥം ജീവിക്കുന്നില്ലെന്ന ഒരു ദര്‍ശനവുമുണ്ടല്ലോ. അതിനിടയിലാണ് ശ്പരീനാരായണന്റെ കുമാരു ഒരു പുഷ്പജീവിതം പരാര്‍ത്ഥമായിരുന്നുവെന്ന് സിദ്ധാന്തിക്കുന്നത്. പരാര്‍ത്ഥമുള്ള ജീവിതത്തിനു സാധുതയും മാന്യതയും നല്കുന്നു കവി. വെറും നാലുനാളത്തെ നിലാവായ( വി. ടി. കുമാരന്റെ വരികള്‍- ജീവിതമെന്നകിനാവേ/ വെറും നാളത്തെ നിലാവേ/ തങ്കക്കതിര്‍ക്കുല കൊത്തിപ്പറക്കുന്ന/ സങ്കല്പത്തിന്റെ പിറാവേ) ജീവിതത്തെ പരാര്‍ത്ഥമാക്കി സാക്ഷാത്കരിക്കുന്ന ഈ പൂവിനോട് കവിക്കുള്ള ആരാധനയും അത് തന്നെയാണ്.
ഗുണികളൂഴിയില്‍ നീണ്ടുവാഴാ എന്ന സത്യം( സത്യമോ മിഥ്യയോ!) പറയുമ്പോള്‍, ആ ജനകീയ ചൊല്ലിനു കാവ്യമാന്യതനല്കുന്നുണ്ട് കവി. വളരെ സ്വാഭാവികമായ വിലാപമാണ് 30ലുള്ളത്. നിന്നിലെന്തിനു ഇത്രമേല്‍ സദ്ഗുണങ്ങള്‍( സൗന്ദര്യവും) ദൈവമര്‍പ്പിച്ചു, എന്നിട്ട് എന്തിന്നതപഹരിച്ചു, ഇവ സാമാന്യമായ വിലാപത്തിന്റെ ഭാഗം തന്നെയാണ്. ചിന്തിപ്പതാര് എന്നത് എന്നത് ഉഇതാരു പൊറുക്കുമെന്ന സാമാന്യ വിലാപമായി എടുക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
31ല്‍ അതിന്റെ സാധൂകരണം പറയുന്നുമുണ്ട്. മേഘജ്യോതിസ്സിന്റെ ക്ഷണികതയാണ് കാമ്യം. ജരാനരകള്‍ബാധിച്ച് ദീര്‍ഘകാലം ഭൂഭാരമായി ജീവിച്ചിട്ടുകാര്യമില്ല. ലോകത്തിനു പ്രകാശം നല്കി, ഒന്ന് ജ്വലിച്ച് അവസാനിച്ചുപോട്ടെ. അതിലേക്കാണ് കവി വരുന്നത്. ശ്രീനാരായണന്‍ കവിമനസ്സില്‍ എപ്പോഴും നിറഞ്ഞുനില്പുണ്ടെന്നുള്ളതാണ് സത്യമെന്നെനിക്കുതോന്നുന്നു.
വൈകിവന്നതിനാലുള്ള ഈ ഉപന്യാസദൈര്‍ഘ്യം ക്ഷമിക്കണേ.
27 June at 06:28 · Edited · Unlike · 7
·
Chandra Babu ക്ഷമ ചോദിക്കേണ്ടതായ ദൈര്‍ഘ്യ വൈരസ്യമൊന്നും കുറിപ്പിനില്ല സര്‍ . വൈകലിനോടേ ഖേദമുള്ളൂ.
'എന്‍ പ്രാണനിശ്വാസമെടുത്തുവേണം
പാഴ്പുല്‍കളില്‍ കൊച്ചുഞരമ്പ് തീര്‍ക്കാന്‍
ആവട്ടെ എന്തിന്നത്ളിര്‍ത്തുനില്ക്കു -
മവറ്റയെച്ചുട്ടുകരിച്ചിടുന്നൂ '' എന്ന് ഇതേ ആശയം പില്ക്കാലത്ത് മറ്റൊരു കവിയും പങ്ക് വെക്കുന്നു.
തന്‍റെ സര്‍ടിഫിക്കെറ്റ് കിട്ടിയാലേ ആശാന്‍റെ കവിതയ്ക്ക് പാസ്മാര്‍ക് കിട്ടൂ എന്നൊക്കെ ധരിച്ച് വെച്ച് ആശാനെ വായിക്കുന്നവര്‍ ഇക്കാലത്തും.
കവി ശബ്ദാര്‍ഥങ്ങളുടെ പൊരുത്തം നോക്കി വാക്കുകള്‍ തെരഞ്ഞെടുക്കുന്നു, ശൈലികളും പ്രയോഗങ്ങളും സൃഷ്ടിക്കുന്നു. പുതിയ പദംപോലും നിര്‍മിക്കുന്നു. തന്‍റെ ഓഫിസില്‍ കാണിച്ച് പാഞ്ചാലമെന്നോ വൈദര്‍ഭിയെന്നോ ഗൗഡിയെന്നോ ഒക്കെയുള്ള സര്‍ടിഫിക്കെറ്റ് വാങ്ങിച്ചാല്‍ കവിക്ക് കൊള്ളാമെന്നൊക്കെ കരുതിയ നിരൂപകവ്യാഘ്രങ്ങളെ ഇന്ന് ആരോര്‍ക്കുന്നു !
27 June at 16:55 · Edited · Unlike · 2
·
Sujanika Ramanunni സി പി സർ; നല്ല കുറിപ്പ്. ദൈർഗ്ഘ്യവുമില്ല, വൈരസ്യവുമില്ല. നാം എങ്ങനെ വായിക്കുന്നു / ണം എന്ന തെളിച്ചവുമുണ്ട്. വൈകരുത് എന്ന മോഹവും!
27 June at 07:08 · Unlike · 3
·
Jyothibai Pariyadath Chandra Babu 'ആവട്ടെ,എന്തിന്നു തളിർത്തു നിൽക്കുമവറ്റയെച്ചുട്ടുകരിച്ചിടുന്നു "എന്ന് തിരുത്തൽവാദി
27 June at 14:46 · Unlike · 3
·
Santhosh Varma മഹാകവികൾക്ക് ചില വരികളിൽ
അറം പറ്റുമെന്നു കേട്ടിട്ടുണ്ട്.
ഉദാ: " കാടേ നമുക്കു ഗതി
കോട്ടയം തമ്പുരാന്റെ ബകവധം ആട്ടക്കഥയിലെ വരികൾ
അറം പറ്റിയതു കൊണ്ടാണത്രെ ആ രാജകുംടുംബത്തിലെ സന്തതി പരമ്പരകൾക്ക്
വനവാസം വേണ്ടിവന്നത്.
അതു പോലെ മുൻ ശ്ലോകത്തിലെ
" ഗുണികളൂഴിയിൽ നീണ്ടു വാഴാ "
എന്നതും. ഈ ശ്ലോകത്തിലെ
" മേഘ ജ്യോതിസ്സു തൻ ക്ഷണിക ജീവിതം "
ഈ വരികൾ ആശാനും അറം പറ്റിയിരിക്കുമോ ?
27 June at 15:51 · Unlike · 4
·
Chandra Babu തിരുത്തുന്നു Jyothibai Pariyadath
27 June at 16:53 · Like · 1
·
Param Kv വള്ളത്തോളിന്റെ ബധിരവിലാപത്തെപ്പറ്റിയും അങ്ങനെ കേട്ടിട്ടുണ്ട്. അതികേമം എന്ന് എല്ലാവരും പറഞ്ഞ് ഒടുവിൽ അദ്ദേഹത്തിന് ബാധിര്യം വന്നു എന്ന്.
27 June at 20:18 · Like · 2
·
Param Kv ഭാരിച്ച തിരക്കുകൾക്കിടയിലും ശുഷ്ക്കാന്തിയോടെ ഈ ചർച്ചയിൽ പങ്കെടുത്ത് ചിന്താർഹമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചർച്ച വഴിതെറ്റുന്നു എന്നു തോന്നിയാൽ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുകയും ചെയ്യുന്ന അബുബക്കർ മാഷുടെ ഇടപെടലുകൾ എല്ലാവരും ഉറ്റുനോക്കുന്നതാണ്. അത് ഈ ചർച്ചയുടെ അവസാനം വരെ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.
27 June at 22:52 · Like · 5
·
Param Kv 32.
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?
സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ചത് ഒരേ പ്രപഞ്ചശക്തിയായതിനാല്‍ എല്ലാവരും സഹോദരരാണെന്ന സമഭാവന, ഒരു നൂറ്റാണ്ടിന്നു ശേഷം പരിസ്ഥിതിനാശം സര്‍വ്വനാശത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇക്കാലത്ത് വളരെയേറെ പ്രസക്തമാണ്.
27 June at 22:53 · Edited · Like · 4
·
Chandra Babu അറം പറ്റുക എന്നത് പോലുള്ള അബദ്ധസങ്കല്പങ്ങളെ ഉല്‍ക്കൃഷ്ടമായ ഒരു കവിതയുടെ ആസ്വാദനത്തിനിടയിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല.
മറ്റൊന്ന് , ബധിരനായതിന് ശേഷമാണ് വള്ളത്തോൾ ബധിരവിലാപം എഴുതുന്നത്. അറത്തിന്‍റെ accountല്‍ അതുംകൂടി വരവ് വെക്കേണ്ട.
28 June at 10:03 · Unlike · 5
·
Santhosh Varma സമസൃഷ്ടിയോടുള്ള സ്നേഹം പ്രകടമാക്കുന്ന വരികൾ. മരണമെന്ന അനിവാര്യതയെക്കുറിച്ചും. നല്ലവരെ വേഗം തിരിച്ചു വിളിക്കുന്ന പ്രകൃതിയുടെ രീതിയെക്കുറിച്ചുമൊക്കെ വേദാന്തം പറയുമ്പോഴും പൂവിന്റെ വീഴ്ച്ച തന്നെ എന്തുകൊണ്ടു ദു:ഖിതനാക്കുന്നു
എന്ന് ബോദ്ധ്യപ്പെടുത്തുന്ന വരികൾ.
" ഇന്നത്ര നിന്റെ....."
എന്നാണ് എഴുതിക്കാണുന്നത്.
" ഇന്നിത്ര നിന്റെ......"
എന്നാണ് കേട്ടിരിക്കുന്നത്.
അതാണ് കൂടുതൽ സംഗതമെന്നു തോന്നുന്നു.
28 June at 11:27 · Unlike · 2
·
Cp Aboobacker ഈ തന്മയീഭാവം വളരെ പ്രധാനമാണ്. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഐഡന്റിഫിക്കേഷന്‍. ഇന്ന് അവിടെ നീ വീണുകിടക്കുന്നു, കരുണാമയമാണ് നിന്റെ ആ കിടപ്പ്. അത് തന്റെ കിടപ്പ് തന്നെയാണെന്ന് കവിക്കു തോന്നുന്നുണ്ട്. പ്രകൃതിയുടെ സൃഷ്ടകാരണം ഒന്നുതന്നെ. ദൈവമെന്നു ചിലര്‍ പറയും. ദ്രവ്യത്തിന്റെ വൈവിധ്യമാര്‍ന്ന രൂപീകരണങ്ങളെന്ന് ഭൗതികവാദികളും പറയും.
28 June at 11:42 · Unlike · 4
·
Chandra Babu ' ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ '
മലയാള ഭാഷ കണ്ട ഏറ്റവും ഹൃദയാവര്‍ജകമായ പ്രയോഗം. ഉപനിഷദ്സാരവും ആധുനികപരിസ്ഥിതിജ്ഞാനവും ഈ വരിയിൽ സമ്മേളിക്കുന്നു.
' ഒന്നല്ലി നാമയി സഹോദരരല്ലിപൂവേ... ''
സ്വാമിവിവേകാനന്ദന്‍ അമേരിക്കയിലെ സദസ്യരോട് കാണിച്ചതിനേക്കാള്‍ ഉയര്‍ന്ന സാഹോദര്യം മലയാളത്തിന്‍റെ കവി പ്രകടിപ്പിക്കുന്നു .
28 June at 12:08 · Unlike · 4
·
Param Kv വിക്കിയിൽ പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. പഴയ പുസ്തകം (പുതിയ പതിപ്പുകളും അത്രകണ്ട് വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയാണ്) കയ്യിലുള്ളവർ കൃത്യമായ പാഠം എന്താണെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു.Santhosh Varma
ബധിരവിലാപത്തിന്റെ കാര്യം കേട്ടറിഞ്ഞതു മാത്രമാണ്. Chandra Babu
28 June at 12:20 · Like · 2
·
Sujanika Ramanunni വീണപൂവിലെ ഏറ്റവും മികച്ച രണ്ടുവരികള്‍. വിശ്വസാഹോദര്യം. വികാരഭരിതം, ദാര്ശനികം.
അഴല്‍ - വിയോഗമോര്‍ത്തും , കരുണമായ കിടപ്പുകണ്ടും എന്നിടത്ത് വൈകാരികമായി ഇടറുന്നുണ്ടോ? വിയോഗത്തേക്കാള്‍ വിഷമം കരുണമായ കിടപ്പില്‍ ഉണ്ടെന്ന് തോന്നിക്കണമായിരുന്നോ?
രചനകളില്‍ വൈകാരികത പൂര്‍ത്തിയാക്കാന്‍ വിവരണത്തില്‍ പടിപടിയായ വര്‍ദ്ധനവുണ്ടാക്കുകയാണല്ലോ വലിയ എഴുത്തുകാര്‍ പതിവ്. ഇവിടെ വിയോഗത്തേക്കാള്‍ കരുണമായ കിടപ്പ് ശ്രദ്ധിക്കപ്പെടുന്നു. വൈകാരിക തീവ്രത ഒരല്‍പ്പം കുറയുന്നുണ്ടോ?
28 June at 15:41 · Unlike · 8
·
Jyothibai Pariyadath 'ഇന്നത്ര' എന്നുതന്നെയാണ് ഞാൻ വായിച്ചിട്ടുള്ളതും
28 June at 20:03 · Unlike · 2
·
Zubin Dharmaratnam Santhosh Varma sirnde kurippukal arojakamaayi thonnunnu...ikkalathum arampattalum jaathakam nokkalum undo...
28 June at 20:26 · Like · 1
·
Sreenadhan Sivarama Pillai ഈ അറം പറ്റൽ അന്ധവിശ്വാസമൊന്നുമല്ല. അച്ചട്ടാണ്. കമ്യൂണിസ്റ്റായ നെരൂദക്കു പോലും അറം പറ്റിയിട്ടുണ്ട്. നെരൂദ എഴുതി:Diplomats (1948)
If you're born a fool in Romania
You persue the fool's profession
If you're a fool in Avignon
Your quality is known
by France's venerable stones,
by the schools and disrespecful
farm boys.
But if your're born a fool in Chile
you'll soon be appointed Ambassador. ... സാൽവദോർ അയന്ദെ ചിലിയൻ പ്രസിഡന്റായപ്പോൾ നെരൂദയെ ഫ്രാൻസിലെ അംബാസഡറാക്കി (വി കെ എൻ ആണെന്നു തോന്നുന്നു ഇത് റിപ്പോർട്ട് ചെയ്തത്)
28 June at 20:56 · Unlike · 9
·
Param Kv ഹ ഹ!
28 June at 23:45 · Like · 1
·
Param Kv 33.
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ
‘ഇന്നു ഞാൻ നാളെ നീ’ എന്ന് ജി. കുന്നും ആഴിയുമെല്ലാം നശിക്കുമെന്നു പറയുമ്പോൾ ഒരു പക്ഷെ, യുഗാന്ത്യപ്രളയമായിരിക്കണം ആശാന്റെ മനസ്സിൽ. എന്നാൽ ഇന്ന് ആഗോളതാപനത്തിന്റെ ഭീതിദമായ പ്രത്യാഘാതസാദ്ധ്യതകൾക്കു മുമ്പിൽ നാം പകച്ചുനിൽക്കുകയാണ്. കുന്നുകളാവട്ടെ, ഇപ്പോള്‍ത്തന്നെ പാറമടകളായി മാറിക്കൊണ്ടിരിക്കുന്നു!
29 June at 00:37 · Edited · Like · 6
·
Jyothibai Pariyadath അത്രയ്ക്കുണ്ടോ? നശിക്കലും നശിപ്പിക്കലും രണ്ടല്ലേ ?ഭൂമിയിൽ ചരങ്ങളെ പ്പോലെ (ഞങ്ങൾ- ഞാനുൾപ്പടെയുള്ള മനുഷ്യർ ,ജീവജാലങ്ങൾ )അചരങ്ങളും അസ്ഥിരങ്ങൾ ആണെന്ന് പറഞ്ഞു വെയ്ക്കുക മാത്രമായിരുന്നില്ലേ ?നാശത്തിനു,മൃത്യുവിനു വലിപ്പ ച്ചെറുപ്പഭേദമില്ലെന്നും .ഒരു സാമാന്യതത്വം. അങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം .പക്ഷെ ഇടശ്ശേരിയുടെ കുറ്റിപ്പുറംപാലം പോലുള്ള കവിതകളിലൊക്കെ ഉള്ളതുപോലെ ഈ വരികൾക്ക് പ്രവചനസ്വഭാവം ഉണ്ടോ ?
.
29 June at 06:41 · Edited · Unlike · 6
·
Cp Aboobacker ഇതൊരു ലോകതത്ത്വത്തിന്റെ ആവിഷ്‌കാരം മാത്രമാണോ? കവി ക്രാന്തദര്‍ശിയാണ്, ദീര്‍ഘദര്‍ശിയും. ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവജ്ഞന്‍തന്നെ. ബോധപൂര്‍വ്വ മെഴുതുന്നതിനേക്കാള്‍ സ്വാഭാവികത കുന്നുമെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമെന്ന വരിയിലെ പ്രവചനത്തിനുണ്ട്. ഒപ്പം, അത് സ്വാഭാവികമായ സൃഷ്ടിയുടേയും നാശത്തിന്റേയും ആവിഷ്‌കാരം കൂടിയാണ്. പ്രകൃതത്തില്‍ അതുമാത്രമാണ്. പക്ഷെ അതിനു പ്രകൃതാതീതമായ അര്‍ത്ഥസൂചനലഭിക്കുന്നുണ്ട്. വീണപൂവിലുടനീളം ഈ ദര്‍ശനം ഉണ്ട്.
സിയറ്റില്‍മൂപ്പന്റെ കത്തുപോലെ സത്യവും കവിതയും സമഞ്ജസമായി ചേരുന്ന അപൂര്‍വ്വം രചനകളുണ്ട്. അവയിലിതുപെടുത്തേണ്ട. മൂപ്പന്റെ കത്തുപോലും പിന്നീട് ആരോ എഴുതിയതാണെന്ന ഒരുവാദവുമുണ്ട്. കുറ്റിപ്പുറം പാലം പ്രകൃതിനശീകരണത്തെ പറ്റിയുള്ള ഒരു കവിത. അതുപോലെ അനേകം കവിതകളിലൂടെ, യത്‌നങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയണമെന്നാശിപ്പവര്‍ക്ക് ആശാന്റെ പൂവും പ്രയോജനപ്പെടും.
29 June at 07:03 · Edited · Unlike · 7
·
Chandra Babu എല്ലാം മാറ്റത്തിന് വിധേയമാണെന്ന സത്യം അടിവരയിടുന്നു. ശ്രീ അസ്ഥിരമാണെന്നു പറഞ്ഞുതുടങ്ങിയ കവിത എല്ലാം മാറിക്കൊണ്ടിരിക്കും എന്ന് ബോധ്യമാക്കുന്നു. ' മാറ്റുമതുകളീ നിങ്ങളെത്താന്‍ ' എന്ന് പില്ക്കാലത്ത് മറ്റൊരു കൃതിയില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നുമുണ്ട്.
29 June at 08:20 · Unlike · 4
·
Santhosh Varma "Santhosh Varma sirnde kurippukal arojakamaayi thonnunnu...ikkalathum arampattalum jaathakam nokkalum undo..."
"പരക്കെ ലോകര്ക്കു രുചിച്ചിടും മ-
ട്ടുരയ്ക്കണം സര്വതുമെന്നു വന്നാല്
ഒരിക്കലും സാദ്ധ്യമതല്ല നാനാ-
തരത്തില്ലോ രുചി ലോകര് ഭിന്നര് "
@ Zubin Dharmaratnam
29 June at 09:06 · Unlike · 5
·
Sreekumar Kariyad GUNAPAADHAM- ADI THETTIYAAL VEEZHAATHA POOVUM VEEZHUM...
29 June at 09:37 · Unlike · 3
·
Zubin Dharmaratnam Shari shari...krithikal manushya. ..........
29 June at 10:08 · Like · 2
·
Sujanika Ramanunni വിയോഗദുഖം തുടരുന്നു. ഗംഭീരമായ 32 -ം ശ്ളോകം കഴിഞ്ഞ് പിന്നൊരു നാലുവരി. സ്വയം ആശ്വസിക്കൽ. അത്രയേ പ്രാധാന്യമുള്ളൂ എന്നു തോന്നുന്നു.
പൂവിന്റെ ഗതിയിൽ 'വരുമാ വഴി ഞങ്ങളെല്ലാം' എന്നാശ്വസിക്കൽ ... പൂവിന്റെ മഹത്വപൂർണ്ണമായ ജീവിതവും അതിനനുസ്രൃതമായ മരണവും ...ആ ഗതി - വഴി - 'വരുമാ വഴി ഞങ്ങളെല്ലാം' എന്നു പറയുന്നതിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? പൂവിന്റെ ജീവിതം പോലെയായിരുന്നോ ബാക്കിയുള്ളവരുടേതും ? വെറുതെ ആശ്വസിക്കാനുള്ള ഒരു വഴി .... !അതോ പൂവിന്റെ വിയോഗം ഒരു വെറും ചാവ് മാത്രമാണെന്നാണോ?
ഉൽപ്പന്നമായതു നശിക്കു... മെന്നു ആശാൻ പറയുന്നത് ആഗമങ്ങളിൽ പറഞ്ഞതാണല്ലോ. ആശാന്റെ ക്രാന്തദർശിത്വമല്ല . ആഗമങ്ങൾ പഠിച്ചതിന്റെ ഗുണമാണ്`... മാറ്റത്തിനു വിധേയമാകുന്നു എന്നല്ലല്ലോ നശിക്കും എന്നല്ലേ ഇവിടെ പറയുന്നുള്ളൂ?
29 June at 15:34 · Edited · Unlike · 3
·
Jyothirmayi Sankaran ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍. പൂവിനെ ആശ്വസിപ്പിയ്ക്കലോ സ്വയം ആശ്വാസം തേടലോ? ജനിച്ചാല്‍ മരണം സുനിശ്ചിതം. ജനിച്ചു പോയില്ലേ ഒരൂസം നമ്മൾക്കൊക്കെ.....
29 June at 15:46 · Edited · Unlike · 5
·
Santhosh Varma .
മരണം എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള
ചില തത്വചിന്താപരമായ
വീക്ഷണങ്ങൾ അവതരിപ്പിക്കുക
എന്നതു തന്നെയായിരുന്നു
ആശാൻ ഈ കൃതിയിലൂടെ
ഉദ്ദേശിച്ചിരുന്നത് എന്നത്
വ്യക്തമാണ്.
ലോകം നശ്വരമാണ് ഇവിടെക്കാണുന്ന ഒന്നിനും
എക്കാലവും നില നിൽക്കാൻ കഴിയില്ല. അതിന്റെ വലുപ്പമോ അഗാധതയോ ഒന്നും തന്നെ അതിന് അനശ്വരത നല്കുന്നില്ല. തന്നെ കാത്തിരിക്കുന്ന മരണത്തെയും
തനിക്കു നേരിടേണ്ടിവരുമെന്ന്
സ്വയം ഓർമ്മിപ്പിക്കുക കൂടിയാണ് ഈ വരികൾ.
29 June at 19:48 · Edited · Unlike · 2
·
Param Kv ഒന്നും ശാശ്വതമല്ല എന്നതു തന്നെയാണ് ഒറ്റ വാചകത്തിൽ വീണപൂവിന്റെ രത്നച്ചുരുക്കം എന്നു തോന്നുന്നു. വരുമാ വഴി എന്നതുകൊണ്ട് അന്ത്യത്തിലേക്കുള്ള വഴി എന്നു മാത്രമല്ലേ ഉദ്ദേശിക്കുന്നുള്ളു? ഇതു ഒരു ആശ്വാസവാക്കിനൊപ്പം തന്നെ വിശദീകരണമാവശ്യമില്ലാത്ത ഒരു പ്രപഞ്ചസത്യമാണല്ലോ! ആഴിയും കുന്നും എന്ന് എടുത്തുപറഞ്ഞതുകൊണ്ടാണ് പരിസ്ഥിതിചിന്ത വന്നത്. നശിപ്പിക്കലും നശിക്കലും ഫലത്തിൽ നാശം തന്നെ. സംഹാരം മനുഷ്യനിലൂടെ നിർവ്വഹിക്കപ്പെടുന്നു അഥവാ, മനുഷ്യൻ, നാശത്തിനുള്ള പ്രകൃതിയുടെ ഉപകരണമാവുന്നു എന്നു മാത്രം.
30 June at 00:14 · Edited · Like · 2
·
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
സൂര്യൻ കരങ്ങൾ നീട്ടി പൂവിന്റെ അവശേഷിച്ച കാന്തിസമ്പത്ത് എടുക്കുന്നുവെന്നും കാറ്റ് അതിന്റെ പിതൃസ്വത്തായ സൌരഭ്യം കവരുന്നു എന്നും കാവ്യഭാവന.
സമ്പന്നനായ ഒരാൾ മരിക്കുമ്പോൾ ബന്ധുക്കൾ അയാളുടെ സ്വത്ത് തട്ടിയെടുക്കാൻ ഓടിയണയുന്ന ചിത്രം സമൂഹത്തിനു നേരെ ഒരു കണ്ണാടിയെന്നപോലെ കവി വരച്ചുകാട്ടുന്നു. അംഭോജബന്ധു, ദായഭാഗം എന്നീ വാക്കുകൾ അന്വർത്ഥമാണ്.
നേരിട്ടു സാമൂഹ്യവിമർശനം നടത്തുന്ന വീണപൂവിലെ ഏക ശ്ലോകമാണിതെന്നു തോന്നുന്നു.
രൂപകാതിശയോക്തി തന്നെയാണോ ഇതിലെ അലങ്കാരം ?
30 June at 00:26 · Like · 3
·
Chandra Babu രൂപകാതിശയോക്തി ഇല്ല.
30 June at 09:58 · Unlike · 1
·
Jyothibai Pariyadath കുഞ്ഞായിരുന്നപ്പോൾ കളിക്കാൻ ഇളവെയിൽ തന്ന സൂര്യൻ വള്ളിത്തൊട്ടിൽ ആലോലമാട്ടി ദലമർമ്മരങ്ങളുടെ താരാട്ട് കേൾപ്പിച്ച കാറ്റ്. നീ ജീവനോടെയില്ല എന്നറിഞ്ഞനിമിഷം എങ്ങനെ മാറിയവർ !! ബാക്കിയുള്ള ഇത്തിരി സുഗന്ധവും കാന്തിയും അവർ (പണ്ടത്തെ അവകാശത്തിന്റെ പേരിലാവണം ) കയ്യേറിയും കവര്ന്നും ഭാഗിച്ചെടുത്തിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ പ്രണയം വണ്ടിനും കാന്തി സൂര്യനും സുഗന്ധം കാറ്റിനും കൊടുത്തു നിര്ജ്ജീവയും നിസ്വയുമായവൾ..
30 June at 11:16 · Edited · Unlike · 6
·
Chandra Babu കാവ്യാത്മകമായി പറയുന്ന ഈ സംഭവത്തിന്‍റെ യഥാര്‍ഥവശം എന്താണ് ? വീണപൂവ് വെയിലേറ്റവാടിക്കരിഞ്ഞു. അതിന്‍റെ ഗുണവും മണവുമെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
30 June at 11:44 · Unlike · 4
·
Param Kv അവിടെയാണല്ലോ കവിയുടേയും കവിതയുടേയും പ്രസക്തി!
30 June at 12:00 · Like · 4
·
Jyothibai Pariyadath കാല്പനികത യുടെ സ്വർണ്ണപ്പാത്രം കൊണ്ട് മൂടിയ ജീവിതത്തിന്റെ പരുക്കൻ സത്യങ്ങൾ.
30 June at 12:07 · Edited · Unlike · 4
·
RamanNambisan Kesavath ഋഗ്വേദം 7- 6- 20- 3
'സൂര്യഞ്ചക്ഷുര്‍ഗച്ഛതു വാതമാത്മാ'
(ഹേ പ്രേത )ചക്ഷുസ്സ് സൂര്യനെയും പ്രാണന്‍ വായുവിനെയും പ്രാപിക്കട്ടെ
(കത്തുന്ന ചിതയെ നോക്കി ചൊല്ലുന്ന കുറെ ഋക്കുകളില്‍ ഒന്ന്. )
പൂവിന്റെ ആത്മാവ് സുഗന്ധം തന്നെ . അതു വായുവില്‍ ലയിക്കുന്നു.
മരിച്ചാല്‍ തേജസ്സ് സൂര്യനില്‍ ലയിക്കുന്നു . തേജസ്സ് കണ്ണുകളിലൂടെ പുറത്തു വന്നു സൂര്യനില്‍ ലയിക്കുന്നു എന്ന ഭാവന.
30 June at 18:41 · Edited · Unlike · 6
·
· Santhosh Varma ഈ കൃതി രചിക്കപ്പെടുന്ന
കാലഘട്ടത്തിലെ സാമുദായികമായ
വ്യവസ്ഥിതി പരിഗണിക്കുമ്പോൾ, ഇതിലെ
സാമൂഹ്യ വിമര്ശന വശം സവിശേഷ ശ്രദ്ധയർഹിക്കുന്നുവെന്ന്
തോന്നുന്നു. അംഭോജ'ബന്ധു'
എന്നിടത്തും , 'ദായഭാഗം'
എന്നിടത്തും ഒളിപ്പിക്കപ്പെട്ട
മുള്ളുകൾ അതിലേക്ക് വിരല് ചൂണ്ടുന്നില്ലേ.
കേരളത്തിലെ സവർണ്ണ സമുദായങ്ങളിൽ, ബ്രാഹ്മണരൊഴികെ മറ്റു വർണ്ണങ്ങളിലെല്ലാംനിലനിന്നിരുന്ന ദുരാചാരമാണ്
മരുമക്കത്തായം.ഇതിന്റെ രീതിയനുസരിച്ച്, മരിച്ച പുരുഷന്റെ ഭാര്യയ് ക്കോ സ്വന്തം രക്തത്തിൽ ജനിച്ച മക്കൾക്കോ , അയാളുടെ സ്വത്തുവകകളിൽ യാതൊരു
അവകാശവും ഉണ്ടായിരിക്കുകയില്ല.
മരണാനന്തരക്രിയകളിൽ
പങ്കെടുക്കാൻ പോലും അവർക്ക് അവകാശമില്ല.
സഹോദരീപുത്രന്മാർക്കാണ്
രണ്ടിനും അവകാശം.
അവർക്കാകട്ടെ, അമ്മാവന്റെ മരണം സ്വത്തിന്റെ ഭാഗം കിട്ടാനുള്ള ഒരവസരം മാത്രവും.
ഈ വ്യവസ്ഥിതിക്കെതിരെയു ള്ള ഒരു വിമര്ശനവും കൂടിയായി ഇതിനെ കാണാവുന്നതാണ്.
· 30 June at 13:57 · Edited · Unlike · 4
·
Sujanika Ramanunni ദായഭാഗമാണല്ലോ... അതിന്ന് കൈകൾ നീട്ടി, കവർന്നു എന്നൊക്കെ പറയുന്നതിൽ മറ്റെന്തൊക്കെയോ ഉണ്ടാവും.ഏന്തോ ബന്ധുവിരോധം. പൂവിന്റെ ജീവിതകാലത്ത് ഒരു ബന്ധുവും ദ്രോഹിച്ചിട്ടൊന്നുമില്ലല്ലോ. പിന്നെ, അവകാശമുള്ളവർക്കാണല്ലോ ദായഭാഗം. അതും അവശിഷ്ടം മാത്രവും. പിന്നെന്തിനാണാവോ ഈ ഹ ഹ !
30 June at 17:46 · Unlike · 5
·
Param Kv അങ്ങനെ നോക്കൂമ്പോൾ ശരി തന്നെ. എങ്കിലും പഴയ രാജ്ഞിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഉള്ള പ്രയാസം കൊണ്ട് പറഞ്ഞുപോയതാവണം. സൂര്യനും കാറ്റിനും അർഹതപ്പെട്ടതേ അവരെടുക്കുന്നുള്ളു.
30 June at 20:06 · Edited · Like · 5
·
Param Kv 35.
‘ഉത്പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.
സൃഷ്ടിക്കപ്പെടൂന്നതെല്ലാം നശിക്കും, അണുക്കൾ നിൽക്കും(അണുക്കൾ എന്നതുകൊണ്ട് ശാസ്ത്രലോകം വിവക്ഷിക്കുന്ന അർത്ഥമാണോ ഉദ്ദേശിക്കുന്നത്? അക്കാലത്ത് ഈ വിജ്ഞാനം അത്ര സാധാരണമായിരുന്നോ?) പിന്നെ കർമ്മഫലം പോലെ പുതിയ ജന്മം സംഭവിക്കുമെന്ന് ആഗമങ്ങളുടെ വെളിച്ചത്തിൽ കവി ഉറപ്പിക്കുന്നു. നിർമ്മലമായ ജീവിതം നയിച്ച പൂവിന് ശോഭനമായ ജന്മം തന്നെയായിരിക്കും ലഭിക്കുക എന്നായിരിക്കണം കവിയുടെ പ്രത്യാശ.
30 June at 22:13 · Like · 7
·
Santhosh S Cherumoodu Kollam ആശാനില്‍ അന്തര്‍ലീനമായ വിഷാദ ഭാവം ആദ്യന്തം നിഴലിക്കുന്ന കൃതിയാണ് 'വീണ പൂവ്'..
Yesterday at 04:22 · Unlike · 6
·
Jyothibai Pariyadath പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ( 1785) ലാവോയ്സിയർ ദ്രവ്യസംരക്ഷനനിയമവും ജൂലിയസ് റോബര്ട്ട് മേയർ ഊർജസംരക്ഷണനിയമവും(1842) ആവിഷ്കരിച്ചിരുന്നു. അതിനും എത്രയോ മുൻപ് തന്നെ ആറ്റം എന്നും തന്മാത്ര എന്നുമുള്ള സങ്കല്പനങ്ങൾ ശാസ്ത്രം കൊണ്ടുവന്നു .
Yesterday at 08:15 · Edited · Unlike · 7
·
Param Kv 34ൽ ‘അംഭോജബന്ധുവിത‘ വിത എന്നത് അച്ചടിപ്പശകാണോ എന്നൊരു സംശയം. ചോദിക്കാൻ വിട്ടുപോയി.
Yesterday at 08:04 · Like
·
Jyothibai Pariyadath അത് ശരിതന്നെ.
Yesterday at 08:18 · Edited · Like
·
Param Kv ഇതാ എന്നാണോ ഉദ്ദേശിക്കുന്നത്?
Yesterday at 08:15 · Like · 1
·
Jyothibai Pariyadath അതെ
Yesterday at 08:19 · Edited · Like · 1
·
Param Kv വൃത്തം ഒപ്പിച്ചതാവും?
Yesterday at 08:18 · Like · 1
·
Jyothibai Pariyadath അതെ വൃത്തം ശരിയാക്കാനാവും എന്ന് തോന്നുന്നു. അത് പതിവുള്ളതായിക്കാണുന്നു
Yesterday at 08:21 · Edited · Unlike · 1
·
Cp Aboobacker Here it is എന്നൊരര്‍ത്ഥമുണഅടാവുമല്ലോ ഇത എന്ന പദത്തിന്.
Yesterday at 08:52 · Unlike · 3
·
Chandra Babu ഇത ഇത വാ തുവരുന്നേ...
വെറ്റില തിന്നാഞ്ഞെനിക്ക് വാതുവരുന്നേ
എന്നൊക്കെ യുള്ള വരികള്‍ ഭാഷാഭൂഷണത്തില്‍ ഉദാഹരിച്ചിട്ടുണ്ട്.അക്കാലത്തെ കാവ്യപ്രയോഗങ്ങളാണ്.
Yesterday at 11:59 · Unlike · 3
·
RamanNambisan Kesavath പൂവിന്റെ കാന്തിസമ്പത്ത് സൂര്യകിരണങ്ങളില്‍ ലയിച്ചു നാശത്തെ അതിജീവിക്കുന്നു എന്നുറപ്പിക്കാനാണ് അംഭോജബന്ധു ഇതാ എന്നു പ്രയോഗിച്ചത്. അക്കാലത്തെ പദ്യത്തില്‍ ഇത എന്നും ആവാമെന്ന് AR ന്റെ ഉദാഹരണത്തില്‍ നിന്നും വ്യക്തം.
(വൃത്തം ശരിയാക്കാനാണെങ്കില്‍ എഴക്ഷരമുള്ള ഒരു സൂര്യപര്യായത്തിന്നു മഹാകവിക്ക് ഒരു വിഷമവും ഇല്ല)
Yesterday at 14:23 · Edited · Unlike · 4
·
Param Kv സംശയനിവൃത്തിക്കു നന്ദി. ഇനി 35 ലേക്കു തിരിച്ചുപോകാമെന്നു തോന്നുന്നു.
Yesterday at 14:17 · Like · 3
·
Param Kv 'എത്രയോ മുൻപ് തന്നെ ആറ്റം എന്നും തന്മാത്ര എന്നുമുള്ള സങ്കല്പനങ്ങൾ ശാസ്ത്രം കൊണ്ടുവന്നു .'
ശരി തന്നെ. എന്നാൽ അക്കാലത്തെ വിജ്ഞാനവ്യാപനം സ്വാഭാവികമായും വളരെ സാവധാനമായിരിക്കുമല്ലോ. ശാസ്ത്രസങ്കല്പനങ്ങൾ ജനസാമാന്യത്തിന്റെ വ്യവഹാരത്തിലേക്ക് വരുകയും ഒരു കവി കവിതയുടെ ഭാഗമാക്കുകയും ചെയ്യുക എന്നത് അത്ര ലളിതമല്ല എന്നു തോന്നുന്നു. ഇന്ന് ക്വാർക്കിനെപ്പറ്റിയും ദൈവകണത്തെപ്പറ്റിയുമൊക്കെ, ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കവിതയിൽ സൂചന നൽകുന്ന പോലെയായിരിക്കും അത്. Jyothibai Pariyadath
Yesterday at 15:40 · Like · 2
·
Sujanika Ramanunni ഒരു പൂവ് വാടിവീണതിനെക്കുറിച്ചുള്ള കാവ്യാത്മകമായ രചനയല്ല വീണപൂവ്.
കവിതക്ക് കാവ്യാത്മകമായ ഒരു മുഖവും അതിന്റെ യഥാർഥവശം മറ്റൊന്നും എന്നു കരുതാനാവില്ല. വീണപൂവ് എന്ന കാവ്യാത്മകമായ വാങ്മയവും അതിന്റെ യഥാർഥ വശം ഒരു പൂവ് വാടി വീണതാണ്` എന്ന വായനയും ശരിയാവുമോ? കഥക്കും കവിതക്കും ഒന്നും സംഗ്രഹമില്ല. യാഥാർഥ്യം കവിതയുടെ പാഠമാണ്`. അതിന്റെ കാരണമോ [ രചന ] കാര്യമോ [ വായന ] ആയി ഒരു പൂവ് വീഴണമെന്നുപോലുമില്ല. എഴുതപ്പെട്ട വാക്കാണ്` എഴുത്തിലെ യാഥാർഥ്യം. അത് എഴുത്തിനു പുറത്തല്ല.
ആഗമങ്ങളിൽ പറഞ്ഞ ചില സത്യങ്ങൾ ആശാൻ നന്നായി എടുത്തെഴുതിയിരിക്കുന്നു ഈ ശ്ലോകത്തിൽ. ഒരു അടിക്കുറിപ്പുപോലെ. മിക്ക വായനക്കാരനും പരിചയമുള്ള തത്വവുമാണിത്.
കവിതയിൽ എത്രത്തോളം വിശദമാക്കണം , എത്രത്തോളം വായനക്കാരന്ന് പൂരിപ്പിക്കാൻ വിട്ടുകൊടുക്കണം എന്ന് ആലോചിക്കും വലിയ എഴുത്തുകാർ. അപ്പോൾ എഡിറ്റ് ചെയ്ത് വരികൾക്കിടയിൽ സ്ഥലം വിട്ടു കൊടുക്കും . അവിടെയുള്ളത് - between the lines - വയനക്കാരനുള്ള ഇടമാണ്`. [ആഗമങ്ങളിൽ പറയുന്ന ഈ തത്വം വായനക്കാരന്ന് അപരിചിതമല്ല. ]
അത് അനുവദിക്കാതിരിക്കുന്നത് തന്റെ അനുവാചകനെ എഴുത്തുകാരന്ന് വിശ്വാസമില്ല എന്നതു കൊണ്ടോ അതോ താനെഴുതിയത് അത്ര വ്യക്തമായില്ല എന്ന ബോധ്യം കൊണ്ടോ ആവുമോ?
Yesterday at 15:58 · Edited · Unlike · 5
·
Param Kv വളരെ ശരിയായ നിരീക്ഷണം! കവിയുടെ മനസ്സിലുദിക്കുന്നതാണ് കവിയെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യം, അതുപോലെ വായനക്കാരനിലുദിക്കുന്ന അനുഭൂതിയും ചിന്തയുമാണ് അവനെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യം.
Yesterday at 16:07 · Like · 4
·
Param Kv ഒരുതരം ആപേക്ഷികതാസിദ്ധാന്തം !
Yesterday at 16:09 · Like · 1
·
Santhosh Varma .
" തന്റെ അനുവാചകനെ എഴുത്തുകാരന് വിശ്വാസമില്ല."
നേരെചൊവ്വായിപ്പറഞ്ഞാൽ
എഴുത്തുകാരന് ആത്മവിശ്വാസമില്ല.
ആത്മവിശ്വാസത്തോടെയെഴുതപ്പെടുന്ന വരികളുടെ ആശയം അനുവാചകരിലേക്ക് എത്തിപ്പെടാതിരിക്കുമൊ എന്ന് ഒരെഴുത്തുകാരനും സംശയിക്കില്ല.
Yesterday at 16:20 · Edited · Unlike · 2
·
Santhosh Varma .
ഭൌതികമായ വസ്തുക്കളെല്ലാം
അവിഭാജ്യങ്ങളായ സൂക്ഷ്മ കണങ്ങളാൽ നിർമ്മിതങ്ങ ളാണെന്നും. അത് ക്രോഡീകരിക്കപ്പെട്ട ഊർജ്ജത്തിന്റെ
ദ്രവ്യരൂപമാണെന്നും. ഊർജ്ജത്തെ ദ്രവ്യമായും, മറിച്ചും രൂപാന്തരം ചെയ്യാമെന്നും ഒക്കെയുള്ള വിജ്ഞാനം ആധുനികമോ, പാശ്ചാത്യമോ അല്ല.
ചരിത്രാതീത കാലത്തു തന്നെ ഭാരതീയർ ഇത് പ്രായോഗികമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
Yesterday at 16:57 · Unlike · 3
·
Chandra Babu ഉപനിഷദ്സാരവും ആധുനിക ശാസ്ത്രവും ആശാന് പരിചിതം.
സംസ്കൃതത്തിലും ഇംഗ്ലീഷിലും തികഞ്ഞ ജ്ഞാനം.
ശ്രീനാരായണഗുരുവും ഡോ. പല്പുവും അദ്ദേഹത്തിൻറെ അടുത്ത മിത്രങ്ങൾ . കല്‍ക്കട്ടയിലും മറ്റും താമസിച്ച് ലോകപരിചയവും നേടിയിട്ടുണ്ട് .
Yesterday at 17:14 · Unlike · 4
·
Jyothibai Pariyadath ഭാരതീയതത്വചിന്തയിൽ അണുസങ്കല്പനം പോലുള്ള കാര്യങ്ങൾ പാശ്ചാ ത്യർക്കുമുന്പേ പരാമർശി ക്കപ്പെട്ടിട്ടുണ്ട് എന്നറിയാം . ആധികാരികം എന്ന മട്ടിൽ എടുത്തുദാഹരിക്കാനുള്ള അറിവോ ധൈര്യമോ ഇല്ലാത്തതുകൊണ്ടും സയൻസ്, ഭാഷയെക്കാൾ കുറേക്കൂടി വിശദമായി പഠിക്കുകയും ചെയ്തു എന്നതിനാലുമാണ് സയൻസിനെ കൂട്ടുപിടിച്ചത്.. എന്നാൽ ഈ രണ്ടു മേഖലകളിലും ആശാന് സാമാന്യം നല്ല അറിവുണ്ടായിരുന്നു എന്നും വായിച്ചിട്ടുണ്ട് .Param ji
Yesterday at 18:04 · Edited · Unlike · 6
·
Param Kv 36.
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ
നമുക്കതല്ല എന്നത് എങ്ങനെ അന്വയിക്കാം ? രണ്ടാം പകുതിയിലെ വാദം ദുർബ്ബലമായി തോന്നുന്നു. ഏതെങ്കിലും വടിവിൽ എന്നേ പറയുന്നുള്ളു. കവിക്കു തന്നെ വ്യക്തതയില്ലാത്തതുപോലെ.
Yesterday at 22:17 · Like · 5
·
Sreenadhan Sivarama Pillai കവി ചിലപ്പോൾ സന്ദേഹിയും ആയിരിക്കണ്ടേ?
19 hrs · Unlike · 8
·
Cp Aboobacker ജനിമൃതികളുടെ, സൃഷ്ടി സംഹാരങ്ങളുടെ സംഗമമുാവാം ഭൂമിയിലെന്നവിചാരമാണ് കവി സംപ്രേഷണം ചെയ്യുന്നത്. വിശ്വാസിയായ ഒരാളുടെ ലോകചിന്തമാത്രമാണിത്. കരഞ്ഞിട്ടെന്തുകാര്യം? സന്തോഷത്തിനും ഭൂമിയില്‍ ചിലവിപത്തുകളൊക്കെയുണ്ടാവാം, അതിനുമുണ്ടല്ലോ സ്വാഭാവികമായ നാശം എന്നൊക്കെ കവിയാലോചിക്കുകയാണ്. ഈ കവിതയുടെ സ്ഥായിയായ സ്വഭാവം ഈ തത്ത്വചിന്താവ്യാപരണമാണ്. ശ്രീഭൂവിലസ്ഥിര എന്നു തുടങ്ങി അവസാനം വരെ കവിതയില്‍ ഈ ടെമ്പോ നിലനിര്‍ത്തുന്നുണ്ട്.
ദര്‍ശനവ്യാപരണം കവിതയില്‍ പുതിയകാലത്തുമുണ്ടല്ലോ. ഏതിവലാണ് ടോണിയുടെ കവിതവന്നത്? ആരോഗ്യത്തിന്റെയും ആയുശ്ശിന്റേയും കാര്യത്തില്‍ അതീവശ്രദ്ധാലുമായ ഒരാളെ മരണം ചവിട്ടുപടിയില്‍നിന്ന് കൊത്തിയെടുക്കുന്ന ആ കവിത. ദര്‍ശനമുക്തമായി കവിതയ്ക്ക് നിലനില്പില്ലെന്നും പറയേണ്ടിവരികയാണ്.
17 hrs · Unlike · 5
·
Sujanika Ramanunni മോദത്തിനു വരുന്ന വിപത്താണ് ഖേദം
17 hrs · Unlike · 4
·
Cp Aboobacker smile emoticon
17 hrs · Unlike · 1
·
Chandra Babu ഖേദിക്ക കൊണ്ട് ഫലമില്ല നമുക്ക് , അതല്ല മോദത്തിനും......
17 hrs · Unlike · 1
·
Sujanika Ramanunni ചൈതന്യം ജഡവുമായി ചിലപ്പോൾ കലരാമെന്നതിന്ന് ഒരുദാഹരണം അലോചിച്ച് കിട്ടിയില്ല !
16 hrs · Unlike · 3
·
RamanNambisan Kesavath ചൈതന്യം കലര്‍ന്നില്ലെങ്കില്‍ ഭൂമിയില്‍ എന്തും ജഡം തന്നെ.
16 hrs · Unlike · 3
·
Jyothirmayi Sankaran Sujanika Ramanunni http://sreyas.in/jeevabodham-yv364
ജീവബോധം അഥവാ കര്‍മ്മാത്മാവിന്റെ സത്യസ്ഥിതി (364)
അതായത് കര്‍മ്മ-പ്രതികര്‍മ്മങ്ങളുടെ ചക്രത്തില്‍...
SREYAS.IN
15 hrs · Unlike · 3
·
Param Kv അതെ, അതാണ് ഈ ശ്ലോകത്തിന്റെ ദൌർബ്ബല്യമായി എനിക്കു തോന്നിയത് Sujanika Ramanunni
15 hrs · Like · 2
·
Cp Aboobacker ചൈതന്യം ജഡത്തില്‍# കലരുന്നുവെന്നാണോ, ചൈതന്യവും ജഡവുമെല്ലാം ഈ ജഗത്തില്‍ കലരാം എന്നല്ലേ? മിശ്രസ്വഭാവമുള്ള ഒരു ലോകമെന്നല്ലേ?
14 hrs · Unlike · 1
·
Param Kv അങ്ങനെയാണെങ്കിൽ ഏതെങ്കിലും വടിവിൽ എന്നു പ്രത്യേകം പറയേണ്ടതുണ്ടോ? സാമാന്യസത്യമല്ല, സവിശേഷവസ്തുതയാണ് കവി ഉദ്ദേശിക്കുന്നത് എന്നല്ലേ അതു സൂചിപ്പിക്കുന്നത്?
14 hrs · Like · 1
·
Jyothirmayi Sankaran അതും സംഭവിയ്ക്കാം എന്ന് ഏടുത്തു പറഞ്ഞതാകാം
14 hrs · Like
·
Param Kv അത് സർവ്വചരാചരങ്ങൾക്കും ബാധകമായ ഒരു പൊതു തത്വമാണല്ലോ. കവി അതാണോ ഉദ്ദേശിക്കുന്നത് എന്നാണ് സംശയംRamanNambisan Kesavath
14 hrs · Edited · Like
·
Chandra Babu ചൈതന്യം ജഡത്തില്‍ കലരാമെന്നേയല്ല, ചൈതന്യവും ജഡവും ഭൂവില്‍, അതായത് പ്രകൃതിയില്‍ കലരുന്നു , പ്രകൃതിയോട് ചേരുന്നു ;ഏതെങ്കിലും രൂപത്തില്‍ . സുഖദുഃഖസമ്മിശ്രമാണ് ജീവിതമെന്നും സുഖത്തിന് പിന്നാലെ ദുഃഖമുണ്ടെന്നും അല്ലല്‍ കൊതിച്ച് ദുര്‍വിധിയെ ഒഴിവാക്കാമെന്നും ശീലിച്ചാല്‍ ഇരുട്ടും വെളിച്ചമാവാം കയ്പും മധുരമാവാമെന്നുള്ള ജീവിത വീക്ഷണം ആശാന്‍ തന്‍റെ കാവ്യജീവിതത്തിലുടനീളം വെച്ചുപുലർത്തുന്നുണ്ട്.
8 hrs · Edited · Unlike · 2
·
RamanNambisan Kesavath ദൂരാന്വയം ആയിക്കൂടെ?
'ഭുവി വിപത്തു വരാം ചിലപ്പോള്‍ , എങ്കിലും ഈശ്വരവൈഭവത്താല്‍ ജഗത്തില്‍
ഏതു വടിവിലും ചൈതന്യവും ജഡവുമായ് കലരാം '
7 hrs · Like
·
Santhosh Varma .
ചൈതന്യം നഷ്ടപ്പെട്ട വസ്തുവാണ് ജഡം. അപ്പോൾ സാമാന്യതത്വം ചൈതന്യവും ജടവും കലരുകയില്ല എന്നാണ്.
അതിൽ നിന്നും വ്യത്യസ്ഥമായി
ഏതെങ്കിലും സവിശേഷ സഹചര്യത്തിലെങ്കിലും ചൈതന്യവുമായി കലർന്നെങ്കിലോ
എന്ന് കവി പ്രത്യാശിക്കുന്നു.
പൌരസ്ത്യ തത്വചിന്തയുടെ
പ്രസാദാത്മകതയും, ശുഭാപ്തി വിശ്വാസവും
ആണ് ഇതിൽ തെളിഞ്ഞു കാണുന്നത്.
" A flower was born
Waisting its sweetness in the desert air......"
എന്നൊക്കെ വിലപിക്കാനെ
സൂര്യനസ്തമിക്കുന്ന പ്രദേശവാസികൾക്കു കഴിയൂ.
" അവകളിലൊരുനാൾ ഒന്നു കേളിപ്പെടുന്നു "
എന്നു പറയാനുള്ള ആർജ്ജവം
ഉദയസൂര്യന്റെ നാട്ടുകാർക്കേ ഉണ്ടാകൂ.
6 hrs · Edited · Unlike · 3
·
Sujanika Ramanunni ...ചൈതന്യവും ജഡവുമായ് ....എന്ന രണ്ടുവരി അലങ്കോലപ്പെട്ടുകിടക്കുന്നു എന്നാവുമോ? മോദത്തിനും ഭുവി വിപത്തുവരാം... എന്നൊക്കെ വളച്ചുകെട്ടിയ എഴുത്തും. ഖേദം എന്നെഴുതുന്നതിനു പകരം ....
1. ചൈതന്യവും ജഡവുമായി ചേരുന്ന.... വും... പിന്നെയും എന്തൊക്കെയോ ജഡവുമായി ചേരുന്നുണ്ടോ? ' വും '
2. ചൈതന്യം ജഡവുമായി ചേരുന്ന കാര്യമല്ല ആശാൻ പറയുന്നത്. ചൈതന്യവും... എന്ന് എഴുത്തിലുണ്ട്.
3. ചൈതന്യവും ജഡവും എല്ലാം ഈ ജഗത്തിൽ കലരാം... എന്നുമല്ല. എന്നാൽ ജഡവുമായ് ... എന്ന് എഴുതേണ്ടതില്ലായിരുന്നു.
4. ചൈതന്യം ജഡത്തില്‍ കലരാമെന്നേയല്ല, ചൈതന്യവും ജഡവും പ്രകൃതിയോട് ചേരുന്നു ......... ചൈതന്യവും ജഡവുമായ് .... എന്നെഴുതിവെച്ചിരിക്കുന്ന സ്ഥിതിക്ക് ഈ സംഗതിയും ശരിയല്ല. ഭൂമിയുമായ്.. ഭൂമിയിൽ... [ പ്രക്രൃതി] എന്നൊന്നും എഴുതിയിട്ടില്ല
5. ഈശ്വരവൈഭവത്താല്‍ ജഗത്തില്‍ ഏതു വടിവിലും ചൈതന്യവും ജഡവുമായ് കലരാം എന്ന വായന കുറേയൊക്കെ ശരിയാണെന്നു കരുതാം. പൂവിന്റെ ജഡത്തിൽ [ ഭാവിയിലെങ്കിലും ] ചൈതന്യം കലരാം എന്ന ആഗ്രഹം. ഈ മോഹം പണ്ടേ ഉള്ളതാണ്`. അതാണല്ലോ മമ്മി സങ്കല്പ്പം. ആശാൻ ശാസ്ത്രബോധമുള്ളയാളാവുമ്പോൾ ഇത് അങ്ങനെയാവുമോ?
ഇനി ആശാന്റെ ദാർശനികതയെക്കുറിച്ചാണെങ്കിലോ?
സ്വന്തമായ ഒരു ദർശനവും ആശാൻ വീണപൂവിൽ സ്രൃഷ്ടിക്കുന്നില്ല. ആഗമങ്ങളിൽ നിന്നുള്ള ചില ദർശങ്ങൾ ഇവിടെ കവിതയിൽ ഉപയോഗിച്ചിരിക്കുന്നു എന്നേ ഉള്ളൂ. [ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ] ഉല്പ്പാദകനല്ല, ഉപഭോക്താവാണ്`.
എഴുത്ത് / കവിത യിൽ നിന്ന് ഒരു ദർശനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച കവികൾ / എഴുത്തുകാർ മലയാളത്തിൽ ആരും ഇല്ല . എല്ലാവരും നിലവിലുള്ള ദർശനങ്ങൾ കവിതയുടെ കെട്ടുറപ്പിനായി പ്രയോജനപ്പെടുത്തിയവർ മാത്രം .
ആശയഗംഭീരൻ എന്നേ പണ്ടുള്ളവർ പറഞ്ഞിട്ടുള്ളൂ. ത്രിമൂർത്തികൾക്ക് ഉജ്വലശബ്ദവും, ശബ്ദസുന്ദരത്വവും ആശയ ഗാംഭീര്യവും എത്ര യുക്തിഭദ്രമായി പണ്ടേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു എന്നു അത്ഭുതം തോന്നുന്നു. മൂന്നു പേരും നിലവിലുള്ള [ അവരുണ്ടാക്കിയതല്ല ] ഒച്ചയും , ശബ്ദവും, ആശയവും ഉപയോഗിച്ചു മിടുക്കരായവരാണ്`. ആശാനെ ദാർശനികനെന്ന് [ തത്വചിന്താ വ്യാപരണം ] വിളിക്കാൻ എന്തായാലും വീണപൂവ് പോര.
* തത്വചിന്താവ്യാപരണം : കടപ്പാട് - സി.പി.യോട് .
5 hrs · Unlike · 2
·
Chandra Babu Santhosh Varma വിശദീകരിച്ചതാണ് ശരി. ചില വടിവില്‍ ജഡവും ചൈന്യവുമായി ഒരു പക്ഷേ ചേര്‍ന്നേക്കാം എന്ന് കവി പ്രത്യാശിക്കുന്നു
3 hrs · Like · 1
·
Sujanika Ramanunni കവി എഴുതിയിരിക്കുന്നത് : ചൈതന്യം ജഡവുമായി കലരുന്ന കാര്യമാണ് Santhosh Varma
3 hrs · Edited · Like · 1
Param Kv 37.
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
നക്ഷത്രം അസ്തമിച്ച് പിറ്റേദിവസം ഉദയാദ്രിയില്‍ ഉദിക്കുന്നതുപോലെ പൂവ് താമസിയാതെ സ്വര്‍ഗ്ഗരാജ്യത്ത് കല്പദ്രുമത്തില്‍ കൂടുതല്‍ ശോഭയോടെ വിടര്‍ന്നെന്നുവരാം എന്ന് കവി സങ്കല്പിക്കുന്നു.
2 July at 22:45 · Like · 4
Sujanika Ramanunni നക്ഷത്രങ്ങളുടെ ഉദയായസ്തമയങ്ങൾ പോലെ പൂവിന്റെ - ജീവന്റെ ആവർത്തനം എന്ന സങ്കല്പ്പം അതിമനോഹരമായി അവതരിപ്പിക്കുന്നു ആശാൻ. ഏതു വിപത്തിലും ജീവനെ കരകയറ്റുന്നത് ഇതുപോലുള്ള പ്രതീക്ഷകളാണ്`. അടിസ്ഥാനരഹിതമായ പ്രതീക്ഷയല്ല, നക്ഷത്രപ്രത്യക്ഷം തെളിവായി - നക്ഷത്രങ്ങളിൽ നിന്നുതന്നെ പഠിച്ച പൂവിന്ന് - കവിക്ക് - നിസ്സംശയമായി അടിയുറച്ചിട്ടുണ്ട്.
വിയോഗങ്ങൾ സഹനീയമാകുന്നത് ഇതുപോലുള്ള പ്രത്യാശകളിലാണ്`. കല്പദ്രുമത്തിനുടെ കൊമ്പിൽ നീ വിടരാം... വിടരും എന്ന പ്രത്യാശ / ഉറപ്പുതന്നെ - ഓരോ ഉദയങ്ങളും മുന്പത്തേക്കാൾ നിലയിൽ ഉയർന്നതാവും എന്നത് പരിണാമത്തിലെ ഒരു സത്യമാണല്ലോ. മികവിലേക്കേ ഉദയമുണ്ടാവൂ. വാടിവീഴുന്ന പൂവിന്ന് ഒരിക്കലും വാടാത്ത കൽപാദപ്പൂവായി ഉദയം സാധിക്കുന്നുവെന്ന ബോധ്യം ജീവപരിണാമത്തിലെ പാഠങ്ങളിലൊന്നാണല്ലോ. ജീവന്റെ അതിജീവനപാഠം.
രചനാപരമായി, വീണപൂവിലെ ഏറ്റവും ഉജ്വലമായ ഒരു ശ്ളോകമാണ്` ഇത്. അപശബ്ദങ്ങളില്ലാത്ത, അന്വയക്ളിഷ്ടതയില്ലാത്ത , കാവ്യയുക്തിയിലുറച്ച , കാവ്യാലങ്കാര ഭാരങ്ങളില്ലാത്ത മനോഹരമായ രചന. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ശ്ളോകം.
3 July at 04:12 · Unlike · 5
Chandra Babu വീണപൂവില്‍ അപശബ്ദങ്ങളും അന്വയക്ലിഷ്ടതകളുമാണുള്ളതെന്ന പ്രസ്താവം കാവ്യനിന്ദയാണ്. ഗദ്യത്തിന്‍റെ യുക്തിയല്ല കാവ്യത്തിന്. കാളിദാസനെയൊക്കെ വേണമെങ്കിൽ ഇങ്ങനെ നിന്ദിക്കാം. വ്യാക്ഷേപകങ്ങളും മറ്റും വികാരസംക്രമണത്തിനുപയോഗിക്കുന്ന രീതി ആംഗലസാഹിത്യ പരിചയത്തിലൂടെ ആ...See More
3 July at 05:36 · Edited · Unlike · 3
Sujanika Ramanunni 37-ം ശ്ലോകം വായിച്ചപ്പോൾ തോന്നിയ ആഹ്ലാദം പങ്കുവെച്ചുവെന്നേ ഉള്ളൂ. ഏതുകവിക്കും നല്ല രചനകളും മോശം രചനകളുമുണ്ടാവില്ലേ? ഏതു കവിതയിലും നല്ല വരികളും അത്ര നല്ല്തല്ലാത്ത വരികളും ? അതിലപ്പുറമൊന്നും ഇല്ല.... വായനക്കാരൻ മാത്രം
വായനയിലെ പോരായ്മ ചൂണ്ടിക്കാണിച്ചാൽ തിരുത്താനും മടിയില്ല. വീണ്ടും വീണ്ടും വായിക്കാനും ഇഷ്ടമാണ്.
3 July at 06:32 · Edited · Unlike · 3
Jyothibai Pariyadath ശ്ലോകം 36 .ചൈതന്യം - ജഡം (ചിത് -ജഡം ) നാരായണഗുരുവിന്റെ ചിജ്ജഡചിന്തനം
http://kavyamsugeyam.blogspot.in/.../11/blog-post_15.html...
കാവ്യം സുഗേയം: ചിജ്ജഡചിന്തനം ശ്രീനാരായണ ഗുരു
KAVYAMSUGEYAM.BLOGSPOT.COM
3 July at 06:45 · Unlike · 7
Param Kv അപാരമായ കവിത, അനുയോജ്യമായ ആലാപനം ! എത്ര മലയാളികള്‍ ഇതെല്ലാം വായിച്ചിട്ടുണ്ടാവും ?(ഞാനും ആദ്യമായിട്ടാണ് കാണുന്നത്) (വിഷയത്തില്‍ നിന്ന് അല്പം മാറിപ്പോകുന്നു, ക്ഷമിക്കുക).
3 July at 08:48 · Like · 1
Sreekumar Kariyad Mahaaamahaaakavi gurudevan....
3 July at 08:52 · Unlike · 5
Sujanika Ramanunni ചിജ്ജഡചിന്തനം ഗംഭീരകവിത, ഒത്ത ആലാപനംJyothibai Pariyadath
3 July at 16:24 · Unlike · 3
Param Kv 38.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.
'നിന്റെ കാന്തികണ്ട് അടുത്തുകൂടുന്ന സുന്ദരികളാല്‍ അലങ്കരിക്കപ്പെട്ട നീ സുരയുവാക്കള്‍ ക്ക് ഇമ്പവും രാഗസമ്പത്തും നല്കി ഏറെ സുകൃതം നേടാം ' എന്നല്ലേ?
'സമ്പത്തെയും സമധികം' അല്പം വികലമായോ?
3 July at 22:27 · Like · 4
Jyothibai Pariyadath 'അളിവേണികൾ ഭൂഷ 'എന്നത് അളിവേണികൾക്ക് അലങ്കാരം എന്ന് വായിക്കുന്നതാവില്ലേ യോജിപ്പ് ?
4 July at 04:42 · Unlike · 3
Vs Bindu ചിലസന്ദര്‍ഭങ്ങളില്‍ സ്ത്രീപക്ഷനിലപാട് വ്യക്തമാക്കാന്‍ ഗുരുവിന്‍റെ മണ്ണന്തല ദേവീസ്തവമാണ് ചൊല്ലാരുള്ളത് ..
4 July at 04:56 · Unlike · 4
Vs Bindu കഴിഞ്ഞ ശ്ലോകത്തിലെ "സല്‍ പുഷപമേ...എന്ന സംബോധന എന്ത്കൊണ്ടാവാം ,പൂവിനുപൊതുവേ സല്‍ഗുണങ്ങളല്ലേ യുള്ളൂ. അഥവാ "വിശുദ്ധി "എന്നത് പൂവിനുംപെണ്ണിനും ആശാന്‍ കവിതയിലെ ഒഴിച്ചു കൂടാന്‍വയ്യാത്ത ഘടകമാണോ?
4 July at 05:01 · Unlike · 4
Santhosh Varma .
സ്ത്രീപക്ഷം എന്നാൽ മനുഷ്യപക്ഷം എന്നാണർത്ഥം.
ലോകജനസംഖ്യയിൽ പകുതിയോ ളം സ്ത്രീകൾ. മറുപാതിയായ 'പുരുഷകേസരി'കളെ പെറ്റു വളർത്തി, നെല്ലും പതിരും തിരിച്ചറിയാറാക്കി കൊടുക്കുന്നതും സ്ത്രീകൾ. ഈ ലോകത്ത് നന്മ എന്നൊന്ന് ഇനിയും അന്യം നിന്നു പോകാത്തതിന്
മറ്റു കാരണങ്ങളൊന്നുമില്ല.
ആശാൻ കവിതയിൽ മാത്രമല്ല, മനുഷ്യ മനസ്സുകളിലൊക്കെ വിശുദ്ധിയുടെ പ്രതീകം തന്നെയായിരിക്കണം പെണ്മയും അതിന്റെ ഉണ്മയും.
@ Vs Bindu
4 July at 05:21 · Unlike · 5
Jyothibai Pariyadath ആവാം ?'സൽ ' എന്നത്
വിശുദ്ധി എന്ന വാക്കിനോട് മാത്രം ചേർക്കേണ്ട ഒന്നാണെങ്കിൽ . ഇവിടെ( മാത്രം ) ആശാനിൽ അത് തോന്നിയില്ല ബിന്ദു അങ്ങനെയെങ്കിൽ 'ജി ' കുറെക്കൂടി പ്രതിക്കൂട്ടിലാവണം. 'ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കിൽ എന്ന് സൂര്യൻ (പുരുഷൻ ) കരുതുമെന്ന് ജി (പുരുഷൻ തന്നെ! smile emoticon ) മറ്റൊരു പൂവിനെക്കൊണ്ട് ചിന്തിപ്പിക്കുന്നുണ്ടല്ലോ .
4 July at 05:29 · Unlike · 4
Cp Aboobacker സ്ത്രീ പക്ഷമെന്നാല്‍ മനുഷ്യപക്ഷം. ഗംഭീരമായി.
4 July at 05:35 · Unlike · 3
Sujanika Ramanunni കല്പ്പദ്രുമത്തിനുടെ കൊമ്പിൽ വിടരാനുള്ള സാധ്യത പറയുന്ന വിശിഷ്ടമായ മുൻ ശ്ളോകം - വീണ്ടും അളിവേണികളും സുരയുവാക്കളും രാഗസമ്പത്തും ഇമ്പവും ഒക്കെ പറയുന്നത് ഒട്ടും നന്നായില്ല. അവിടെ ച്ചെന്നാലും വിഷയസുഖങ്ങൾ തന്നെയാണോ ? അതാണോ സമധികമായ സുകൃതം?
37 -ം ശ്ളോകത്തിൽ വീണപൂവ് പൂർണ്ണമാവുന്നു . പിന്നെയും പൂവിനെ പിന്തുടർന്ന് വിഷയസുഖചിന്തയിൽ ഏർപ്പെടുന്നത് അരോചകമാവുന്നില്ലേ? സ്വർഗത്തിലും സ്ത്രീ വിഷയവസ്തുതന്നെയെന്നാണോ?
4 July at 06:22 · Unlike · 4
Param Kv അതും ഇനി പരമപദത്തിലേക്കു പോകാനൊരുങ്ങുന്ന പൂവ് !
4 July at 22:31 · Like
Param Kv 39.
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തില്‍ .
അതല്ലെങ്കില്‍ , അമരരായ ഋഷിമാര്‍ക്ക് പൂജാപുഷ്പമായി മാറി സ്വര്‍ല്ലോകവും മറ്റു കടമ്പകളും കടന്ന് തമസ്സില്ലാത്ത പരമപദത്തിലേക്ക് പ്രവേശിക്കാം . ഇതുതന്നെയാണ് ഉചിതവും സ്വാഭാവികവും എന്നു തോന്നുന്നു. സകലസംഗമം എങ്ങനെ വിശദീകരിക്കാം ?
4 July at 22:47 · Like · 2
Vs Bindu @ ജ്യോതി സൂര്യകാന്തിയിലെ പ്രണയ പുഷ്പത്തെയല്ലേ കവി [സൂര്യന്‍] വിശുദ്ധ യുംമുഗ്ദ്ധയുമായികാണുന്നത് .?എന്നുംഅവളുടെനിലകാണുന്ന ..തന്റെനേര്‍ക്കുള്ള മനോഭാവമറിയുന്ന ഒരാളുടെ ആ പറച്ചില്‍ ഉചിതമാണ് .
5 July at 03:51 · Unlike · 4
Santhosh Varma .
മരണാനന്തര ജീവിതത്തെക്കുറിച്ച്
നിലവിലുണ്ടായിരുന്ന
പല വീക്ഷണങ്ങളും കവി പങ്കുവെക്കുന്നു.
സത്വരജസ്തമോ ഗുണങ്ങളുടെ സാമ്യാവസ്ഥയ്ക്കുണ്ടായ
ഭംഗം മൂലം നിർമ്മിതങ്ങളായ
എല്ലാ ഭൌതികലോകങ്ങളും ( സകല സംഗമവും) അതിജീവിച്ച് പരമപദം ( ജീവന്മുക്തി തന്നെ )
നിനക്ക് ലഭിച്ചേക്കാം എന്ന പ്രത്യാശ.
5 July at 05:47 · Unlike · 3
Sujanika Ramanunni സ്ത്രി , ഒന്നുകിൽ വിഷയവസ്തു അല്ലെങ്കിൽ ബലിപുഷ്പം.[ പൂജാപുഷ്പം എന്ന അന്നത്തെ സ്ഥിരം പദം ഒഴിവാക്കിയത് ആലോചിച്ചുതന്നെ !] അതിനപ്പുറം സ്ത്രീയെക്കുറിച്ച് ഒന്നുമില്ല. അതാണ്` സുകൃതമെന്നും പരമപദമെന്നും കരുതുന്നു. കല്പദ്രുമത്തിനുടെ കൊമ്പിൽ ആണെങ്കിലും [ സ്വർഗ്ഗത്തിലാണെങ്കിലും ] കാര്യങ്ങൾക്ക് മാറ്റമില്ല എന്നാണോ?
ദ്യുതിയെഴുന്ന, ഫുല്ലപ്രകാശമിയലും... എന്നിങ്ങനെ വിശേഷണങ്ങൾക്ക് പ്രത്യേകിച്ച് എന്താണുള്ളത് ? അതും അമരലോകത്ത് ?
വീണപൂവ്വ് ആശാന്റെ കാവ്യസപര്യക്ക് പുതിയൊരു ദിശാബോധം ഉണ്ടായ കാലത്തെ ആദ്യകവിതയാണ്`. ഉള്ളടക്കത്തിലാണ്` ദിശാബോധം പ്രവർത്തിച്ചത്. അതിനനുസരിച്ച് ഭാഷ, കാവ്യരൂപം തുടങ്ങിയ സംഗതികളിൽ വലിയ മാറ്റമുണ്ടായില്ല. മിക്കവാറും പാരമ്പര്യം തുടരുകയായിരുന്നു. എന്നാൽ ഉള്ളടക്കത്തിൽ വിപ്ളവകരമായ മാറ്റം [ ശുക്രനക്ഷത്രം ] ഉണ്ടാവുകയും ചെയ്തു. ആദ്യകവിതയെന്ന നിലക്ക് വീണപൂവിൽ ഭൂതകാല പരാധീനതകൾ സ്വാഭാവികമായും ഉണ്ടാവും. തുടർന്നുണ്ടായ വളർച്ചയിൽ അതൊക്കെ പരിഹരിക്കപ്പെടുകയും ചെയ്യുന്ന കാഴ്ച വ്യക്തമാകുന്നുമുണ്ട്.
ത്രിമൂർത്തികളിൽ വള്ളത്തോളിനേയും ഉള്ളൂരിനേയും ആശാൻ നന്നായി പഠിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. [ മൂന്നുപേരും നിസ്സംശയം നമുക്ക് മഹാകവികളായിരുന്നു ] അതൊക്കെയും അന്നത്തെ വിവേകോദയം പോലുള്ള മാസികകളിൽ എഴുതിയിട്ടുണ്ട്. കവിതയെക്കുറിച്ചുള്ള ആശാന്റെ നവബോധങ്ങൾ ഈ വിമർശനങ്ങളിൽ വ്യക്തമാണ്`. ലോകപരിചയം, പഠനം, സംഘടനാപ്രവർത്തനം, വ്യവസായം... തുടങ്ങിയ ഘടകങ്ങൾ ആശാനെ മികച്ച രചനകൾക്ക് സഹായിച്ചിട്ടുണ്ട്. വീണപൂവുതൊട്ട് അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.
ആശാൻകൃതികൾ ഇനിയും പഠിക്കപ്പെടേണ്ടതുണ്ട്. മുൻവിധികളില്ലാതെ , നിരാസ്പദമായ ആരാധനകളില്ലാതെ, വൈകാരിക ശാഠ്യങ്ങളില്ലാതെ , കന്മഷങ്ങളില്ലാതെ, കവിതയെ കവിതയായി - എഴുതിയ പാഠമായി - പഠിക്കാൻ ഇനിയും കുറേ ഉണ്ടാവും എന്നും.
5 July at 06:57 · Unlike · 3
Cp Aboobacker സുഖവും ദു:ഖവും സകലബന്ധങ്ങളും ത്യജിച്ച് ആത്യന്തികമായ പ്രശാന്തിയിലേക്ക്, അമരരായ ഋഷിമാര്‍ക്കുള്ള ബലിപുഷ്പമായി അല്ലയോ പൂവേ, നിനക്കുചെല്ലുമാറാകട്ടെ.
5 July at 07:39 · Unlike · 4
Jigish Kumaran ബലിപുഷ്പം എന്നൊക്കെ ഇപ്പോൾ പറഞ്ഞാൽ സ്ത്രീ വിരുദ്ധതയാകും..... ഇരയാകും wink emoticon
5 July at 07:42 · Unlike · 3
Sujanika Ramanunni ബലിപുഷ്പമായല്ല; അമരത്വമാർന്നവളായി .. അമരപുഷ്പമായി [ കല്പപാദപപുഷ്പം ] നിനക്ക് ചെല്ലാറാകട്ടെ എന്നായിരുന്നെങ്കിൽ .... [ വെറുതെ ഒരു മോഹം : ചില വരികൾ വായിക്കുമ്പോൾ അങ്ങനെ തോന്നും ]
5 July at 13:33 · Unlike · 2
Chandra Babu ശ്രീ അസ്ഥിരമെന്ന വീക്ഷണം കല്പദ്രുമശാഖയിലെ പുഷ്പത്തെ ബലിപുഷ്പമാക്കുന്നതിലും പ്രവര്‍ത്തിക്കുന്നു. കവിതയിലെ വരികള്‍ വായിക്കുമ്പോള്‍ ചിലവരികള്‍ മാറ്റിയെഴുതാന്‍ തോന്നുന്നതിന് ....
പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ എന്ന മറ്റൊരു കവിയുടെ ചോദ്യമാണ് മറുപടി.
5 July at 14:16 · Like · 3
Sujanika Ramanunni ദീർഘദർശനം ചെയ്യും ...... .. എന്നു പറഞ്ഞ കവിയല്ലേ !!
5 July at 17:56 · Unlike · 3
Param Kv 40
ഹാ! ശാന്തിയൗപനിഷദോക്തികള്‍തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
ദു:ഖിക്കുന്നത് ആത്മപീഡനപരവും അജ്ഞര്‍ക്ക് യോജിച്ചതുമാണെന്നും പൌരാണിക ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ കവി പറയുന്നു. ശ്രുതിയില്‍ പ്രതീക്ഷയര്‍പ്പിക്കുക, പിന്നെയെല്ലാം ഈശാജ്ഞപോലെയെന്നു സമാധാനിക്കുക.
കൃതിയുടെ ആരംഭത്തിലെ 'ഹാ പുഷ്പമേ' എന്ന സംബോധന കരുണവും ബീഭത്സവുമാണെങ്കില്‍ , ഇവിടത്തെ 'പൂവേ ' എന്ന ലളിതമായ വിളി ശാന്തിയും സമഭാവനയും സ്ഫുരിക്കുന്നതാണ്.
ഈ ശ്ലോകങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്ന ചിന്തകള്‍ പൌരാണികകൃതികള്‍ മുതല്‍ ആധുനിക കൃതികള്‍ വരെ ലോകത്തെല്ലായിടത്തും പ്രതിപാദിക്കപ്പെട്ടവയായിരിക്കാം . ചര്‍ച്ച ചെയ്യപ്പെടാതെ തന്നെ മഹാന്മാര്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ ആവര്‍ത്തിച്ചിട്ടുള്ളതായിരിക്കാം . അതിനാല്‍ , ഇവ മനുഷ്യരാശിയുടെ പൊതുപൈതൃകമായി കണക്കാക്കാം . എന്നാല്‍ ഒരു കവിയെ സം ബന്ധിച്ചിടത്തോളം അവ എങ്ങനെ സന്ദര്‍ഭോചിതമായി, മനസ്സില്‍ തട്ടും വിധത്തില്‍ ആവിഷ്ക്കരിക്കുന്നു എന്നുള്ളതാണ് പ്രധാനം എന്നു തോന്നുന്നു.
5 July at 23:31 · Like · 6
Sujanika Ramanunni മംഗളശ്ലോകം.
6 July at 15:11 · Unlike · 3
Chandra Babu തരുണീപാദജ ഗര്‍ഹണീ സ്മൃതി എന്ന് സ്മൃതിയെ വിമര്‍ശിച്ചുപോന്ന ആശാന്‍ ശ്രുതികളിലേ ആശാഭരം വെക്കുമായിരുന്നുള്ളൂ. എന്തൊരു പ്രയോഗമാണ്
'' ആശാഭരം ശ്രുതിയില്‍ വെക്കുക നമ്മള്‍ ;പിന്നെ -യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്ക പൂവേ ''
6 July at 17:07 · Unlike · 4
Cp Aboobacker കവിതയെ സാമാന്യമായി വിലയിരുത്താന്‍ സമയമായി. ശ്ലോകങ്ങള്‍ മറന്നേക്കുക. നിരൂപക-വിമര്‍ശകകേസരികള്‍ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
6 July at 17:25 · Unlike · 2
Sujanika Ramanunni ...അതെ , പ്രതീക്ഷിക്കുന്നു
6 July at 18:01 · Unlike · 1
Param Kv 41
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍ ;
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!
വീണപൂവിലെ ഏറ്റവും പ്രസിദ്ധവും മനോഹരവുമായ അന്ത്യശ്ലോകം. പൂവിനെ പടിപടിയായി പരമപദത്തില്‍ വരെ എത്തിച്ചതിനുശേഷം പെട്ടെന്ന്, ഒരു ചലചിത്രകാരന്റെ ചാതുരിയോടുകൂടി 'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ' യാഥാര്‍ത്ഥ്യത്തിലേക്ക് ദൃശ്യം കട്ടുചെയ്യുന്നു. എന്നിട്ട്, 'കണ്ണേ മടങ്ങുക' എന്ന് ദൃശ്യാനുഭവം പൂര്‍ത്തിയാക്കുന്നു. അതോടൊപ്പം 'അവനിവാഴ്വു കിനാവു കഷ്ടം' എന്ന് ലോകവീക്ഷണത്തെ സംബന്ധിച്ച ഒരു തീര്‍പ്പിലെത്തുന്നു.
അതേസമയം തൊട്ടു മുമ്പത്തെ ശ്ലോകത്തിനു കടകവിരുദ്ധമായ നിലപാടാണ് ഇതെന്ന് വ്യക്തമാണ്. കഴിഞ്ഞ ശ്ലോകത്തോടെ കൃതി വളരെ മനോഹരമായി അവസാനിപ്പിക്കാവുന്ന ഒരു സാദ്ധ്യതയുമില്ലേ എന്നും ചിന്തിക്കാവുന്നതാണ്.
ഒരു വിധത്തില്‍ ആശാനിലെ അടിയുറച്ച റിയലിസ്റ്റിന്റെ ബഹിര്‍സ്ഫുരണമായി ഇതിനെ കാണാവുന്നതാണ്.
Yesterday at 00:07 · Like · 9
Sujanika Ramanunni എത്ര സമാധാനി (പ്പി)ച്ചാലും പിന്നെയും നിന്നു നോക്കി കരയുന്നത് , സമാധാനത്തിന്നായി പ്രയോഗിച്ച സാമഗ്രികളൊന്നും എവിടെയും ഏശിയില്ല എന്നല്ലേ? ഇതുതന്നെയാണ്` എല്ലാരുടേയും ഗതി, കരഞ്ഞിട്ടെന്ത് , കിനാവ് , കഷ്ടം എന്നിങ്ങനെ വിലാപം നിൽക്കുന്നില്ല. കാൽപ്പനികന്റെ കരച്ചിൽ. ആശയഗംഭീരൻ എന്നല്ലേ ഖ്യാതി?
പൂവിന്റെ സ്മൃതി / വിസ്മൃതി - കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകു....മെന്നതിലാണോ? പൂ കായായും വിത്തായും മരമായും വംശമായും [ ഓരോ ഋതുക്കളിലും ഈ ആവർത്തനം കാലാകാലങ്ങളോളം ] ഈ മണ്ണിൽ നിലനിൽക്കുന്നു എന്ന ജീവസത്യം മറച്ചുപിടിക്കുന്നു. പൂവിന്റെ ജീവിതം സാർഥകമാകുന്നത് ഈ വംശ പരമ്പര നിലനിർത്താനുള്ള ചങ്ങലയിലെ കണ്ണിയാകുന്നു എന്നതിലാണ്`. അതാണ്` ഓരോ ജീവജാലത്തിന്റേയും ഗതിയും വിസ്മൃതിയിൽ നിന്നുള്ള വേറിടലും.
വീണപൂവിലെ ഏറ്റവും പ്രസിദ്ധമായ ശ്ളോകമാണിത്. പ്രസിദ്ധി അവനിവാഴ്വ് കിനാവ് - എന്ന സങ്കല്പ്പം അടിസ്ഥാനപ്പെടുത്തിയും. അവനിവാഴ്വിനെക്കുറിച്ചുള്ള അശുഭാപ്തി ഉൽപ്പാദിപ്പിക്കലാണോ വീണപൂവിന്റെ രചനോദ്ദേശ്യം ? നരനായിങ്ങനെ.. ...... മനുഷ്യനായാലും പൂവായാലും പുൽക്കൊടിയായാലും ജീവിതം മഹത്താണെന്നും തനിക്കും ലോകത്തിനും ആവുന്നത്ര നന്മ ചെയ്യാനുള്ള സാധ്യതനിറഞ്ഞതാണെന്നും ഉള്ള ശുഭചിന്ത ഗുരുശിഷ്യന്ന് ഇല്ലാതിരിക്കുന്നു എന്നുമാണോ?
7 July at 15:53 · Edited · Unlike · 4
Param Kv അങ്ങനെ 41 ദിവസത്തെ ഈ കാവ്യയജ്ഞം ഇവിടെ അവസാനിക്കുന്നു. വളരെ വളരെ സന്തോഷം! ഗൌരവമേറിയ ചർച്ചയും ഇടയ്ക്ക് തമാശയും മറ്റു വർത്തമാനങ്ങളും എല്ലാമടങ്ങിയ ആശാനോടൊത്തുള്ള ഈ കൂട്ടനടത്തം അവിസ്മരണീയമായ ഒരു അനുഭവമായി. ഇതിൽ സജീവമായി പങ്കെടുക്കുകയും ഇഷ്ടം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.
ലക്ഷ്യപ്രാപ്തിയിലെത്തുമോ എന്ന വലിയ ആശങ്കയോടെയാണ് ഇത് ആരംഭിച്ചത്. സൈബർലോകത്തെ സംബന്ധിച്ചിടത്തോളം 41 ദിവസം ഒരേ വിഷയത്തിൽ ശ്രദ്ധ വയ്ക്കുക എന്നത് നിസ്സാരമല്ല. ഒരാളെങ്കിലും പ്രതികരിച്ചാൽ തുടരുക എന്നുറപ്പിച്ചാണ് തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചതിലുമെത്രയോ വലിയ പങ്കാളിത്തമാണ് ഇതിനു ലഭിച്ചത് എന്നത് വളരെ ചാരിതാർത്ഥ്യജനകമാണ്.
ഒരു നൂറ്റാണ്ടിനുശേഷം വിശദമായ പഠനവിധേയമാക്കുക എന്നത് ഏതൊരു കൃതിയെ സംബന്ധിച്ചും കനത്ത വെല്ലുവിളി തന്നെയാണ്. കാലവും സമൂഹവും ജീവിതശൈലിയും ഭാഷയും സാഹിത്യവും ആസ്വാദനശീലങ്ങളും എല്ലാം എത്രയോ മാറി മറിഞ്ഞിരിക്കും. പല അർത്ഥതലങ്ങളും സൂചനകളും നമുക്ക് അന്യമായിപ്പോയിരിക്കാം. എങ്കിൽപ്പോലും ആശാൻ കൃതികളിലെ ഗാഢമായ ജീവിതഗന്ധിത്വം, കാല്പനികമായ വിഷാദാത്മകത, കാവ്യാത്മകമായ ഭാഷ എന്നിവയെല്ലാംകൊണ്ടായിരിക്കാം, സമകാലിക കൃതികളെ അപേക്ഷിച്ച് അവ ഇന്നും മങ്ങലേൽക്കാതെ നിലനില്ക്കുന്നു. വരും കാലങ്ങളിലും അത് അങ്ങനെ ത്തന്നെയായിരിക്കും എന്നു പ്രതീക്ഷിക്കാം.
അബുബക്കർ മാഷ് പറഞ്ഞതുപോലെ ചർച്ച ഇവിടെ അവസാനിക്കുന്നില്ല. മറ്റൊരു ശൈലിയിൽ, മറ്റൊരു ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് അത് തുടരാവുന്നതാണ് . എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി, നമസ്കാരം .
19 hrs · Like · 6
Shaji Nayarambalam ഗ്രാമ വൃക്ഷത്തിലെ കുയില്‍
ഗ്രാമവൃക്ഷത്തലപ്പിലന്നൊരാള്‍
കോമളം ഗാന വീചികള്‍
ഊതിയൂതിപ്പരത്തവേ, കാല-
വീഥിയില്‍ വീണ പൂക്കളായ്.
സ്ഥൂലമാവൃക്ഷ ശീതളത്തണല്‍
പാലനം ചെയ്ത നേരുകള്‍
വേരു തീര്‍ത്തോ? ഉതിര്‍ക്കുവാന്‍ പലേ
ചാരുശില്പങ്ങള്‍, ശീലുകള്‍.
ഉള്ളിലൂറുന്നൊരുണ്മ കണ്ടറി-
ഞ്ഞെണ്ണിപോലിവന്‍ കോകിലം
കാടിനുള്ളിലെക്കൂരിരുള്‍ തുര-
ത്തീടുവാന്‍ പോരുചെയ്തിടും.
'മാറ്റു നീ, മാറ്റുകൂട്ടുവാന്‍ വെറും
രാഗ ശൃംഗാര ചിന്തകള്‍
ഒട്ടുനീക്കിത്തുറന്നു വയ്ക്കണം
ചുറ്റുമുള്ളിരുള്‍ നീക്കണം'
കാത്തിരുന്നൊരാള്‍ നീട്ടിടും ദീപ-
മാര്‍ത്തിയോടേ പകര്‍ന്നവന്‍
ഇറ്റു വെട്ടം തെളിച്ച കണ്ണുമായ്
നോക്കി സദ് ഗുരു ജ്വാലകള്‍
സര്‍ഗ്ഗരേതസ്സതാണ്ടു ജീവനില്‍
മാര്‍ഗ്ഗ നക്ഷത്ര ദീപ്തിയായ്
ആളിയാളിപ്പടര്‍ന്നുഷസ്സുപോല്‍
നീളെ വാനം പരക്കവേ,
വീണപൂവുകള്‍ക്കേകിയോ പുനര്‍-
ജ്ജീവനത്തിന്റെ ലാളനം.
ഗ്രാമവൃക്ഷം വളര്‍ന്നു; ശാഖകള്‍
തോറുമാരെയും ശങ്കിയാ-
താലസിച്ചാലപിച്ചു പൂങ്കുയില്‍
ചേലെഴും ഗാന നിര്‍ഝരി.
സ്വര്‍ണ്ണനൂലിനാല്‍ക്കോര്‍ത്തൊരുക്കിയ
വര്‍ണ്ണനാ വൈഭവത്തിനാല്‍
മഞ്ഞുതുള്ളിപോലുള്ളിലായിരം
വര്‍ണ്ണ ബിംബങ്ങളാഴ്ത്തിയും
തന്നിലാഴത്തിലാണ്ട ശ്രീ ഗുരു-
ദ്ദേവസൂക്തിയും ചിന്തയും
വിട്ടുമാറാതെ തൊട്ടുണര്‍ത്തുവാ-
നൊത്ത കാവ്യങ്ങള്‍ തീര്‍ക്കവേ,
മിന്നലായ് മറ,ഞ്ഞെങ്ങു താണുവോ?
നിന്നു കേഴുന്നു പല്ലന
വന്നുപോയതോ വാക്കിനുള്ളിലെ
ആശയങ്ങള്‍ തന്‍ തമ്പുരാന്‍.
അന്നാ ധന്യ മഹാമരത്തണലിലെ-
ഗ്രാമക്കുയില്‍, ക്ലാന്തമാം
ഹൃന്നാളങ്ങളിലന്ധകാരമലിയും
കാവ്യം ചമച്ചിട്ടുപോയ്
പിന്നെക്കാലമകാലമക്കവിതയെ-
ത്തല്ലിക്കെടുത്താന്‍ തുനി-
ഞ്ഞെന്നാലും നിറദീപ്തിയോടെയൊഴുകി-
പ്പോകുന്നിതേകാന്തമായ് !
13 hrs · Edited · Unlike · 2
Param Kv അതെ, അവസാനത്തെ ശ്ലോകം ഒരു പിറകോട്ടടിയായി തോന്നി. 40ആമത്തെ ശ്ലോകത്തിൽ നിർത്തിയിരുന്നെങ്കിൽ കൂൂടുതൽ ഉചിതമായിരുന്നു.Sujanika Ramanunni
10 hrs · Like · 1
Cp Aboobacker ഒരു പക്ഷെ, 41ാംശ്ലോകം എഴുതാനാവും ഈ കാവ്യം എഴുതിയിടട്ടുണഅടാവുക.
9 hrs · Unlike · 3
Param Kv ഹ ഹ!
6 hrs · Like · 1
Cp Aboobacker അവനി വാഴ് വ് കിനാവാണെന്ന സത്യത്തിലേക്കാണ് ആശാന്‍ മനുഷ്യനെ എത്തിച്ചത്. ആദ്യശ്ലോകത്തിലെ അസ്ഥിര എന്നപ്രയോഗവും ഇതിനനുസരിച്ചുല്‌ളതാണ്. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഈവരികള്‍നോക്കൂ
Nature's first green is gold,
Her hardest hue to hold.
Her early leaf's a flower;
But only so an hour.
Then leaf subsides to leaf.
So Eden sank to grief,
So dawn goes down to day.
Nothing gold can stay
എവിടേയും സ്വര്‍ണ്ണവും പൂവും അവശേഷിക്കാത്ത ആ പ്രകൃതിദര്‍ശനം തന്നെയല്ലേ ആശാന്‍ ഈ കാവ്യത്തിലവതരിപ്പിക്കുന്നത്. ഹെരാക്ലിറ്റസ് പറയുന്നത് പോലെമാറ്റം മാത്രമാണ് നിലനില്ക്കുന്ന ഏകകാര്യം
51 mins · Edited · Unlike · 2
Param Kv അതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ, തൊട്ടുമുമ്പ് തമസ:പരമാം പദത്തിലെത്താനുള്ള സാദ്ധ്യത നല്‍കുകയും ശാന്തിമന്ത്രം ഓതിക്കൊടുക്കുകയും ക്ലേശിപ്പത് അജ്ഞയോഗ്യമെന്നും പിന്നെ എല്ലാം ഈശാജ്ഞപോലെ എന്നും ഉപദേശിക്കുകയും ചെയ്തതിനുശേഷമാണ് ഇത് എന്നതാണ്` വായനക്കാരെ കുഴക്കുന്നത്.
34 mins · Like · 1
Cp Aboobacker വായനക്കാരെന്തിനാ കുഴങ്ങുന്നത്? ദാര്‍ശനികമായ ഒരു കവിതയാണിതെന്ന് കവിതന്നെ ഏറെ തവണ സൂചനകള്‍നല്കുന്നുണ്ട്. ഇരുട്ടില്‍ നിന്ന് മുക്തമായ ഒരു മേഖലയിലേക്ക് പൂവിനെ( വ്യക്തിയെ അഥവാ സ്ത്രീയെ) ഉയര്‍ത്തിയിരിക്കാം. അപ്പോഴും അവസാനത്തെ ദര്‍ശനമുക്തകം എഴുതാതിരിക്കാന്‍ കവിക്കുകഴിയില്ല.
28 mins · Unlike · 1
·
Sujanika Ramanunni തന്റെ കാവ്യജീവിതത്തിൽ മാറ്റമുണ്ടാക്കിയ ആദ്യ കൃതിയല്ലേ. അൽപസ്വൽപം കുറവുകൾ പറ്റിയിട്ടുണ്ടാവും എന്നേ കരുതേണ്ടതുള്ളൂ.
8 July at 19:29 · Like · 1
·
Cp Aboobacker ?? smile emoticon
8 July at 19:30 · Edited · Like · 2
·
Sujanika Ramanunni smile emoticon smile emoticon !
8 July at 19:52 · Like · 1
·
Santhosh Varma .
ആശാന്റെ കാവ്യജീവിതത്തില് മാത്രമല്ല, നമ്മുടെ ഭാഷയിലെ
കവിതാ സഹിത്യശാഖയില്
തന്നെ ഒരു നൂതന പരീക്ഷണമായിരുന്നു ഈ കൃതി. അതിന്റെതായ പാകതക്കുറവ് ഇതിനുണ്ട്.
ഇതു രചിച്ച അതേ വര്ഷം തന്നെ പുറത്തിറങ്ങിയ വീ സീ ബി യുടെ ഒരു വിലാപം
ഇക്കാര്യത്തില് കുറച്ചുകൂടി
പുരോഗമന സ്വഭാവം.പുല
ര്ത്തുന്നുണ്ട്.
8 July at 20:26 · Edited · Unlike · 2
·
Dr.Playiparambil Mohamed Ali പരം കെ വി , താങ്കൾ ഈ കാവ്യചർച്ചയിലൂടെ കാവ്യകെളിയെ ധന്യമാക്കി . മിക്ക ദിവസവും ശ്രദ്ധയോടെ വായിച്ചു . പലതും പഠിച്ചു . എല്ലാവർക്കും നന്ദി. എന്തുമാത്രം അറിവുള്ളവർ ഈ കാവ്യകെളിയിൽ ഉണ്ട് എന്നോർത്ക്കുന്പോൾ ഒരു സന്തോഷം . ഒന്നും ആറിയില്ലാത്ത എനിക്ക് അതൊരു നേട്ടമാണ് .
8 July at 23:23 · Unlike · 6
·
Dr.Playiparambil Mohamed Ali I hope othere will continue similar discussions here
8 July at 23:24 · Unlike · 3
·
Sreenadhan Sivarama Pillai ഏറെ പ്രയോജനപ്പെട്ടു ചർച്ച. ആസ്വാദനത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
Yesterday at 03:11 · Unlike · 7
·
Sreekumar Kariyad പൂവിന്റെ മരണത്തിന്റെ ദുരൂഹത ഇപ്പൊഴും തുടരുന്നു..........
Yesterday at 06:53 · Unlike · 4
·
Jyothirmayi Sankaran വീണപൂവ് മരിയ്ക്കാതെ ഇന്നും ജീവിയ്ക്കുന്നു.
Yesterday at 06:55 · Unlike · 6
·
Sreekumar Kariyad മുഴുജീവിതവും പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെട്ട നിര്‍ഭാഗ്യജന്മം......
Yesterday at 07:04 · Unlike · 3
·
Cp Aboobacker കണ്ണീര്‍പ്പാടം എടുത്താലോ? വൈലോപ്പിള്ളിയുടെ? പരം, ദയവായി ശ്രദ്ധിക്കുമോ?
Yesterday at 07:05 · Unlike · 5
·
Sreekumar Kariyad നല്ല സജഷന്‍..അവിടെയും വീഴ്ച്ചയുണ്ടല്ലൊ...
Yesterday at 07:07 · Edited · Unlike · 2
·
Cp Aboobacker എന്റെ കൈയില്‍ ഇവിടെ ടെക്‌സ്റ്റ് ഇല്ല.
Yesterday at 07:09 · Unlike · 2
·
Param Kv എന്റെ കയ്യിലുമില്ല.
Yesterday at 08:01 · Like · 1
·
Param Kv വളരെ സന്തോഷം! Dr.Playiparambil Mohamed Ali, Sreenadhan Sivarama Pillai അതിന്റെ ക്രെഡിറ്റ് ഇതിൽ പങ്കെടുത്ത എല്ലാവർക്കുമുള്ളതാണ്.
Yesterday at 08:13 · Edited · Like · 4
·
Chandra Babu ഒരു കവിത കവി എഴുതിയേടത്തോളം വായിക്കുക. താല്പര്യമില്ലാത്തവര്‍ക്ക് ഏത് ശ്ലോകവും വായിക്കാതെ വിടാം. കവി ആവരി എഴുതരുതായിരുന്നു ഈ വരി എഴുതരുതായിരുന്നു എന്നൊക്കെ പറയുന്നത് വായനയല്ല, വമനമാണ് . അത് വളരെ വൃത്തികെട്ടതാണ് എന്ന് ഓര്‍മിപ്പിക്കട്ടെ.
19 hrs · Edited · Like
·
Param Kv ഹ ഹ! നിരൂപണം അല്പം വൃത്തികെട്ട പണിതന്നെ!
19 hrs · Like · 2
·
Jyothibai Pariyadath Param ji
നന്ദി .
19 hrs · Unlike · 2
·
Jayashree Thotekat നല്ല കുറേ അദ്ധ്യാപകരുടെ മലയാളം ക്ലാസിൽ ഇരിക്കുന്ന കുട്ടിയായി മാറുകയായിരുന്നു ഈ ത്രെഡിലൂടെ വായിച്ചുപോകുന്ന നിമിഷങ്ങളിൽ.പരം ഇത് തുടങ്ങിയപ്പോൾ ഇത്രയും സജീവമായൊരു ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചതേയില്ല..എല്ലാവർക്കും നന്ദി.ഒരു കാര്യം പറഞ്ഞോട്ടെ? ‘കണ്ണീർപ്പാടം’ മുൻപൊരിക്കൽ ഇവിടെ ചർച്ചയ്ക്ക് വന്നിട്ടുണ്ട്.നമുക്കൊന്ന് ഇടശ്ശേരി വരെ പോയാലോ?
18 hrs · Unlike · 6
·
Sujanika Ramanunni വമനം ഒരു ചികിൽസാവിധിയല്ലേ? ശുദ്ധീകരണം. പരം.
12 hrs · Unlike · 3
·
Param Kv ഞാനും കുട്ടികളുടെ കൂടെയായിരുന്നു. Jayashree Thotekat
7 hrs · Like · 2
·
Cp Aboobacker ഇടശ്ശേരി ആയ്ക്കോട്ടെ
5 hrs · Unlike · 4
·
Cp Aboobacker ചരിത്രം മാത്രമറിയുന്ന ഞാനും കുട്ടിയായിരുന്നു