വായിൽ തോന്നുന്നതെല്ലാം എഴുതുക(പറഞ്ഞാൽ മതി കമ്പ്യൂട്ടർ എഴുതിക്കോളും), എന്നിട്ട് അത് ഒരു എഴുത്ത് സോഫ്റ്റ്‌വെയറിനു സമർപ്പിക്കുക കഥ, കവിത, ലേഖനം, യാത്രാവിവരണം എന്നിങ്ങനെ ഏതുവേണമെന്ന് നിർദ്ദേശിക്കാം. ഏതാനും മിനുട്ടുകൾക്കുള്ളിൽ പറഞ്ഞ സാധനം അതിമനോഹരരൂപത്തിൽ പുറത്തുവരുന്നു. അതിനെ വെറുതെ ഇന്റർനെറ്റിലേക്ക് പറത്തി വിടുന്നു. ലക്ഷക്കണക്കിന് കഥകളും കവിതകളും തുമ്പികളെപ്പോലെ ഇന്റർനെറ്റിൽ പറന്നു നടക്കുന്നു. കടലാസില്ല, മഷിയില്ല, അച്ചടിയില്ല, പ്രസാധകരില്ല, പകർപ്പവകാശമില്ല. സർവസ്വതന്ത്രം .