Search This Blog

Friday, July 18, 2014

വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി

അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാഷ്ട്രപതി!
ആയിരിക്കാം . എന്നാല്‍ അതൊരു ഉത്തരമാവുന്നില്ല. നിലവാരമില്ലാത്തവര്‍ ആ സ്ഥാനത്ത് എങ്ങനെ വന്നു? അവരെ ആര്, എങ്ങനെ നിയമിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്തേണ്ടി വരും . അത് അന്വേഷിച്ചു ചെന്നാല്‍ നമ്മുടെ ദുഷിച്ചു നാറിയ വിദ്യാഭ്യാസവ്യവസ്ഥിതിയുടെ വന്മതിലില്‍ ചെന്നു മുട്ടും . വിദ്യാഭ്യാസമുതലാളി വില്പ്പനച്ചരക്കു പോലെ തസ്തികകള്‍ വില്ക്കുകയും സര്‍ക്കാര്‍ അവര്‍ക്കു ശമ്പളം നല്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവും ജാതിയും മതവും സ്വന്തക്കാരും നോക്കി പുതിയ സ്കൂളുകളും തസ്തികകളും സൃഷ്ടിച്ചു നല്കുകയും ചെയ്യുന്ന മേലാളന്മാരും വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പ്മന്ത്രിമാരും ഉള്ള ഒരു ജീര്‍ണ്ണിച്ച അന്തരീക്ഷത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

Sunday, July 13, 2014

ഇസ്രായേല്‍ -പാലസ്തീന്‍ സംഘര്‍ഷം 

പണ്ട് കല്ലെറിഞ്ഞിരുന്നതുപോലെ പാലസ്തീനികള്‍ ഇസ്രായേലികള്‍ക്ക് ഒരു പോറലുപോലും ഏല്‍പ്പിക്കാതെ റോക്കറ്റുകള്‍ വിടുന്നു. അക്കാരണം പറഞ്ഞ് ഇസ്രായേലികള്‍ മിസ്സൈലുകളയച്ച് നൂറു കണക്കിനാളുകളെ കൊന്നൊടുക്കുന്നു. അവര്‍ക്ക് ന്യായീകരണം നല്‍കാന്‍ മാത്രമായി ഇവരെന്തിനാണ്‌ ഇങ്ങനെ നിഷ്ഫലമായ റോക്കാറ്റാക്രമണം തുടരുന്നത് ?

http://www.mathrubhumi.com/online/malayalam/news/story/3035199/2014-07-18/india

(ഗാസയെച്ചൊല്ലി രാജ്യസഭയില്‍ വീണ്ടും ബഹളം
രണ്ടാം ദിവസവും സഭ തടസ്സപ്പെട്ടു
ചര്‍ച്ച അനുവദിക്കരുതെന്ന സര്‍ക്കാറിന്റെ ആവശ്യം സഭാധ്യക്ഷന്‍ തള്ളി)

പുറമേ നിന്നു നിരീക്ഷിക്കുന്ന ഒരാള്‍ക്ക് തോന്നുന്നത് ഇന്ത്യക്കാര്‍ ഇത്രയ്ക്ക് മണ്ടന്മാരാണോ എന്നായിരിക്കും. ഇന്ത്യയുടെ ഒരു പ്രശ്നത്തിന്‌ ആരെങ്കിലും ഇതുപോലെ ബഹളം കൂട്ടാനുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അത് ഇന്ത്യക്കെതിരായിരിക്കും ! എന്നിട്ടും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നു!

ഈ സമരവീര്യമൊന്നും വെസ്റ്റ് ബാങ്കില്‍ നിന്നുപോലും കാണാനില്ല. അവര്‍ പറയുന്നത് എങ്ങനെയെങ്കിലും ഇത് ഒത്തുതീര്‍ പ്പാക്കാന്‍ ലോകരാഷ്ട്രങ്ങളിടപെടണമെന്നാണ്‌. അതിനിടയില്‍ ഇവര്‍ പൊട്ടാത്ത അമിട്ട് വിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പേരില്‍ നൂറുകണക്കിന്‌ നിരപരാധികള്‍ മരിച്ചുവീഴുന്നു, ആയിരങ്ങള്‍ വഴിയാധാരമാവുന്നു.