Search This Blog

Friday, July 18, 2014

വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി

അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാഷ്ട്രപതി!
ആയിരിക്കാം . എന്നാല്‍ അതൊരു ഉത്തരമാവുന്നില്ല. നിലവാരമില്ലാത്തവര്‍ ആ സ്ഥാനത്ത് എങ്ങനെ വന്നു? അവരെ ആര്, എങ്ങനെ നിയമിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്തേണ്ടി വരും . അത് അന്വേഷിച്ചു ചെന്നാല്‍ നമ്മുടെ ദുഷിച്ചു നാറിയ വിദ്യാഭ്യാസവ്യവസ്ഥിതിയുടെ വന്മതിലില്‍ ചെന്നു മുട്ടും . വിദ്യാഭ്യാസമുതലാളി വില്പ്പനച്ചരക്കു പോലെ തസ്തികകള്‍ വില്ക്കുകയും സര്‍ക്കാര്‍ അവര്‍ക്കു ശമ്പളം നല്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവും ജാതിയും മതവും സ്വന്തക്കാരും നോക്കി പുതിയ സ്കൂളുകളും തസ്തികകളും സൃഷ്ടിച്ചു നല്കുകയും ചെയ്യുന്ന മേലാളന്മാരും വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പ്മന്ത്രിമാരും ഉള്ള ഒരു ജീര്‍ണ്ണിച്ച അന്തരീക്ഷത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

No comments: