Search This Blog

Thursday, July 10, 2014

ആരോ ഒരാള്‍



'മലയാളം എം എ കഴിഞ്ഞ് ജോലി ഒന്നും കിട്ടാതെ അച്ഛനോടെതിർത്ത് ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോവുകയാണെന്ന് കളവു പറഞ്ഞ്  വീടുവിട്ടിറങ്ങി തിരുവനന്തപുരത്തേക്ക് ബസ്സ് കയറി. കയ്യിലൊന്നുമില്ലാതെ ജോലി തേടി തമ്പാനൂര്‍ സ്റ്റേഷനിലറങ്ങി എന്തുചെയ്യണമെന്നറിയാതെ നില്ക്കുമ്പോള്‍ ഒരു കടയുടെ മുന്നില്‍ തൂക്കിയിട്ടിരുന്ന പഴക്കുല ഒരു പശു വന്ന് കടിക്കുന്നു. കടക്കാരന്‍ അതിനെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആജാനബാഹുവായ ഒരാള്‍ അയാളെ തടയുകയും ഓരോരോ പടലയായി കുലയിലെ പഴം മുഴുവനും പശുവിനു നല്കുകയും ചെയ്തു. എന്നിട്ട് കടക്കാരനോട് വില ചോദിച്ചു. നാല്പ്പതു രൂപ വരുന്ന കുലയ്ക്ക് കടക്കാരന്‍ നൂറു രൂപ വില പറഞ്ഞു. ഉടന്‍ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു കവറെടുത്ത് അതില്‍ ആകെയുണ്ടായിരുന്ന നൂറു രൂപ നോട്ടെടുത്ത് കടക്കാരന്‌ കൊടുത്ത് കവര്‍ വലിച്ചെറിഞ്ഞ് നടക്കാന്‍ തുടങ്ങി. ഇതു കണ്ടു നിന്നിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്ന് തൊഴുതു നില്ക്കുകയും അദ്ദേഹത്തിനൊപ്പം നടന്ന് സി പി സത്രത്തില്‍ അദ്ദേഹത്തിന്റെ മുറിയിലെത്തുകയും ചെയ്തു. വിവരങ്ങളന്വേഷിച്ചതിനു ശേഷം കീശയില്‍ നിന്നും ഒരു പാരീസ് മിട്ടായി കൊടുത്തുകൊണ്ട് 'ഇതേ ഉള്ളൂ ' എന്നു പറഞ്ഞു. തുറന്നു നോക്കിയപ്പോള്‍ പകുതി കഴിച്ച് ബാക്കിവെച്ചതാണെന്ന് മനസ്സിലായി. എങ്കിലും അതെടുത്തു കഴിച്ചു. പി കുഞ്ഞിരാമന്‍ നായരായിരുന്നു അത്. പിന്നീടൊരിക്കലും അദ്ദേഹത്തെ നേരിട്ടു കാണാനുള്ള അവസരമുണ്ടായില്ല.'

ഇന്നു രാവിലെ അമൃത ടീവിയില്‍ 'ആരോ ഒരാള്‍ ' എന്ന പംക്തിയില്‍ പ്രസിദ്ധ കവി വി മധുസൂദനന്‍ നായര്‍ പറഞ്ഞത്.
http://www.youtube.com/watch?v=xLLqg_mWjM4

http://kaavyaanjali-seetha.blogspot.com/2011/09/blog-post_13.html

No comments: