വേട്ടയ്ക്കായി പുറപ്പെട്ട ദുഷ്യന്തരാജാവ് കണ്വമുനിയുടെ ആശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുകയും അനുരക്തനാവുകയും ഉടൻ തന്നെ ഗാന്ധർവ്വവിധി പ്രകാരം വിവാഹിതനാവുകയും ചെയ്യുന്നു. അധികം താമസിയാതെ അദ്ദേഹം സ്വരാജ്യത്തിലേക്ക് മടങ്ങുന്നു. പോകുന്നതിനു മുമ്പ് വിരഹിണിയായ ശകുന്തളയ്ക്ക് താമസിയാതെ മടങ്ങി വരുമെന്ന് ഉറപ്പുനല്കുകയും തന്റെ മോതിരം സമ്മാനമായി നല്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഒരു ദിവസം ദുർവ്വാസാവ് ആശ്രമം സന്ദർശിച്ചു . ചിന്താമാഗ്നയായ ശകുന്തള അദ്ദേഹത്തെ വേണ്ടവിധം സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തി. ഇതിൽ പ്രകോപിതനായ മഹർഷി ആരെപ്പറ്റിയാണൊ ചിന്തിക്കുന്നത് അയാൾ അവളെ ഓർമ്മിക്കാതിരിക്കട്ടെ എന്ന് ശപിച്ചു. സംഭീതയായ ശകുന്തള മാപ്പിരന്നപ്പോൾ എന്തെങ്കിലും അടയാളം കാണിച്ചാൽ ഓർമ്മ തിരിച്ചുകിട്ടുമെന്ന പരിഹാരം അനുവദിച്ചു. ഗർഭവതിയായ ശകുന്തള
ദിവസങ്ങൾ കടന്നുപോയിട്ടും രാജാവിനെ കാണാതെ പരിവാരങ്ങളുമായി രാജാവിനെ അന്വേഷിച്ച് കൊട്ടാരത്തിലേക്ക് യാത്രയായി.
ശാപഫലം പോലെ തന്നെ രാജാവ് വിവാഹം നിഷേധിക്കുകയും ശകുന്തളയെ തള്ളിപ്പറയുകയും ചെയ്തു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലക്ക് തെളിവ് ഹാജരാക്കാൻ കൽപ്പിച്ചപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന മുദ്രമോതിരം നഷ്ടപ്പെട്ടതായി ശകുന്തള കണ്ടെത്തി. മാർഗ്ഗമദ്ധ്യേ ശക്രാവതാരത്തിൽ ശചീതീർത്ഥം വന്ദിക്കുന്നതിനിടയിൽ വീണുപോയതാണെന്ന് അവർക്ക് ബോദ്ധ്യമായി. ഗത്യന്തരമില്ലാതെ നിന്ന ശകുന്തളയെ വിട്ട് പരിവാരങ്ങൾ മടങ്ങിപ്പോരുകയും ചെയ്യുന്നു. ഈ ദുർഘടസന്ധിയിൽ കൊട്ടാരത്തിലെ പുരോഹിതൻ പ്രസവം കഴിയുന്നതുവരെ തന്റെ ഗൃഹത്തിൽ താമസിക്കാമെന്നും സന്തതിക്ക് രാജകീയ ലക്ഷണമുണ്ടെങ്കിൽ കൊട്ടാരത്തിലേക്ക് വരാമെന്നും നിർദ്ദേശം വെച്ചതനുസരിച്ച് ശകുന്തള അപ്രകാരം ചെയ്യുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് അമ്മയായ മേനക അവളെ കൂടെ കൊണ്ടുപോകുന്നു.
കുറച്ചു കാലം കഴിഞ്ഞ് ഒരു രത്നമോതിരം മോഷ്ടിച്ച കുറ്റത്തിനു പിടിക്കപ്പെട്ട ഒരു മുക്കുവനെ കൊട്ടാരത്തിൽ ഹാജരാക്കുന്നു. താൻ നിരപരാധിയാണെന്നും വലയിൽ കുടുങ്ങിയ ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും കിട്ടിയതാണെന്നും അയാൾ മൊഴിനല്കി. ദുഷ്യന്തരാജാവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ട അയാളിൽ നിന്നും കിട്ടിയ മോതിരം കണ്ട രാജാവിന് പഴയ കഥ ഓർമ്മ വരികയും പാശ്ചാത്താപവിവശനായി വിരഹവേദനയോടെ കാലം കഴിക്കുകയും ചെയ്യുന്നു.
അങ്ങനെയിരിക്കെ, കാലനേമിയുടെ മക്കളായ ദുർജ്ജയർ എന്ന അസുരവർഗ്ഗത്തെ നേരിടാൻ ഇന്ദ്രനെ സഹായിക്കാനായി ദുഷ്യന്തൻ മാതുലിയോടൊപ്പം സുരലോകത്തേക്ക് യാത്രയാവുന്നു.
വിജയകരമായ ദൌത്യത്തിനുശേഷം ഭൂമിയിലേക്ക് മടങ്ങുന്ന വഴിക്ക് കാശ്യപന്റെ ആശ്രമം സന്ദർശിച്ച് അനുഗ്രഹം വാങ്ങുന്നു. അവിടെവെച്ച് ശകുന്തളയെയും മകനേയും കണ്ടുമുട്ടുകയും സ്വീകരിക്കുകയും ചെയ്യുന്നു.
അഭിജ്ഞാനശാകുന്തളം പൊതുവെ സാധാരണക്കാർക്ക് രസിക്കും വിധം ലാഘവത്തോടെ എഴുതപ്പെട്ടപോലെ തോന്നിക്കുന്നു. സീത, ദമയന്തി എന്നിവർ അഭിമുഖീകരിക്കുന്ന കഠിനമായ പരീക്ഷണങ്ങളിലൂടെ ശകുന്തള കടന്നുപോകുന്നില്ല.
ദുർവാസാവ് ശപിച്ചതും അതിനുള്ള പരിഹാരവും കൃത്യമായി അറിയാവുന്നതിനാൽ ദുഷ്യന്തൻ തന്നെ തിരസ്കരിക്കും എന്ന് ശകുന്തളക്ക് മുൻകൂട്ടിത്തന്നെ അറിയാവുന്നതാണ് . (ഇവിടെ നാടകത്തിന്റെ ഉദ്വേഗാത്മകത്വം നഷ്ടപ്പെടുന്നു )
തന്റെ ജീവിതം അങ്ങേയറ്റം ആശ്രയിക്കുന്നുവെന്ന് നല്ലവണ്ണം അറിയാവുന്ന, ആ മോതിരം അശ്രദ്ധമായി ശചീതീർത്ഥത്തിൽ നഷ്ടപ്പെട്ടു, കൊട്ടാരത്തിലെത്തി രാജാവ് ചോദിക്കുന്നതുവരെ അത് അറിഞ്ഞില്ല എന്നത് കഥയുടെ സ്വാഭാവിക വികാസത്തിന് യോജിക്കാത്തപോലെ തോന്നുന്നു.
ശകുന്തളയുടെ നിരാശ്രയത്വം അല്പം സമയം മാത്രമേ നിലനിൽക്കുന്നുള്ളു ; ആദ്യം പുരോഹിതനും പിന്നീട് അമ്മയായ മേനകയും രക്ഷക്കെത്തുന്നു. തീർച്ചയായും കുറച്ചു കാലം തന്റെ ദുർഗ്ഗതിയിൽ മനം നൊന്ത് ജീവിക്കേണ്ടി വന്നിട്ടുണ്ടാവുമെങ്കിലും അതേപ്പറ്റി നാടകം ഒന്നും പറയുന്നില്ല.
(ശകുന്തളയുടെ അവസ്ഥ വിവരിക്കുന്നതിനു ഒരു അങ്കമെങ്കിലും കൂട്ടിച്ചേര്‍ക്കേണ്ടതായിരുന്നു. ഇവിടെ ഒരു ചിന്താവിഷ്ടയായ ശകുന്തളയ്ക്കുള്ള ഇടമുണ്ട്.) അതിനുശേഷം എല്ലാം ശുഭമായി അവസാനിക്കുകയും ചെയ്യുന്നു.

No comments:
Post a Comment