എം എ ബേബിയുടെ രാജിക്കാര്യത്തില്‍ സി പി എം ഇത്രയധികം ബലം പിടിക്കേണ്ടതുണ്ടോ? വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായില്ലേ ഇത് ? കുറച്ചുകാലം കഴിഞ്ഞാല്‍ 'ശരിയായില്ല' എന്ന വീണ്ടുവിചാരം വന്നേക്കാവുന്ന മറ്റൊരു സംഭവം .
ബേബി തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ ധാർമ്മികത മുൻനിർത്തി രാജിവെക്കാനൊരുങ്ങുമ്പോൾ അതിനെ അനുനയത്തിന്റേയും അനുരഞ്ജനത്തിന്റേയും നിലപാടിലൂടെ പിന്തിരിപ്പിക്കുന്നതിനു പകരം ചാട്ട(whip) പ്രയോഗിക്കുന്നത് എന്ത് സന്ദേശമാണ് അണികൾക്കും പൊതുജനങ്ങൾക്കും നൽകുന്നത് ? തത്ക്കാലം ഒരു സീറ്റ് കുറയുന്നതു മാത്രമാണ് സി പി എമിനെ അലട്ടുന്നത് എന്ന് വരുന്നു, മാത്രമല്ല, ധാർമ്മികതയ്ക്ക് പാർട്ടിയിൽ ഒരു സ്ഥാനവുമില്ല എന്നും അത് വെളിവാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും ? തെരഞ്ഞെടുപ്പുഫലത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന നിഷ്പക്ഷമതികൾക്കിടയിൽ പാർട്ടിക്കുള്ള മതിപ്പ് ഇടിച്ചുതാഴ്ത്താനല്ലേ ഇത്തരം സമീപനം ഉപകരിക്കുകയുള്ളു ?

No comments:
Post a Comment