Search This Blog

Thursday, November 6, 2014

Missing Person

Missing Person by Patrick Modiano tells the story of a private investigator's investigation into his own past after partial loss of memory in the background of Germany's occupation of France during II World war. He has lost memory of everything including his own name. Though the subject harks back to existentialist writings of Camus, Kafka, Sartre.. the style is totally different without any philosophizing- 'deceptively simple', direct, matter of fact. He picks up bits and pieces from characters who shared the same experiences as well as links to other characters and thus the story moves on. Unlike traditional investigative stories, the novel doesn't lead to a satisfactory conclusion with all the questions answered but is left open ended with a hopeless resignation. A unique reading experience, indeed!

101 Haikus

Tuesday, August 12, 2014

വിദ്യാര്‍ത്ഥിരാഷ്ട്രീയം



'പഠിക്കാന്‍ സമ്മതിച്ചാല്‍ പഠിപ്പുമുടക്കെന്തിന്‌?' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ. വി ശിവദാസിന്റെ ചിന്താര്‍ഹമായ ലേഖനം . വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയത്തിന്റേയും പഠിപ്പുമുടക്കിന്റേയും പ്രസക്തിയെക്കുറിച്ച് സ്വതന്ത്രവും സന്തുലിതവുമായ അഭിപ്രായരൂപീകരണത്തിനു സഹായകമാവുന്ന ഒരു ലേഖനം .

വിദ്യാഭ്യാസരംഗമാകെ കൊള്ളലാഭത്തിലധിഷ്ഠിതമായ വാണിജ്യവല്ക്കരണത്തിന്റെ കരാളഹസ്തത്തിന്റെ പിടിയില്ക്കിടന്ന് പിടയുമ്പോള്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‌ ഏറെ പ്രസക്തിയുണ്ട്. അതേ സമയം വിദ്യാര്‍ത്ഥിസമൂഹത്തിന്റെ വമ്പിച്ച യുവശക്തി ജാതിമതകക്ഷിരാഷ്ട്രീയ ദിശകളില്‍ വേര്‍പിരിഞ്ഞ് ഛിന്നഭിന്നമാവുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് അത് വഴിമാറി യുക്തിരഹിതമായ ഹിംസയുടേയും നശീകരണത്തിന്റേയും പാതയില്‍ എത്തിപ്പെടുന്നു. പരസ്പര ആക്രമണവും പൊതുമുതല്‍ (സ്വകാര്യ മുതലും ) നശിപ്പിക്കലും ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.
അതേസമയം രാഷ്ട്രീയരാഹിത്യം ലഹരി, ലൈംഗികത, വര്‍ഗ്ഗീയത തുടങ്ങിയ അനാശാസ്യ പ്രവണതകളിലേക്ക് യുവാക്കളുടെ കര്‍മ്മശേഷി തിരിച്ചുവിടുമെന്നത് തര്‍ക്കമറ്റ വിഷയമാണ്‌. അത് സാമൂഹികചിന്തകളില്‍ നിന്നും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, ഭാവിപൌരന്‍ എന്ന നിലയ്ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ അവരെ അപ്രാപ്തരാക്കുന്നു.

Sunday, August 3, 2014

One Hundred Years of Solitude



വര്‍ഷങ്ങള്‍ക്കുമുമ്പ് പകുതി വെച്ച് ഉപേക്ഷിച്ച One Hundred Years of Solitude ന്റെ ഇംഗ്ളീഷ് വിവര്‍ത്തനം വീണ്ടും വായിച്ചു . അപാരം ! ഏകാന്തതയും മരണവും കൊടികുത്തി വാഴുന്ന അത്ഭുതകരമായ രചന തന്നെ. എത്ര എത്ര കഥാപാത്രങ്ങള്‍ , നിരീക്ഷണങ്ങള്‍, കല്പനകള്‍. വിവരണങ്ങള്‍ ! വാക്കുകള്‍ കൊണ്ടുള്ള മായാജാലം .

വിവര്‍ത്തനം എന്നു തോന്നാത്ത വിധത്തിലുള്ള പരിഭാഷ. അപ്പോള്‍ ഇത് സ്പാനിഷില്‍ എങ്ങനെയായിരിക്കും എന്ന് അതിയായ ജിജ്ഞാസ. മലയാള വിവര്‍ത്തനം എങ്ങനെയാണാവോ? ഇത്രയും സാന്ദ്രമായി മലയാളത്തിലേക്ക് മൊഴിമാറ്റം സാദ്ധ്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല. പത്തൊമ്പതാം അദ്ധ്യായം മുതല്‍ ഒരു പുതുതുടക്കം പോലെ തുടരുന്ന നോവല്‍ അമരാന്ത ഉര്‍സുലയുടെ മരണം വരെ അല്പം പൈങ്കിളിയായില്ലേ എന്നൊരു സംശയം .
പൊതുവെ എല്ലാവരുടേയും അന്ത്യം വരെ പിന്തുടരുന്ന കഥ റെനാറ്റയെ മഠത്തില്‍ ഉപേക്ഷിച്ചതിനു ശേഷം ഒന്നും പറയുന്നില്ല എന്നതു ശരിയല്ലേ ?

Aureliano had finished classifying the alphabet of the parchments, so that when Melquíades asked him if he had discovered the language in which they had been written he did not hesitate to answer.
“Sanskrit,” he said.
-One Hundred Years of Solitude

As soon as José Arcadio closed the bedroom door the sound of a pistol shot echoed through the house. A trickle of blood came out under the door, crossed the living room, went out into the street, continued on in a straight line across the uneven terraces, went down steps and climbed over curbs, passed along the Street of the Turks, turned a corner to the right and another to the left, made a right angle at the Buendía house, went in under the closed door, crossed through the parlor, hugging the walls so as not to stain the rugs, went on to the other living room, made a wide curve to avoid the dining-room table, went along the porch with the begonias, and passed without being seen under Amaranta's chair as she gave an arithmetic lesson to Aureliano José , and went through the pantry and came out in the kitchen, where Úrsula was getting ready to crack thirty six eggs to make bread.
-One Hundred Years of Solitude(Marquez)

http://www.oprah.com/oprahsbookclub/Characters-The-Buendia-Family

Wednesday, July 30, 2014

ഭാവിസാഹിത്യം


വായിൽ തോന്നുന്നതെല്ലാം എഴുതുക(പറഞ്ഞാൽ മതി കമ്പ്യൂട്ടർ എഴുതിക്കോളും), എന്നിട്ട് അത് ഒരു എഴുത്ത് സോഫ്റ്റ്‌വെയറിനു സമർപ്പിക്കുക കഥ, കവിത, ലേഖനം, യാത്രാവിവരണം എന്നിങ്ങനെ ഏതുവേണമെന്ന് നിർദ്ദേശിക്കാം. ഏതാനും മിനുട്ടുകൾക്കുള്ളിൽ പറഞ്ഞ സാധനം അതിമനോഹരരൂപത്തിൽ പുറത്തുവരുന്നു. അതിനെ വെറുതെ ഇന്റർനെറ്റിലേക്ക് പറത്തി വിടുന്നു. ലക്ഷക്കണക്കിന്‌ കഥകളും കവിതകളും തുമ്പികളെപ്പോലെ ഇന്റർനെറ്റിൽ പറന്നു നടക്കുന്നു. കടലാസില്ല, മഷിയില്ല, അച്ചടിയില്ല, പ്രസാധകരില്ല, പകർപ്പവകാശമില്ല. സർവസ്വതന്ത്രം . 

Monday, July 21, 2014

മലയാളം സിനിമകളും ഇംഗ്ളീഷ് പേരുകളും 



മലയാളം പേരുകള്‍ ഇടാത്ത മലയാള സിനികള്‍ക്ക് സബ്സിഡി നല്‍കേണ്ടെന്ന് സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി.

സിനിമയുടെ വിഷയത്തിന്‌ അത്യാവശ്യമാണെങ്കില്‍ മാത്രം ഇംഗ്ളീഷ് പേരുകള്‍ ഉപയോഗിക്കുക. വെറും ജാഡയ്ക്കും പൊങ്ങച്ചത്തിനും പുതുതലമുറ നാട്യത്തിനും വേണ്ടി മാത്രം അങ്ങനെ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതു തന്നെ. എന്നാല്‍ അത്തരമൊരു ഔചിത്യബോധം സിനിമാപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നു വരേണ്ടതാണ്‌. നിയമം കൊണ്ടുവരുന്നതിനു മുമ്പ് അത്തരം ബോധവത്കരണപ്രചരണങ്ങള്‍ നടത്തുന്നതു നല്ലതാണ്! എന്നാല്‍ കൂടുതല്‍ നല്ലത് സിനിമാസംഘടനകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതിന്റെ പരിഹാസ്യത സ്വയം മനസ്സിലാക്കുകയും ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കുകയുമാണ്‌ .
ഇതു ഭാഷയുടെ പ്രശ്നത്തേക്കാള്‍ അന്ധമായ അനുകരണത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, ഔചിത്യമില്ലായ്മയുടെ എല്ലാം പ്രശ്നമാണ്‌. ഇത്തരം പേരിട്ടാല്‍ ആധുനികമായി, പരിഷ്ക്കാരമായി എന്ന അറുപഴഞ്ചന്‍ ചിന്താഗതിയാണ്‌ ഇതിനു പിന്നില്‍ .

Friday, July 18, 2014

വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി

അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാഷ്ട്രപതി!
ആയിരിക്കാം . എന്നാല്‍ അതൊരു ഉത്തരമാവുന്നില്ല. നിലവാരമില്ലാത്തവര്‍ ആ സ്ഥാനത്ത് എങ്ങനെ വന്നു? അവരെ ആര്, എങ്ങനെ നിയമിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്തേണ്ടി വരും . അത് അന്വേഷിച്ചു ചെന്നാല്‍ നമ്മുടെ ദുഷിച്ചു നാറിയ വിദ്യാഭ്യാസവ്യവസ്ഥിതിയുടെ വന്മതിലില്‍ ചെന്നു മുട്ടും . വിദ്യാഭ്യാസമുതലാളി വില്പ്പനച്ചരക്കു പോലെ തസ്തികകള്‍ വില്ക്കുകയും സര്‍ക്കാര്‍ അവര്‍ക്കു ശമ്പളം നല്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവും ജാതിയും മതവും സ്വന്തക്കാരും നോക്കി പുതിയ സ്കൂളുകളും തസ്തികകളും സൃഷ്ടിച്ചു നല്കുകയും ചെയ്യുന്ന മേലാളന്മാരും വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പ്മന്ത്രിമാരും ഉള്ള ഒരു ജീര്‍ണ്ണിച്ച അന്തരീക്ഷത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

Sunday, July 13, 2014

ഇസ്രായേല്‍ -പാലസ്തീന്‍ സംഘര്‍ഷം 

പണ്ട് കല്ലെറിഞ്ഞിരുന്നതുപോലെ പാലസ്തീനികള്‍ ഇസ്രായേലികള്‍ക്ക് ഒരു പോറലുപോലും ഏല്‍പ്പിക്കാതെ റോക്കറ്റുകള്‍ വിടുന്നു. അക്കാരണം പറഞ്ഞ് ഇസ്രായേലികള്‍ മിസ്സൈലുകളയച്ച് നൂറു കണക്കിനാളുകളെ കൊന്നൊടുക്കുന്നു. അവര്‍ക്ക് ന്യായീകരണം നല്‍കാന്‍ മാത്രമായി ഇവരെന്തിനാണ്‌ ഇങ്ങനെ നിഷ്ഫലമായ റോക്കാറ്റാക്രമണം തുടരുന്നത് ?

http://www.mathrubhumi.com/online/malayalam/news/story/3035199/2014-07-18/india

(ഗാസയെച്ചൊല്ലി രാജ്യസഭയില്‍ വീണ്ടും ബഹളം
രണ്ടാം ദിവസവും സഭ തടസ്സപ്പെട്ടു
ചര്‍ച്ച അനുവദിക്കരുതെന്ന സര്‍ക്കാറിന്റെ ആവശ്യം സഭാധ്യക്ഷന്‍ തള്ളി)

പുറമേ നിന്നു നിരീക്ഷിക്കുന്ന ഒരാള്‍ക്ക് തോന്നുന്നത് ഇന്ത്യക്കാര്‍ ഇത്രയ്ക്ക് മണ്ടന്മാരാണോ എന്നായിരിക്കും. ഇന്ത്യയുടെ ഒരു പ്രശ്നത്തിന്‌ ആരെങ്കിലും ഇതുപോലെ ബഹളം കൂട്ടാനുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അത് ഇന്ത്യക്കെതിരായിരിക്കും ! എന്നിട്ടും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നു!

ഈ സമരവീര്യമൊന്നും വെസ്റ്റ് ബാങ്കില്‍ നിന്നുപോലും കാണാനില്ല. അവര്‍ പറയുന്നത് എങ്ങനെയെങ്കിലും ഇത് ഒത്തുതീര്‍ പ്പാക്കാന്‍ ലോകരാഷ്ട്രങ്ങളിടപെടണമെന്നാണ്‌. അതിനിടയില്‍ ഇവര്‍ പൊട്ടാത്ത അമിട്ട് വിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പേരില്‍ നൂറുകണക്കിന്‌ നിരപരാധികള്‍ മരിച്ചുവീഴുന്നു, ആയിരങ്ങള്‍ വഴിയാധാരമാവുന്നു.

Saturday, July 12, 2014

ആരും കേണലിന് എഴുതുന്നില്ല പരിഭാഷ

ആരും കേണലിന് എഴുതുന്നില്ല. ഇതില്‍ മാജിക്കില്ല, പ്രണയമില്ല, പച്ചയായ ജീവിതം മാത്രം . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാര്‍ക്കേസ് കൃതി. എന്റെ പരിഭാഷ പുഴ.കോമില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു.
ഒന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum1.html

രണ്ടാം ലക്കം :
http://www.puzha.com/puzha/magazine/html/aarum2.html

മൂന്നാം ലക്കം :
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum3.xml&work_type=serialize

നാലാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum4.xml&work_type=serialize

അഞ്ചാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum5.xml&work_type=serialize

 ആറാം ലക്കം :
http://www.puzha.com/puzha/magazine/html/aarum6.html

ഏഴാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum7.xml&work_type=serialize

എട്ടാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum8.xml&work_type=serialize

ഒമ്പതാം ലക്കം:
www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum9.xml&work_type=serialize

പത്താം ലക്കം:
www.puzha.com/puzha/magazine/html/aarum10.html

പതിനൊന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum11.html

പന്ത്രണ്ടാം ലക്കം:
http://www.puzha.com/puzha/magazine/html/aarum12.html

കേണലിനാരും എഴുതുന്നില്ല

പരമേശ്വരന്‍

വിപ്ലവം, യുദ്ധം എന്നിവ പോലെയുള്ള പ്രത്യേക ദശാസന്ധികള്‍ പിന്നിട്ട് കാലം മുന്നോട്ടു കുതിക്കുമ്പോള്‍ പിന്തള്ളപ്പെടുകയും മാറിയ മൂല്യവ്യവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ ഭൂതകാലത്തില്‍ തളച്ചിടപ്പെടുകയും ചെയ്യുന്ന ദുരന്ത കഥാപാത്രങ്ങള്‍ സാര്‍വ്വലൗകിക പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ 'കേണലിനാരും എഴുതുന്നില്ല'(No one Writes to the Colonel) എന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ നോവലിലെ കേണലിനെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും.  മാത്രമല്ല, സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ജീവിതാവസ്ഥയുമായി ചില സമാന്തരങ്ങള്‍ വായിച്ചെടുക്കാനും ഒട്ടും പ്രയാസമുണ്ടാവില്ല
മാര്‍ക്കേസിന്റെ അതിപ്രശസ്തമായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന ബൃഹത്കൃതിയില്‍ മിന്നിമറയുന്ന ഒരു കഥാപാത്രമായ കേണലിന്റെ പില്‍ക്കാല ജീവിതം പിന്തുടരുന്ന രീതിയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. സായുധവിപ്ലവം പരാജയപ്പെടുകയും വിപ്ല വകാരികളെല്ലാം  ആയുധം വെച്ചു കീഴടങ്ങുകയും ചെയ്ത ഉടന്‍ തന്നെ ഒത്തുതീര്‍പ്പുവ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തപ്പെടുന്നു. ആറു ദശാബ്ദങ്ങള്‍ക്കു ശേഷവും കേണല്‍ തന്റെ പെന്‍ഷനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.
പെന്‍സില്‍ സ്‌കെച്ചു പോലെ കൊച്ചു കൊച്ചു വാങ്മയചിത്രങ്ങളിലൂടെ മുഖ്യകഥാപാത്രമായ കേണലിന്റെ കുടുംബജീവിതത്തോടൊപ്പം അവര്‍ വസിക്കുന്ന ചെറു പട്ടണത്തിലെ ജീവിതസാഹചര്യങ്ങളും തന്മയത്വത്തോടുകൂടി വരച്ചുകാട്ടുന്നു ഈ കൃതി. പട്ടാളനിയമത്തിന്റെ തണലില്‍ അടിമുടി അഴിമതിയില്‍ മുങ്ങിയ ജീര്‍ണ്ണിച്ച ഭരണവ്യവസ്ഥയ്‌ക്കെതിരെ, കൊടിയ ദാരിദ്ര്യത്തിന്റേയും നിരാശ്രയത്വത്തിന്റേയും വാര്‍ദ്ധക്യസഹജമായ അനാരോഗ്യത്തിന്റേയുമെല്ലാമായ ഇരുളടഞ്ഞ സാഹചര്യത്തിലും നിസ്സംഗമായി, നിശ്ശബ്ദമായി പ്രതിരോധമുയര്‍ത്തുന്ന കേണല്‍ വിശ്വസാഹിത്യത്തില്‍ തന്നെ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമാണ്. 
പട്ടാളനിയമത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴിലും ഭരണത്തിനെതിരായ രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്. കോഴിപ്പോര്‍ ഭ്രാന്തനായ മകന്‍ അഗസ്റ്റിന്‍ കോഴിപ്പോരിനിടയില്‍ വെടിയേറ്റു മരിക്കുന്നു. കഠിനമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മകന്റെ ബാക്കിപത്രമായ അങ്കക്കോഴിയെ വില്‍ക്കാന്‍ കൂട്ടാക്കാതെ, തന്റെ പെന്‍ഷന്‍ ഇന്നല്ലെങ്കില്‍ നാളെ വരുമെന്നും അതോടെ എല്ലാം ശരിയാവുമെന്നുമുള്ള പ്രത്യാശ കൈവിടാതെ കേണല്‍ ഓരോ നിമിഷവും ജീവിച്ചുതീര്‍ക്കുന്നു. 
കേണലില്‍ നിന്നും വ്യത്യസ്തമായി പ്രായോഗികമതിയും ദൃഢചിത്തയുമായ ഭാര്യയും ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ക്കെതിരെ തന്റേതായ രീതിയില്‍ ശക്തമായ പ്രതിരോധമുയര്‍ത്തുന്നു. മകന്റെ ദാരുണമായ അന്ത്യത്തിലും അവര്‍ തളരുന്നില്ല . എന്നാല്‍, ഭര്‍ത്താവിന്റെ നിസ്സംഗതയിലും യുക്തിക്കു കീഴടങ്ങാത്ത നിലപാടിലും അവര്‍ ഒരവസരത്തില്‍ തളര്‍ന്നുപോകുന്നു, എല്ലാ നിയന്ത്രണങ്ങളും വിട്ട് ഭര്‍ത്താവിനു നേരെ പൊട്ടിത്തെറിക്കുന്നു. 
വീട്ടുസാധനങ്ങള്‍ ഓരോന്നായി വിറ്റിട്ടാണ് കേണലും കുടുംബവും ഓരോ ദിവസവും തള്ളിനീക്കുന്നത്. കൂട്ടത്തില്‍ കോഴിക്കുള്ള ഭക്ഷണവും കരുതണം. അപലക്ഷണമായ കോഴിയെ വിറ്റൊഴിവാക്കുകയാണ് നല്ലത് എന്നാണ് ഭാര്യയുടെ അഭിപ്രായം. അഗസ്റ്റിന്‍ വെടിയേറ്റു മരിച്ച ദിവസം കോഴിപ്പോരിന് പോകേണ്ടെന്ന് അവര്‍ നിര്‍ബ്ബന്ധിച്ചതായിരുന്നു. എന്നാല്‍ അവന്‍ അതനുസരിച്ചില്ല. രാത്രി കോഴിയുടെ വിജയമാഘോഷിക്കാമെന്നു പറഞ്ഞാണ് അവന്‍ പോയത്. 
അതേ സമയം, അഗസ്റ്റിന്റെ സുഹൃത്തുക്കള്‍ കോഴിയില്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും കോഴിയുടെ പേരില്‍ വാതുവെക്കാന്‍ പണം ശേരിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം അവര്‍ കോഴിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും പതിവാണ്. ഇതെല്ലാം മരിച്ചുപോയ മകന്റെ നീക്കിയിരിപ്പായ കോഴിയെ വില്‍ക്കാതെ സംരക്ഷിക്കുന്നതിനു ന്യായീകരണമായി കേണല്‍ ചൂണ്ടിക്കാട്ടുന്നു. 
പതിനഞ്ചു വര്‍ഷം മുമ്പ് പെന്‍ഷന് അര്‍ഹരായവരുടെ പട്ടികയില്‍ പേരു ചേര്‍ത്ത വിവരത്തിന് ലഭിച്ച ഒരു എഴുത്തു മാത്രമാണ് ഇക്കാര്യത്തില്‍ കേണലിനു ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എങ്കിലും എല്ലാ വെള്ളിയാഴ്ചയും തപാല്‍ ബോട്ട് വരുന്ന സമയം കേണലും കുടുംബസുഹൃത്തായ ഡോക്ടറും നദീതീരത്തുള്ള തുറമുത്തെത്തുന്നു. ഡോക്ടര്‍ക്ക് പത്രങ്ങളും വൈദ്യസംബന്ധമായ ലഘുലേകളും ലഭിക്കുമ്പോള്‍ കേണല്‍ എല്ലായ്‌പ്പോഴും വെറുംകയ്യോടെ മടങ്ങുന്നു. ഡോക്ടറും കേണലിനെപ്പോലെ സെന്‍സര്‍ ചെയ്യാത്ത രഹസ്യ ലഘുലേകള്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ്. മാത്രമല്ല, കേണലിന്റെ കുടുംബഡോക്ടര്‍ കൂടിയാണ് അദ്ദേഹം. കേണലിന്റെ ആസ്ത്മാരോഗിയായ ഭാര്യയെ അദ്ദേഹം പരിശോധിക്കുകയും മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും പ്രതിഫലം വാങ്ങാറില്ല. അഭിമാനിയായ കേണല്‍ തന്റെ ദുരവസ്ഥ വെളിപ്പെടുത്താറില്ലെങ്കിലും ഡോക്ടര്‍ അതറിഞ്ഞു പെരുമാറുന്നു. 
മറ്റൊരു കുടുംബസുഹൃത്താണ് കേണലിന്റെ മകന്റെ തലതൊട്ടപ്പനായ സബാസ്. കേണലിന്റെ പ്രകൃതത്തിനു നേര്‍ വിപരീതമായി കാലത്തിനൊത്തു മാറുകയും സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് സമ്പന്നനായ വ്യക്തിയാണ് അയാള്‍. ഭരണവിരുദ്ധപാര്‍ട്ടി അംഗമാണെങ്കിലും അതു മൂലമുള്ള പീഡനങ്ങളില്‍ നിന്നും അയാള്‍ മാത്രം സമര്‍ത്ഥമായി രക്ഷപ്പെടുന്നു. പ്രമേഹം മുതലായ സമ്പന്നരുടെ അസുഖങ്ങളുള്ള അദ്ദേഹത്തെ ചികിത്സിക്കുന്നതും നമ്മുടെ ഡോക്ടര്‍ തന്നെയാണ്. സബാസിന്റെ കാപട്യം കൃത്യമായി അറിയുന്ന ഡോക്ടറുടെ മുനവെച്ച സംഭാഷണം രസകരമാണ്. അതേ സമയം ശുദ്ധനായ കേണല്‍ സബാസിനെ ഒരു നല്ല സുഹൃത്തായി കണക്കാക്കുന്നു. എന്നാല്‍ ദുരഭിമാനിയായ കേണല്‍ അയാളോട് എന്തെങ്കിലും ധനസഹായം ആവശ്യപ്പെടുകയോ, ലുബ്ധനായ സബാസ് അറിഞ്ഞു സഹായിക്കുകയോ ചെയ്യുന്നില്ല. 
ആസ്ത്മയുടെ ആക്രമണങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ കേണലിന്റെ ഭാര്യ അതീവ ഊര്‍ജജ്വസ്വലത കൈവരിക്കുകയും നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനെന്നവണ്ണം പ്രവര്‍ത്തനനിരതയാവുകയും ചെയ്യുന്നു. വീടെല്ലാം അടുക്കിയൊതുക്കി വൃത്തിയാക്കുകയും പഴയ വസ്ത്രങ്ങള്‍ തുന്നി കേടുപോക്കുകയും ചെയ്യുന്നു. കേണലറിയാതെ അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടി വീട്ടുസാധനങ്ങള്‍ വില്‍ക്കാനും പണം കടം വാങ്ങാനും ശ്രമിക്കുന്നു. പലപ്പോഴും അവര്‍ പരാജയപ്പെട്ടു. വീട്ടിലെ പഴഞ്ചന്‍ ക്‌ളോക്ക് വില്‍ക്കാന്‍ അവര്‍ തുര്‍ക്കികളുടെ കടകളുള്ള സ്ഥലം വരെ പോയി. എന്നാല്‍, രാത്രിയില്‍ തിളങ്ങുന്ന അക്കങ്ങളോടുകൂടിയ പുതിയ ക്‌ളോക്കുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടാനുള്ളതിനാല്‍ അതാര്‍ക്കും വേണ്ട. 
പള്ളീലച്ചനെ കണ്ട് വിവാഹമോതിരത്തിന്റെ ഈടില്‍ പണം കടം ചോദിച്ചുവെങ്കിലും പവിത്രമായ വസ്തുക്കള്‍ പണയം വെക്കരുത് എന്നായിരുന്നു അച്ചന്റെ ഉപദേശം. ഇതറിഞ്ഞ കേണല്‍ കോപാകുലനായി. 'നാം പട്ടിണികിടക്കുകയാണെന്ന് ഇപ്പോള്‍ എല്ലാവരും അറിഞ്ഞു' എന്നായിരുന്നു കേണലിന്റെ പ്രതികരണം. 
നിത്യവൃത്തിക്കുവേണ്ടി സ്വയം മല്ലിടുമ്പോള്‍ തന്നെ അവര്‍ ഭര്‍ത്താവിനേയും നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സമീപത്തുള്ള തയ്യല്‍ക്കടക്കാരന് പഴയ ക്‌ളോക്ക് വില്‍ക്കാനായി അവര്‍ കേണലിനെ പറഞ്ഞയയ്ക്കുന്നു. എന്നാല്‍ അന്തര്‍മുഖനും ദുരഭിമാനിയുമായ കേണല്‍ തന്റെ ദുരവസ്ഥ വെളിപ്പെടുമെന്നു ഭയന്ന്  അവിടെ കൂടിയിരുന്നവരോട് ക്‌ളോക്ക് നന്നാക്കാന്‍ കൊണ്ടുപോവുകയാണെന്നു കള്ളം പറയുന്നു. അഗസ്റ്റിന്റെ കൂട്ടുകാരിലൊരാള്‍ ക്‌ളോക്ക് പരിശോധിച്ച് അതിനു കേടൊന്നുമില്ലെന്നു പറഞ്ഞ് കേണലിനെ തിരിച്ചയയ്ക്കുന്നു. 
മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യയുടെ നിര്‍ബ്ബന്ധപ്രകാരം കോഴിയെ അഗസ്റ്റിന്റെ കൂട്ടുകാര്‍ക്കു വില്‍ക്കാനായി കേണല്‍ പുറപ്പെടുന്നു. തനിക്ക് ഈ വയസ്സുകാലത്ത് കോഴിയെ നോക്കാനൊന്നും വയ്യ എന്നു പറഞ്ഞായിരുന്നു കേണലിന്റെ ശ്രമം. 'അതു പറ്റില്ല, കേണല്‍ തന്നെയായിരിക്കണം കോഴിയെ കളത്തിലിറക്കേണ്ടത് എന്നായി അവര്‍. കോഴി അതുവരെ ജീവിച്ചിരിക്കുമോ എന്ന് കേണല്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ കൂട്ടുകാരിലൊരാള്‍ക്ക് കാര്യം പിടികിട്ടുകയും കോഴിയുടെ തീറ്റയുടെ കാര്യം അവരേറ്റു എന്ന് കേണലിനെ സമാധാനിപ്പിച്ചയയ്ക്കുന്നു. തുടര്‍ന്ന് അവര്‍ കോഴിക്കായി നല്‍കുന്ന ധാന്യത്തില്‍ നിന്നും പങ്കുപറ്റിക്കൊണ്ടാണ് കേണലും ഭാര്യയും വിശപ്പടക്കുന്നത്.
'പയ്യന്മാര്‍ വളരെയേറെ ധാന്യം കൊണ്ടുവന്നിരുന്നതിനാല്‍ അവന്‍ അത് നമുക്കു കൂടി പങ്കുവെക്കാമെന്ന് തീരുമാനിച്ചു. ഇതാണ് ജീവിതം.'
'അതു ശരിയാണ്,' കേണല്‍ നെടുവീര്‍പ്പിട്ടു. 'കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും നല്ല വസ്തു ജീവിതമാണ്.'
അന്തമില്ലാതെ നീളുന്ന പെന്‍ഷനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാര്യത്തിലും നടപടിയെടുക്കാന്‍ മുന്‍കൈയെടുക്കുന്നതും ഭാര്യയാണ്. നിഷ്‌ക്രിയനായ വക്കീലിനെ മാറ്റി പുതിയ വക്കീലിനെ കേസേല്‍പ്പിക്കണമെന്നും  പെന്‍ഷന്‍ കിട്ടുമ്പോള്‍ അതില്‍ നിന്നും വക്കീല്‍ ഫീസ് ഈടാക്കാന്‍ വ്യ്വസ്ഥ ചെയ്യണമെന്നും നിര്‍ബ്ബന്ധിക്കുന്നത് അവരാണ്. അതുപ്രകാരം കേണല്‍ വക്കീലിനെ കണ്ട് കേസൊഴിവാക്കുന്നു. വക്കീലിന്റെ വാക്കുകള്‍  കേണല്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെന്‍ഷന്റെ യഥാര്‍ത്ഥസ്ഥിതിയും നാട്ടിലെ ഭരണസാഹചര്യങ്ങളും വെളിവാക്കുന്നു.
അഗസ്റ്റിന്റെ കൂട്ടുകാരനൊപ്പം വെറുതെ ചൂതാട്ടകേന്ദ്രത്തില്‍ പോയ കേണല്‍ പെട്ടെന്നുണ്ടായ പോലീസ് റെയ്ഡില്‍ പിടിക്കപ്പെടുന്നു. മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടു. തന്റെ നേരെ ചൂണ്ടിയ തോക്കിനു മുമ്പില്‍ കേണല്‍ നിര്‍ന്നിമേഷനായി നിന്നു. തന്റെ മകനെ വെടിവെച്ചു കൊന്ന ആള്‍ തന്നെയാണ് ഇത് എന്ന് കേണല്‍ തിരിച്ചറിയുന്നു. മാത്രമല്ല, തന്റെ പോക്കറ്റില്‍ നിരോധിക്കപ്പെട്ട ലഘുലേയുണ്ടെന്ന് അദ്ദേഹം ഞെട്ടലോടെ ഓര്‍ക്കുന്നു. താന്‍ ദഹിക്കപ്പെടുന്നപോലെ തോന്നിയ ഏതാനും നിമിഷങ്ങള്‍ക്കു ശേഷം 'ക്ഷമിക്കുക' എന്നു പറഞ്ഞ് തോക്ക് മെല്ലെ തന്നില്‍ നിന്നും അകറ്റി. 
'കേണല്‍ പൊയ്‌ക്കോളൂ' അയാള്‍ കേണലിനെ വെറുതെ വിട്ടു. 
ഒരു തവണ തപാലിനു പോകും വഴി കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷയ്ക്കായി സബാസിന്റെ വീട്ടില്‍ കയറുന്നു. കോഴിയെപ്പറ്റിയുള്ള സംഭാഷണത്തിനിടയില്‍ അതിനെ വിറ്റ് തൊള്ളായിരം പെസൊ സമ്പാദിക്കാനും തലവേദന ഒഴിവാക്കാനും അയാള്‍ കേണലിനെ ഉപദേശിക്കുന്നു. കോഴിയുടെ വില കേട്ട് കേണല്‍ അന്തിച്ചുനിന്നു. കോഴിക്ക് ഇത്രയും വിലയുണ്ടാവുമെന്ന് കേണല്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. 
പിന്നീട് കോഴിയെ വില്‍ക്കാനുറപ്പിച്ച് സബാസിനെ സമീപിക്കുമ്പോള്‍ കോഴി വേറെ സുഹൃത്തിനു വേണ്ടിയാണെന്നും നാനൂറു പെസൊ തരാമെന്നും മാറ്റിപ്പറയുന്നു. കേണല്‍ സമ്മതിക്കുകയും അറുപത് പെസൊ മുന്‍കൂര്‍ വാങ്ങുകയും ചെയ്തു. 
എന്നാല്‍ പിന്നീട് ഒരു പരിശീലനക്കളത്തില്‍ കോഴിയുടെ നില കണ്ട് മനസ്സലിഞ്ഞ കേണല്‍ ഒരു കാരണവശാലും കോഴിയെ വില്‍ക്കുന്നില്ലെന്ന് ഉറപ്പിക്കുന്നു. അടുത്ത പോര് വരെ എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കണമെന്ന് നിശ്ചയിക്കുന്നു. ക്ഷമ നശിച്ച ഭാര്യ പൊട്ടിത്തെറിക്കുന്നു. അതുവരെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് 'തീട്ടം' എന്ന മറുപടിയോടെ നോവല്‍ അവസാനിക്കുന്നു. 
മാര്‍ക്കേസിന്റെ മറ്റു കൃതികളിലെന്നപോലെ ഇതില്‍ പ്രണയമോ മാജിക്കോ ഇല്ല, പച്ചയായ ജീവിതം മാത്രം. ഇതിലെ കേന്ദ്ര കഥാപാത്രമായ കേണല്‍ സംഘര്‍ഷങ്ങളുടെ ചക്രവ്യൂഹത്തിന്റെ മദ്ധ്യത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഒരേ സമയം അദ്ദേഹം തന്റെ ഭൂതകാലവുമായും സഹധര്‍മ്മിണിയുടെ പ്രായോഗിക യുക്തിബോധവുമായും മിണ്ടാപ്രാണിയായ കോഴിയും അതുവഴി മരിച്ചുപോയ മകന്റെ ഓര്‍മ്മയുമായും, പട്ടാളനിയമവുമായും, തന്റെ പെന്‍ഷന്‍ അനന്തമായി വൈകിക്കുന്ന ഭരണവ്യവസ്ഥയുമായും, അതിന്റെ പേരില്‍ തന്റെ സകലതും കവര്‍ന്നെടുക്കുന്ന വക്കീലുമായും. അഭിമാനത്തിന്റെ പേരില്‍ സൗമ്യമായെങ്കിലും തന്നെ സഹായിക്കുന്ന ഡോക്ടറുമായും, തന്നെപ്പോലെ ദരിദ്ര്യനായിട്ടും കാലം ആവശ്യപ്പെടുന്ന കാപട്യവും കുടിലതന്ത്രവും കൊണ്ട് സമ്പന്നനായ സുഹൃത്ത് സബാസുമായും സംഘര്‍ഷത്തിലാണ്. ഏകാകിയായും നിസ്സഹായനുമായ കേണല്‍ ഇവയെല്ലാം നേരിടുന്നത് നിശ്ശബ്ദവും നിസ്സംഗവുമായ നിശ്ചയദാര്‍ഢ്യവും തന്റെ പെന്‍ഷന്‍ താമസിയാതെ വരും എന്ന ശുഭപ്രതീക്ഷയും  കൊണ്ടു മാത്രമാണ്. പ്രത്യാശയ്ക്ക് യാതൊരു വകയുമില്ലാത്ത, തികച്ചും ഇരുളടഞ്ഞ തന്റെ ചുറ്റുപാടുകള്‍ക്കെതിരായി് ഏകനായ ഒരു വ്യക്തി നയിക്കുന്ന സന്ധിയില്ലാത്ത ചെറുത്തുനില്‍പ്പു തന്നെയാണ് ഈ കൃതിയെ മഹത്തരമാക്കുന്നത്.


Thursday, July 10, 2014

ആരോ ഒരാള്‍



'മലയാളം എം എ കഴിഞ്ഞ് ജോലി ഒന്നും കിട്ടാതെ അച്ഛനോടെതിർത്ത് ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോവുകയാണെന്ന് കളവു പറഞ്ഞ്  വീടുവിട്ടിറങ്ങി തിരുവനന്തപുരത്തേക്ക് ബസ്സ് കയറി. കയ്യിലൊന്നുമില്ലാതെ ജോലി തേടി തമ്പാനൂര്‍ സ്റ്റേഷനിലറങ്ങി എന്തുചെയ്യണമെന്നറിയാതെ നില്ക്കുമ്പോള്‍ ഒരു കടയുടെ മുന്നില്‍ തൂക്കിയിട്ടിരുന്ന പഴക്കുല ഒരു പശു വന്ന് കടിക്കുന്നു. കടക്കാരന്‍ അതിനെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആജാനബാഹുവായ ഒരാള്‍ അയാളെ തടയുകയും ഓരോരോ പടലയായി കുലയിലെ പഴം മുഴുവനും പശുവിനു നല്കുകയും ചെയ്തു. എന്നിട്ട് കടക്കാരനോട് വില ചോദിച്ചു. നാല്പ്പതു രൂപ വരുന്ന കുലയ്ക്ക് കടക്കാരന്‍ നൂറു രൂപ വില പറഞ്ഞു. ഉടന്‍ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു കവറെടുത്ത് അതില്‍ ആകെയുണ്ടായിരുന്ന നൂറു രൂപ നോട്ടെടുത്ത് കടക്കാരന്‌ കൊടുത്ത് കവര്‍ വലിച്ചെറിഞ്ഞ് നടക്കാന്‍ തുടങ്ങി. ഇതു കണ്ടു നിന്നിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്ന് തൊഴുതു നില്ക്കുകയും അദ്ദേഹത്തിനൊപ്പം നടന്ന് സി പി സത്രത്തില്‍ അദ്ദേഹത്തിന്റെ മുറിയിലെത്തുകയും ചെയ്തു. വിവരങ്ങളന്വേഷിച്ചതിനു ശേഷം കീശയില്‍ നിന്നും ഒരു പാരീസ് മിട്ടായി കൊടുത്തുകൊണ്ട് 'ഇതേ ഉള്ളൂ ' എന്നു പറഞ്ഞു. തുറന്നു നോക്കിയപ്പോള്‍ പകുതി കഴിച്ച് ബാക്കിവെച്ചതാണെന്ന് മനസ്സിലായി. എങ്കിലും അതെടുത്തു കഴിച്ചു. പി കുഞ്ഞിരാമന്‍ നായരായിരുന്നു അത്. പിന്നീടൊരിക്കലും അദ്ദേഹത്തെ നേരിട്ടു കാണാനുള്ള അവസരമുണ്ടായില്ല.'

ഇന്നു രാവിലെ അമൃത ടീവിയില്‍ 'ആരോ ഒരാള്‍ ' എന്ന പംക്തിയില്‍ പ്രസിദ്ധ കവി വി മധുസൂദനന്‍ നായര്‍ പറഞ്ഞത്.
http://www.youtube.com/watch?v=xLLqg_mWjM4

http://kaavyaanjali-seetha.blogspot.com/2011/09/blog-post_13.html

Monday, July 7, 2014

മണിപ്രവാളം



ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം. മണി എന്നാൽ മാണിക്യം (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാൽ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം.

മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്. 14-ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാസംസ്ക്രുതയോഗോമണിപ്രവാളം" എന്നതാണു മണിപ്രവാളത്തിന്റെ ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കർത്താവാരെന്ന്‌ നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‌ "ശിൽപം" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌. കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണു ആദ്യത്തെ മണിപ്രവാളകവിയായി പരിഗണിക്കപ്പെടുന്നത്. 'ക്രമദീപിക', ആട്ടപ്രകാരം' ഇവയാണു അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണു ഈ ഭാഷാപ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൾ. മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു, നൈഷധം  ചമ്പു', 'ഭാരതം ചമ്പു' എന്നിവയും വളരെ പ്രശസ്തമാണ്‌.(വിക്കിപ്പീഡിയ)

Sunday, July 6, 2014

Secularism

In the monolithic religious environment of the west, Christianity is taken for granted and, for all practical purposes, is the official religion. Thus for them secularism doesn't land in serious conflicts. Moreover, it provides them a very convenient tool to keep at bay any other religion based political aspirations thus enabling them to escape from an environment of religion based political parties, reservations, minority rights, so on and so forth. Now what is the situation in India? Here, for centuries, the rulers themselves, whether it be Mughal or British, played the religious card promoting and sponsoring all sorts of cultural, religious discrimination and divisions . Now, after all these, it is practically impossible to chalk out a policy ignoring these chronic issues except by some mass based dictatorship like Communism which by contrast is losing its mass base rapidly perhaps due to its own inability to find a path forward through this labyrinth. Thus in both western and Indian models secularism is in reality not what it is made to appear to be. And it is totally meaningless to draw comparison between them.  

Thursday, July 3, 2014

My translation of The Little Prince


My translation of The Little Prince published by Green Books. Please see link below:
http://greenbooksindia.com/content.php?param=Product&type=14044

My book of haiku in Amazon



My book of haiku with pictures designed like a photo book in coffee table style. Please see link below:
http://www.amazon.com/101-Haikus-Parameswaran/dp/1320045413/ref=sr_1_3?ie=UTF8&qid=1404024593&sr=8-3&keywords=101+Haikus

Wednesday, July 2, 2014

പ്രാചീന ഭാരതീയന്റെ സിദ്ധി

ഏതൊരാശയവും ആചാരം, വിശ്വാസം, ദർശനം, കഥകൾ എന്നിങ്ങനെ വിവിധ രീതിയിൽ പൊലിപ്പിച്ച് വർണ്ണാഭമാക്കുക എന്നത് പ്രാചീന ഭാരതീയന്റെ ഒരു സവിശേഷ സിദ്ധി തന്നെ. അതുകൊണ്ടുതന്നെയായിരിക്കണം അവ നൂറ്റാണ്ടുകൾക്കു ശേഷവും മനുഷ്യന്റെ ഭാവനയെ ത്രസിപ്പിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നത് . 

വൃത്തഘടന


പാദം നാലും തുല്യമെങ്കിലപ്പദ്യം സമവൃത്തമാം
അർദ്ധം രണ്ടും തുല്യമെങ്കിലതർദ്ധസമവൃത്തമാം
നാലും നാലുവിധം വന്നാലതോ വിഷമ വൃത്തമാം.

ഒരു പദ്യത്തിന്റെ നാലു പാദങ്ങൾക്കും ലക്ഷണമൊന്നുപോലെ ഇരുന്നാൽ അതു സമവൃത്തം; അർദ്ധങ്ങൾക്കും, അതായത്‌, പ്രഥമ തൃതീയ പാദങ്ങൾക്കും, ദ്വിതീയ ചതുർത്ഥപാദങ്ങൾക്കും ലക്ഷണമൊന്നായാൽ അത്‌ അർദ്ധസമവൃത്തം; നാലുപാദങ്ങൾക്കും ലക്ഷണം വെവ്വേറെ വന്നാൽ അതു വിഷമവൃത്തം.

സാമാർദ്ധസാമ്യവൈഷമ്യം വർണവൃത്തത്തിലേവരൂ

സമവൃത്തം, അർദ്ധസമവൃത്തം, വിഷമവൃത്തം എന്നുള്ള വിഭാഗം വർണവൃത്തങ്ങൾക്കേ പറയാറുള്ളു. മാത്രാവൃത്തങ്ങൾക്കു സംഭവിച്ചാലും ഈ വിഭാഗത്തെ ഉപയോഗിക്കാറില്ല. മാത്രാവൃത്തവും വർണവൃത്തവും എന്നാലെന്തെന്നു പറയുന്നു.

വർണപ്രധാനമാം വൃത്തം വർണവൃത്തമതായിടും
മാത്രാപ്രധാനമാം വൃത്തം മാത്രാവൃത്തമതായിടും

ഒരു പാദത്തിന്‌ ഇത്ര വർണം (അക്ഷരം) എന്നു നിയമമുള്ള വൃത്തം വർണവൃത്തം. ഇത്ര മാത്ര എന്നു നിയമമുള്ളത്‌ മാത്രാവൃത്തം. മാത്ര എന്നാലെന്തെന്നു ഉടനെ പറയുന്നു.

മാത്രയെന്നാൽ ശ്വാസധാരയളക്കുമളവാണിഹ
മാത്രയൊന്നു ലഘുക്കൾക്കു രണ്ടുമാത്ര ഗുരുക്കളിൽ

ഒരു ലഘുവിനെ ഉച്ചരിക്കാനുള്ള കാലം ഒരു മാത്ര; ഒരു ഗുരുവിനെ ഉച്ചരിക്കാനുള്ള കാലം രണ്ടു മാത്ര എന്നു കാലം കൊണ്ടുള്ള ശ്വാസമാനമാണ്‌ മാത്ര എന്നു പറയുന്നത്‌. ഇനി രണ്ടുവക വൃത്തങ്ങളിലും ലക്ഷണം ചെയ്യുന്നതിൽ സൗകര്യത്തിനുവേണ്ടി 'ഗണം' എന്നൊന്നിനെ കൽപിക്കുന്നതിന്റെ സ്വരൂപം കാണിക്കുന്നു. അതിൽ ആദ്യം വർണവൃത്തങ്ങളിലെ ഗണത്തെ എടുക്കുന്നു.

വർണവൃത്തം

മൂന്നക്ഷരം ചേർന്നതിനു ഗണമെന്നിഹ സംജ്ഞയാം

വർണവൃത്തങ്ങളിൽ മൂന്നക്ഷരം കൂടിയതിന്‌ ഒരു ഗണമെന്നു പേർ.

ഗണം ഗുരുലഘുസ്ഥാനഭേദത്താലെട്ടുമാതിരി
മൂന്നക്ഷരം ഒരു ഗണം; അക്ഷരം ഗുരുവെന്നും ലഘുവെന്നും രണ്ടു വക; അപ്പോൾ രണ്ടുവക എണ്ണങ്ങളെ മുമ്മൂന്നായി അടുക്കിയാൽ എട്ടു മുക്കൂട്ടുകൾ ഉണ്ടാകും. എങ്ങിനെയെന്നാൽ,

. - - - സർവ്വഗുരു മഗണം
. ( - - ആദിലഘു യഗണം
. - ( - മദ്ധ്യലഘു രഗണം
. ( ( - അന്ത്യഗുരു സഗണം
. - - ( അന്ത്യലഘു തഗണം
. ( - ( മദ്ധ്യഗുരു ജഗണം
. - ( ( ആദിഗുരു ഭഗണം
. ( ( ( സർവ്വലഘു നഗണം

ഈ ഗണങ്ങളെ വ്യവഹാര സൗകര്യത്തിനുവേണ്ടി മ, യ, ര, സ, ത, ജ, ഭ, ന, എന്ന അക്ഷരങ്ങളെക്കൊണ്ടു മുറയ്ക്ക്‌ പേർ ചെയ്‌തിരിക്കുന്നു. ഗണങ്ങൾക്കു പേരും സംക്ഷേപമായി ലക്ഷണവും ചൊല്ലുന്നു.

ആദിമദ്ധ്യാന്തവർണങ്ങൾ ലഘുക്കൾ യരതങ്ങളിൽ
ഗുരുക്കൾ ഭജസങ്ങൾക്കു മനങ്ങൾ ഗലമാത്രമാം

യഗണ - രഗണ- തഗണങ്ങൾക്കു മുറയ്ക്കു ആദിമദ്ധ്യാന്തവർണങ്ങൾ ലഘു; ശേഷം രണ്ടും ഗുരു; ഭഗണ - ജഗണ - സഗണങ്ങൾക്കു മുറയ്ക്ക്‌ ആദിമദ്ധ്യാന്തവർണങ്ങൾ ഗുരു; ശേഷം രണ്ടും ലഘു; മഗണം സർവഗുരു; നഗണം സർവലഘു. ഇവയ്ക്കു ഉദാഹരണം, മുമ്മൂന്നക്ഷരമുള്ള പദങ്ങളെ ചേർത്തു ആദ്യക്ഷരത്തിൽ ഗണനാമവും വരുത്തി, ഒരു രാജാവിനു ആശീഃപ്രാർത്ഥനാരൂപമായ ആര്യാവൃത്തംകൊണ്ടു കാണിക്കുന്നു.

നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാൻ-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.

( ( (
നൃ പ തി സർവലഘു നഗണം

( - (
ജ യി ക്ക മദ്ധ്യഗുരു ജഗണം

( - -
യ ശ സ്വീ ആദിലഘു യഗണം

- ( (
ഭാ സു ര ആദിഗുരു ഭഗണം

- - (
താ രു ണ്യ അന്ത്യലഘു തഗണം

- ( -
രാ ഗ വാൻ മദ്ധ്യലഘു രഗണം

( ( -
സ ത തം അന്ത്യഗുരു സഗണം

- - -
മാ ലെ ന്ന്യേ സർവഗുരു മഗണം


ഇനി മാത്രാവൃത്തങ്ങൾക്കുള്ള ഗണങ്ങളെ ചൊല്ലുന്നു.


നാലുമാത്രയ്ക്കൊരു ഗണം മാത്രാവൃത്തങ്ങളിൽ പുനഃ
സർവാദിമദ്ധ്യാന്തഗുരു ചതുർലഘുവുമഞ്ചിതു.

മാത്രാവൃത്തങ്ങളിൽ നാലു മാത്ര കൂടിയത്‌ ഒരു ഗണം എന്നാകുന്നു നിയമം. അത്‌ അഞ്ചുവിധത്തിൽ സംഭവിക്കും. എങ്ങനെ എന്നാൽ

1. - - സർവഗുരു കാലം എന്നപോലെ

2. - ( ( ആദിഗുരു കാലടി എന്നപോലെ

3. ( - ( മദ്ധ്യഗുരു മഹർഷി എന്നപോലെ

4. ( ( - അന്ത്യഗുരു കമലം എന്നപോലെ

5. ( ( ( ( സർവലഘു കമലിനി എന്നപോലെ

ഇവയ്ക്കു വർണവൃത്തങ്ങളിലെ ഗണങ്ങൾക്കുള്ളതുപോലെ പേരുകൾ ഒന്നും ഇട്ടിട്ടില്ല. സർവഗുരു, ആദിഗുരു, മുതലായ പേരുകളെത്തന്നെ ഉപയോഗിച്ചുവരുന്നു. എന്നാൽ മൂന്നക്ഷരമുള്ള രണ്ടും, മൂന്നും, നാലും ഗണങ്ങൾക്കു മുറയ്ക്കു വർണവൃത്തങ്ങളിലുള്ള ഭഗണം, ജഗണം, സഗണം എന്ന പേരുകളെത്തന്നെ ഉപയോഗിക്കാൻ വിരോധമില്ല; ശേഷം രണ്ടുകൾക്കും ലഘുമയം, ഗുരുമയം എന്നും പേർ കൽപിക്കാം.

(വൃത്തമഞ്ജരിയിൽ നിന്ന് ) വിക്കിപീഡിയ കാണുക:
https://ml.wikisource.org/wiki/%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B0%E0%B4%BF/%E0%B4%B8%E0%B4%AE%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82

Sunday, June 29, 2014

അഭിജ്ഞാനശാകുന്തളം 

വേട്ടയ്ക്കായി പുറപ്പെട്ട ദുഷ്യന്തരാജാവ് കണ്വമുനിയുടെ ആശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുകയും അനുരക്തനാവുകയും ഉടൻ തന്നെ ഗാന്ധർവ്വവിധി പ്രകാരം വിവാഹിതനാവുകയും ചെയ്യുന്നു. അധികം താമസിയാതെ അദ്ദേഹം സ്വരാജ്യത്തിലേക്ക് മടങ്ങുന്നു. പോകുന്നതിനു മുമ്പ് വിരഹിണിയായ ശകുന്തളയ്ക്ക് താമസിയാതെ മടങ്ങി വരുമെന്ന് ഉറപ്പുനല്കുകയും തന്റെ മോതിരം സമ്മാനമായി നല്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഒരു ദിവസം ദുർവ്വാസാവ് ആശ്രമം   സന്ദർശിച്ചു . ചിന്താമാഗ്നയായ ശകുന്തള അദ്ദേഹത്തെ വേണ്ടവിധം സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തി. ഇതിൽ പ്രകോപിതനായ മഹർഷി ആരെപ്പറ്റിയാണൊ ചിന്തിക്കുന്നത് അയാൾ അവളെ ഓർമ്മിക്കാതിരിക്കട്ടെ എന്ന് ശപിച്ചു. സംഭീതയായ ശകുന്തള മാപ്പിരന്നപ്പോൾ എന്തെങ്കിലും അടയാളം കാണിച്ചാൽ ഓർമ്മ തിരിച്ചുകിട്ടുമെന്ന പരിഹാരം അനുവദിച്ചു. ഗർഭവതിയായ ശകുന്തള
ദിവസങ്ങൾ കടന്നുപോയിട്ടും രാജാവിനെ കാണാതെ പരിവാരങ്ങളുമായി രാജാവിനെ അന്വേഷിച്ച് കൊട്ടാരത്തിലേക്ക് യാത്രയായി.
ശാപഫലം പോലെ തന്നെ രാജാവ് വിവാഹം നിഷേധിക്കുകയും ശകുന്തളയെ തള്ളിപ്പറയുകയും ചെയ്തു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലക്ക് തെളിവ് ഹാജരാക്കാൻ കൽപ്പിച്ചപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന മുദ്രമോതിരം നഷ്ടപ്പെട്ടതായി ശകുന്തള കണ്ടെത്തി. മാർഗ്ഗമദ്ധ്യേ ശക്രാവതാരത്തിൽ ശചീതീർത്ഥം വന്ദിക്കുന്നതിനിടയിൽ  വീണുപോയതാണെന്ന് അവർക്ക് ബോദ്ധ്യമായി.  ഗത്യന്തരമില്ലാതെ നിന്ന ശകുന്തളയെ വിട്ട് പരിവാരങ്ങൾ മടങ്ങിപ്പോരുകയും ചെയ്യുന്നു. ഈ ദുർഘടസന്ധിയിൽ കൊട്ടാരത്തിലെ പുരോഹിതൻ പ്രസവം കഴിയുന്നതുവരെ തന്റെ ഗൃഹത്തിൽ താമസിക്കാമെന്നും സന്തതിക്ക് രാജകീയ ലക്ഷണമുണ്ടെങ്കിൽ  കൊട്ടാരത്തിലേക്ക് വരാമെന്നും നിർദ്ദേശം വെച്ചതനുസരിച്ച് ശകുന്തള അപ്രകാരം ചെയ്യുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് അമ്മയായ മേനക അവളെ കൂടെ കൊണ്ടുപോകുന്നു.
കുറച്ചു കാലം കഴിഞ്ഞ് ഒരു രത്നമോതിരം മോഷ്ടിച്ച കുറ്റത്തിനു പിടിക്കപ്പെട്ട ഒരു മുക്കുവനെ കൊട്ടാരത്തിൽ ഹാജരാക്കുന്നു. താൻ നിരപരാധിയാണെന്നും വലയിൽ കുടുങ്ങിയ ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും കിട്ടിയതാണെന്നും അയാൾ മൊഴിനല്കി. ദുഷ്യന്തരാജാവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ട അയാളിൽ നിന്നും കിട്ടിയ മോതിരം കണ്ട രാജാവിന് പഴയ കഥ ഓർമ്മ വരികയും പാശ്ചാത്താപവിവശനായി വിരഹവേദനയോടെ കാലം കഴിക്കുകയും ചെയ്യുന്നു.
അങ്ങനെയിരിക്കെ, കാലനേമിയുടെ മക്കളായ ദുർജ്ജയർ എന്ന അസുരവർഗ്ഗത്തെ നേരിടാൻ  ഇന്ദ്രനെ സഹായിക്കാനായി ദുഷ്യന്തൻ മാതുലിയോടൊപ്പം സുരലോകത്തേക്ക്  യാത്രയാവുന്നു.
വിജയകരമായ ദൌത്യത്തിനുശേഷം ഭൂമിയിലേക്ക്‌ മടങ്ങുന്ന വഴിക്ക് കാശ്യപന്റെ ആശ്രമം സന്ദർശിച്ച് അനുഗ്രഹം വാങ്ങുന്നു. അവിടെവെച്ച് ശകുന്തളയെയും മകനേയും കണ്ടുമുട്ടുകയും സ്വീകരിക്കുകയും ചെയ്യുന്നു.

അഭിജ്ഞാനശാകുന്തളം  പൊതുവെ സാധാരണക്കാർക്ക് രസിക്കും വിധം ലാഘവത്തോടെ എഴുതപ്പെട്ടപോലെ തോന്നിക്കുന്നു. സീത, ദമയന്തി എന്നിവർ അഭിമുഖീകരിക്കുന്ന കഠിനമായ പരീക്ഷണങ്ങളിലൂടെ ശകുന്തള കടന്നുപോകുന്നില്ല.
ദുർവാസാവ് ശപിച്ചതും അതിനുള്ള പരിഹാരവും കൃത്യമായി അറിയാവുന്നതിനാൽ ദുഷ്യന്തൻ തന്നെ തിരസ്കരിക്കും എന്ന് ശകുന്തളക്ക്‌ മുൻകൂട്ടിത്തന്നെ അറിയാവുന്നതാണ് . (ഇവിടെ നാടകത്തിന്റെ ഉദ്വേഗാത്മകത്വം നഷ്ടപ്പെടുന്നു )
തന്റെ ജീവിതം അങ്ങേയറ്റം ആശ്രയിക്കുന്നുവെന്ന് നല്ലവണ്ണം അറിയാവുന്ന, ആ മോതിരം അശ്രദ്ധമായി ശചീതീർത്ഥത്തിൽ നഷ്ടപ്പെട്ടു, കൊട്ടാരത്തിലെത്തി രാജാവ് ചോദിക്കുന്നതുവരെ അത് അറിഞ്ഞില്ല എന്നത് കഥയുടെ സ്വാഭാവിക വികാസത്തിന് യോജിക്കാത്തപോലെ തോന്നുന്നു.
ശകുന്തളയുടെ നിരാശ്രയത്വം അല്പം സമയം മാത്രമേ നിലനിൽക്കുന്നുള്ളു ; ആദ്യം പുരോഹിതനും പിന്നീട് അമ്മയായ മേനകയും രക്ഷക്കെത്തുന്നു. തീർച്ചയായും കുറച്ചു കാലം തന്റെ ദുർഗ്ഗതിയിൽ മനം നൊന്ത് ജീവിക്കേണ്ടി വന്നിട്ടുണ്ടാവുമെങ്കിലും അതേപ്പറ്റി നാടകം ഒന്നും പറയുന്നില്ല.
(ശകുന്തളയുടെ അവസ്ഥ വിവരിക്കുന്നതിനു ഒരു അങ്കമെങ്കിലും കൂട്ടിച്ചേര്‍ക്കേണ്ടതായിരുന്നു. ഇവിടെ ഒരു ചിന്താവിഷ്ടയായ ശകുന്തളയ്ക്കുള്ള ഇടമുണ്ട്.) അതിനുശേഷം എല്ലാം ശുഭമായി അവസാനിക്കുകയും ചെയ്യുന്നു.



Wednesday, June 25, 2014

'സ്വയം'-പത്മരാജന്റെ മനോഹരമായ ഒരു കഥ. 

Tuesday, June 24, 2014

ബി ജെ പി - കമ്പനി ഭീമന്മാർ

കോണ്ഗ്രസ്സില്‍ നിന്ന് ഭരണം ഏറ്റെടുത്തുവെങ്കിലും ബി ജെ പിക്ക് പെട്രോളിയം ഭീമന്മാരില്‍ നിന്ന് ഭരണം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. 

Monday, June 23, 2014

My book of haiku in Amazon

My book of haiku in Amazon
http://www.amazon.com/101-Haikus-Parameswaran/dp/1320045413/ref=sr_1_4/185-3249023-5630738?ie=UTF8&qid=1403549297&sr=8-4&keywords=101+Haikus

എം എ ബേബിയുടെ രാജി

എം എ ബേബിയുടെ രാജിക്കാര്യത്തില്‍ സി പി എം ഇത്രയധികം ബലം പിടിക്കേണ്ടതുണ്ടോ? വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായില്ലേ ഇത് ? കുറച്ചുകാലം കഴിഞ്ഞാല്‍ 'ശരിയായില്ല' എന്ന വീണ്ടുവിചാരം വന്നേക്കാവുന്ന മറ്റൊരു സംഭവം .
ബേബി തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ ധാർമ്മികത മുൻനിർത്തി രാജിവെക്കാനൊരുങ്ങുമ്പോൾ അതിനെ അനുനയത്തിന്റേയും അനുരഞ്ജനത്തിന്റേയും നിലപാടിലൂടെ പിന്തിരിപ്പിക്കുന്നതിനു പകരം ചാട്ട(whip) പ്രയോഗിക്കുന്നത് എന്ത് സന്ദേശമാണ് അണികൾക്കും പൊതുജനങ്ങൾക്കും നൽകുന്നത് ? തത്ക്കാലം ഒരു സീറ്റ് കുറയുന്നതു മാത്രമാണ് സി പി എമിനെ അലട്ടുന്നത് എന്ന് വരുന്നു, മാത്രമല്ല, ധാർമ്മികതയ്ക്ക് പാർട്ടിയിൽ ഒരു സ്ഥാനവുമില്ല എന്നും അത് വെളിവാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും ? തെരഞ്ഞെടുപ്പുഫലത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന നിഷ്പക്ഷമതികൾക്കിടയിൽ പാർട്ടിക്കുള്ള മതിപ്പ് ഇടിച്ചുതാഴ്ത്താനല്ലേ ഇത്തരം സമീപനം ഉപകരിക്കുകയുള്ളു ? 

101 Haikus

Published 101 Haikus a book of haikus with pictures through Blurb.com and distributed by Amazon on 16 June 2014
http://store.blurb.com/my/books/5389081-101-haikus 

Sunday, June 22, 2014

Punctuation:ചിഹ്നനം .

Punctuationന്റെ മലയാളം ഒരു പഴയ സംശയമായിരുന്നു. ഈയിടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്നും കിട്ടി-ചിഹ്നനം .

ചിഹ്നങ്ങള്‍:

അങ്കുശം (അല്‍പവിരാമം ) ,
ബിന്ദു(പൂര്‍ണ്ണവിരാമം ) .
ഭിത്തിക :
രോധിനി(അര്‍ദ്ധവിരാമം ) ;
വലയം ( )
കോഷ്ടം [ ]
ഇരട്ടവലയം { }
രേഖാവലയം - -
ഉദ്ധരണി '' "
കാകു(ചോദ്യചിഹ്നം ) ?
വിക്ഷേപിണി(ആശ്ചര്യചിഹ്നം ) !
ശൃംഖല - (hyphen)
രേഖ -
വിശ്ലേഷം  '
പ്രശ്ലേഷം ƒ

എല്ലാ കോലാഹലങ്ങൾക്കും ശേഷം നമ്മൾ ഗാഡ്ഗിൽ റിപ്പോർട്ടിലേക്ക് തിരിച്ചെത്തും. അപ്പോഴേക്കും   പക്ഷെ, വളരെ വൈകിപ്പോയിരിക്കും 
Sorry, Democracy, it seems, for some, after all, dictatorship is the only option.
എന്താണ്‌ ആത്മീയത ? സാഹിത്യം , കല സംഗീതം തുടങ്ങി സര്‍ഗ്ഗശക്തിയുടേയും സംസ്കാരത്തിന്റെയും എല്ലാവിധ ബഹിര്‍സ്ഫുരണങ്ങളും ആത്മീയതയുടെ ഭാഗമല്ലേ ? 

വായന

വായന: എഴുത്തുകാരന്റെ മനസ്സിലൂടെ ഒരു സ്വകാര്യയാത്ര .
വായിക്കുക; മനസ്സിന്റെ യൌവനം കാത്തുസൂക്ഷിക്കുക .

പ്രസംഗകല

പ്രസംഗകലയ്ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ ഒരു മാതൃകയാക്കാവുന്ന പ്രസംഗം ലീലാവതി ടീച്ചറുടെയാണ്‌ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത് . കേട്ടാല്‍ മതിവരാത്ത പ്രൌഢഗംഭീരമായ പ്രസംഗം .

Saturday, June 21, 2014


കണ്ണടച്ചിരുട്ടാക്കിയാല്‍ പടുകുഴികളില്‍ വീണുകൊണ്ടേയിരിക്കും .